'കടപ്പുറം സുധാമണിക്ക് പട്ടാളക്കാര്‍ കാവല്‍നില്‍ക്കുമ്പോഴോ ബാലാ'... വീണ്ടും രശ്മി നായര്‍, പിന്നെ ബ്രാ

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ബാബ രാംദേവിന് ശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ സെഡ് കാറ്റഗറി സുരക്ഷ സമ്മാനിച്ച ആത്മീയ നേതാവാണ് മാതാ അമൃതാനന്ദമയി. കേരളത്തില്‍ നിന്ന് ഇത്തരത്തില്‍ സുരക്ഷയുള്ള ഏക വ്യക്തി എന്ന റെക്കോര്‍ഡും ഇനി അമൃതാനന്ദമയിക്ക് സ്വന്തം.

Read Also: അമൃതാനന്ദമയിയെ തിരിഞ്ഞുകൊത്തി പഴയ ട്വീറ്റ്... പൊങ്കാലിട്ട് സോഷ്യല്‍ മീഡിയ

കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധങ്ങളും പരിഹാസങ്ങളും പലവിധമാണ്. രശ്മി ആര്‍ നായര്‍ തന്നെ ആദ്യ വെടി പൊട്ടിച്ചുകഴിഞ്ഞു.

അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുമ്പോള്‍- എന്ന പതിവ് 'സംഘി' ഡയലോഗ് കടമെടുത്താണ് രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അതില്‍ അമൃതാനന്ദമയിയെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പരാമര്‍ശവും കടന്നുവരുന്നുണ്ട്.

കടപ്പുറം സുധാമണിയെന്ന്

അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുമ്പോഴോ ബാലാ എന്ന ഡയലോഗ് ഇന്ന് മുതല്‍ കടപ്പുറം സുധാമണിക്ക് പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുമ്പോഴോ ബാലാ എന്ന് തിരുത്തിയതായി ജന്മഭൂമി അറിയിച്ചിട്ടുണ്ട്- രശ്മി നായരുടെ വാചകങ്ങള്‍ ഇങ്ങനെയാണ്.

ഇതാണ് രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റ്. സംഘപരിവാറിനെചതിരെ സോഷ്യല്‍ മീഡിയയില്‍ അതിശക്തമായ നിലപാടെടുക്കുന്ന ആളാണ് രശ്മി.

അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി സുരക്ഷയൊരുക്കുന്നതിനെതിരെ രശ്മി നായരുടെ ഭര്‍ത്താവായ രാഹുല്‍ പശുപാലനും രംഗത്തെത്തിയിട്ടുണ്ട്. അനുഗ്രഹം തോക്കിന്‍ കുഴലിലൂടെ എന്നാണ് രാഹുല്‍ പശുപാലന്റെ പോസ്റ്റ്.

ഒറ്റ പോസ്റ്റ് കൊണ്ട് രശ്മി നായര്‍ അവസാനിപ്പിച്ചിട്ടില്ല. സുധാമണിയെ കാണാന്‍ പോകുമ്പോള്‍ മെറ്റല്‍ ഹുക്ക് ഉള്ള ബ്രാ ഇട്ടാല്‍ കുഴപ്പമുണ്ടോ എന്നാണ് അടുത്ത ചോദ്യം!

ഇന്ന് കേട്ടതില്‍ വച്ച് ഏറ്റവും വലിയ കോമഡി എന്നാണ് ആഷിന്‍ തമ്പി ഈ വാര്‍ത്തയോട് പ്രതികരിക്കുന്നത്. ദൈവം ആടോ... കൊല്ലല്ലേ...!!!

വള്ളിക്കാവിലെ സുധാമണിക്കും ശ്വാസം പിടിക്കും സ്വാമിക്കും സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്രെ! സ്വയം പ്രഖ്യാപിത ദൈവത്തിനും ആനയെ എടുക്കുന്ന അഭ്യാസിക്കും എന്തിനാടോ സിആര്‍പിഎഫിന്റെ സുരക്ഷ എന്നാണ് മാധ്യമ പ്രവര്‍ത്തകയായ സിപി അജിത ചോദിക്കുന്നത്.

ദൈവത്തിന് ഇനി മുതല്‍ പ്രജകളുടെ നികുതിക്കാശില്‍ നിന്ന് മാസപ്പടി വാങ്ങുന്ന പട്ടാളത്തിന്റെ സുരക്ഷ എന്നാണ് സുജിത് ചന്ദ്രന്‍ ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്. എന്നാലും സ്വന്തം തടി തന്നത്താനെ കാക്കാന്‍ പാങ്ങില്ലാത്ത ദൈവമൊക്കെ എന്ത് ദൈവം എന്നാണ് ചോദ്യം.

പണ്ട് പുലിയെ കണ്ട് പേടിച്ചോടിയ സെന്‍ഗുരുവിന്റെ കഥയാണ് ശ്രീജിത്ത് ദിവാകരന്‍ പങ്കുവയ്ക്കുന്നത്. തങ്ങള്‍ക്ക് അതീന്ദ്രിയ ശേഷികളുള്ള കാര്യം പുലിക്കറിയില്ലല്ലോ എന്നാണ് സെന്‍ഗുരു പറഞ്ഞത്. അമൃതാനന്ദമയിയുടെ സുരക്ഷയ്ക്കുള്ള ചെലവ് സര്‍ക്കാര്‍ ആണോ വഹിക്കുക എന്ന ചോദ്യമാണ് ശ്രീജിത്ത് ഉന്നയിക്കുന്നത്.

നാല്‍പത് പേര്‍ സുരക്ഷയ്ക്ക്

നാല്‍പത് പേരെയാണ് അമൃതാനന്ദമയിയ്ക്കും ആശ്രമത്തിനും വേണ്ട സുരക്ഷയ്ക്കായി നിയോഗിക്കുക. അതില്‍ 24 പേര്‍ അമൃതാനന്ദമയിക്കൊപ്പം എപ്പോഴും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് എസ്‌കോര്‍ട്ട് വാഹനങ്ങള്‍

അമൃതാനന്ദമയിയുടെ യാത്രകള്‍ക്ക് രണ്ട് എസ്‌കോര്‍ട്ട് വാഹനങ്ങളും ഉണ്ടാകും. സിആര്‍പിഎഫ് കമാന്‍ഡോകള്‍ക്കാണ് സുരക്ഷാ ചുമതല.

സുരക്ഷാഭീഷണി ഉണ്ടത്രെ

കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ആണ് അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി സുരക്ഷ നല്‍കുന്നത്. വലിയ സുരക്ഷാ ഭീഷണി അമൃതാനന്ദമയി നേരിടുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

പേര് എന്താണ്

അമൃതാനന്ദമയിയെ സുധാമണി എന്ന് വിളിക്കുന്നതില്‍ തെറ്റില്ലെന്ന് വേണമെങ്കില്‍ പറയാം. സുധാമണി എന്നായിരുന്നു പൂര്‍വ്വാശ്രമത്തിലെ പേര്. ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിലായിരുന്നു ജനനം.

English summary
Reshmi R Nair response on Amrithanandamayi's Z category security.
Please Wait while comments are loading...