• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നായിക നഗ്നയായി... കൂടെയുള്ള 18 പേരും നഗ്നരായി!!! ഒരു മലയാള സിനിമയുടെ ഷൂട്ടിങ്ങിനെ കുറിച്ച് നായിക

  • By രശ്മി നരേന്ദ്രൻ

കൊച്ചി: മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രമേയവുമായാണ് കിങ് ജോണ്‍സ് 'ഏക' എന്ന സിനിമയുമായി വരുന്നത്. മോഡലും സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യവും ആയ രഹ്ന ഫാത്തിമ ആണ് സിനിമയിലെ നായിക.

ഇന്റര്‍സെക്‌സ് ഐഡന്റിറ്റിയുള്ളവരെ കുറിച്ചാണ് 'ഏക' പറയുന്നത്. ഒരേസമയം പുരുഷ ലൈംഗികാവയവയും സ്ത്രീ ലൈംഗികാവയവും ഉള്ളവരെയാണ് ഇന്റര്‍സെക്‌സ് വിഭാഗത്തില്‍ പെടുത്തുന്നത്.

ഏകയെ കുറിച്ച് ഇതിനകം തന്നെ ഒരുപാട് വാര്‍ത്തകള്‍ പുറത്ത് വന്നുകഴിഞ്ഞു. ഏകയുടെ പോസ്റ്ററുകള്‍ വലിയ വിവാദവും സൃഷ്ടിച്ചു. എന്നാല്‍ സിനിമയില്‍ നഗ്നയായി അഭിനയിച്ച രംഗങ്ങളെ കുറിച്ച് പറയുകയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്ന രഹ്ന ഫാത്തിമ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍

നഗ്നശരീരങ്ങളുടെ ചിത്രീകരണം

നഗ്നശരീരങ്ങളുടെ ചിത്രീകരണം

നഗ്നശരീരങ്ങൾ കടന്നുവരുന്ന രംഗങ്ങൾ ചിത്രീകരിക്കുന്ന സമയം. ഏകയുടെ ക്രൂവിൽ 18 അംഗങ്ങൾ . അവർക്കു മുന്നിലാണ് ചിത്രീകരണം. ഒട്ടും എളുപ്പമല്ലാത്ത രംഗങ്ങൾ .

സംവിധായകന്റെ ടോര്‍ച്ചര്‍?

സംവിധായകന്റെ ടോര്‍ച്ചര്‍?

ഇരുപതും ഇരുപത്തഞ്ചും ടേക്കുകളിലൂടെ ടോർച്ചർ ചെയ്യുന്ന സംവിധായകൻ. സ്വാഭാവികമായും ആദ്യസിനിമയിൽ അഭിനയിക്കുന്ന ആൾ എന്ന നിലയിൽ അസ്വസ്ഥത ഉണ്ടായിരുന്നു.

നഗ്നത പ്രശ്നമാണോ

നഗ്നത പ്രശ്നമാണോ

നഗ്നതയിൽ കോൺഷ്യസ് ഉണ്ടോ എന്ന സംവിധായകന്റെ ചോദ്യത്തിന് "ഉണ്ട് " എന്ന് മറുപടി നൽകി.

ഞെട്ടിച്ച നിര്‍ദ്ദേശം

ഞെട്ടിച്ച നിര്‍ദ്ദേശം

ഉടനെ ക്രൂവിൽ ഉള്ള എല്ലാവരും വസ്ത്രങ്ങൾ മാറ്റാൻ സംവിധായകൻ നിർദേശിച്ചു. സംവിധായകൻ , ക്യാമറാമാൻ , സഹസംവിധായകർ , ലൈറ്റ് സ്റ്റാഫ് , പ്രൊഡക്ഷൻ സ്റ്റാഫ് എന്തിന് , ആ രംഗങ്ങളുടെ സമയത്തു സെറ്റിൽ നിൽക്കണം എങ്കിൽ നിർമ്മാതാവ് പോലും നഗ്നനാവണം എന്നായിരുന്നു നിർദേശം .

അത് നിഷ്കളങ്കത കൂടിയാണ്

അത് നിഷ്കളങ്കത കൂടിയാണ്

നഗ്നത എന്നാൽ നിഷ്കളങ്കത എന്നുകൂടി അർഥമുണ്ട് എന്ന് സംവിധായകന്റെ വാദം . ഏറ്റവും പ്യുവർ ആയ മനുഷ്യനേ നഗ്നനാവാൻ സാധിക്കൂ .

ലിംഗഭേദം ഇല്ല

ലിംഗഭേദം ഇല്ല

നഗ്നശരീരത്തിന് ലൈംഗികത എന്നർത്ഥമില്ല. ലിംഗഭേദം ഇല്ല.എല്ലാവരും നഗ്നരായിത്തന്നെ അവരുടെ ജോലി ചെയ്യുന്നു.

അത് കൊണ്ട് സാധിച്ചത്

അത് കൊണ്ട് സാധിച്ചത്

വസ്ത്രത്തിൽ പൊതിഞ്ഞ ശരീരങ്ങളുടെ മുന്നിൽ , തുറിച്ചു നോട്ടം പോലെത്തന്നെ തുളഞ്ഞു വരുന്ന ക്യാമറ. ഈ അവസ്ഥയിൽ ഉണ്ടായിരുന്ന എല്ലാ അസ്വസ്ഥതകളെയും മറികടക്കാനും എല്ലാവരും തുല്യരാണ് എന്ന മനോഭാവം ഉണ്ടാക്കാനും സഹപ്രവർത്തകരുടെ മുഴുവൻ സഹകരണം കൊണ്ട് സാധിച്ചു . അവരും അഭിനേതാക്കൾക്കൊപ്പം വസ്ത്രങ്ങൾ ഉപേക്ഷിച്ചു കൊണ്ട് മാനസികമായ പിന്തുണ നൽകി.

അനുഭവങ്ങളുടെ പുതുമഴ

അനുഭവങ്ങളുടെ പുതുമഴ

ഏകയുടെ ചിത്രീകരണം വളരെ വ്യത്യസ്തവും അനുഭവങ്ങളുടെയും പരീക്ഷണങ്ങളുടെയും പുതുമഴ തന്നെയായിരുന്നു- രെഹ്ന ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

രഹ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് രെഹ്ന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. സിനിമയുടെ ചിത്രീകരണം സംബന്ധിക്കുന്ന ഒരു വീഡിയോ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട് രെഹ്ന ഫാത്തിമ.

സംവിധായകന്റെ ചൂട്

സംവിധായകന്റെ ചൂട്

സംവിധായകന്‍ കിങ് ജോണ്‍സ് സിനിമയുടെ കാര്യത്തില്‍ എത്രത്തോളം കണിശക്കാരനാണ് എന്ന് വ്യക്തമാക്കുന്നതാണ് രെഹ്ന പോസ്റ്റ് ചെയ്ത വീഡിയോ

lok-sabha-home

English summary
Rehana Fathima shares her experience of Eka film shooting

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more