സെക്‌സും സമ്മതവും വിവാഹവും പിന്നെ ബലാത്സംഗവും... സുനിതയെ പൊളിച്ചടുക്കി രശ്മി നായര്‍

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: മാതൃഭൂമി ന്യൂസിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ സ്ര്തീ പീഡന കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. വിവാഹ വാഗ്ദാനം നടത്തി പീഡിപ്പിച്ചു എന്നായിരുന്നു സഹപ്രവര്‍ത്തകയുടെ പരാതി.

ഇതിന്റെ രണ്ട് പക്ഷം പിടിച്ച് കൊണ്ടുപിടിച്ച ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുകയും അത് ആസ്വദിക്കുകയും ചെയ്ത് പിന്നീട് പരാതി പറയുന്നത് ശരിയല്ലെന്നാണ് പലരും പറയുന്നത്. എന്നാല്‍ അതിനെ ശക്തമായി ഖണ്ഡിക്കുന്നവരും ഉണ്ട്.

എന്നാല്‍ സുനിത ദേവദാസ് പറയുന്നത് വാഗ്ദാനം കൊടുക്കുന്നതിലും സ്വീകരിക്കുന്നതിലും ഒരു കാര്യവും ഇല്ലെന്ന് എല്ലാവര്‍ക്കും അറിയാം എന്നാണ്. സുനിതയ്ക്കുള്ള അതി ശക്തമായ മറുപടിയാണ് രശ്മി നായര്‍ നല്‍കുന്നത്.

സുനിതയുടെ പോസ്റ്റ്

സുനിതയുടെ പോസ്റ്റ്

പരപരസ്പര സമ്മതത്തോടെയുള്ള ലൈംഗീക ബന്ധത്തെ പീഡനവുമായി താരതമ്യം ചെയ്തു റേപ്പിനെ ന്യായീകരിക്കുന്ന സുനിതാ ദേവദാസിന്റെ ലേഖനം എല്ലാ തല്‍പര കക്ഷികളും ഷെയര്‍ ചെയ്തു ആഘോഷിക്കുന്നുണ്ട് എന്ന് പറഞ്ഞാണ് രശ്മി നായര്‍ തന്‍റെ മറുപടി കുറിപ്പ് തുടങ്ങുന്നത്.

തികഞ്ഞ സ്ത്രീ വിരുദ്ധത

തികഞ്ഞ സ്ത്രീ വിരുദ്ധത

സുനിത സ്ത്രീകളോട് സംവദിക്കുന്ന രീതിയിലാണ് ആ കുറിപ്പ് എഴുതിയിരിക്കുന്നത് പക്ഷെ സ്നേഹത്തോടെ പറയട്ടെ സുനിതാ താങ്കള്‍ എഴുതിയിരിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയാണ്- രശ്മി തുടരുന്നു.

ഇതാണോ കാഴ്ചപ്പാട്?

ഇതാണോ കാഴ്ചപ്പാട്?

വിവാഹവും സെക്സും തമ്മില്‍ ബന്ധമൊന്നുമില്ല അതുകൊണ്ട് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിക്ക് അവസാനം വരേണ്ട സമയമായിരിക്കുന്നു എന്നൊക്കെ കേള്‍ക്കുമ്പോള്‍ ലൈംഗീക ബന്ധങ്ങളേയും ചൂഷണങ്ങളെയും കുറിച്ചുള്ള സുനിതയുടെ കാഴ്ചപ്പാട് എന്നെ അതിശയിപ്പിക്കുന്നു . ലൈംഗീക ബന്ധം നടക്കുന്ന സമയത്ത് ബലം പ്രയോഗിക്കാതെ സ്ത്രീയുടെ സമ്മതത്തോടെ നടക്കുന്ന എല്ലാ ബന്ധങ്ങളും പീഡനം ആകില്ല എന്ന കാഴ്ചപ്പാടിനെ കുറിച്ചാണ് പറഞ്ഞു വന്നത്.

സുനിതയുടെ അറിവില്ലായ്മ

സുനിതയുടെ അറിവില്ലായ്മ

സുനിത മനസിലാക്കേണ്ട രണ്ടു കാര്യങ്ങള്‍ ഉണ്ട്. ആയിരം തവണയോ പത്തു വര്‍ഷമോ ഒരു സ്ത്രീയുമായി സമ്മതത്തോടെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടു വന്ന ഒരാള്‍ അതേ സ്ത്രീയെ തന്നെ റേപ് ചെയ്ത കേസിലെ പ്രതിയാകുന്ന സാഹചര്യങ്ങളെ കുറിച്ചുള്ള തികഞ്ഞ അറിവില്ലായ്മ ആ കുറിപ്പില്‍ തുടക്കം മുതല്‍ അവസാനം വരെയുണ്ട്.

ആയിരത്തി ഒന്നാം തവണയാണെങ്കില്‍ പോലും

ആയിരത്തി ഒന്നാം തവണയാണെങ്കില്‍ പോലും

എംഎല്‍എ വിന്സന്റ് പ്രതിയായ കേസിനെ കുറിച്ചുള്ള വാദത്തില്‍ ആണ്. പത്തു വര്‍ഷമായോ ആയിരം തവണയായോ സമ്മതത്തോടെ തുടര്‍ന്ന് വരുന്ന ഒരു ലൈംഗീക ബന്ധം ആയിരത്തി ഒന്നാം തവണ സമ്മതമില്ലാതെ ആയാല്‍ അത് ബലാല്‍സംഗമാണ് , അങ്ങനെയൊരു സാഹചര്യത്തില്‍ ഇരയുടെ പ്രതിയുമായുള്ള പൂര്‍വകാല ബന്ധം പരിശോധിക്കുന്നത് സ്ത്രീവിരുദ്ധമാണ് എന്ന് മാത്രമല്ല നിയമപരമായി അനുവദനീയം അല്ലാത്ത കാര്യവുമാണ്.

അതും ബലാത്സംഗം തന്നെ

അതും ബലാത്സംഗം തന്നെ

വിവാഹം ബന്ധം വേര്‍പിരിഞ്ഞ തന്റെ രണ്ടു കുട്ടികളെ പ്രസവിച്ച സ്ത്രീയുമായി പോലും സമ്മതമില്ലാതെ ലൈംഗീക ബന്ധത്തിന് ശ്രമിച്ചാല്‍ അത് ബലാല്‍സംഗം ആണ്. സമ്മതമില്ലാതെ ഭാര്യയെ ലൈംഗീക ബന്ധത്തിന് ഉപയോഗിക്കുന്നത് പോലും പരിഷ്കൃത ലോകം കുറ്റക്രിത്യമായാണ് കാണുന്നത്.

സ്ത്രീവിരുദ്ധമാകാതിരിക്കില്ല

സ്ത്രീവിരുദ്ധമാകാതിരിക്കില്ല

അപ്പോള്‍ മുന്‍പ് പ്രണയിച്ചു എന്നൊക്കെ ഇരയോ പ്രതിയോ സ്ഥിരീകരിക്കാത്ത ഒരു ഊഹാപോഹം വച്ച് ആ റേപ്നെ വെറും പ്രണയ വഞ്ചനയാക്കി ന്യായീകരിക്കാനുള്ള ശ്രമം ഒരു സ്ത്രീ നടത്തുന്നു എന്നത് കൊണ്ട് സ്ത്രീവിരുദ്ധം അല്ലാതാകില്ല.

പ്രലോഭനവും വ്യാജ വാഗ്ദാനവും

പ്രലോഭനവും വ്യാജ വാഗ്ദാനവും

പ്രലോഭനത്തില്‍ കൂടിയോ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയോ ഭീഷണിപ്പെടുതിയോ അധികാരം ഉപയോഗിച്ചോ ഒരു തികഞ്ഞ പുരുഷാധിപത്യ സമൂഹത്തില്‍ ഒരു സ്ത്രീയുമായി ലൈംഗീക ബന്ധത്തിന് നേടിയെടുക്കുന്ന സമ്മതത്തിനു യാതൊരു നിയമ സാധുതയും ഇല്.ല അത് നിയമത്തിനു മുന്നില്‍ ബലാല്‍സംഗമാണ് . അധ്യാപകനോ സ്ഥാപനമേധാവിയോ രക്ഷകര്‍ത്താവോ നേടിയെടുക്കുന്ന സമ്മതത്തെ കുറിച്ചാണ് പറഞ്ഞത്.

തക്കതായ കാരണം തന്നെ

തക്കതായ കാരണം തന്നെ

വിവാഹ ശേഷം സ്ത്രീയുടെ രക്ഷാകര്‍ത്താവായി പുരുഷന്‍ മാറുന്ന ഒരു സമൂഹത്തില്‍ വിവാഹം കഴിക്കാം എന്ന വാഗ്ദാനം ഒരു സമ്മതത്തോടെയുള്ള ബലാല്‍സംഗത്തിന് തക്കതായ കാരണം തന്നെയാണ് . അവിടെ പുരുഷന്‍ ശിക്ഷിക്കപ്പെടുന്നത് വിവാഹത്തില്‍ നിന്നും പിന്മാറിയതിന് അല്ല മറിച്ചു വ്യാജമായി നിര്‍മ്മിച്ചെടുത്ത ഈ "കണ്‍സെന്റ്‌" മൂലമാണ് എന്ന് മനസിലാക്കുക.

അങ്ങനെ ഒരു കാലം വന്നാല്‍

അങ്ങനെ ഒരു കാലം വന്നാല്‍

ഇനി വിവാഹ ശേഷം സ്ത്രീ പുരുഷന്റെ രക്ഷകര്‍ത്താവായി മാറുന്ന സമൂഹം വരുമ്പോള്‍ നമുക്ക് ഇതിന്റെ സാധുതയെ പറ്റി ചര്‍ച്ചചെയ്യാം , നിയമവും ഒഴിവാക്കാം- രശ്മി പറയുന്നു.

ഇങ്ങനെയൊന്നും ഉപദേശിക്കല്ലേ

ഇങ്ങനെയൊന്നും ഉപദേശിക്കല്ലേ

"പ്രിയപ്പെട്ട സ്ത്രീകളേ.... നിങ്ങളാരും അയാള്‍ എന്നെ വിവാഹം കഴിക്കും എന്ന് കരുതി ലൈംഗിക ബന്ധത്തിനു പോവരുത്" എന്നാണു സുനിത പറയുന്നത് . പ്രിയപ്പെട്ട സുനിതേ, Don't advice the women not to get raped tell them not to rape .- ഇത്രയും പറഞ്ഞുകൊണ്ടാമ് രശ്മി തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് രശ്മി ആര്‍ നായര്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്

സുനിതയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് സുനിത ദേവദാസ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Rape and Consent: Reshmi R Nair's reply to Sunitha Devadas,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്