• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗൃഹലക്ഷ്മിക്ക് എട്ടിന്റെ പണികൊടുത്ത് രശ്മിയുടെ ഫോട്ടോയും കുറിപ്പും... സ്വന്തം കുഞ്ഞിന് മുലകൊടുത്ത്!

 • By Desk
cmsvideo
  ഗൃഹലക്ഷ്മിയുടെ മുഖചിത്രത്തിനെതിരെ രശ്മി നായർ | Oneindia Ma;la

  മാതൃഭൂമി പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മി വിപ്ലവകരമായ ഒരു ചര്‍ച്ച മുന്നോട്ട് വയ്ക്കുന്നു എന്നാണ് അവകാശപ്പെടുന്നത്. 'തുറിച്ചുനോക്കരുത്... ഞങ്ങള്‍ക്ക് മുലയൂട്ടണം' എന്നതായിരുന്നു ഇത്തവണത്തെ ഗൃഹലക്ഷ്മിയുടെ കവര്‍ സ്റ്റോറി.

  ജിലു ജോസഫ് എന്ന മോഡല്‍ ആണ് കവര്‍ ചിത്രത്തില്‍ തുറന്നിട്ട മാറിടവുമായി ഒരു കുഞ്ഞിനെ മുലയൂട്ടുന്നത്. എന്നാല്‍ ജിലു വിവാഹിതയോ, അമ്മയോ അല്ലെന്ന് ഗൃഹലക്ഷ്മിയില്‍ നല്‍കിയ അഭിമുഖത്തില്‍ തന്നെ പറയുന്നുണ്ട്. ഗൃഹലക്ഷ്മി മുന്നോട്ട് വച്ച ആശയം മികച്ചതാണെങ്കിലും, അതിന്‍റെ കച്ചവട വത്കരണം ആണ് ഇപ്പോള്‍ ഏറെ വിമര്‍ശിക്കപ്പെടുന്നത്.

  കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്ന ഒരു രാജ്യത്താണെങ്കില്‍ ഗൃഹലക്ഷ്മിയുടെ മോഡലും ഫോട്ടോഗ്രാഫറും എല്ലാം നിയമ നടപടി നേരിടേണ്ടി വന്നേനെ എന്നാണ് രശ്മി ആര്‍ നായര്‍ പറയുന്നത്. സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന ഒരു ചിത്രവും രശ്മി ഇതോടൊപ്പം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

  അമ്മയും കുഞ്ഞും

  അമ്മയും കുഞ്ഞും

  അമ്മയും കുഞ്ഞും എന്ന സങ്കല്‍പം ലോകത്ത് ഒരുപാട് ഫോട്ടോഗ്രാഫര്‍മാരും ചിത്രകാരന്‍മാരും മനോഹരമായി പകര്‍ത്തിയിട്ടുള്ളതാണ്. എന്നാല്‍ ഗൃഹലക്ഷ്മിയുടെ കവര്‍ മോഡല്‍ അമ്മയല്ല എന്നതാണ് പല വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുള്ളത്. അവിടെ കുഞ്ഞ് പറ്റിക്കപ്പെട്ടു എന്നും ആക്ഷേപമുണ്ട്.

  രശ്മിയുടെ ഫോട്ടയും കുറിപ്പും

  രശ്മിയുടെ ഫോട്ടയും കുറിപ്പും

  ഈ വിഷയങ്ങള്‍ തന്നെയാണ് രശ്മി ആര്‍ നായരും ഉന്നയിക്കുന്നത്. സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന ഒരു ചിത്രവും രശ്മി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗൃഹലക്ഷ്മിയുടെ നടപടിയെ അതി രൂക്ഷമായി വിമര്‍ശിക്കുകയാണ് രശ്മി നായര്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.

  മനോഹരമായി പകര്‍ത്തപ്പെട്ടിട്ടുണ്ട്

  മനോഹരമായി പകര്‍ത്തപ്പെട്ടിട്ടുണ്ട്

  മുലയൂട്ടുന്ന അമ്മയും കുഞ്ഞിന്‍റെയും ചിത്രം അതിമനോഹരമായി ലോകത്ത് പല തവണ പകര്‍ത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊക്കെയും പകര്‍ത്തപ്പെട്ട കുട്ടികളുടെ അവകാശങ്ങളെ പറ്റിയുള്ള നിയമങ്ങള്‍ കര്‍ശനമായ ഒരു രാജ്യത്തായിരുന്നു എങ്കില്‍ ഗൃഹലക്ഷ്മിയുടെ കവര്‍ മോഡലും ഫോട്ടോഗ്രാഫറും ചൈല്‍ഡ് റൈറ്റ് വയലേഷന് നിയമനടപടി നേരിടേണ്ടി വന്നേനെ.

  ഇതല്ല സാര്‍ ആക്ടിവിസം

  ഇതല്ല സാര്‍ ആക്ടിവിസം

  മാസങ്ങള്‍ പ്രായമുള്ള കുഞ്ഞിന്‍റെ അണ്ണാക്ക് വരെ മറ്റൊരു സ്ത്രീയുടെ മുല തിരുകി കയറ്റി കൊമേര്‍ഷ്യല്‍ യൂസിനു ഫോട്ടോ എടുക്കുന്നതല്ല സാര്‍ ആക്റ്റിവിസം- എന്നാണ് രശ്മി പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ സമാനമായ വിമര്‍ശനങ്ങള്‍ പലരും ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.

  നിയോ ലിബറല്‍ പൊതുബോധം

  നിയോ ലിബറല്‍ പൊതുബോധം

  മധ്യവർഗത്തിനും അതിന് മുകളിലോട്ടു ഉള്ളവർക്കും സമയവും പണവും അധികം വരുമ്പോൾ ഒരാശ്വാസത്തിനു ടെറസിൽ പ്ലാസ്റ്റിക് ബാഗിൽ ക്യാപ്സിക്കവും ഡ്രാഗൺ ഫ്രൂട്ടും കൃഷി ചെയ്തു കാർഷിക രംഗത്തെ ഉദ്ദരിക്കുന്ന കളർഫുൾ ഫാന്റസി ആക്റ്റിവിസവും ഉള്ളിവില പത്തു രൂപ തികച്ചു കിട്ടാത്തതിൽ ഒരു മുഴം കയറിൽ കുടുംബമടക്കം തൂങ്ങിയാടുന്നവന് മാന്യമായ ശവമടക്കെങ്കിലും അവകാശമായി കിട്ടണം എന്ന് തൊണ്ട പൊട്ടുമാറു മുദ്രാവാക്യം വിളിച്ചു സി ആർ പി എഫിന്റെ നവലിബറൽ വെടിയുണ്ട നെഞ്ചിൽ കൊണ്ട് വീണുപിടയുന്നവന്റെ ചോരയിൽ മുക്കിയ ചെങ്കൊടിയുടെ ആക്റ്റിവിസവും ത്രാസിൽ വച്ച് തൂക്കിയാൽ നിയോലിബറൽ പൊതുബോധത്തിൽ ആദ്യത്തതിന് പദ്മശ്രീ അവാർഡും രണ്ടാമത്തത്തിനു തീവ്രവാദി പട്ടവും ആണ്.

  ലൈംഗിക പോര്‍ട്രേറ്റ് അല്ല അമ്മ

  ലൈംഗിക പോര്‍ട്രേറ്റ് അല്ല അമ്മ

  മുലയൂട്ടുന്ന അമ്മ സിന്ദൂരവും ആഭരണവും ഇട്ടു സവർണ്ണ മലയാളി പുരുഷബോധത്തെ തൃപ്തിപ്പെടുത്താനുള്ള ഒരു ലൈംഗീക പോർട്രൈറ്റ് അല്ല. അങ്ങനെ പോർട്രൈറ്റു ചെയ്യാനാണ് എല്ലാ കാലത്തും പാപ്പരാസി മോഹവും- ഗൃഹലക്ഷ്മി ചെയ്തത് ഇത്തരത്തില്‍ ഒരു കാര്യമാണ് എന്ന രീതിയില്‍ ആണ് രശ്മിയുടെ വിമര്‍ശനം.

  മുലയുടെ അറ്റത്ത് കുഞ്ഞിനെ ഒട്ടിച്ച അശ്ലീലം

  മുലയുടെ അറ്റത്ത് കുഞ്ഞിനെ ഒട്ടിച്ച അശ്ലീലം

  നിങ്ങളെന്തു പറഞ്ഞാലും ആ ചിത്രത്തിൽ ഒരു മാതൃത്വ ഭാവവും ഞാൻ കാണുന്നില്ല അതൊരു തികഞ്ഞ ആൺ ലൈംഗീക നോട്ടത്തിലെ മുലയുടെ അറ്റത്തു കുഞ്ഞിനെ ഒട്ടിച്ച അശ്ലീലമായയാണ് എനിക്ക് കാണാൻ കഴിയുന്നത്. പരസ്യമായി തന്നെ മുലയൂട്ടുക എന്നത് വിപ്ലവമൊന്നുമല്ല, മിനിമം പൊതുബോധ സങ്കൽപ്പത്തിന് പുറത്തു നിൽക്കുന്ന ഒന്നാണ്.

  ആ ചിത്രം നിര്‍മിക്കുന്ന വികാരം

  ആ ചിത്രം നിര്‍മിക്കുന്ന വികാരം

  പരസ്യമായി മുലയൂട്ടുക എന്നത് ഇപ്പോഴും സദാചാര ഞരമ്പുകള്‍ക്കു അലോസരം ഉണ്ടാകുന്ന ഒന്നാണ്. പക്ഷെ ആ കവര്‍ ഫോട്ടോ നോക്കി അതേ സദാചാര ഞരമ്പുകള്‍ രണ്ടു തവണ സ്വയംഭോഗം ചെയ്തുകാണും. ആ ഒരു വികാരം മാത്രമേ ആ ചിത്രം നിര്‍മിക്കുന്നുള്ളൂ.

  ഇരയുടെ സുരക്ഷ, വേട്ടക്കാരനെ ഏല്‍പിക്കുന്നതുപോലെ

  ഇരയുടെ സുരക്ഷ, വേട്ടക്കാരനെ ഏല്‍പിക്കുന്നതുപോലെ

  ആ പൊതുബോധത്തിന്റെ ഏറ്റവും വലിയ ജീർണ്ണ മുഖമായ ഗൃഹലക്ഷ്മിയെയും വനിതയെയും ആ ആക്റ്റിവിസ്റ്റ് സ്പെയിസിൽ കയറ്റി പട്ടാഭിഷേകം ചെയ്തു നിർത്തുക എന്നത് ഇരയുടെ സെക്യൂരിറ്റി ചുമതല വേട്ടക്കാരനെ ഏൽപ്പിക്കുന്നത് പോലെ വൃത്തികേടാണ്. ഗൃഹലക്ഷ്മിയുടെയും വനിതയുടെയും ആക്റ്റിവിസം വിപ്ലവം ഉണ്ടാക്കുന്ന കാലത്ത് ഞാൻ RSS ന്റെ സർ സംഘ ചാലകി ആയിക്കൊള്ളാം- ഇങ്ങനെയാണ് രശ്മി തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

  ഇതാണ് രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറല്‍ ആയിക്കഴിഞ്ഞിട്ടുണ്ട് ഈ ഫോട്ടോയും കുറിപ്പം. മൂവായിരത്തോളം ആളുകളാണ് ഈ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുള്ളത്.

  പിന്തുണയുണ്ട്

  പിന്തുണയുണ്ട്

  രശ്മിയുടെ നിലപാടുകളെ പിന്തുണച്ച് ഒരുപാട് പേര്‍ രംഗത്ത് വരുന്നുണ്ട്. ഗൃഹലക്ഷ്മി നടത്തിയത് ഒരു കച്ചവട തന്ത്രം ആണ് എന്നാണ് ഇവരുടെ ആക്ഷേപം. എന്നാല്‍ സദാചാര കുരുപൊട്ടിയവരും കുറവല്ല എന്നത് വേറെ സത്യം.

  ഞങ്ങളങ്ങനെ ചെയ്യില്ല

  ഞങ്ങളങ്ങനെ ചെയ്യില്ല

  അമ്മയുടെ മുലപ്പാല്‍ കുടിച്ചു വളര്‍ന്നവര്‍ ആരും മറ്റൊരു സ്ത്രീ കു‍ഞ്ഞിന് മുല കൊടുക്കുന്പോള്‍ തുറിച്ച് നോക്കില്ലെന്നാണ് പലരുടേയും വാദം. എന്നാല്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നത്തെ കുറിച്ച് അവര്‍ തന്നെ തുറന്ന് പറയുന്പോള്‍ കൂടുതല്‍ വിശ്വാസ്യത സ്ത്രീകളുടെ വാദങ്ങള്‍ക്ക് തന്നെയാണ്.

  ഒരു ആഭാസ ചിത്രം

  ഒരു ആഭാസ ചിത്രം

  'ദാ എന്റെ മുല ഞാൻ പുറത്തിട്ടിട്ടുണ്ട് എല്ലാവരും നോക്കിക്കോളൂ എന്ന്‌ വിളിച്ചുപറയുന്ന ഒരാഭാസ ചിത്രമെന്നേ ആ ചിത്രത്തെ ഞാൻ പറയുകയുള്ളൂ... മുലയൂട്ടുന്ന ഒരമ്മക്ക് ഉണ്ടാവുന്ന ഒരു ഭാവവും ആ ചിത്രത്തിൽ ഇല്ല.... ഇതും മുലയാണ് ജിലുജോസഫിന്റെ മേക്കപ്പ് ഇട്ട മുലയെക്കാൾ സുന്ദരവുമാണ്'- രശ്മിയുടെ പോസ്റ്റിന് താഴെ വന്ന കമന്‍റുകളില്‍ ഒന്നാണിത്.

  മുലയൂട്ടണം, തുറിച്ച് നോക്കരുത്... വിപ്ലവ നീക്കവുമായി മാതൃഭൂമി ഗൃഹലക്ഷ്മി; പിറകേ വിവാദങ്ങള്‍

  ആ മുലയില്‍ പാലില്ല.... 'ഞങ്ങള്‍ക്കും മുലയൂട്ടാം കാമ്പെയ്ന്‍ വെറും കച്ചവട തന്ത്രം

  English summary
  Resmi R Nair criticises Grihalakhmi's breast feedingcampign cover photo with a non mother model
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more