• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മനോരമയെ വലിച്ചൊട്ടിച്ച് രശ്മി നായര്‍... സണ്ണി ലിയോൺ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് വിളിച്ചതിന് കിട്ടിയത്

  • By രശ്മി നരേന്ദ്രൻ

കൊച്ചി: സണ്ണി ലിയോണ്‍ കേരളത്തില്‍ വന്ന വാര്‍ത്ത കൊടുക്കാത്ത മാധ്യമങ്ങള്‍ ഒന്നും ഉണ്ടാവില്ല. ജനം ടിവിയിലും കൈരളി പീപ്പിളിലും പരിപാടി ലൈവ് ആയിത്തന്നെ സംപ്രേഷണം ചെയ്യേണ്ടതായിരുന്നു. എന്നാല്‍ സണ്ണി ലിയോണ്‍ എത്താന്‍ വൈകിയതുകൊണ്ട് അത് നടന്നില്ല.

അതൊന്നും അല്ല ഇവിടത്തെ വിഷയം. സണ്ണി ലിയോണ്‍ വിഷയത്തില്‍ രശ്മി നായരെ മനോരമ ന്യൂസില്‍ നിന്ന് ചര്‍ച്ചയ്ക്ക് വിളിച്ചതാണ്.

ഫേസ്ബുക്കില്‍ രശ്മി നായര്‍ പിന്നെ മലയാള മനോരമയെ തന്നെ വലിച്ചൊട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

മനോരമയില്‍ നിന്ന് കോള്‍!

മനോരമയില്‍ നിന്ന് കോള്‍!

മനോരമ ന്യൂസിൽ നിന്നും ഒരു കാൾ, ഇന്നത്തെ ന്യൂസ് ഡിബേറ്റിൽ പങ്കെടുക്കുമോ എന്ന്, വിഷയമെന്താ "സണ്ണിലിയോൺ"- രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്.

മ മ മാധ്യമം

മ മ മാധ്യമം

മലയാള മനോരമെ പരിഹസിച്ച് 'മ മ മാധ്യമം' എന്നാണ് രശ്മി നായര്‍ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സണ്ണി ലിയോണിന്‍റെ സന്ദര്‍ശനത്തെ കുറിച്ചും അവിടെയെത്തിയ ജനക്കൂട്ടത്തെ കുറിച്ചും രശ്മി നായര്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

വ്യാജ അഭിമുഖം നല്‍കിയവര്‍

വ്യാജ അഭിമുഖം നല്‍കിയവര്‍

ഏകദേശം എട്ടു മാസം മുൻപ് താൻ ജ്യുഡീഷൽ കസ്റ്റഡിയിൽ ആയിരുന്നപ്പോൾ തന്‍റെ പേരിൽ വ്യാജ അഭിമുഖം നൽകിയതിന് ഈ മ മ മാധ്യമത്തിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു എന്നാണ് രശ്മി പറയുന്നത്. അതിനു ശേഷം നിന്നും ഇന്നാണ് അവിടെ നിന്ന് ഒരു കമ്മ്യൂണിക്കേഷൻ ഉണ്ടാകുന്നത് എന്നും രശ്മി പറയുന്നു.

സ്യൂഡോ മൊറാലിറ്റിക്കെതിരെ

സ്യൂഡോ മൊറാലിറ്റിക്കെതിരെ

സ്യൂഡോ മൊറാലിറ്റിക്കെതിരെ എനിക്ക് ഭയങ്കര സ്റ്റേറ്റ്മെന്റ് നൽകാൻ കഴിയുമത്രേ- രശ്മിയുടെ പരിഹാസം തുടരുന്നു.

ഒരു വെടി മറ്റൊരു വെടിയെ കുറിച്ച്

ഒരു വെടി മറ്റൊരു വെടിയെ കുറിച്ച്

ഞാൻ ഇടപെടുന്ന 99% രാഷ്ട്രീയവും സംഘപരിവാർ വിരുദ്ധമാണ് അതിലൊന്നും ഇല്ലാത്ത അഭിപ്രായം ഗാംഭീര്യം മ മ സണ്ണിലിയോണിന്റെ കാര്യത്തിൽ കണ്ട് പുടിച്ചത്, ഒരു "വെടി"യെ പറ്റി മറ്റൊരു "വെടി" പറയുന്നത് കേൾക്കാനുള്ള തലച്ചോറിൽ ലിംഗം ഉള്ളവന്മാരുടെ വ്യൂ കൗണ്ട് നോക്കി ഒന്നും അല്ല കേട്ടോ- രശ്മിയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

ഉളുപ്പുണ്ടോ എന്ന് ചോദിക്കുന്നില്ല

ഉളുപ്പുണ്ടോ എന്ന് ചോദിക്കുന്നില്ല

ഉളുപ്പുണ്ടോ എന്ന് മനോരമയോട് ചോദിക്കുന്നത് ഹിംസയാണ് എന്നറിയാം എന്നാലും ഉളുപ്പില്ലായ്മയ്ക്കും ഒരു പരിധി ഇല്ലേ ചങ്ങായീ- ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനേയും.

രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ഇതാണ് രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റ്

കപട മുഖംമൂടി അണിഞ്ഞ ആള്‍ക്കൂട്ടം

കപട മുഖംമൂടി അണിഞ്ഞ ആള്‍ക്കൂട്ടം

കൊച്ചിയില്‍ സണ്ണി ലിയോണിനെ കാണാന്‍ എത്തിയത് കപട മുഖംമൂടി അണിഞ്ഞ ആള്‍ക്കൂട്ടമാണ് മലയാളി എന്നതിന്‍റെ തെളിവാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം രശ്മി ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേര്‍ രംഗത്ത് വന്നിരുന്നു.

സദാചാര വിരുദ്ധരല്ല

സദാചാര വിരുദ്ധരല്ല

ഓൺലൈൻ തുണ്ട്കാണി കൂട്ടം വെട്ടിക്കിളികളെ പോലെ റോഡിലിറങ്ങി ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയത് മലയാളിയുടെ സദാചാര ബോധത്തിന് കിട്ടിയ അടിയാണ് എന്നൊക്കെ പറഞ്ഞാൽ ചിരിക്കുകയെ നിവർത്തിയുള്ളൂ- രശ്മി പറഞ്ഞത് ഇങ്ങനെ ആയിരുന്നു.

ലൈംഗികതയോട് ചേ‍ത്ത്

ലൈംഗികതയോട് ചേ‍ത്ത്

സണ്ണിലിയോൺ എന്ന സ്ത്രീയോടുള്ള ബഹുമാനമോ ആരാധനയോ ഒന്നുമല്ല അവിടെ കൂടിയ ആൾക്കൂട്ടത്തെ ഉണ്ടാക്കിയത് ലൈംഗീകതയുമായി ചേർത്ത് കേട്ടതോ കണ്ടതോ ആയ സ്ത്രീ ശരീരത്തോടുള്ള കൗതുകവും ആൾക്കൂട്ടത്തിൽ ആളാവാനുള്ള മാസ്സ് ഹിസ്റ്റിരിയയും, ഇതൊക്കെയാണ് ആ ആൾക്കൂട്ടമെന്നു ആ സ്ത്രീയ്ക്കും അറിയാം അവരെ ഇങ്ങോട്ട് ക്ഷണിച്ചവർക്കും അറിയാം എന്നും രശ്മി പറയുന്നുണ്ട്.

ചാരിറ്റിയും ദത്തെടുക്കലും അല്ല

ചാരിറ്റിയും ദത്തെടുക്കലും അല്ല

പക്ഷെ അതിനു ഈ ഉണ്ണാക്കന്മാർ നിരത്തുന്ന ന്യായങ്ങൾ ഉണ്ടല്ലോ അതാണ്‌ സഹിക്കാൻ പറ്റാത്തത് അവരുടെ ചാരിറ്റി അവരുടെ ദത്തെടുക്കൽ തുടങ്ങി സാമൂഹിക പ്രതിബദ്ധത ഒലക്കേടെ മൂട്. ഇതൊന്നുമല്ല അവരെ അവരാകുന്നത്. സാധാരണ ഇത്തരം സദാചാര ബോധത്തിന് പുറത്തുനിന്നു വന്നു പൊതുബോധ അംഗീകാരം നേടുന്നവർ ചെയ്യുന്നതുപോലെ തന്റെ പാസ്റ്റിനെ അവർ തള്ളി പറയുന്നില്ല തള്ളി പറയുന്നില്ല എന്ന് മാത്രമല്ല അഭിമാനത്തോടെ ചേർത്ത് നിര്‍ത്തുന്നുണ്ട്- ഇങ്ങനെ ആയിരുന്നു രശ്മിയുടെ വാക്കുകള്‍

English summary
Resmi R Nair criticise Manorama News for inviting her for a discussion related to Sunny Leone's Kochi visit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more