• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാടമ്പള്ളിയിലെ ആ നാഗവല്ലി ശശികലയോ ശോഭയോ അല്ല!!! രാഹുല്‍ ഈശ്വറിനെ വാളില്‍ 'ഒട്ടിച്ച്' രശ്മി നായര്‍

  • By രശ്മി നരേന്ദ്രൻ

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാഹുല്‍ ഈശ്വര്‍ സംസ്ഥാന, ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. മതംമാറി ഹാദിയ ആയി മാറിയ അഖിലയുടെ വീട്ടിലെത്തി വീഡിയോ പകര്‍ത്തിയത് ദേശീയ മാധ്യമങ്ങളില്‍ വലിയ വര്‍ത്തയായിരുന്നു.

എന്നാല്‍ കേരളത്തിലെ മാധ്യമങ്ങളില്‍ പറയുന്നതല്ല രാഹുല്‍ ഈശ്വാര്‍ ദേശീയ മാധ്യമങ്ങളിലെ ചര്‍ച്ചയില്‍ പറയുന്നത്. കേരളത്തില്‍ വെറും നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന് പറയുമ്പോള്‍ ദേശീയ ചാനലില്‍ അത് ലവ് ജിഹാദ് ആക്കി മാറ്റുന്നുണ്ട്.

എന്തായാലും രാഹുല്‍ ഈശ്വറിനെ പൊളിച്ചടുക്കിയിരിക്കുകയാണ് രശ്മി നായര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍...

സംഘപരിവാറിന്റെ ബലഹീനത?

സംഘപരിവാറിന്റെ ബലഹീനത?

കേരളത്തില്‍ സംഘപരിവാറിന് കുരുട്ട് ബുദ്ധിയുള്ള ഒരു വക്താവ് ഇല്ലാത്തത് അവരുടെ ബലഹീനത ആയിരുന്നു അല്ലെങ്കില്‍ അങ്ങനെയൊന്ന് ഇല്ല എന്ന് കരുതിയതാണ് തെറ്റ് എന്നാണ് രശ്മി നായര്‍ പറയുന്നത്. എല്ലാം രാഹുല്‍ ഈശ്വറിനെ കുറിച്ച് തന്നെ.

ആടിനെ പട്ടിയാക്കുന്ന

ആടിനെ പട്ടിയാക്കുന്ന

നന്നായി ചിരിക്കുന്ന മുഖത്തോടെ ഇംഗ്ലീഷ് ഒക്കെ സംസാരിച്ച് മധ്യവര്‍ഗ്ഗത്തെ തൃപ്തിപ്പെടുത്തുന്ന, ആടിന് നോക്കി പട്ടിയാണെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുന്ന കുരുട്ടുബുദ്ധിയുള്ള വക്താവ് - ഇങ്ങനെ തന്നെ ആണ് വിശേഷണം.

വെറുപ്പ് പ്രചരിപ്പിക്കുന്ന

വെറുപ്പ് പ്രചരിപ്പിക്കുന്ന

ഹാദിയയുടെ വീട്ടില്‍ പോയി വീഡിയോ എടുത്ത്, കേരളത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പിന്തുണയോടെ ലവ് ജിഹാദ് നടക്കുന്നു എന്ന് ദേശീയ തലത്തില്‍ വെറുപ്പ് പ്രചരിപ്പിക്കുക- രശ്മിയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

കേരളത്തില്‍ സംഘപരിവാറിനെതിരെ!!!

കേരളത്തില്‍ സംഘപരിവാറിനെതിരെ!!!

കേരളത്തില്‍ വന്ന്, മലയാളം ചാനലില്‍ ലവ് ജിഹാദ് ഉണ്ട് എന്ന് പറഞ്ഞ സംഘപരിവാര്‍ നേതാവിനെ തീവ്ര ഹിന്ദുത്വവാദി എന്നൊക്കെ വിളിച്ച് മതേതര വാദി കുപ്പായം അണിഞ്ഞ് ജമാ അത്തെ ഇസ്ലാമിയുടെ സദസ്സുകളില്‍ പ്രസംഗിക്കുക- രാഹുല്‍ ഈശ്വറിനെ കുറിച്ചുള്ള വിശേഷണങ്ങള്‍ ഇങ്ങനെ തുടരുന്നു.

വധഭീഷണി എന്ന അവകാശ വാദം

വധഭീഷണി എന്ന അവകാശ വാദം

തനിക്ക് വധഭീഷണി ഉണ്ട് എന്നായിരുന്നു കഴിഞഞ്ഞ ദിവസം രാഹുല്‍ ഈശ്വര്‍ പരാതിപ്പെട്ടത്. ഇതിനേയും രശ്മി പരിഹസിക്കുന്നുണ്ട്. ഒരേസമയം ഹിന്ദുത്വ വാദികളുടേയും ഐസിസിന്റേയും വധഭീഷണി ഉണ്ട് എന്ന് അവകാശപ്പെടുന്ന ആള്‍ എന്നാണ് വിശേഷണം.

സുഹൃത്താണ്.... പക്ഷേ

സുഹൃത്താണ്.... പക്ഷേ

രാഹുല്‍ ഈശ്വര്‍ തന്റെ സുഹൃത്താണ്. എന്നാലും പറയാതിരിക്കാന്‍ വയ്യ എന്നാണ് രശ്മി ആര്‍ നായര്‍ പറയുന്നത്. എന്താണത്?

മാടമ്പള്ളിയിലെ നാഗവല്ലി

മാടമ്പള്ളിയിലെ നാഗവല്ലി

നിങ്ങള്‍ കരുതിയ, മാടമ്പള്ളിയിലെ ആ നാഗവല്ല ശശികലയോ ശോഭയലോ അല്ല. ഈ കാണുന്നതൊന്നും അല്ല രാഹുല്‍ ഈശ്വര്‍. അയാളില്‍ സംഘപരിവാരം എന്തൊക്കെയോ വലിയ ദൗത്യങ്ങള്‍ ഏല്‍പിച്ചിട്ടുണ്ട് എന്ന് പറഞ്ഞാണ് രശ്മി നായര്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

രാഹുലിന് തെറിവിളി

രാഹുലിന് തെറിവിളി

കഴിഞ്ഞ രണ്ട് ദിവസമായി സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ഓഡിറ്റിങ്ങിന് വിധേയനായിക്കൊണ്ടിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍. ദേശീയ മാധ്യമങ്ങളിലും കേരളത്തിലും എടുക്കുന്ന ഇരട്ടത്താപ്പ് തന്നെയാണ് രാഹുലിനെ തെറി വിളിക്കാന്‍ പലരേയും പ്രകോപിപ്പിക്കുന്നത്.

രശ്മിയുടെ പോസ്റ്റിന് താഴേയും

രശ്മിയുടെ പോസ്റ്റിന് താഴേയും

രശ്മി നായര്‍ എഴുതിയ പോസ്റ്റിന് താഴേയും രാഹുല്‍ ഈശ്വറിന് തന്നെയാണ് വിമര്‍ശനങ്ങള്‍. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് രാഹുല്‍ ഈശ്വര്‍ നടത്തുന്നത് എന്നും വിമര്‍ശനമുണ്ട്.

പോസ്റ്റ് വായിക്കാം

രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

lok-sabha-home

English summary
Resmi R Nair against Rahul Easwar. She says that more than Sasikala and Sobha Surendran, Rahul Easwer is deployed in Kerala with Sangh Parivar Agenda.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more