സ്വാമിയെ 'ലിംഗദാനിയായി' സംഘം പ്രഖ്യാപിക്കുമോ എന്ന് രശ്മി നായര്‍... തരൂരിന് പിന്തുണയും!

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച പെണ്‍കുട്ടിയെ പിന്തുണയ്ക്കാന്‍ ബിജെപി നേതാക്കളോ സംഘപരിവാറുകാരോ കാര്യമായി മുന്നോട്ട് വന്നിട്ടില്ല. കുമ്മനത്തിനൊപ്പം ഉള്ള സ്വാമിയുടെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ആ മേഖലയില്‍ മൗനമാണ്. എന്നാല്‍ പെണ്‍കുട്ടിയ്ക്ക് പിന്തുണയുമായി ചിലരെങ്കിലും രംഗത്ത് വന്നിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കാനും പറ്റില്ല.

സ്വാമിയുടെ ജനനേന്ദ്രിയം മുറിക്കുന്ന ദൃശ്യങ്ങള്‍!!! ഗംഗേശാനന്ദ തീര്‍ത്ഥപാദത്തിന് കൊല്ലുന്ന ട്രോളുകൾ

കനി കുസൃതിയുടെ 'ധീരത' വീണ്ടും; 'വാര്യര്‍ക്ക്' ഒരു കൊട്ടും പിന്നെ അപ്പിയിടുന്ന നഗ്ന വീഡിയോയും!

ചോട്ടാഭീമിന് പിറന്നാള്‍ ആശംസകള്‍, വീണ്ടും മോഹന്‍ലാലിനെ പരിഹസിച്ച് കെആര്‍കെ

സംഘപരിവാറിന്റെ സ്ഥിരം വിമര്‍ശകയായ രശ്മി നായര്‍ ഇത്തവണയും ഫേസ്ബുക്കില്‍ കുറിയ്ക്ക് കൊള്ളുന്ന പോസ്റ്റുകളുമായി എത്തിയിട്ടുണ്ട്.

ലിംഗദാനി

ഈ സ്വാമിയെ ലിംഗദാനിയായി സംഘം പ്രഖ്യാപിക്കുമോ എന്നാണ് രശ്മിയുടെ ചോദ്യം. ഇതില്‍ കുരുപൊട്ടി തെറിവിളിയുമായി പലരും രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ വന്നിട്ടും ഉണ്ട്.

ഇതാണ് രശ്മി നായരുടെ പോസ്റ്റ്

വിഎസിന്റെ കൂടെ?

സ്വാമി വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിക്കുന്ന ഒരു ചിത്രവും ആയിട്ടാണ് സംഘപരിവാര്‍ അനുകൂലികളുടെ പ്രതിരോധം. എന്നാല്‍ ആ ചിത്രത്തില്‍ കുമ്മനം രാജശേഖരന്റെ ഭാഗം വെട്ടിമാറ്റിയ കാര്യവും രശ്മി ചോദിക്കുന്നുണ്ട്.

പതഞ്ജലിക്കും ഉണ്ട്

മുറിഞ്ഞുപോയ ലിംഗം വളരാനുള്ള ഹെര്‍ബര്‍ പ്രൊഡക്ട് പതഞ്ജലി ഇറക്കണം എന്നാണ് അടുത്ത പരിഹാസം. ബാബ രാംദേവും ഒരു സന്യാസിയെ പോലെ ആണല്ലോ!

ലിംഗം വളരാനുള്ള മരുന്നുണ്ടാക്കിയാല്‍ മാത്രം പോര, ഈ സ്വാമിയെ അതിന്റെ മോഡലും കൂടി ആക്കണം എന്നും രശ്മി ആവശ്യപ്പെടുന്നുണ്ട്! എന്തായാലും രശ്മിയുടെ പോസ്റ്റിന് താഴെ തെറിവിളിക്ക് കുറവില്ല.

തരൂരിന് പിന്തുണ

ആക്രമിക്കാന്‍ വന്ന ആളുടെ ലിംഗം ഛേദിക്കുക ആയിരുന്നില്ല, നിയമപരമായി പോലീസിനെ സമീപിക്കുക ആയിരുന്നു പെണ്‍കുട്ടി ചെയ്യേണ്ടിയിരുന്നത് എന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്. രശ്മി നായര്‍ ഒരുപരിധിവരെ ഇതിനെ പിന്തുണയ്ക്കുന്നും ഉണ്ട്.

ഇത്രയും വൈകാരികത കത്തി നില്‍ക്കുമ്പോഴും പൊതുബോധത്തിന് അടിമപ്പെടാതെ കേട്ട ഏറ്റവും പക്വമായ അഭിപ്രായം എന്നാണ് ശശിതരൂരിന്റെ നിലപാടിനെ രശ്മി നായര്‍ വിലയിരുത്തുന്നത്. അതേ സമയം പെണ്‍കുട്ടിയുടെ ചെയ്തിയെ വിമര്‍ശിക്കുന്നും ഇല്ല.

നിസ്സഹായതയുടെ അങ്ങേയറ്റം

നിസ്സഹായതയുടേയും ഗതികേടിന്റേയും അങ്ങേയററം എത്തിയപ്പോളായിരിക്കും അവള്‍ അങ്ങനെ ഒരു കൃത്യം ചെയ്തിട്ടുണ്ടാവുക എന്നായിരുന്നു രശ്മി ആദ്യം പറഞ്ഞത്. ആ നിസ്സഹായത സൃഷ്ടിക്കുന്ന ആണധികാര സമൂഹത്തിനെതിരെയുള്ള ചെറുത്തുനില്‍പാണ് ഓരോ പെണ്‍കുട്ടിയുടേയും ഓരോ ദിവസത്തെ ജീവിതം എന്നും രശ്മി പറയുന്നു.

മരയൂളകള്‍

അത്തരം ഒരു ഗതികേടിനെ സ്ത്രീ ശാക്തീകരണം, എന്നും മാതൃക എന്നും പറഞ്ഞു കൈയ്യടിക്കുന്ന മരയൂളകളുടെ മണ്ടക്കിട്ട് കിഴുക്ക് കൊടുക്കണം എന്നും രശ്മി പറയുന്നുണ്ട്. ഇനി പെണ്‍കുട്ടി നേരിടേണ്ടി വരുന്ന നിയമ നടപടികളെ കുറിച്ചുള്ള ആശങ്കയും രശ്മി പങ്കുവയ്ക്കുന്നു.

ഇതാണ് രശ്മി അക്കാര്യം പറഞ്ഞ പോസ്റ്റ്.

English summary
Reshmi R Nair against the alleged Swami and Sangh on Facebook.
Please Wait while comments are loading...