• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മമ്മൂട്ടി മുത്തച്ഛനാകാന്‍ പ്രായമുള്ള 'മൂപ്പിലാന്‍', അന്നം മുടക്കി, കിളവന്‍... ആഞ്ഞടിച്ച് രശ്മി

  • By Desk

കൊച്ചി: മമ്മൂട്ടിയുടെ മകളായി അഭിനയിക്കണം എന്ന് പറഞ്ഞതിനാണ് ലിച്ചിയെ മമ്മൂട്ടി ആരാധകര്‍ പൊങ്കാലയിട്ടത്. അതിന് ശേഷം പൊട്ടിക്കരഞ്ഞുകൊണ്ട് ലിച്ചി ഫേസ്ബുക്ക് ലൈവില്‍ മാപ്പ് പറയുകയും ചെയ്തു.

ലിച്ചിയേയും വിനീതിനേയും തൊട്ടു, ഏട്ടൻ- ഇക്ക ഫാൻസിന് അടപടലം പൊങ്കാല... ഇനിയും വരില്ലേ ഇതുവഴി!!!

ഫാന്‍സ് അസോസിയേഷന്‍കാര്‍ ചെയ്യുന്ന തോന്നിവാസങ്ങള്‍ ഇത് ആദ്യമായിട്ടൊന്നും അല്ല. ഇപ്പോള്‍ തന്നെ വിനീത് ശ്രീനിവാസന് മോഹന്‍ലാല്‍ ഫാന്‍സിന്റെ വകയും പൊങ്കാലയാണ്.

രശ്മിയുടെ നിറവയറില്‍ രാഹുല്‍ ചുംബിക്കുന്നത് കണ്ടപ്പോള്‍ സദാചാരികള്‍ക്ക് കുരുപൊട്ടി... പച്ചത്തെറിവിളി

നേരത്തെ മമ്മൂട്ടിയുടെ ദ ദ്രേറ്റ് ഫാദറിനെ പൊളിച്ചടുക്കിയ ആളാണ് രശ്മി നായര്‍. ഇപ്പോഴിതാ വീണ്ടും മമ്മൂട്ടിയേയും ഫാന്‍സിനേയും അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രശ്മി. കേട്ടാല്‍ അറയ്ക്കുന്ന പച്ചത്തെറിവിളികളോടെയാണ് ആരാധകരുടെ പ്രതിഷേധം.

ഫാന്‍സിന്റെ തെറിവിളി

ഫാന്‍സിന്റെ തെറിവിളി

മമ്മൂട്ടിയുടെ മകളായി അഭിനയിക്കണം എന്ന് പറഞ്ഞ നടിക്ക് ഫാന്‍സിന്റെ തെറിവിളി എന്ന് പറഞ്ഞാണ് രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. അതിന് ശേഷം ആണ് ആ കിടിലന്‍ പ്രയോഗം!

മുത്തച്ഛന്‍, മൂപ്പിലാന്‍!!!

മുത്തച്ഛന്‍, മൂപ്പിലാന്‍!!!

അതിപ്പോ, മുത്തച്ഛനാകാന്‍ പ്രായമുള്ള മൂപ്പിലാനോട് അച്ഛനായി അഭിനയിക്കണം എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കായാലും സഹിക്കില്ല എന്നായി രശ്മി നായര്‍.

ഐ ഷപ്പോട്ട മൂപ്പിലാന്‍ ഫാന്‍സ്

ഐ ഷപ്പോട്ട മൂപ്പിലാന്‍ ഫാന്‍സ്

'ഐ ഷപ്പോട്ട മൂപ്പിലാന്‍ പാന്‍സ്' എന്ന് കൂടി പറഞ്ഞ പോസ്റ്റ് അവസാനിപ്പിച്ചപ്പോള്‍ ഫാന്‍സിന് തൃപ്തിയായി. പിന്നെ സാവധാനം പൊങ്കാലയും തുടങ്ങി.

പ്രതികാരം ചെയ്യുമെന്ന്

പ്രതികാരം ചെയ്യുമെന്ന്

പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ കൊണ്ട് രശ്മി അവസാനിപ്പിക്കുന്നില്ല. കമന്റുകളില്‍ പിന്നേയും ഉണ്ട് മമ്മൂട്ടി വിമര്‍ശനം. മമ്മൂട്ടി ചിലപ്പോള്‍ ലിച്ചിയുടെ സിനിമ തന്നെ ഇല്ലാതാക്കി വീട്ടില്‍ ഇരുത്തുമെന്നും പറയുന്നുണ്ട് രശ്മി.

അന്നംമുടക്കി

അന്നംമുടക്കി

മമ്മൂട്ടിയെ കിളവന്‍ എന്നും അന്നംമുടക്കി എന്നും ഒക്കെ വിശേഷിപ്പിക്കുന്നുണ്ട് രശ്മി. 'അതിന് കുറച്ച് സിനിമ കൂടി ചെയ്യണം എന്ന് ആഗ്രഹം കാണും. ഈ കിളവനൊക്കെ നല്ല അന്നം മുടക്കി ആണ്' എമ്മാണ് ഒരു കമന്റിന് രശ്മി നല്‍കിയ മറുപടി.

കേട്ടാല്‍ അറയ്ക്കുന്ന തെറി

കേട്ടാല്‍ അറയ്ക്കുന്ന തെറി

പച്ചത്തെറി എന്നൊന്നും പറഞ്ഞാല്‍ പോര. അതിലും അപ്പുറത്താണ് ചിലര്‍ രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ആയി എഴുതിയിട്ടുള്ളത്. തുടക്കം മുതല്‍ ഒടുക്കം വരെ തെറിയാണ്.

സ്ലട്ട് ഷെയിമിങ്

സ്ലട്ട് ഷെയിമിങ്

സംവാദത്തിന് സാധ്യതയില്ലെങ്കില്‍ പിന്നെ ഇക്കൂട്ടര്‍ ചെയ്യുന്ന സ്ഥിരം ഏര്‍പ്പാടാണല്ലോ സ്ലട്ട് ഷെയിമിങ്. അത് തന്നെയാണ് പിന്നീട് രശ്മിയുടെ പോസ്റ്റിന് താഴെ കണ്ടത്.

പഴയ കേസ് പറഞ്ഞ

പഴയ കേസ് പറഞ്ഞ

പഴയ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസിന്റെ പേര് പറഞ്ഞാണ് ഇപ്പോഴും രശ്മിയെ പ്രതിരോധിക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്. എന്നാല്‍ രശ്മിയെ സംബന്ധിച്ച് ഇത് പുതിയൊരു അനുഭവം അല്ല.

ബ്ലൂ ഫിലിം കളിച്ചൂടേ എന്ന്

ബ്ലൂ ഫിലിം കളിച്ചൂടേ എന്ന്

നിനക്കൊക്കെ പോയി വല്ല ബ്ലൂ വെയിലും, അല്ല ബ്ലൂ ഫിലിമും കളിച്ചൂടെ എന്നാണ് മറ്റൊരുത്തന്റെ ചോദ്യം. ഈ ചോദ്യങ്ങള്‍ അത്രപെട്ടെന്നൊന്നും അവസാനിക്കും എന്നും തോന്നുന്നില്ല.

ഇതാണ് ആ പോസ്റ്റ്

ഇതാണ് രശ്മി നായരുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Resmi R Nair criticises Mammootty and Mammootty Fans on Lichy issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more