• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സംഘി, കോൺഗ്രസ്, ലീഗ്.. അസഭ്യം പറയുന്നവർക്കും സ്ലട്ട് ഷെയിം ചെയ്യുന്നവർക്കും രശ്മി നായരുടെ താക്കീത്!!

  • By Kishor

ചുംബനസമര നായികയും മോഡലും മറ്റുമായി ഒരുകാലത്ത് ഓൺലൈനിൽ നിറ‍ഞ്ഞുനിന്നിരുന്ന ആളാണ് രശ്മി നായർ. ഓൺലൈൻ പെൺവാണിഭക്കേസിൽ പെട്ടതോടെ രശ്മിയെ പിന്നീട് കാണാതായി. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം രശ്മി പുതിയ പ്രൊഫൈലുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് ഇപ്പോൾ.

സോളാര്‍ കേസും ഏറ്റില്ല, പിണറായി പ്ലിങ്.. വേങ്ങര പച്ചക്കോട്ട തന്നെ, ബിജെപിയെ പൊളിച്ചടുക്കി കുമ്മനം.. ട്രോളിന്റെ പകൽപ്പൂരം!!

സാമൂഹിക വിഷയങ്ങളിൽ മുഖം നോക്കാതെ വിമര്‍ശനം നടത്തുന്നതാണ് രശ്മി നായരുടെ രീതി. അതുകൊണ്ട് തന്നെ രാഷ്ട്രീയകക്ഷി ഭേദമന്യേ രശ്മിക്ക് നേരെ എതിർപ്പുകളും ഉയരാറുണ്ട്. വിവിധ പാർട്ടിക്കാരും അവരുടെ കുട്ടി സംഘടനക്കാരും ഏത് തരത്തിലാണ് തനിക്കെതിരെ പെരുമാറുന്നതെന്ന നീരീക്ഷണമാണ് രശ്മി ഇവിടെ നടത്തുന്നത്.

എത്ര പേരെ ബ്ലോക്ക് ചെയ്യും

എത്ര പേരെ ബ്ലോക്ക് ചെയ്യും

പോസ്റ്റില്‍ വന്നു അസഭ്യം പറയാനും സ്ലട്ട് ഷെയിം നടത്താനും നിന്നാല്‍ സ്പോട്ടില്‍ ബ്ലോക്കും അതില്‍ പിന്നത്തേയ്ക്ക് വയ്ക്കല്‍ ഒന്നും ഇല്ല . ഫ്രണ്ട് ലിസ്റ്റില്‍ ഉള്ളതിന്റെ ഇരട്ടി ബ്ലോക്ക് ലിസ്റ്റില്‍ കാണും. ദിവസവും ശരാശരി ഒരു 30-40 പേര്‍ വച്ച് കൂട്ടാം. - ഇതാണ് സോഷ്യൽ മീഡിയയിലെ പ്രതികരണക്കാരെക്കുറിച്ച് രശ്മി നായർ പറയുന്നത്.

ശരീരത്തിന് വിലപറയുന്നവരോട് സഹതാപം

ശരീരത്തിന് വിലപറയുന്നവരോട് സഹതാപം

പറയുന്നത് രാഷ്ട്രീയം ആയതുകൊണ്ട് ഇടതു വലതു വത്യാസം ഇല്ലാതെ ഒട്ടുമിക്ക എല്ലാ രാഷ്ട്രീയ കക്ഷി അനുഭാവികളും ആ ലിസ്റ്റില്‍ കാണും പിന്നെ ഇവരില്‍ എല്ലാം കോമണ്‍ ആയുള്ള ഞരമ്പ്‌ രോഗികളും. സംഘപരിവാറിന്റെ മുസ്ലീം വംശഹത്യ ഒക്കെ സംസാരിക്കുന്നതിനടിയില്‍ വന്നു ശരീരത്തിന് വിലപറയുന്ന മുസ്ലീം നാമധാരികളെ ഒക്കെ കാണുമ്പോള്‍ വല്ലാത്ത സഹതാപം തോന്നും. ഫേക്ക് ആണോ എന്നറിയാന്‍ പ്രൊഫൈലില്‍ കയറി നോക്കും 90%ഉം മുസ്ലീംലീഗ് അനുഭാവികള്‍ ആകും

ഇടതുപക്ഷത്ത് ആരെയാണ് ബ്ലോക്കുന്നത്?

ഇടതുപക്ഷത്ത് ആരെയാണ് ബ്ലോക്കുന്നത്?

പറഞ്ഞുവന്നത് എന്താന്നു വച്ചാല്‍ ഇന്ന് വരെ എനിക്ക് പിണറായി വിജയനെ വിമര്‍ശിക്കുന്ന പോസ്റ്റിനു അടിയില്‍ പോലും CPM/CPIയുടെയോ DYFIയുടെയോ AIYFന്റെയോ SFIയുടെയോ ഏറ്റവും താഴെത്തട്ടില്‍ ഉള്ള ബ്രാഞ്ച്/യൂനിറ്റ് ഭാരവാഹികളെ പോലും ബ്ലോക്കേണ്ടി വരാറില്ല. വന്നിട്ടുണ്ടെങ്കിലും അപൂര്‍വ്വം. ബ്ലോക്കുന്നത് മുഴുവന്‍ ഫേക്ക് IDകളും ഞരമ്പ്‌ രോഗികളും ആയിരിക്കും.

അത്യാവശ്യം ബോധം സംഘികൾക്കുണ്ട്

അത്യാവശ്യം ബോധം സംഘികൾക്കുണ്ട്

ഇനി BJP/RSS നോക്കാം, അവരുടെ രാഷ്ട്രീയ അനുഭാവികള്‍ 95%ഉം ഫേക്ക് ID ആയതുകൊണ്ട് ബ്ലോക്കുന്നതിലും ആ അനുപാതം കാണും . ബാക്കിയുള്ള അഞ്ചില്‍ കുറെയൊക്കെ യൂനിറ്റ് ബൂത്ത്‌ ഭാരവാഹികള്‍ ഉണ്ടാകും എന്നാലും ഒരു മണ്ഡലം ജില്ലാ നേതാവിനെ ഇത്തരത്തില്‍ ബ്ലോക്കേണ്ടി വന്നതായി ഓര്‍മ്മയില്ല . അവര്‍ അസഭ്യം പറയുന്നുണ്ടാകും പക്ഷെ മിനിമം താന്‍ ഒരു ഭാരവാഹിയാണ് ഫേക്ക് IDയില്‍ വന്നേ പറയാവൂ എന്ന ബോധ്യം സംഘികളായ അവര്‍ക്കുണ്ട് എന്നത് വലിയ കാര്യമാണ് .

ഇനി കോൺഗ്രസുകാരുടെ കാര്യം

ഇനി കോൺഗ്രസുകാരുടെ കാര്യം

കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ബ്ലോക്കുന്നത് കോണ്‍ഗ്രസ്സ്‌കാരെ ആണ്. അതില്‍ എന്നെ അത്ഭുതപ്പെടുത്തിയത് എന്താണ് എന്ന് വച്ചാല്‍ ഈ ബ്ലോക്കി തള്ളുന്നത് മുഴുവന്‍ യൂത്ത് കോണ്‍ഗ്രസ് / KSU തുടങ്ങിയ കടലാസ് സംഘടനകളുടെ ജില്ലാ സെക്രട്ടറി മുതല്‍ താഴോട്ടു മണ്ഡലം ഭാരവാഹികള്‍ വരെ ഉള്ളവര്‍ ആണ്. അപൂര്‍വ്വം സാധാരണ അനുഭാവികള്‍ ഉണ്ട് ഫേക്ക് IDകള്‍ ഇല്ല എന്ന് തന്നെ പറയാം. ഇവരുടെ നേതാക്കന്മാര്‍ എന്തുകൊണ്ട് കൂട്ടത്തോടെ ബലാല്‍സംഗ കേസില്‍ പ്രതിയായി എന്നതിന് ഏറ്റവും നല്ല കാരണമായി ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുന്നത്‌ ഈ കുട്ടി "നേതാക്കളെ" ആണ് .

സഹതപിക്കാന്‍ കഴിയുന്നതിനും താഴെ

സഹതപിക്കാന്‍ കഴിയുന്നതിനും താഴെ

വെര്‍ബല്‍ റേപ്പും സൈബര്‍ ബുള്ളിങ്ങും സെക്ഷ്വല്‍ അസാള്‍ട്ടും ഒക്കെ ഒരു കുറ്റമാണ് എന്ന് സംഘിക്ക് ബോധ്യമുണ്ട് അതറിഞ്ഞുകൊണ്ട് തന്നെയാണ് അവര്‍ ബലാല്‍സംഗ ഭീഷണി മുഴക്കുന്നത് എന്നാല്‍ അതൊരു കുറ്റമാണ് എന്ന മിനിമം ബോധ്യം കോണ്‍ഗ്രസ് യുവജന സംഘടനകളുടെ ജില്ലാ നേതാക്കള്‍ക്ക് പോലും ഇല്ല എന്നത് അങ്ങേയറ്റം നിരാശാജനകമായ കാര്യമാണ്. സഹതപിക്കാന്‍ പോലും കഴിയുന്നതിനും താഴെയാണ് നിങ്ങള്‍. - കോൺഗ്രസുമായി ബന്ധപ്പെട്ട സംഘടനയിൽപ്പെട്ട ആളുകളോട് രശ്മിക്ക് പറയാനുള്ളത് ഇതാണ്.

English summary
Resmi R Nair Facebook posts about social media attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more