• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാമലീല കാണാൻ കയറുന്നത് ബംഗാളികളോ... കലിപ്പ് തീർത്ത് രശ്മി നായർ; ജനപ്രിയൻ ഹിറ്റായപ്പോൾ കുരുപൊട്ടിയോ

  • By Desk

കൊച്ചി: രാമലീലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ശക്തമായ പ്രതിരോധം തീര്‍ത്തവരില്‍ ഒരാളായിരുന്നു രശ്മി നായര്‍. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗുമായി ഫേസ്ബുക്കില്‍ ഇടപെട്ട രശ്മിക്ക് ദിലീപ് ഫാന്‍സിന്റെ ഭാഗത്ത് നിന്ന് നല്ല തെറിവിളിയും കേള്‍ക്കേണ്ടി വന്നു.

ദിലീപിനെ പൂട്ടാൻ വീണ്ടും പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്.... പുറത്തിറക്കില്ല? അത് കിട്ടിയാലോ

കൊത്തിപ്പറിച്ചിട്ടും 'ദിലീപേട്ടന്‍' ഇപ്പോഴും ജനപ്രിയന്‍... രാമലീല കാണാന്‍ സ്ത്രീകളടക്കം കുത്തൊഴുക്ക്

എന്നാല്‍ ആദ്യ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച രാമലീല സൂപ്പര്‍ ഹിറ്റിലേക്കാണ് പോകുന്നത്. തീയേറ്ററുകളില്‍ മിക്കവയു ഹൗസ് ഫുള്‍ ആണ്. മികച്ച റിവ്യുകളും പുറത്ത് വരുന്നുണ്ട്.

അപ്പോഴാണ് രശ്മി നായരുടെ അടുത്ത പോസ്റ്റ്... രാമലീല സിനിമ മലയാളത്തില്‍ അല്ലേ എന്നാണ് ചോദ്യം. തീയേറ്ററില്‍ മൊത്തം ബംഗാളികളാണെന്ന് പറയുന്നല്ലോ എന്നാണ് രശ്മിയുടെ പരിഹാസം.

സിനിമക്ക് മികച്ച സ്വീകരണം

സിനിമക്ക് മികച്ച സ്വീകരണം

ദിലീപ് അകത്ത് കിടക്കുകയാണെങ്കിലും രാമലീലയ്ക്ക് റിലീസ് ദിനത്തില്‍ മികച്ച സ്വീകരണം തന്നെ ആണ് ലഭിക്കുന്നത്. പല കോണുകളില്‍ നിന്നും മികച്ച റിവ്യൂകളും പുറത്ത് വരുന്നുണ്ട്.

ആരാധകര്‍ തന്നെ മുന്നില്‍

ആരാധകര്‍ തന്നെ മുന്നില്‍

രാമലീല വന്‍ ഹിറ്റ് ആക്കാന്‍ ദിലീപ് ഫാന്‍സ് തന്നെയാണ് മുന്‍പന്തിയില്‍ ഉള്ളത്. ആളെക്കൂട്ടാനും ഇവര്‍ ഉണ്ടായിരുന്നു എന്നതും സത്യം തന്നെ. പക്ഷേ രശ്മി പറയുന്നത് എന്താണ്?

ബംഗാളികളാണോ

ബംഗാളികളാണോ

രാമലീല കാണാന്‍ ഫസ്റ്റ് ഡേയില്‍ തീയേറ്ററുകളില്‍ എത്തുന്നത് ബംഗാളികളാണോ എന്നാണ് രശ്മിയുടെ സംശയം. അത്തരത്തില്‍ ചില പ്രചരണങ്ങള്‍ വേറേയും നടക്കുന്നുണ്ട്.

പറഞ്ഞുകേട്ട അറിവ്

പറഞ്ഞുകേട്ട അറിവ്

ഇനി രാമലീല മലയാളം പടം അല്ലേ. തീയേറ്ററില്‍ മൊത്തം ബംഗാളികള്‍ ആണെന്ന് പറയുന്നല്ലോ- ഇങ്ങനെയാണ് രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ആളെക്കൂട്ടല്‍ പരിപാടി

ആളെക്കൂട്ടല്‍ പരിപാടി

സിനിമക്ക് കാശ് കൊടുത്ത് ആളെ കയറ്റുന്ന രീതി മലയാളത്തില്‍ ഇല്ലെന്ന് തീര്‍ത്ത് പറയാന്‍ പറ്റില്ല. മുമ്പ് പലപ്പോഴും അങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ രാമലീല അങ്ങനെ ആണോ എന്നാണ് ചോദ്യം.

ഫാന്‍സുകാര്‍ കഷ്ടപ്പെട്ടിട്ടുണ്ട്

ഫാന്‍സുകാര്‍ കഷ്ടപ്പെട്ടിട്ടുണ്ട്

സിനിമയ്ക്ക് ആളെ എത്തിക്കാന്‍ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നല്ല ശ്രമം നടന്നിട്ടുണ്ട് എന്നത് സത്യമാണ്. എന്നാല്‍ രശ്മി പറയുന്നത് പോലെ ബംഗാളികളെ ഇറക്കുമതി ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ അതിന് തെളിവ് തന്നെ ഹാജരാക്കേണ്ടി വരും.

രശ്മി മാത്രമല്ല

രശ്മി മാത്രമല്ല

രശ്മി നായര്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലെ മറ്റ് പലരും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. കാര്യം എന്തൊക്കെ പറഞ്ഞാലും സിനിമയ്ക്ക് ആദ്യ ദിനത്തില്‍ നല്ല പ്രതികരണം തന്നെ ആണ് ലഭിച്ചിട്ടുള്ളത്.

ദിലീപിനോടുള്ള ശത്രുതയോ?

ദിലീപിനോടുള്ള ശത്രുതയോ?

ദിലീപിനോടോ സിനിമയോടോ ഉള്ള ശത്രുതയല്ല പലരേയും രാമലീലയ്‌ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചിട്ടുള്ളത്. സിനിമയിലൂടെ വലിയ നിലയില്‍ എത്തിയ ആളാണ് ദിലീപ്. ആ ദിലീപിന്റെ പേരില്‍ തന്നെ മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന സിനിമയാണ് രാമലീല എന്നതാണ് പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നത്.

മുന്‍ പോസ്റ്റുകള്‍

മുന്‍ പോസ്റ്റുകള്‍

തന്റെ മുന്‍ ഫേസ്ബുക്ക് പോസ്റ്റുകളില്‍ രശ്മി നായര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. രാമലീല കാണില്ല എന്ന് പറയാനുള്ള കാരണവും വിശദമാക്കിയിട്ടുണ്ട്.

രശ്മിയുടെ പോസ്റ്റ്

ഇതാണ് രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

English summary
Ramaleela Release: Reshmi Nair alleges paid audience rushing to theatre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more