• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രജിത് കുമാർ വീണ്ടും ഏഷ്യാനെറ്റിൽ... ബിഗ് ബോസ് അല്ല; പുത്തൻ പരിപാടി! ജഗദീഷും ടിനിയും അടക്കം പ്രമുഖരും

 • By Desk

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ ടെലിവിഷന്‍ മേഖല വലിയ മാന്ദ്യത്തിലാണ്. സീരിയലുകളും മറ്റ് റിലായിറ്റി ഷോകളും എല്ലാം നിര്‍ത്തി വച്ചിരിക്കുന്നു. കേരളത്തില്‍ ഏറെ ചര്‍ച്ചയായിക്കൊണ്ടിരുന്ന ബിഗ് ബോസ് സീസണ്‍ രണ്ടും നിര്‍ത്തിവച്ചിരിക്കുകയാണ്.

രജിത് കുമാറിനെ പൊങ്കാലയിടുന്നവരേ... നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടേ! എന്തിനും ഒരു പരിധിയില്ലേ

ബിഗ് ബോസ് എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ മലയാളികള്‍ക്ക് ആദ്യം ഓര്‍മ വരിക ഡോ രജിത് കുമാറിനെ ആയിരിക്കും. സഹമത്സാര്‍ത്ഥിയുടെ കണ്ണില്‍ മുളക് തേച്ചതിന്റെ പേരില്‍ ആണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസില്‍ നിന്ന് രജിത് പുറത്താകുന്നത്.

മുളകുയുദ്ധവുമായി 'രെയിത് സെർ ആർമി'... ലാലേട്ടന് വരെ പണികൊടുക്കും! ചിരിച്ച് വയറുളുക്കും ട്രോളുകൾ!!!

അതേ രജിത് കുമാര്‍ വീണ്ടും ഏഷ്യാനെറ്റില്‍ എത്തുന്നുന്നു എന്നതാണ് പുതിയ വാര്‍ത്ത. അതിന്റെ വിശേഷങ്ങള്‍ ഇങ്ങനെ...

ബിഗ് ബോസില്‍ നിന്ന് പുറത്ത്

ബിഗ് ബോസില്‍ നിന്ന് പുറത്ത്

അപ്രതീക്ഷിതം ആയിട്ടായിരുന്നു ഡോ രജിത് കുമാര്‍ ബിഗ് ബോസിന്റെ രണ്ടാം സീസണില്‍ നിന്ന് പുറത്തായത്. ഇതിന്റെ പേരില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ ചെറുതൊന്നും ആയിരുന്നില്ല. ആ പൊല്ലാപ്പിന്റെ പേരില്‍ ഒരു കേസും രജിത് കുമാറിന് ഇപ്പോള്‍ കിട്ടിയിട്ടുണ്ട്.

ഏഷ്യാനെറ്റിലേക്ക് വീണ്ടും

ഏഷ്യാനെറ്റിലേക്ക് വീണ്ടും

ബിഗ് ബോസിലേക്ക് എന്തായാലും ഇനി രജിത് കുമാറിന് ഒരു തിരിച്ചുവരവില്ല. എന്നാല്‍ ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റിലേക്ക് രജിത് കുമാറിന് വരാം. അതിന് യാതൊരു തടസ്സവും ഇല്ല. അത് തന്നെയാണ് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളതും,

വീണ്ടും ചില വീട്ടുവിശേഷങ്ങള്‍

വീണ്ടും ചില വീട്ടുവിശേഷങ്ങള്‍

വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ എന്ന പരിപാടിയിലൂടെ ആണ് രജിത് കുമാര്‍ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഈ പരിപാടിയ്ക്കും ഉണ്ട് ചില പ്രത്യേകതകള്‍. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഒട്ടുമിക്ക പരിപാടികളും നിര്‍ത്തിവച്ച സമയത്താണ് ഇത്തരം ഒരു പരിപാടി പുതിയതായി തുടങ്ങുന്നത്.

പുത്തന്‍ സാങ്കേതിക വിദ്യ

പുത്തന്‍ സാങ്കേതിക വിദ്യ

പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ എന്ന പുതിയ പരിപാടി ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് പ്രതിരോധ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും ഇത് എന്ന് ഉറപ്പാണ്. അത് എങ്ങനെ ആയിരിക്കും എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.

ജഗദീഷും ടിനി ടോമും അടക്കം

ജഗദീഷും ടിനി ടോമും അടക്കം

രജിത് കുമാര്‍ മാത്രമാണ് ഇതിലെ താരം എന്നൊന്നും വിചാരിക്കേണ്ടതില്ല. സിനിമ താരങ്ങളായ ജഗദീഷ്, ടിനി ടോം, ബിജുക്കുട്ടന്‍, കലാഭവന്‍ പ്രജോദ് തുടങ്ങിയവരും ഈ പരിപാടിയില്‍ പങ്കെടുക്കുന്ന പ്രമുഖരാണ്. കൂടുതല്‍ പ്രമുഖര്‍ ഈ പരിപാടിയില്‍ എത്തിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

എപ്രില്‍ 6 മുതല്‍

എപ്രില്‍ 6 മുതല്‍

ഏപ്രില്‍ 6 ന് രാത്രി 9 മണിയ്ക്കാണ് 'വീണ്ടും ചില വീട്ടുവിശേഷങ്ങള്‍' എന്ന പരിപാടിയുടെ സംപ്രേഷണം ആരംഭിക്കുന്നത്. എല്ലാ ദിവസവും ഈ പരിപാടി ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്തായാലും ലോക്ക് ഡൗണ്‍ കാലം കഴിയുന്നത് വരെ വീട്ടുവിശേഷങ്ങള്‍ കാണാം. കൂടെ രജിത് കുമാറിനേയും.

cmsvideo
  എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞു രജിത് കുമാർ | Oneindia Malayalam
  ആരാധകര്‍ ഹാപ്പി

  ആരാധകര്‍ ഹാപ്പി

  രജിത് കുമാര്‍ ബിഗ് ബോസില്‍ നിന്ന് പുറത്തായപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ ആയിരുന്നു കടുത്ത വെല്ലുവിളി നേരിട്ടത്. കാരണം സോഷ്യല്‍ മീഡിയയില്‍ 'രജിത് ആര്‍മി' എന്ന പേരില്‍ ഒരു വലിയ കൂട്ടം തന്നെ രജിത്തിന് പിന്നില്‍ രൂപീകരിക്കപ്പെട്ടിരുന്നു. അവര്‍ക്ക് ഏറ്റവും സന്തോഷം നല്‍കുന്നതായിരിക്കും ഈ പുതിയ വാര്‍ത്ത.

  English summary
  Rajith Kumar to appear in new programme in Asianet.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X