കസ്റ്റമേഴ്‌സിനെ കിട്ടാന്‍ വേണ്ടിയാണോ രശ്മി നായര്‍ ബിജെപിക്കാരെ ചൊറിയുന്നത്? തക്കാളിജ്യൂസില്‍ കിട്ടി!

  • By: രശ്മി നരേന്ദ്രന്‍
Subscribe to Oneindia Malayalam

രശ്മി ആര്‍ നായര്‍ ഫേസ്ബുക്കിലെ സ്ഥിരം സംഘപരിവാര്‍ വിമര്‍ശകയാണ്. എന്നാല്‍ സംഘപരിവാറിനെ മാത്രമല്ല അവര്‍ വിമര്‍ശിക്കാറുള്ളത്. തരം പോലെ സിപിഎമ്മിനേയും കോണ്‍ഗ്രസ്സിനേയും സിപിഐയ്യേയും എല്ലാം വിമര്‍ശിക്കും.

രശ്മി നായര്‍ എന്തെങ്കിലും വിമര്‍ശനം ഉന്നയിച്ച് കഴിഞ്ഞാല്‍ പിന്നെ അതിനെ നേരിടാന്‍ പലരും എത്തുക 'സ്ലട്ട് ഷെയിമും' കൊണ്ടായിരിക്കും. അക്കാര്യത്തില്‍ മുമ്പന്തിയില്‍ ഉളളത് സംഘപരിവാര്‍ അനുകൂലികള്‍ തന്നെ.

മുമ്പ് കിസ്സ് ഓഫ് ലൗവിന്റെ നേതൃനിരയില്‍ വന്നപ്പോഴും പിന്നീട് ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസില്‍ അറസ്റ്റിലായപ്പോഴും എല്ലാം ഇത്തരം ആക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുള്ള ആളാണ് രശ്മി. ഇപ്പോള്‍ ഇതാ വീണ്ടും രശ്മിയ്‌ക്കെതിരെ സ്ലട്ട് ഷെയിമുമായി എത്തിയിരിക്കുകയാണ് ബിജെപി അനുകൂലികള്‍.

ഒരു ചെറിയ പോസ്റ്റ്

ഗവര്‍ണര്‍ ഇറങ്ങിപ്പോകണം എന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത് യുവത്വത്തിന്റെ ആവേശം കൊണ്ടാണെന്ന് ഒ രാജഗോപാല്‍ പറഞ്ഞു. അപ്പോള്‍ കുമ്മനം രാജശേഖന്‍ വ്യാജ വീഡിയോ പോസ്റ്റ് ചെയ്തത് വാര്‍ദ്ധക്യത്തിന്റെ വിരക്തി കൊണ്ടാണോ എന്നായിരുന്നു രശ്മി നായരുടെ ചോദ്യം.

രാജഗോപാലിനോട്

ശോഭാ സുരേന്ദ്രന്റെ വൈകാരികതയെ കുറിച്ച് പറഞ്ഞ ഒ രാജഗോപാലിനോട് തന്നെ ആയിരുന്നു രശ്മിയുടെ ചോദ്യം. എന്നാല്‍ മറുപടി വേറെ വഴിയ്ക്കായിരുന്നു എന്ന് മാത്രം.

കസ്റ്റമേഴ്‌സിനെ കിട്ടാനുള്ള ചൊറിച്ചില്‍

'നിനക്ക് ഇന്ന് കസ്റ്റമേഴ്‌സിനെ കിട്ടീല്ലേ... ബിജെപിക്കാരെ ചൊറിയുന്നു'- ഇങ്ങനെ ആയിരുന്നു ഒരാളുടെ പ്രതികരണം. ഉദ്ദേശിച്ചത് സ്ലട്ട് ഷെയിം തന്നെ.

ബിജെപിക്കാരെ ചൊറിഞ്ഞാല്‍

ബിജെപിക്കാരെ ചൊറിഞ്ഞാല്‍ കസ്റ്റമേഴ്‌സിനെ കിട്ടുമോ ചേട്ടാ... എന്നായിരുന്നു ഇതിനോടുള്ള മറ്റൊരാളുടെ മറുപടി. സംഗതി ചൂടുപിടിക്കുകയും ചെയ്തു.

പ്രകോപിതനാണ് അയാള്‍

രശ്മിയോടുള്ള ചോദ്യത്തിന് മറ്റൊരാള്‍ ഇങ്ങനെ മറുപടി കൊടുത്തതോടെ കമന്റ് മുതലാളി പ്രകോപിതനായി. പിന്നങ്ങോട്ട് തെറിയുടെ പൂരമായിരുന്നു.

ഉരുളയ്ക്കുപ്പേരി... രശ്മിയുടെ വക!

കസ്റ്റമേഴ്‌സിന്റെ കാര്യം ചോദിച്ച ആള്‍ക്ക് ഉരുളക്ക് ഉപ്പേരി കണക്കേ രശ്മി തന്നെ മറുപടിയും കൊടുത്തു. 'നിന്റെ വീട്ടില്‍ ഇന്ന് വന്ന കുറച്ച് കസ്റ്റമേഴ്‌സിനെ ഇങ്ങോട്ട് വിടൂ' എന്നായിരുന്നു രശ്മിയുടെ മറുപടി.

തക്കാളി ജ്യൂസ്

പഴയ തക്കാളി ജ്യൂസ് വിവാദം ഒന്നും ബിജെപിക്കാര്‍ മറന്നുകാണില്ലല്ലോ.പിന്നെ അതിന്റെ മുകളിലായി പ്രകോപനം. തെറിവിളിക്ക് പിന്നെ ഒരു കുറവും ഉണ്ടായില്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ!

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസ്

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായതിന് ശേഷം ആണ് രശ്മിയ്ക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ രൂക്ഷമായത്. എന്നാല്‍ ഈ കേസില്‍ ഇതുവരെ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല എന്നതാണ് സത്യം.

ശക്തമായ പ്രതിരോധം

സൈബര്‍ ബുള്ളിയിങ്ങിന് സ്ഥിരമായി ഇരയാകാറുണ്ടെങ്കിലും അതുകൊണ്ടൊന്നും രശ്മി കീഴടങ്ങാറില്ല. ശക്തമായ മറുപടി തന്നെ കൊടുക്കേണ്ടവര്‍ക്ക് കൊടുക്കുകയും ചെയ്യും

ഇതായിരുന്നു രശ്മിയുടെ ആ ഫേസ്ബുക്ക് പോസ്റ്റ്‌

English summary
Reshmi R Nair's Facebook post gets slut shame by Sangh Parivar supporters.
Please Wait while comments are loading...