• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നടുവേദന തുടങ്ങിയതുമുതൽ ശിവശങ്കർ സ്വപ്‌നയുടെ വീട്ടിൽ പോകുന്നത് കുറച്ചുവെന്ന് വിനു; റിയാസിന്റെ മറുപടി

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസും സിപിഎമ്മും തമ്മിലുള്ള പ്രശ്‌നം തീര്‍ന്നിട്ട് അധിക ദിവസം ആയിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി എകെജി സെന്ററില്‍ ചെന്ന് ടര്‍ച്ച നടത്തി അഭ്യര്‍ത്ഥിച്ചതിന്റെ പേരിലും ലഭിച്ച ഉറപ്പുകളുടെ പേരിലും ആണ് ബഹിഷ്‌കരണം ഉപേക്ഷിച്ചത് എന്നാണ് സിപിഎം നേതാക്കള്‍ നല്‍കുന്ന സൂചന.

ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിച്ചു, ഒടുവില്‍ സിപിഎം വഴങ്ങി... ഇനി ബഹിഷ്‌കരണമില്ല, ചര്‍ച്ചകളിൽ എത്തും

എന്തായാലും കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവറില്‍ അവതാരകനായ വിനു വി ജോണ്‍ ഉന്നയിച്ച ചോദ്യം ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷന്‍ പി മുഹമ്മദ് റിയാസിനെ നന്നായി ചൊടിപ്പിച്ചു. ആ ചോദ്യത്തെ കുറിച്ചും അതിന് തൊട്ടുതലേന്നത്തെ ന്യൂസ് അവര്‍ ചര്‍ച്ചയെ കുറിച്ചും വലിയ ആക്ഷേപമാണ് ഉയരുന്നത്.

ശിവശങ്കറിന്റെ നടുവേദന

ശിവശങ്കറിന്റെ നടുവേദന

കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്തായാലും അദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖമൊന്നും ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം, നടുവേദന ഗുരുതരമാണ് താനും.

വിനു പറഞ്ഞത്

വിനു പറഞ്ഞത്

എം ശിവശങ്കര്‍ തന്നെ പറയുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ടായിരുന്നു വിനു വി ജോണ്‍ തുടങ്ങിയത്. 'ശിവശങ്കര്‍ തന്നെ പറയുന്നുണ്ട്, ഈ നടവുനേദന തുടങ്ങിയതുമുതല്‍ ഞാന്‍ സ്വപ്‌നയുടെ വീട്ടില്‍ പോകുന്നത് കുറച്ചു, അതുകൊണ്ട് 2019 തുടക്കത്തിലെ കുറച്ച് കാര്യങ്ങളില്‍ വ്യക്തതയില്ല എന്ന്'. അങ്ങനെയുള്ള ഒരാള്‍ ചെയ്തുവച്ചത് എന്താണെന്ന് നമുക്ക് അറിയേണ്ടേ, കേരളത്തിന് അറിയേണ്ടേ, സര്‍ക്കാരിന് അറിയേണ്ടേ എന്നായിരുന്നു വിനുവിന്റെ ചോദ്യം.

ഞാനയാളുടെ വൈദ്യനല്ല

ഞാനയാളുടെ വൈദ്യനല്ല

ഇതിന് എടുത്തടിച്ചപോലെ റിയാസ് മറുപടി പറയുകയും ചെയ്തു. ആ വിവരങ്ങളെല്ലാം അറിയേണ്ടതാണ്. പക്ഷേ, ശിവശങ്കറിന്റെ നടുവേദനയുടെ കാര്യം തന്നോട് ചോദിക്കണ്ട എന്നും റിയാസ് പറഞ്ഞു. താന്‍ ശിവശങ്കറിന്റെ വൈദ്യനോ, ഡോക്ടറോ അഭിഭാഷകനോ അല്ലെന്നും റിയാസ് പറഞ്ഞു.

ഉദ്ദേശിച്ചത് അതല്ലെന്ന്

ഉദ്ദേശിച്ചത് അതല്ലെന്ന്

എന്നാല്‍ താന്‍ അക്കാര്യം റിയാസിനോട് ചോദിച്ചതേ അല്ലെന്ന് ഇടയ്ക്ക് കയറി വിനു വി ജോണ്‍ വിശദീകരിച്ചു. അപ്പോഴും റിയാസ് പ്രതികരിച്ചു. തന്നെ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടു.

അതൊരു മര്യാദയാണോ

അതൊരു മര്യാദയാണോ

വിനു രണ്ട് മിനിട്ട് ചോദിക്കുന്നു. താന്‍ അതിന് രണ്ട് സെക്കന്റ് മറുപടി പറയുമ്പോഴേക്കും, വിനുവിന് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അതില്‍ ഇടപെടുന്നു. അതൊരു മര്യാദയാണോ എന്നായിരുന്നു റിയാസിന്റെ തുടര്‍ ചോദ്യം. ഇതെല്ലാം പ്രേക്ഷകര്‍ കാണുന്നില്ലേ എന്നും റിയാസ് ചോദിച്ചു.

നേരിട്ട് സംസാരിക്കൂ

നേരിട്ട് സംസാരിക്കൂ

ശിവശങ്കറിന്റെ നടുവേദനയോ, നെഞ്ചുവേദനയോ ഊരവേദനയോ എന്താണെന്ന് തനിക്ക് അറിയില്ല. അത് അറിയണമെങ്കില്‍ അദ്ദേഹവുമായി നേരിട്ട് ഫോണില്‍ സംസാരിക്കു. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അഭിഭാഷകനോട് സംസാരിക്കു എന്ന് റിയാസ് വീണ്ടും മറുപടി നല്‍കി.

പഴയ ചര്‍ച്ചയും

പഴയ ചര്‍ച്ചയും

ഇതിന് തലേന്ന് ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കായി നല്‍കിയ തലക്കെട്ടും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. 'നെഞ്ചുവേദന നാടകമോ' എന്നായിരുന്നു അന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് തന്നെ പുറത്ത് വിട്ട പരസ്യത്തിലെ തലക്കെട്ട്. മനുഷ്യത്വവിരുദ്ധമാണ് തലക്കെട്ട് എന്നായിരുന്നു ആക്ഷേപം.

പുതിയ വിവാദവും

പുതിയ വിവാദവും

ശിവശങ്കറിന്റെ നടുവേദനയെ കുറിച്ചുള്ള പരാമര്‍ശം അശ്ലീലച്ചുവയോടെ ഉള്ളതാണ് എന്നാണ് ഇപ്പോഴത്തെ ചര്‍ച്ച. സിപിഎമ്മിന് എതിരെയല്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങളിലെ സിപിഎം അനുകൂലികള്‍ തന്നെയാണ് ഇത്തരമൊരു പരാമര്‍ശത്തിനെതിരെ രംഗത്ത് വരുന്നത്.

cmsvideo
  Sivasankar's revelation about Pinarayi Vijayan | Oneindia Malayalam

  English summary
  Remarks made by Vinu V John in Asianet News, News Hour discussion about M Sivasankar's back pain in controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X