ദിലീപിനെ പോലെ ഞങ്ങളെയും കൊണ്ടുനടന്ന് ഷോ കാണിച്ചു... പോലീസിനും പത്രക്കാർക്കും രശ്മി നായരുടെ കുത്ത്!!

  • By: Kishor
Subscribe to Oneindia Malayalam

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട പ്രമുഖ സിനിമാ താരം ദിലീപിനെ പോലീസ് തെളിവെടുപ്പിനായി പല സ്ഥലത്തും കൊണ്ടു പോകുകയാണല്ലോ. പണ്ട് ഓൺലൈൻ പെൺവാണിഭ കേസിൽ അറസ്റ്റ് ചെയ്ത ഞങ്ങളെയും ഇതുപോലെ പോലീസ് കൊണ്ടുനടന്ന് ഷോ കാണിച്ചിട്ടുണ്ട് എന്ന് രശ്മി നായർ പറയുന്നു.

ജനപ്രിയൻ ഇനി ജയിൽപ്രിയൻ.. ദേ പുട്ടിന് പകരം ദേ പെട്ടു... വെൽക്കം ടു സെൻട്രൽ ജയില്‍.. ഇത് ദിലീപേട്ടൻസ് ട്രോള്‍ പൂരം!!

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസിൻ‌റെയും മാധ്യമപ്രവർത്തരുടെയും പാപ്പരത്തം രശ്മി നായർ വിവരിക്കുന്നത്. ചുംബനസമര നായികയും മോഡലുമായ രശ്മി നായരെയും ഭർത്താവ് രാഹുൽ പശുപാലനെയും ഓൺലൈൻ പെൺവാണിഭ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത് വൻ വാർത്തയായിരുന്നു, പോലിസിന്റെ തെളിവെടുപ്പ് പ്രഹസനത്തിൽ നടന്ന കാര്യം രശ്മി വിവരിക്കുന്നത് ഇങ്ങനെ...

ദിലീപിനെ നടത്തിയത് പോലെ ഒരു ഷോ

ദിലീപിനെ നടത്തിയത് പോലെ ഒരു ഷോ

ദിലീപുമായി നടന്നു മാധ്യമങ്ങളുടെ ക്യാമറക്ക് മുന്നില്‍ നടത്തിയത് പോലെ ഒരു ഷോയ്ക്കായി എന്നെ കസ്റ്റഡിയില്‍ വാങ്ങിയശേഷം എന്നെയും രാഹുലിനെയും കേസിലെ ഒന്നാം പ്രതിയായ അക്ബറുമായി തിരുവനന്തപുരത്തുനിന്നും രാവിലെ നാല് മണിക്ക് പോലീസ് കൊച്ചിയിലേക്ക് തിരിക്കുന്നു. ഒന്നാം പ്രതിയുമായുള്ള ഞങ്ങളുടെ ബന്ധം ആണ് അന്ന് ഐ ജി ശ്രീജിത്ത്‌ മാധ്യമങ്ങളുടെ മുന്നില്‍ ആധികാരികമായി പറഞ്ഞത്. അപ്പോള്‍ ഞങ്ങള്‍ കൂടിക്കാഴ്ച നടത്തി എന്ന്പറഞ്ഞു കുറേ സ്ഥലങ്ങള്‍ ഹോട്ടലുകള്‍ എയര്‍പോര്‍ട്ട്‌ അങ്ങനെ പല സ്ഥലത്തും രാവിലെ മുതല്‍ വൈകിട്ട് വരെ പ്രകടനം നടത്താനുള്ള ഷെഡ്യൂള്‍ ഇട്ടാണ് പോകുന്നത്. ‌

ആക്ഷന്‍ ഹീറോ ബിജുമാർ തയ്യാർ

ആക്ഷന്‍ ഹീറോ ബിജുമാർ തയ്യാർ

ആദ്യത്തെ ഷോക്കില്‍ നിന്നും രണ്ടുമൂന്നു ദിവസത്തില്‍ റിക്കവര്‍ ആയിവരുന്ന രാഹുല്‍ പ്രാന്ത് പിടിച്ച അവസ്ഥയില്‍ ആണ് പോകുന്ന വഴി തന്നെ വാഹനത്തിനുള്ളില്‍ വച്ചും മറ്റും പോലീസുകാരില്‍ പലരും മാധ്യമ പ്രവര്‍ത്തകരുമായി ബന്ധപ്പെടുന്നു ലൈവ് ഉണ്ടാകില്ലേ എന്ന് ചോദിക്കുന്നു വീട്ടിലും സുഹൃത്തുക്കളെയും വിളിച്ചു തങ്ങള്‍ TVയില്‍ വരും എന്നൊക്കെ പറയുന്നുണ്ട് . മഫ്ട്ടിയില്‍ നല്ല ആക്ഷന്‍ ഹീറോ ബിജുമാരായി ടി ഷര്‍ട്ടും കൂളിംഗ്‌ ഗ്ലാസും ഒക്കെ വച്ചാണ് വന്നിരിക്കുന്നത് അതില്‍ തന്നെ കോമഡി എന്താണ് എന്ന് വച്ചാല്‍ ഒരു മുതലാളി വച്ചിരിക്കുന്നത് ഞങ്ങളുടെ കാറില്‍ ഇരുന്ന രാഹുലിന്റെ തന്നെ ഗ്ലാസ്‌ ആണ്.

ഉദ്ദേശം പ്രഹസന തെളിവെടുപ്പ്

ഉദ്ദേശം പ്രഹസന തെളിവെടുപ്പ്

ഞങ്ങളുടെ സാന്നിധ്യം കൊണ്ട് മീഡിയയിലും മറ്റും തന്റെ പേരും വിഷ്യല്‍സും ഒക്കെ വന്നതില്‍ ആകപ്പാടെ കിളിപോയി ഇരിക്കുകയാണ് ഒന്നാം പ്രതി. ഞങ്ങള്‍ക്കാണെങ്കില്‍ ഈ കോപ്രായം എങ്ങനെയെങ്കിലും ഒഴിവാക്കുകയും വേണം. നേടുമ്പാശേരിയില്‍ വാഹനം എത്തുമ്പോള്‍ കൃത്യമായി ദേശീയ മാധ്യമങ്ങള്‍ അടക്കം ഹാജര്‍ . ഞങ്ങളെ പുറത്തിറക്കി അവിടെ ഒരു ഹോട്ടലില്‍ കയറ്റി പ്രഹസന "തെളിവെടുപ്പ്" നടത്തുകയാണ് ഉദ്ദേശം.

കിട്ടിയത് എട്ടിന്റെ പണി

കിട്ടിയത് എട്ടിന്റെ പണി

വണ്ടി വന്നു നിന്ന വഴി രാഹുല്‍ ഒന്നാം പ്രതിയോട് നീ ഞാന്‍ പറയുന്നത് പോലെ പറഞ്ഞാല്‍ ഇനി നിന്റെ മുഖം ഇവര്‍ മാധ്യമങ്ങള്‍ക്ക് കൊടുക്കില്ല എന്ന് പറഞ്ഞു , ഞാന്‍ എന്തും ചെയ്യാം എന്ന് അവനും. മാതൃഭൂമിയിലെ റിപ്പോര്‍ട്ടര്‍ മൈക്കുമായി വണ്ടിക്കടുത്ത് തന്നെ നില്‍പ്പുണ്ട് "അഭ്യന്തര മന്ത്രിയുടെ ഓഫീസിലെ ഉന്നതന് ഇതുമായി ബന്ധമുണ്ട്" എന്ന് ഒന്നാം പ്രതി വിളിച്ചു പറഞ്ഞു. മാതൃഭൂമി അത് ലൈവ് ആയി ബ്രേക്ക് ചെയ്തു.

ഫയര്‍ ഡ്രില്‍ പോലെ പിന്നീട്

ഫയര്‍ ഡ്രില്‍ പോലെ പിന്നീട്

പിന്നെ സംഭവിച്ചതെല്ലാം ഒരു ഫയര്‍ ഡ്രില്‍ പോലെ ആയിരുന്നു പോലീസ് വണ്ടിയുമായി കാണുന്ന വഴി പരക്കം പാഞ്ഞു ചാലക്കുടിയില്‍ ഏതോ ഉള്‍ വഴിയൊക്കെ ഞങ്ങളുമായി ഓടി മാധ്യമങ്ങള്‍ പിറകെയും ഡ്രൈവര്‍ പലവട്ടം വിളിച്ചു പറയുന്നുണ്ടായിരുന്നു സാറേ ഈ പോകുന്ന വഴിയൊന്നും ഒരു നിശ്ചയവും ഇല്ല . ഡി വൈ എസ് പിയുടെയും സി ഐയുടെയുമൊക്കെ ഫോണുകള്‍ നിര്‍ത്താതെ അടിക്കുന്നുണ്ട് നല്ല യമണ്ടന്‍ തെറിയാണ് മറുഭാഗത്തുനിന്നും കേള്‍ക്കുന്നത് എന്ന് മുഖം കണ്ടാല്‍ അറിയാം.

വായില്‍ തോന്നിയത് വിളിച്ചു പറയിക്കും

വായില്‍ തോന്നിയത് വിളിച്ചു പറയിക്കും

ഒടുവില്‍ ഐ ഓ വന്നു ഞങ്ങളോട് സംസാരിച്ചു നിങ്ങള്‍ക്ക് വല്ലതും പറയാനുണ്ടെങ്കില്‍ കോടതിയില്‍ പറ ഇങ്ങനെ വിളിച്ചു പറയരുത്. ഒന്നും പറയാനില്ല ഒരു കാരണവും ഇല്ലാതെ ആവശ്യത്തില്‍ കൂടുതല്‍ സഹിച്ചിരിക്കുകയാണ് ഇനി മാധ്യമങ്ങളുടെ മുന്നില്‍ ഞങ്ങളെ കൊണ്ടുപോയാല്‍ വായില്‍ തോന്നിയത് വിളിച്ചു പറയിക്കും എന്ന് രാഹുല്‍. ഒടുവില്‍ ഡ്രൈവര്‍ പ്രതീക്ഷിച്ചത് പോലെ വണ്ടി ഒരു ഡെഡ് എന്‍ഡില്‍ പോയി മുട്ടി. മാധ്യമ പ്രവര്‍ത്തകര്‍ പോലീസിനെ ഇങ്ങനെ തെറി വിളിക്കുമോ എന്ന് ഞാന്‍ അന്നാണ് അറിഞ്ഞത് "

പത്രക്കാരെ യമണ്ടൻ തെറിയാണ്

പത്രക്കാരെ യമണ്ടൻ തെറിയാണ്

എവിടെക്കാടാ പൂ...മോ... നീയൊക്കെ ഇവരെയും കൊണ്ട് ഓടുന്നത് എന്നൊക്കെ വളഞ്ഞിട്ട് വിളിച്ചു വണ്ടിക്കുള്ളിലേക്ക് നിറയെ മൈക്കുകളും IO ദയനീയമായും നോക്കുന്നുണ്ട് ആരും ഒന്നും മിണ്ടിയില്ല എന്തായാലും തെളിവെടുപ്പ് മതിയായി ഞങ്ങളെയും കൊണ്ട് നേരെ തിരികെ പോരുന്നു പിന്നെ ഏഴു ദിവസം കസ്റ്റഡി ഉണ്ടായിട്ട് ശ്രീജിത്തിന്റെ ഭാവനയില്‍ വിരിയുന്ന തിരകഥ മാധ്യമങ്ങളെ വിളിച്ചു പറഞ്ഞു എന്നതല്ലാതെ ഞങ്ങളെ ആ ഓഫീസ് വിട്ടു പുറത്തിറക്കിയില്ല. ഡെഡ് എന്‍ഡില്‍ വണ്ടി നിര്‍ത്തി എന്ന കുറ്റത്തിന് ആ പാവം ഡ്രൈവര്‍ക്ക് സെന്‍കുമാര്‍ ഒരു മെമ്മോയും കൊടുത്തു.

English summary
Resmi Nair's Facebook post on Actress attack case and Dileep police investigation.
Please Wait while comments are loading...