മതവിശ്വാസം അടിവസ്ത്രം പോലെ... പായസ വിവാദത്തിൽ മതവിശ്വാസികളെ പൊളിച്ചടുക്കി രശ്മി നായർ, ഇത് കിടുവേ!!

  • By: Kishor
Subscribe to Oneindia Malayalam

അമ്പലത്തിൽ നേദിച്ച പായസം സ്കൂളിൽ കൊണ്ടുവന്നപ്പോൾ ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ട കുട്ടികള്‍ കഴിക്കാത്തതിനെ ചൊല്ലി വേദനിച്ച് ഒരച്ഛൻ ഫേസ്ബുക്കിലിട്ട കുറിപ്പ് വൈറലായിരിക്കുകയാണ് ഇപ്പോൾ. ആയിരക്കണക്കിന് പേർ ഈ പോസ്റ്റ് വായിച്ചുകഴിഞ്ഞു. ഞാൻ ആരോട് പരാതി പറയും എന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം.

ഫേസ്ബുക്കിൽ ചൂടൻ ചിത്രവുമായി വീണ്ടും രശ്മി നായർ ഞെട്ടിക്കുന്നു.. ദേശി സണ്ണി ലിയോണെന്ന് വിളി.. കഷ്ടം തന്നെ ഈ ചേട്ടന്മാരുടെ കാര്യം!!

പായസം കഴിക്കാത്ത മതവിഭാഗത്തിലെ കുട്ടികൾ വർഗീയ വാദികളാണെന്ന് ഒരു കൂട്ടം ആളുകൾ പറയുന്നു. ആവശ്യക്കാര് കഴിക്കട്ടെ അല്ലാത്തവരെ നിർബന്ധിക്കേണ്ട കാര്യമില്ല എന്ന് മറ്റൊരു കൂട്ടർ പറയുന്നു. എന്തായാലും ഇക്കാര്യത്തിൽ സോഷ്യൽ മീഡിയ രണ്ട് തട്ടായിക്കഴിഞ്ഞു. ഈ വിഷയത്തിൽ ശക്തമായ അഭിപ്രായം രേഖപ്പെടുത്തി രശ്മി നായരും രംഗത്ത് വന്നിട്ടുണ്ട്.

കണക്കായിപ്പോയി അല്ല പിന്നെ

കണക്കായിപ്പോയി അല്ല പിന്നെ

എന്റെ മോള്‍ കൊണ്ടുചെന്ന നിവേദ്യ പായസം മറ്റുകുട്ടികള്‍ കുടിച്ചില്ല - ആ കണക്കായിപോയി, സ്വന്തം മതവിശ്വാസം അടിവസ്ത്രം പോലെ സ്വയം ഇട്ടോണ്ട് നടന്നാല്‍ പോരെ അതിങ്ങനെ പൊക്കി മറ്റുള്ളവരെ കാണിക്കുന്നതും പോട്ടെ അത് മറ്റുള്ളവരും കൂടെ വാങ്ങി ഇടണം എന്നക്കെ പറഞ്ഞാല്‍ അതെവിടുത്തെ മതേതരം ആണ് ഹേ. - രശ്മിക്ക് ചോദിക്കാനുള്ളത് ഇതാണ്.

ഈ മതേതരം എപ്പോഴും കാണുമോ

ഈ മതേതരം എപ്പോഴും കാണുമോ

അയ്യോ എന്റെ നിവേദ്യ പായസം മറ്റുള്ള മതസ്ഥര്‍ തിന്നില്ലേ എന്ന നിലവിളിക്ക്‌ കിട്ടുന്ന മതേതര സ്വീകാര്യത ഞെട്ടിക്കുന്നു. ഒരു മുസ്ലീം കുട്ടി നേര്‍ച്ചയുടെ ഇറച്ചി ചോറുമായി വരുമ്പോളും ഈ മതേതരം ഒക്കെ കാണണം. അല്ലെങ്കിലും ഹിന്ദു മതത്തില്‍ ഉള്ള എല്ലാ മതവിശ്വാസിക്കും ഒരു തോന്നല്‍ ഉണ്ട് തങ്ങളുടെ ഭൂരിപക്ഷ വിശ്വാസം മറ്റുള്ളവര്‍ അങ്ങ് പിന്തുടര്‍ന്നോണം എന്ന്.

കുഞ്ഞുങ്ങളെ കുറ്റം പറയല്ലേ

കുഞ്ഞുങ്ങളെ കുറ്റം പറയല്ലേ

അതിനു നിലവിളക്ക് കത്തിച്ചും ഹിന്ദു ഈശ്വര പ്രാര്‍ത്ഥന നടത്തിയും ഗണപതിഹോമം നടത്തിയും റോക്കറ്റിന്റെ മൂട്ടില്‍ വരെ തേങ്ങ ഉടച്ചും ഒക്കെ പകര്‍ന്നു നല്‍കുന്ന ഒരു പൊതുബോധം ഉണ്ട്. എന്തായാലും ആ ഹിന്ദുത്വ പൊതുബോധത്തിനു അടിമപ്പെടാതെ "ഓ നിവേദ്യ പായസം" ഞങ്ങള്‍ക്ക് വേണ്ട എന്ന് പറഞ്ഞ ആ കുഞ്ഞുങ്ങളെ എന്തിനാണ് കുറ്റം പറയുന്നത്.

നിർബന്ധിച്ച് അടിച്ചേൽപ്പിക്കരുത്

നിർബന്ധിച്ച് അടിച്ചേൽപ്പിക്കരുത്

മറ്റൊരു തരത്തില്‍ വേണമെങ്കില്‍ ഈ കുഞ്ഞുങ്ങളെ പറഞ്ഞു മനസിലാക്കാം ഈ പായസത്തിലെ നിവേദ്യവും അപ്പത്തിലെ വെഞ്ചിരിപ്പും ഒക്കെ വെറും ഉഡായിപ്പാണ് ഇതൊക്കെ വെറും അപ്പവും പായസവും മാത്രമാണ് എന്ന്. അതിനു കഴിയാത്തിടത്തോളം കുട്ടികള്‍ അത് കഴിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്. ആ പായസവുമായി പോയ കുട്ടിയെ കൂടി പറഞ്ഞു മനസിലാക്കുക , മോളെ ഇതില്‍ നമ്മുടെ മതവിശ്വാസം കലര്‍ത്തിയിട്ടുണ്ട് അത് മറ്റുള്ളവരുടെ മേല്‍ നിര്‍ബന്ധിച്ചു അടിച്ചേല്‍പ്പിക്കാന്‍ നമുക്ക് അവകാശമില്ല. - ഇങ്ങനെയാണ് രശ്മിയുടെ പോസ്റ്റ് അവസാനിക്കുന്നത്.

റംസാൻ നോമ്പ് എടുത്തതോ

റംസാൻ നോമ്പ് എടുത്തതോ


ഈയിടെ ഒരു സ്‌കൂളിൽ എല്ലാ മതത്തിൽ പെട്ട കുട്ടികൾ ചേർന്നു റംസാൻ നോമ്പ് എടുത്തരുന്നല്ലോ അത് ഇതിൽ കൂടില്ലേ - എന്ന് രശ്മി നായരുടെ പോസ്റ്റിന് കീഴിൽ ഒരാളുടെ സംശയം. അതിന്റെ ആവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം - എന്ന് രശ്മി വ്യക്തമായി മറുപടി പറയുന്നു.

പായസത്തിനും മതമോ?

പായസത്തിനും മതമോ?

പായസത്തിനു മതമുണ്ടോ? ഉണ്ടെന്നു കരുതാത്തോണ്ടല്ലേ ആ കുട്ടി മറ്റു മതസ്ഥരായ കുട്ടികള്‍ക്ക് പായസം കൊടുത്തത്. പക്ഷേ പായസം എന്നതിലുപരി ഹിന്ദുപായസം എന്നു കരുതി കഴിക്കാതിരുന്നവര്‍ തീര്‍ച്ചയായും മതഭ്രന്തുള്ളവര്‍ തന്നെയാണ്. ഈ സംശയത്തിന് രശ്മി പറയുന്ന മറുപടി ഇത് - നിവേദ്യ പായസത്തിനു മതമുണ്ട്... അറിയില്ലെങ്കിൽ ആ കുട്ടിക്ക് പറഞ്ഞു കൊടുത്താൽ മതി.

രണ്ടും അപകടകരം

രണ്ടും അപകടകരം

ഒരു നിവേദ്യപ്പായസം കുടിച്ചാൽ മതത്തിൽ നിന്ന് പുറത്ത് പോകും എന്നുള്ള ബോധവും അപകടകരം തന്നെ... ആ ബോധത്തെ സാധൂകരിക്കുന്ന ഒരു ധ്വനിയില്ലേ ചേച്ചീ ഈ പോസ്റ്റിൽ? രണ്ട് തരം ബോധവും വിമർശിക്കപ്പെടേണ്ടത് തന്നെ. അങ്ങനെ നിവേദ്യ പായസം ഞാൻ കുടിക്കേണ്ട എന്ന് പറയാൻ ഒരാൾക്കുള്ള അവകാശം മനസിലാക്കുക.

 അത് മാത്രമാണോ ശരി

അത് മാത്രമാണോ ശരി

എല്ലാ മതവിശ്വാസികളും വിശ്വസിക്കുന്നത് തന്റെ മതം ശരിയാണെന്നാണ്.അങ്ങനെ വിശ്വസിക്കാം.അതിൽ തെറ്റൊന്നും ഇല്ല.പക്ഷെ അത് തന്നെയാണ് ശരി, അത് മാത്രമാണ് ശരി എന്നൊക്കെ പറഞ്ഞാൽ, അതങ്ങ് പള്ളീ പോയ് പറഞ്ഞാൽ മതി എന്നു പറയേണ്ടി വരും.

അങ്ങനെയല്ലല്ലോ

അങ്ങനെയല്ലല്ലോ

പായസം വെറും പായസം മാത്രമാണെന്നും അത് വീട്ടിലെ അടുക്കളയിൽ വച്ചാലും അന്യന്റെ അടുക്കളയിൽ വച്ചാലും വയ്ക്കുന്നാളിന്റെ കൈപ്പുണ്യം മാത്രമാണതിന്റെ മധുരമെന്നും മാത്രം കുഞ്ഞുങ്ങൾ പഠിക്കട്ടെ - ഒരു കമന്റ്. നിവേദ്യ പായസം വീട്ടിലെ അടുക്കളയില്‍ അല്ല വയ്ക്കുന്നത് അത് അമ്പലത്തില്‍ വയ്ക്കുന്നതാണ് പുറത്തു വയ്ച്ചാല്‍ അത് നിവേദ്യ പായസം ആകില്ല - രശ്മിയുടെ മറുപടി.

ആരാണ് അനുവാദം കൊടുക്കുന്നത്

ആരാണ് അനുവാദം കൊടുക്കുന്നത്


പോസ്റ്റ് സത്യമാണെങ്കിലും ഒരാളുടെ തികച്ചും വ്യക്തിപരമായ വിശ്വാസത്തിൽ കൈ കടത്താൻ ആരാണ് ഇവർക്കെല്ലാം അനുവാദം കൊടുക്കുന്നത്..
തന്റെ വിശ്വാസത്തെ മറ്റുള്ളവർ അംഗീകരിക്കണം എന്നതിനെത്തന്നെയാണ് ഫാസിസം കൊണ്ടും, അസഹിഷ്ണുത കൊണ്ടും ഉദ്ദേശിക്കുന്നത്. - ഇങ്ങനെ അഭിപ്രായമുള്ളവരും ഉണ്ട്.

English summary
Reshmi R Nair facebook post in the wake of religious discussion social media.
Please Wait while comments are loading...