• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുഖം മറച്ച്, മാറിടംമാത്രം കാണിക്കുന്നവരുടെ പ്രതിഷേധം; മുഖമുള്ളസ്ത്രീമാറിടം അപമാനമോ? രശ്മിയുടെ ചോദ്യം

 • By Desk
cmsvideo
  മുഖമുള്ളസ്ത്രീമാറിടം അപമാനമോ? രശ്മി നായർക്ക് ചോദിക്കാനുള്ളത് | Oneindia Malayalam

  ഫറൂഖ് ട്രെയ്നിങ് കോളേജിലെ അധ്യാപകന്‍റെ പ്രസംഗം സൃഷ്ടിച്ച വിവാദം ഇതുവരെ അവസാനിച്ചിട്ടില്ല. വില്‍ക്കാന്‍ വക്കുന്ന വത്തക്ക മുറിച്ചുവയ്ക്കുന്ന കച്ചവട രീതിയോട് പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെ ഉപമിച്ചുകൊണ്ട് ഒരു സ്വകാര്യ വേദിയില്‍ ആയിരുന്നു അധ്യാപന്റെ പ്രസംഗം.

  എന്തായാലും ഇതിനെതിരെ അതിശക്തമായ പ്രതികരണങ്ങളാണ് അരങ്ങേറുന്നത്. ഫറൂഖ് കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് പ്രതിഷേധ സമരങ്ങള്‍ ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ ആണെങ്കില്‍ പ്രതിഷേധം ഒരുപടി കൂടി കടന്നാണ് മുന്നോട്ട് പോകുന്നത്.

  ചിലര്‍ തുറന്ന മാറിടങ്ങളുടെ ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കൂടെ വത്തക്ക ചിത്രങ്ങളും. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങളുടെ രാഷ്ട്രീയ ശരിയെ ചോദ്യം ചെയ്യുകയാണ് രശ്മി ആര്‍ നായര്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. ചരിത്രത്രെ മുന്‍നിര്‍ത്തിയാണ് രശ്മി ചില കാര്യങ്ങള്‍ ഉന്നയിക്കുന്നത്.

  സ്ത്രീ ശരീരത്തിന്റെ രാഷ്ട്രീയം

  സ്ത്രീ ശരീരത്തിന്റെ രാഷ്ട്രീയം

  സ്ത്രീ ശരീരത്തിന് മറ്റൊരു ജീവികള്‍ക്കും ഇല്ലാത്ത ഒരു രാഷ്ട്രീയം സംസാരിക്കാന്‍ ഉണ്ട്. കാരണം ഒരുകാലത്തും അതിന്‍റെ പൂര്‍ണ്ണമായ അവകാശം അവള്‍ക്കല്ലായിരുന്നു എന്നതാണ്. പല കാലങ്ങളില്‍ പുരുഷാധിപത്യവും മതവും ജാതിയും അവളുടെ ശരീരത്തിന് മുകളില്‍ പല തരത്തില്‍ തങ്ങളുടെ അധികാരം സ്ഥാപിച്ചിരുന്നു. പല രീതിയില്‍ ഇന്നും അത് തുടരുന്നു.

  പുരുഷ ബോധം

  പുരുഷ ബോധം

  നങ്ങേലിയോടു മുലക്കരം ചോദിച്ച് എത്തിയ ജന്മിയുടെ തുടര്‍ച്ച തന്നെയാണ് മാറിടം കച്ചവടത്തിനുള്ള വത്തക്ക ആണ് പുറത്തു കാണരുത് എന്ന് ഓരിയിടുന്ന മത പ്രഭാഷകനും. മാറിടം മറയ്ക്കരുത് തുറന്നിട്ട്‌ നടക്കണം എന്ന് പറഞ്ഞ പുരുഷ ബോധത്തിന്‍റെ തുടര്‍ച്ച തന്നെയാണ് പോസ്റ്റ്‌ വിക്ടോറിയന്‍ കാലത്തെ എന്‍റെ "ഉരുപ്പടിയുടെ" മാറിടം എനിക്ക് മാത്രം കാണണം എന്ന് ഉത്തരവിടുന്ന പുരുഷ ബോധം.

  ചാന്നാര്‍ ലഹളയില്‍ മുഖം മറച്ചിരുന്നില്ല

  ചാന്നാര്‍ ലഹളയില്‍ മുഖം മറച്ചിരുന്നില്ല

  ഇതിനെല്ലാം മുകളില്‍ തങ്ങളുടെ ശരീരത്തിന്‍റെ അവകാശ പ്രഖ്യാപനം പല കാലങ്ങളില്‍ സ്ത്രീകള്‍ നടത്തിയിട്ടുണ്ട്. അതില്‍ കേരള ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യ സമരമാകും ചാന്നാര്‍ ലഹള. ചാന്നാര്‍ ലഹളയില്‍ ബ്ലൗസ് ഇട്ടു വന്ന സ്ത്രീകള്‍ ആരും മുഖംമൂടി ധരിച്ചല്ല വന്നത്. തങ്ങളുടെ ബ്ലൗസ് ഇട്ട, മുഖമുള്ള രൂപം ആരെങ്കിലും കണ്ടാല്‍ അതില്‍ അപമാനിക്കപ്പെടാന്‍ ഒന്നുമില്ല എന്ന രാഷ്ട്രീയ ബോധ്യം അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് അത് ചരിത്രമായതും.

  ആവര്‍ത്തിക്കപ്പെടുന്പോള്‍ അപഹാസ്യമാകുന്ന ചരിത്രം

  ആവര്‍ത്തിക്കപ്പെടുന്പോള്‍ അപഹാസ്യമാകുന്ന ചരിത്രം

  ചരിത്രം ചിലപ്പോള്‍ വികലമായ അനുകരണങ്ങള്‍ക്ക് ഇരയാകും . സാങ്കേതിക വിദ്യ ഉപയോഗിച്ച്, മുഖം വരാതെ ക്യാമറയില്‍ പകര്‍ത്തിയ മാറിടത്തിന്‍റെ ചിത്രവും മുഖം മൂടി ധരിച്ചു പ്രദര്‍ശിപ്പിക്കുന്ന മാറിടത്തിന്‍റെ ചിത്രവും പകര്‍ന്നു നല്‍കുന്ന ബോധം മുഖം ഉള്ള സ്ത്രീമാറിടം അപമാനം സൃഷ്ടിക്കുന്നു എന്നതാണ് . എന്താണോ അവകാശപ്പെടുന്നത് അതിന്‍റെ വിപരീത ദിശയിലെ ആക്ഷന്‍. ആര്‍എസ്എസിന്‍റെ മുസ്ലീം സ്നേഹം പോലെ. ചരിത്രത്തെ വികലമായി അനുകരിച്ചു ദയനീയമായി പരാജയപ്പെടുന്ന ഒരു പ്രതിലോമക പ്രവര്‍ത്തനം ആണത്.

  രാഷ്ട്രീയമാണ് പറയുന്നതെങ്കില്‍

  രാഷ്ട്രീയമാണ് പറയുന്നതെങ്കില്‍

  അനാട്ടമി ക്ലാസ് എടുക്കാനുള്ള കുറച്ചു മുലകളുടെ ചിത്രം അല്ല, രാഷ്ട്രീയമാണ് പറയാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മിനിമം, പൊള്ളുന്ന ആ രാഷ്ട്രീയം ആദ്യം സ്വയം മനസിലാക്കണം. ജൈവികമായി ലൈംഗീക അവയവം അല്ലാത്ത മുലകളെ അങ്ങനെ ആക്കിയത് പുരുഷാധിപത്യവും മുതലാളിത്തവും ആണ്. സ്ത്രീകളെ അങ്ങനെ ഉരുണ്ട മാംസ കഷ്ണങ്ങള്‍ മാത്രമാക്കി നിലനിര്‍ത്തേണ്ടതും അവയുടെ ആവശ്യമാണ്‌. നൂറ്റാണ്ടുകള്‍ കൊണ്ട് രൂപപ്പെട്ട ഒരു സൗന്ദര്യ ശാസ്ത്രമാണ് അത് ഒരു സുപ്രഭാതത്തില്‍ തിരുത്തി എഴുതാന്‍ കഴിയുന്നതും അല്ല.

  അത്രമാത്രം പക്വതയായോ?

  അത്രമാത്രം പക്വതയായോ?

  അവകാശങ്ങളെ കുറിച്ച് ശരീരത്തെ കുറിച്ച് ബോധം ഉള്ള സ്ത്രീകള്‍ അതിനെ കുറിച്ച് സംസാരിച്ചു തുടങ്ങിയിട്ട് മിനിമം ഒരു നൂറ്റാണ്ട് ആയിട്ടുണ്ടാകും. ഇന്ത്യന്‍ കോണ്ടക്സ്റ്റിലേക്ക് അത്തരം എക്സ്ട്രീം ആക്ഷനുകള്‍ കടന്നെത്തക്കത്തക്ക പക്വത ഈ സമൂഹത്തിനു ആയോ എന്ന ചോദ്യം മാറ്റി വയ്ക്കാം. അപ്പോഴും എങ്ങനെയാണ് അതിനിവിടെ പ്രയോറിറ്റി ഉണ്ടാകുന്നത് എന്ന ചോദ്യം പ്രസക്തമായി നിലനില്‍ക്കും. ഇരിക്കും മുന്‍പേ കാല്‍ നീട്ടിയാല്‍ നട്ടെല്ലൊടിയും. വികലമായ അനുകരണങ്ങള്‍ ആ രാഷ്ട്രീയ പരിസരത്തെ മലീമസമാക്കും.

  രശ്മിയുടെ പോസ്റ്റ്

  രശ്മി ആര്‍ നായര്‍ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റ് വായിക്കാം...

  കേരള പോലീസോ അധ്യാപകരോ? ആരാണ് വലിയ സദാചാര ഗുണ്ടകള്‍- ഫറൂഖിന്റെ പശ്ചാത്തലത്തില്‍ രശ്മി എഴുതുന്നു

  മുലയൂട്ടുന്നത് മലമൂത്ര വിസര്‍ജനം പോലെയെന്ന് പറയുന്ന മലയാളി ആണത്തം(ഊളത്തരം)- രശ്മി എഴുതുന്നു

  ഗൃഹലക്ഷ്മിക്ക് എട്ടിന്റെ പണികൊടുത്ത് രശ്മിയുടെ ഫോട്ടോയും കുറിപ്പും... സ്വന്തം കുഞ്ഞിന് മുലകൊടുത്ത്!

  English summary
  Resmi R Nair criticise the politics of bare breast protest without showing face, on Farook College controversy

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more