• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കബാലിയില്‍ നിങ്ങള്‍ക്ക് കാണാന്‍ കിട്ടാത്ത 5 കാര്യങ്ങള്‍... പകരം ഈ 5 കാര്യങ്ങളുണ്ട്!

  • By Desk

കബാലി പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല എന്നാണ് കട്ട രജനി ആരാധകരുടെ പരാതി. ചേട്ടത്തിയെ കാണിച്ച് അനിയത്തിയെ കെട്ടിച്ച പോലെയായി എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരാതി മുഴുവനും. സംഭവം വേറൊന്നും അല്ല, കബാലി ഡാ ടീസറും നെരുപ്പ് ഡാ പാട്ടും കണ്ടപ്പോള്‍ കബാലി ഒരു മാസ് മൂവിയാണ് എന്ന് എല്ലാവരും പ്രതീക്ഷിച്ചു അഥവാ തെറ്റിദ്ധരിച്ചു.

Read Also: കബാലിയെ കൂവിത്തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് മമ്മൂട്ടി, മോഹന്‍ലാല്‍ ഫാന്‍സ്.. കാരണമുണ്ട്, ഇതാ!

എന്നാല്‍ രജനീകാന്ത് എന്ന താരത്തെ, സ്റ്റൈല്‍ മന്നനെ വളരെ ഒതുക്കി അവതരിപ്പിക്കുകയാണ് സംവിധായകന്‍ പാ രഞ്ജിത് ചെയ്തത് എന്ന് പ്രതീക്ഷയുടെ ഭാരം കൂടാതെ ഇരുന്ന് സിനിമ കണ്ടവര്‍ പറയും. ചിത്രത്തിന്റെ ഭൂരിഭാഗം സമയവും രജനിയിലെ നടനെയും വളരെ കുറച്ച് നിമിഷങ്ങളില്‍ രജനിയിലെ മെഗാതാരത്തെയും ഉപയോഗിക്കുകയാണ് സംവിധായകന്‍ ചെയ്തത്.

Read Also: അശ്വിനും ഓവര്‍സീസ് സെഞ്ചുറി.. ധോണിയെ ട്രോള്‍ ചെയ്ത് നശിപ്പിച്ച് സോഷ്യല്‍ മീഡിയ...!

അതുകൊണ്ട് തന്നെ സാധാരണ രജനി മൂവിയില്‍ കാണുന്ന പലതും നിങ്ങള്‍ക്ക് കബാലിയില്‍ കാണാന്‍ കിട്ടില്ല. മറ്റ് പലതും കാണാന്‍ കിട്ടുകയും ചെയ്യും. അതിങ്ങനെ. വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് രജനിയില്‍ കാണാന്‍ കിട്ടുന്നതും കിട്ടാത്തതുമായ ഈ 10 കാര്യങ്ങള്‍ പ്രചരിക്കുന്നത്.

ഗ്രൂപ്പ് ഡാന്‍സ്

ഗ്രൂപ്പ് ഡാന്‍സ്

സാധാരണ തമിഴ് സിനിമയില്‍ കാണുന്ന ഒരു സീനാണിത്. ഹീറൊയുടെ മാസ്സ് ഇന്‍ട്രോയ്ക്ക് ശേഷമുള്ള ഗ്രൂപ്പ് ഡാന്‍സ്. കബാലിയില്‍ ഇതില്ല

കോമഡികള്‍

കോമഡികള്‍

നായകന്റെ കൂടെ വാലായി നടക്കുന്നവന്റെ നിലവാരമില്ലാത്ത കോമഡികള്‍, രജനിയുടെ തന്നെ മുന്‍ചിത്രങ്ങളില്‍ ഇത് ഇഷ്ടം പോലെ ഉണ്ട്. എന്നാല്‍ കബാലിയില്‍ ഇതും ഇല്ല. നായകന്റെ വകയുള്ള കോമഡിയും ഇല്ല

എറ്റം ഡാന്‍സ്

എറ്റം ഡാന്‍സ്

കതച്ചവട തമിഴ് സിനിമയുടെ അവിഭാജ്യ ഘടകങ്ങളായ റൊമാന്‍സും അടിക്കടിയുള്ള ഡാന്‍സും കൂത്തും ഐറ്റം ഡാന്‍സും കബാലിയില്‍ കാണാന്‍ പറ്റില്ല. ഗ്‌ളാമര്‍ പ്രദര്‍ശനം ഇല്ല.

സംഘട്ടന രംഗങ്ങള്‍

സംഘട്ടന രംഗങ്ങള്‍

കബാലിയില്‍ സംഘട്ടനമുണ്ട്. എന്നാല്‍ വില്ലന്‍മാരെ പറത്തിയും ഊതിയും തെറിപ്പിക്കുന്നതായ സംഘട്ടനരംഗങ്ങള്‍ ഇല്ല. ഒരു ബാഷ പ്രതീക്ഷിച്ച് പോകണ്ട എന്നര്‍ഥം. ഇനി കബാലിയില്‍ ഉള്ള 5 കാര്യങ്ങള്‍ കൂടി കാണാം

വേഷപ്പകര്‍ച്ച

വേഷപ്പകര്‍ച്ച

നായകന്റെ പ്രായത്തിനിണങ്ങിയ വേഷപ്പകര്‍ച്ചയാണ് കബാലിയുടെ ഹൈലൈറ്റ്. ജനനത്തീയതിയില്‍ കാട്ടുന്ന പ്രായം തന്നെ കഥാപാത്രത്തിന് ഒരുക്കാന്‍ സംവിധായകന്‍ പാ രഞ്ജിത് ശ്രമിച്ചിട്ടുണ്ട്.

സ്ത്രീ കഥാപാത്രങ്ങള്‍

സ്ത്രീ കഥാപാത്രങ്ങള്‍

സ്ത്രീകഥാപാത്രങ്ങളുടെ പക്വതയാര്‍ന്ന പ്രകടനമാണ് കബാലിയില്‍ കാണാനുള്ളത്. രജനിയുടെ പഴയ ചിത്രങ്ങള്‍ക്ക് പലതിനും സ്ത്രീകളെ ഇകഴ്ത്തുന്നു എന്നൊരു പാപഭാരമുണ്ട്. എന്നാല്‍ കബാലി അക്കാര്യത്തില്‍ സൂപ്പറാ.

പാട്ടുകള്‍

പാട്ടുകള്‍

ടീസറില്‍ കണ്ട നെരുപ്പ് ഡാ മാത്രമല്ല, മനോഹരമായ ഗാനങ്ങളും കബാലിയില്‍ ഉണ്ട്. കേള്‍ക്കാന്‍ സുഖമുള്ള പാട്ടുകളും ബാക്ക് ഗ്രൗണ്ട് സ്‌കോറും. രമേഷ് നാരായണന് അഭിമാനിക്കാം.

രജനീകാന്ത് എന്ന നടന്‍

രജനീകാന്ത് എന്ന നടന്‍

നായകന്റെ വികാരങ്ങളുടെയും, പ്രതീക്ഷകളുടേയും ആവിഷ്‌ക്കാരമാണ് കബാലിയില്‍ കാണാനുള്ളത്. രജനിയിലെ നടനെ പാ രഞ്ജിത് സമര്‍ഥമായി ഉപയോഗിച്ചിരിക്കുന്നു. ചിലയിടത്ത് മാത്രം രജനീകാന്ത് എന്ന സ്‌റ്റൈല്‍ മന്നനെയും കാണാം.

ക്ലൈമാക്‌സ്

ക്ലൈമാക്‌സ്

സാധാരണ സൂപ്പര്‍ താര ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു ക്ലൈമാക്‌സാണ് കബാലിക്ക്. അതെന്താണെന്ന് പറയുന്നില്ല. നിങ്ങള്‍ കണ്ട് അനുഭവിക്കൂ ആ വ്യത്യസ്തത.

English summary
10 things to know about Rajnikanth's new film Kabali.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X