• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജശ്രീയുടെ ടോപ് ലെസ്സ് ഇന്റിമേറ്റ് സീനുകള്‍ അശ്ലീല സൈറ്റുകളില്‍... വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ തരംഗം

  • By Desk

സിനിമകളിലെ ഇന്റിമേറ്റ് സീനുകള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍ ഇടം നേടുന്നത് പുതിയ സംഭവം ഒന്നും അല്ല. മാളൂട്ടി എന്ന ചിത്രത്തിലെ ജയറാം-ഉര്‍വ്വശി രംഗങ്ങള്‍ പോലും അടുത്തിടെ ഇത്തരത്തില്‍ തരംഗമായിരുന്നു.

എന്നാല്‍ അശ്ലീ വെബ്‌സൈറ്റുകളിലും സാമൂഹ്യ മാധ്യമങ്ങളിലും ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത് രാജശ്രീ ദേശ്പാണ്ഡെയുടെ ചില ദൃശ്യങ്ങളാണ്. സേക്രഡ് ഗെയിംസ് എന്ന നെറ്റ് ഫ്‌ലിക്‌സ് സീരീസിലെ രംഗങ്ങളാണ് ഇവ.

മംഗല്യസൂത്രം ധരിച്ച ഇന്ത്യന്‍ നായിക എന്ന ടാഗ് ലൈനോട് കൂടിയാണ് ഈ രംഗങ്ങള്‍ പ്രചരിക്കുന്നത്. എന്നാല്‍ അതില്‍ രാജശ്രീയ്ക്ക് വിഷമം ഒന്നും ഇല്ല. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന സേക്രഡ് ഗെയിംസ് ഇതിനകം തന്നെ മികച്ച പ്രേക്ഷകാഭിപ്രായം നേടിക്കഴിഞ്ഞു.

സെക്‌സി ദുര്‍ഗ മുതല്‍

സെക്‌സി ദുര്‍ഗ മുതല്‍

മലയാളികള്‍ക്കും ഏറെ സുപരിചിതയായ നടിയാണ് രാജശ്രീ ദേശ്പാണ്ഡേ. ഏറെ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ സനല്‍ കുമാര്‍ ശശിധരന്റെ 'സെക്‌സി ദുര്‍ഗ്ഗ', ഹരം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് രാജശ്രീ. വിവാദങ്ങളില്‍ പെടുന്നത് ആദ്യമായിട്ടല്ല.

മഹാരാഷ്ട്രക്കാരി

മഹാരാഷ്ട്രക്കാരി

മഹാരാഷ്ട്രയിലെ ഔറംഗാബാദ് സ്വദേശിനിയാണ് രാജശ്രീ. ഒരു സാധാരണ കുടുംബത്തില്‍ ആയിരുന്നു ജനനം. സിംബയോസിസ് ലോ കോളോജില്‍ നിന്ന് നിയമ ബിരുദവും, പിന്നീട് അഡ്വര്‍ടൈസിങ്ങില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. അതിന് ശേഷം ഫിലിം മേക്കിങ്ങില്‍ ഒരു ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട്.

സേക്രഡ് ഗെയിംസ്

സേക്രഡ് ഗെയിംസ്

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന സേക്രഡ് ഗെയിംസ് എന്ന നെറ്റ് ഫ്‌ലിക്‌സ് സീരീസ് ആണ് ഇപ്പോള്‍ രാജശ്രീ ദേശ്പാണ്ഡെയെ വീണ്ടും വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. വിക്രം ചന്ദ എഴുതിയ സേക്രഡ് ഗെയിംസ് എന്ന സൂപ്പര്‍ ഹിറ്റ് നോവല്‍ ആണ് അനുരാഗ് കശ്യപ് സീരിയലൈസ് ചെയ്യുന്നത്.

ടോപ് ലെസ്സ്, ചൂടന്‍ രംഗങ്ങള്‍

ടോപ് ലെസ്സ്, ചൂടന്‍ രംഗങ്ങള്‍

സേക്രഡ് ഗെയിംസില്‍ രാജശ്രീ ദേശ്പാണ്ഡെ അഭിനയിച്ച ചില ചൂടന്‍ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. ടോപ് ലെസ് ആയിട്ടാണ് ഈ രംഗങ്ങളില്‍ നവാസൂദ്ദീന്‍ സിദ്ദിഖിക്കൊപ്പം രാജശ്രീ അഭിനയിച്ചിട്ടുള്ളത്. ഇതിന്റെ അണ്‍ എഡിറ്റഡ് വേര്‍ഷന്‍ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

അശ്ലീല വെബ്‌സൈറ്റുകളില്‍

അശ്ലീല വെബ്‌സൈറ്റുകളില്‍

ഈ രംഗങ്ങള്‍ ചോര്‍ന്നു എന്നത് പോകട്ടെ, അവ ഇപ്പോള്‍ അറിയപ്പെടുന്ന അശ്ലീല വെബ്‌സൈറ്റുകളിലെ ട്രെന്‍ഡിങ് ലിസ്റ്റിലാണ് ഉള്ളത്. ഇവ ഡൗണ്‍ലോഡ് ചെയ്യപ്പെടുകയും വാട്‌സ് ആപ്പ്, ടെലഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

സ്ലട്ട് ഷെയിമിങ്

സ്ലട്ട് ഷെയിമിങ്

ഈ രംഗങ്ങള്‍ ചോര്‍ന്നതോടെ രാജശ്രീയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ സ്ലട്ട് ഷെയിമിങ്ങും തുടങ്ങിയിട്ടുണ്ട്. ഒരു അശ്ലീല സിനിമ നടിയെ പോലെ ആണ് പലരും ഇപ്പോള്‍ രാജശ്രീയെ കാണുന്നത് എന്നും ആക്ഷേപമുണ്ട്. സോഷ്യല്‍ മീഡിയയില്‍ മോശം സന്ദേശങ്ങളും പലരും അയക്കുന്നുണ്ടത്രെ.

ഒരു കുലുക്കവും ഇല്ല

ഒരു കുലുക്കവും ഇല്ല

എന്നാല്‍, ഈ വിവാദത്തില്‍ ഒന്നും കുലുങ്ങുന്ന ആളല്ല രാജശ്രീ ദേശ്പാണ്ഡെ. താന്‍ ചെയ്തത് തന്റെ ജോലി മാത്രമാണ് എന്നാണ് രാജശ്രീയുടെ മറുപടി. ആ രംഗങ്ങള്‍ സേക്രഡ് ഗെയിംസിനെ സംബന്ധിച്ച് ഒഴിവാക്കാന്‍ ആകാത്തവയും ആണെന്നാണ് രാജശ്രീ പറയുന്നത്.

ഒരു നിര്‍ബന്ധവും ഉണ്ടായിരുന്നില്ല

ഒരു നിര്‍ബന്ധവും ഉണ്ടായിരുന്നില്ല

ആ രംഗങ്ങളില്‍, ടോപ് ലെസ് ആയി അഭിനയിക്കണം എന്ന് സംവിധായകന്‍ ആയ അനുരാഗ് കശ്യപ് വാശിപിടിക്കുകയും ചെയ്തിരുന്നില്ല. രാജശ്രീയ്ക്ക് സമ്മതമാണെങ്കില്‍ മാത്രം ചെയ്യാം എന്നായിരുന്നത്രെ അദ്ദേഹത്തിന്റെ നിലപാട്. പക്ഷേ, രാജശ്രീ ആ രംഗങ്ങളില്‍ അഭിനയിക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ പിന്തുണ

ഭര്‍ത്താവിന്റെ പിന്തുണ

ഈ വിഷയത്തില്‍ ഭര്‍ത്താവിന്റെ സമ്പൂര്‍ണ പിന്തുണയും രാജശ്രീയ്ക്കുണ്ടായിരുന്നു. ചെയ്യുന്നത് ജോലി മാത്രമാണ് എന്ന ആത്മവിശ്വാസം ഭര്‍ത്താവാണ് നല്‍കിയത്. അതും രാജശ്രീയെ സംബന്ധിച്ച് ഏറെ നിര്‍ണായകം ആയിരുന്നു.

തുടങ്ങിയതേ ഉള്ളൂ...

തുടങ്ങിയതേ ഉള്ളൂ...

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന സേക്രഡ് ഗെയിംസ് സംപ്രേഷണം തുടങ്ങിയത് ജൂലായ് 6 ന് ആണ്. രാജശ്രീയെ കൂടാതെ സെയ്ഫ് അലി ഖാന്‍, നവാസുദ്ദീന്‍ സിദ്ദിഖി, രാധിക ആപ്‌തെ തുടങ്ങിയ പ്രമുഖരും സീരീസില്‍ അഭിനയിക്കുന്നുണ്ട്.

English summary
Rajashri Deshpande's intimate scenes from Sacred Games leaked, viral on social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X