കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീലയുടെ 'പളുങ്ക് പതിപ്പ്' ടോറന്റില്‍, ഞെട്ടിത്തരിച്ച് അണിയറക്കാര്‍!

  • By Desk
Google Oneindia Malayalam News

ഏപ്രില്‍ 22 നാണ് രഞ്ജിത്ത് ചിത്രമായ ലീല റിലീസ് ചെയ്തത്. റിലീസിങിന് മുമ്പ് തന്നെ വിവാദങ്ങളില്‍ പെട്ട ചിത്രം തീയറ്ററുകള്‍ക്കൊപ്പം തന്നെ ഇന്റര്‍നെറ്റിലും റിലീസ് ചെയ്ത് ചരിത്രം സൃഷ്ടിച്ചിരുന്നു. എന്നാല്‍ റിലീസ് ചെയ്ത് കൃത്യം നാലാം പക്കം ലീലയുടെ വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ് ഇപ്പോള്‍. ഇന്റര്‍നെറ്റിലൂടെയാണ് റിലീസ് എങ്കിലും ചിത്രം കോപ്പി ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു ഓണ്‍ലൈന്‍ വിതരണക്കാര്‍ അവകാശപ്പെട്ടത്.

എന്നാല്‍ റിലീസ് കഴിഞ്ഞ് ഒരാഴ്ച പോലും തികയുന്നതിന് മുമ്പേ ചിത്രം ഓണ്‍ലൈനില്‍ പ്രചരിക്കുന്നത് കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് അണിയക്കാര്‍. തീയറ്ററുകളില്‍ നിന്നും കോപ്പി ചെയ്തിരിക്കുന്ന കാമറ പ്രിന്റല്ല, നല്ല ക്വാളിറ്റിയുള്ള പ്രിന്റുകളാണ് ഓണ്‍ലൈനില്‍ പുറത്തുവന്നിരിക്കുന്നത്. ടോറന്റിലൂടെയും ഫേസ്ബുക്കിലൂടെയും മറ്റുമാണ് ലീലയുടെ വ്യാജ പ്രിന്റുകള്‍ പരക്കുന്നത്.

leela

തന്റെ സിനിമയെ തകര്‍ക്കാനിറങ്ങിയ ഗൂഡശക്തികളാണ് ഇതിന് പിന്നിലെന്നാണ് ലീലയുടെ തിരക്കഥാകൃത്തായ ഉണ്ണി ആര്‍ പറയുന്നത്. സിനിമ തകര്‍ക്കാന്‍ വേണ്ടി ബുദ്ധിജീവി നിരൂപകരെക്കൊണ്ട് പണം കൊടുത്ത് എഴുതിക്കുകയാണ് എന്നും ഉണ്ണി ആര്‍ മനോരമയോട് പറഞ്ഞു. ലീലയുടെ വ്യാജപ്രിന്റ് പ്രചരിപ്പിച്ചവര്‍ക്കെതിരെ അണിയറക്കാര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇന്ത്യയ്ക്ക് പുറത്ത് എവിടെനിന്നും ഓണ്‍ലൈനില്‍ ലീല കാണാന്‍ പറ്റുന്ന തരത്തിലായിരുന്നു ഇന്റര്‍നെറ്റ് റിലീസ്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാം ഗ്രൂപ്പാണ് റീലാക്സ് ഡോട് ഇന്‍ എന്ന വെബ്സൈറ്റിലൂടെ ലീല ഓണ്‍ലൈന്‍ റിലീസ് ചെയ്തത്. ആയിരക്കണക്കിന് പ്രവാസികളാണ് ആദ്യദിവസം തന്നെ ചിത്രം കണ്ടത്. ഓണ്‍ലൈന്‍ പ്രിന്റില്‍ നിന്നുമാണ് ലീലയുടെ വ്യാജന്‍ പുറത്തായത് എന്നാണ് അനുമാനം. ടോറന്റില്‍ ലഭ്യമാകുന്ന വ്യാജപ്രിന്റിന്റെ ക്വാളിറ്റിയും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്.

English summary
Renjith movie leela fake copy spread in internet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X