കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കബാലി'യിലെ രജനികാന്ത് ഇനി വാട്ട്‌സ് ആപ്പ് ഇമോജിയിലും, ഇതാണ് റിയല്‍ വാട്ട്‌സ് ആപ്പ് പ്രൊമോഷന്‍!!

  • By Neethu
Google Oneindia Malayalam News

രജനികാന്തിന്റെ പുതിയ ചിത്രം കബാലി പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയും പ്രൊമോഷന്‍ പൊടിപൊടിക്കുന്നു. അതും വാട്ട്‌സ് ആപ്പ് ഇമോജി രൂപത്തില്‍.

വീട്ടില്‍ ശൗചാലയം നിര്‍മ്മിക്കൂ... കബാലിയുടെ ടിക്കറ്റ് സ്വന്തമാക്കൂ...വീട്ടില്‍ ശൗചാലയം നിര്‍മ്മിക്കൂ... കബാലിയുടെ ടിക്കറ്റ് സ്വന്തമാക്കൂ...

ലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന വാട്ട്‌സ് ആപ്പിലെ ട്രെന്‍ഡിംങ് ഏരിയയാണ് ഇമോജികള്‍. ലോകമെമ്പാടും ആരാധകരുള്ള രജനികാന്ത് ഇമോജി രൂപത്തില്‍ എത്തിയതോടെ കാര്യങ്ങള്‍ ഒന്നു കൂടി ട്രെന്‍ഡ് ആയി മാറി കഴിഞ്ഞു.

 kabali

കബാലിയിലെ രജനിയുടെ ലുക്കാണ് ഇമോജിയില്‍ ചിത്രീകരിച്ചിരിക്കുന്നത്. കറുത്ത സ്യൂട്ടും കൂളിംങ് ഗ്ലാസ്സും വെച്ചുള്ള ഇമോജി ചെറുപ്പകാര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. കബാലി ഡാ എന്ന തകര്‍പ്പന്‍ ഡയലോഗിനൊപ്പം ഹോട്ട് ഇമോജി കൂടി ആയപ്പോള്‍ കബാലിയുടെ സോഷ്യല്‍ മീഡിയ പ്രൊമോഷന്‍ പൊടിപൊടിച്ചു.

ജിഷയുടെ മരണത്തില്‍ അമ്മയ്ക്ക് കിട്ടിയ ലക്ഷങ്ങളുടെ കണക്കുകള്‍ അറിയണ്ടേ...ജിഷയുടെ മരണത്തില്‍ അമ്മയ്ക്ക് കിട്ടിയ ലക്ഷങ്ങളുടെ കണക്കുകള്‍ അറിയണ്ടേ...

ചിത്രം റിലീസ് ചെയ്യുന്ന ദിവസം ചെന്നൈയിലേക്ക് സ്‌പെഷ്യല്‍ എയര്‍ ഏഷ്യ വിമാനം പറക്കുന്നതും, വീട്ടില്‍ ശൗചാലയം നിര്‍മ്മിക്കുന്നവര്‍ക്ക് കബാലിയുടെ ടിക്കറ്റ് സൗജന്യമായി പോണ്ടിച്ചേരി സര്‍ക്കാര്‍ ഓഫര്‍ ചെയ്തതും പ്രൊമോഷന്റെ ഭാഗമായി തന്നെയാണ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു പ്രൊമോഷന്‍ വര്‍ക്കുകള്‍ നടന്നത്. ജൂലൈ 15 ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

English summary
Rajinikanth is well-known for creating history through his films, and now he seems to going ahead to break the online social platform too with his new emojis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X