കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി മോദിയെ ആലിംഗനം ചെയ്തത് ആസൂത്രിത അപകടത്തിന്റെ സൂചന!!! താലിയം, പോയിസണ്‍... പൊങ്കാല

  • By Desk
Google Oneindia Malayalam News

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ തന്റെ പ്രസംഗത്തിന് ശേഷം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തത് ലോകം മുഴുവന്‍ കണ്ടതാണ്. തത്സമയ സംപ്രേഷണം ആയിരുന്നു അത്. ആ ആലിംഗനത്തില്‍ മോദി തന്നെ ഒന്ന് ഞെട്ടിപ്പോയിരുന്നു. രാഹുല്‍ നടത്തിയ പ്രസംഗവും ഏറെ പ്രശംസിക്കപ്പെട്ടു.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത് ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ്. സംഘപരിവാര്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്ന ലക്ഷ്മി കാനത്ത് എന്ന സ്ത്രീയുടേതാണ് ഫേസ്ബുക്ക് പോസ്റ്റ്.

രാഹുല്‍ ഗാന്ധി, നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തത് എന്തോ ആസൂത്രിത അപകടത്തിന്റെ സൂചന ആണോ എന്നാണ് ലക്ഷ്മിയുടെ ഭയം. അതിനുള്ള ചില ഉദാഹരണങ്ങളും അവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ഈ പോസ്റ്റിനെ പൊളിച്ചടുക്കുകയാണ് ഇപ്പോള്‍...

ജീവന്റെ ജീവനായ മോദിജി!

ജീവന്റെ ജീവനായ മോദിജി!

അതീവ സുരക്ഷാ ഭീഷണി ഉള്ള, നമ്മുടെ ജീവന്റെ ജീവന്‍ ആയ മോദിജിയെ പപ്പു ആലിംഗനം ചെയ്തത് എന്തോ ആസൂത്രിയ അപകടത്തിന്റെ സൂചനയാണോ എന്ന ഭയം ഉണ്ട് എന്ന് പറഞ്ഞാണ് ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

താലിയമോ?

താലിയമോ?

അതീവ മാരകം ആയ, റേഡിയോ ആക്ടീവ് പോയ്‌സണിങ് ആയ താലിയം പോലുള്ള എന്തെങ്കിലും ദേഹത്ത് തട്ടിയാല്‍ പോലും അത് അങ്ങേയറ്റം അപകടകരമാണ് എന്നാണ് ലക്ഷ്മി കാനത്തിന്റെ പക്ഷം. ഉദാഹരണം ആയി പറയുന്നത് ഓഷോയുടെ മരണത്തെ കുറിച്ചാണ്.

വിശ്വഗുരു ഓഷോയും സുനന്ദയും

വിശ്വഗുരു ഓഷോയും സുനന്ദയും

വിശ്വഗുരു ഓഷോയെ അമേരിക്കന്‍ അധികാരികള്‍ താലിയം പോലുള്ള വിഷം ദേഹത്ത് തേച്ചാണ് കൊലപ്പെടുത്തിയതത്രെ. അതിന് ശഷം മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍ ഫെയ്‌ലര്‍ വന്നാണ് ഓഷോ മരിച്ചത്. സുനന്ദ പുഷ്‌കറിന്റെ മരണത്തിന് കാരണം ആയ വിഷം ഇന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ലക്ഷ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

സുരക്ഷ ശക്തമാക്കണം

സുരക്ഷ ശക്തമാക്കണം


രാഹുല്‍ ഗാന്ധി ഇങ്ങനെ കെട്ടിപ്പിടിച്ച സാഹചര്യത്തില്‍, പ്രധാനമന്ത്രിയ്ക്ക് പാര്‍ലമെന്റിനകത്തും പുറത്തും സുരക്ഷ ശക്തമാക്കണം എന്നാണ് ആവശ്യം. കടുത്ത സുരക്ഷ ഭീഷണി ആണത്രെ രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ചതോടെ സംഭവിച്ചിരിക്കുന്നത്.

പൊങ്കാല തന്നെ

പൊങ്കാല തന്നെ

ഇങ്ങനെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതോടെ, പിന്നെ പൊങ്കാലയുടെ ബഹളം ആയിരുന്നു. പലരും പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മടിച്ച് സ്‌ക്രീന്‍ഷോട്ട് എടുത്ത്, അത് ഷെയര്‍ ചെയ്തായിരുന്നു പരിഹാസം തുടങ്ങിയത്.

തൊലിക്കട്ടിയില്ലേ...

തൊലിക്കട്ടിയില്ലേ...

അതിനിപ്പോള്‍ അത്രയ്ക്ക് പേടിക്കാനുണ്ടോ എന്നാണ് ഒരാളുടെ ചോദ്യം. ഒരു വികിരണവും ഏല്‍ക്കാത്ത തൊലിക്കട്ടിയല്ലെ മോദിജിയ്ക്ക് ഉള്ളത്. വികിരണം അകില്‍ തട്ടി തെറിച്ചോളും എന്നാണ് ഒരാളുടെ കമന്റ്!

ആര്‍ക്കും കൊടുക്കരുത്

ആര്‍ക്കും കൊടുക്കരുത്

ഈ പോസ്റ്റ് കണ്ട് നാസയും അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളും ഒക്കെ വിളിക്കും. പക്ഷേ, പോകരുത്... ഈ തല ഇന്ത്യക്ക് ആവശ്യം ഉണ്ട് എന്നാണ് മറ്റൊരാളുടെ പരിഹാസം!

സീരിയസ് ആയിത്തന്നെ

സീരിയസ് ആയിത്തന്നെ

എന്നാല്‍ ഈ പോസ്റ്റിനെ വളരെ ഗൗരവത്തില്‍ എടുക്കുന്ന ആളുകളും ഉണ്ട് എന്നതാണ് രസകരം. രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കലിനെ കുറിച്ച് കൂടി അന്വേഷിക്കണം എന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്.

ഇതാണ് ആ പോസ്റ്റ്

ഇതാണ് ലക്ഷ്മി കാനത്തിന്റെ ആ ഫേസ്ബുക്ക് പോസ്റ്റ്. രണ്ടായിരത്തിലധികം ലൈക്കുകളാണ് ഇതിന് ലഭിച്ചിട്ടുള്ളത്. ആയിരത്തിലേറെ കമന്റുകളും ഉണ്ട്.

ലോക്‌സഭയിൽ രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത 'ചെയ്ത്ത്'; ഞെട്ടിത്തരിച്ച് മോദിയും ബിജെപിയും, പ്രതിപക്ഷവുംലോക്‌സഭയിൽ രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത 'ചെയ്ത്ത്'; ഞെട്ടിത്തരിച്ച് മോദിയും ബിജെപിയും, പ്രതിപക്ഷവും

പ്രിയ വാര്യരെ വെല്ലും കണ്ണിറുക്കലുമായി രാഹുൽ ലോക്‌സഭയിൽ! ട്വിറ്ററില്‍ ട്രെന്‍ഡിങ്.. ഇത് രാഹുൽ ദിനംപ്രിയ വാര്യരെ വെല്ലും കണ്ണിറുക്കലുമായി രാഹുൽ ലോക്‌സഭയിൽ! ട്വിറ്ററില്‍ ട്രെന്‍ഡിങ്.. ഇത് രാഹുൽ ദിനം

English summary
Rahul Gandhi hugs Modi: A Facebook post sharing possible threats to Narendra Modi gone viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X