• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രശ്മി നായര്‍ ഗര്‍ഭിണിയാണ്... പുതിയ ആള്‍ ഈ മാസം തന്നെ എത്തും; ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ്

  • By Desk
cmsvideo
    രശ്മി നായരുടെ ഗര്‍ഭകാലം, ടീസര്‍ വൈറല്‍ | Oneindia Malayalam

    കൊച്ചി: രശ്മി നായര്‍ ഗര്‍ഭിണിയാണെങ്കില്‍ അതില്‍ എന്ത് വാര്‍ത്ത എന്ന് ചിലരെങ്കിലും മുഖം ചുളിക്കാന്‍ സാധ്യതയുണ്ട്. വിവാദങ്ങളുടെ ഘോഷയാത്രയായിരുന്ന ഒരു കാലത്ത് നിന്ന് സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായി മാറിയ ആളാണ് രശ്മി എന്നതുകൊണ്ട് തന്നെ ആ വാര്‍ത്തയ്ക്ക് പ്രസക്തിയുണ്ട്.

    ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായതോടെയാണ് രശ്മി നായരും ഭര്‍ത്താവ് രാഹുല്‍ പശുപാലനും 'വെറുക്കപ്പെട്ടവര്‍' ആകുന്നത്. അതിന് മുമ്പ് കേരള ചരിത്രത്തിലെ തന്നെ നിര്‍ണായക വഴിത്തിരിവെന്ന വിശേഷിപ്പിക്കാവുന്ന ചുംബന സമരത്തിന്റെ നേതാക്കളായിരുന്നു അവര്‍.

    കേസില്‍ അറസ്റ്റിലായെങ്കിലും ഇവര്‍ക്കെതിരെയുള്ള കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. രണ്ട് വര്‍ഷമാകുന്നു ഏറെ വിവാദമായ ആ കേസ് രജിസ്റ്റര്‍ ചെയ്തിട്ട്.

    രശ്മി ഗര്‍ഭിണിയാണ്

    രശ്മി ഗര്‍ഭിണിയാണ്

    താന്‍ ഗര്‍ഭിണിയാണ് എന്ന കാര്യം രശ്മി നായര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഫേസ്ബുക്കില്‍ ഒരു വീഡിയോയും പോസ്റ്റ് ചെയ്തു.

    ഈ മാസം തന്നെ

    ഈ മാസം തന്നെ

    ഭര്‍ത്താവ് രാഹുല്‍ പശുപാലനും മകനും ഒപ്പം വ്യക്തിപരമായ ഒരു സന്തോഷം പങ്കുവയ്ക്കുന്നു എന്ന് പറഞ്ഞായിരുന്നു ആ വീഡിയോ പോസ്റ്റ് ചെയ്തത്. ആള് ഈമാസം വരും എന്നും രശ്മി പറയുന്നുണ്ട്.

    ആരും അറിഞ്ഞില്ല

    ആരും അറിഞ്ഞില്ല

    സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന ആളാണ് രശ്മി നായരും രാഹുല്‍ പശുപാലനും. എന്നാല്‍ ഈ സന്തോഷം അവര്‍ ഇതുവരെ മറച്ചുവയ്ക്കുകയായിരുന്നു.

    അഭിനന്ദന പ്രവാഹം

    അഭിനന്ദന പ്രവാഹം

    സാധാരണ രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ വലിയ തര്‍ക്കങ്ങളും തെറിവിളികളും ഒക്കെയാണ് പതിവ്. എന്നാല്‍ ഇത്തവണ അഭിനന്ദ പ്രവാഹം ആണ്.

    തിരിച്ചുവരവ്

    തിരിച്ചുവരവ്

    ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായതിന് ശേഷം ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞാണ് രശ്മിയും രാഹുലും സോഷ്യല്‍ മീഡിയയില്‍ സജീവമായിത്തുടങ്ങിയത്. ആദ്യഘട്ടത്തില്‍ വളരെ പ്രതികൂലമായിട്ടായിരുന്നു ഇവരോട് പലരും പ്രതികരിച്ചിരുന്നത്.

    സജീവ സാന്നിധ്യം

    സജീവ സാന്നിധ്യം

    സോഷ്യല്‍ മീഡിയയില്‍ സജീവമായതിന് ശേഷം രശ്മി നടത്തിയ ഇടപെടലുകളെല്ലാം ശ്രദ്ധേയമായിരുന്നു. എന്നാല്‍ തെറിവിളികള്‍ക്ക് അപ്പോഴും കുറവൊന്നും ഉണ്ടായില്ല.

    സംഘപരിവാര്‍ വിരുദ്ധത

    സംഘപരിവാര്‍ വിരുദ്ധത

    സംഘപരിവാര്‍ വിരുദ്ധതയായിരുന്നു രശ്മിയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകളുടെ മുഖമുദ്ര. അതുകൊണ്ട് തന്നെ അത്തരം വിഭാഗങ്ങളില്‍ നിന്നായിരുന്നു ഏറ്റവും രൂകഷമായ പ്രതികണങ്ങളും.

    കേസിന്റെ കാര്യം

    കേസിന്റെ കാര്യം

    രശ്മിയും രാഹുലും പ്രതിയായ ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസ് ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെതിരെ രശ്മിയും രാഹുലും പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

    തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞ്....

    തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞ്....

    രശ്മിയ്ക്കും രാഹുലിനും എതിരെ ശക്തമായ തെളിവുകള്‍ ഉണ്ട് എന്നായിരുന്നു അന്ന് പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് പോലീസ് ഇപ്പോഴും കുറ്റപത്രം സമര്‍പ്പിക്കാത്തത് എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല.

    ശ്രീജിത്തിനെതിരെ

    ശ്രീജിത്തിനെതിരെ

    ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു അന്ന് രശ്മിയേയും രാഹുലിനേയും പിടികൂടിയത്. തെളിവുകള്‍ ഉണ്ടെന്ന് വാദിച്ചതും ഇദ്ദേഹം തന്നെ ആയിരുന്നു. ശ്രീജിത്തിനെതിരെ കഴിഞ്ഞ ദിവസം രശ്മി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

    22 മാസം

    22 മാസം

    2015 നവംബര്‍ 18 ന് ആയിരുന്നു രശ്മിയേയും രാഹുലിനേയും പോലീസ് അറസ്റ്റ് ചെയ്തത്. 22 മാസം കഴിഞ്ഞിട്ടും തനിക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല എന്നാണ് രശ്മിയുടെ ആക്ഷേപം.

    ദിലീപ് വിഷയത്തില്‍

    ദിലീപ് വിഷയത്തില്‍

    നടി ആക്രമിക്കപ്പെട്ട വിഷയത്തിലും ശക്തമായ നിലപാട് എടുത്ത ആളാണ് രശ്മി നായര്‍. ദിലീപിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളും നടത്തിയിരുന്നു. ഇത് ദിലീപ് ആരാധകരെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു.

    രാമലീലയ്‌ക്കെതിരെ

    രാമലീലയ്‌ക്കെതിരെ

    ദിലീപിന്റെ റിലീസിങ് ചിത്രമായ രാമലീല താന്‍ കാണില്ലെന്നും രശ്മി കാര്യ കാരണസഹിതം വ്യക്തമാക്കിയിരുന്നു. രാമലീലയ്‌ക്കെതിരെ ഓണ്‍ലൈന്‍ കാമ്പയിനും തുടര്‍ന്ന് ഉണ്ടായി.

    രശ്മിയുടെ ഫേസ്ബുക്ക് വീഡിയോ

    ഗര്‍ഭിണിയാണെന്ന സന്തോഷം പങ്കുവച്ചുകൊണ്ട് രശ്മി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ കാണാം....

    ശ്രീജിത്തിനെതിരെയുള്ള പോസ്റ്റ്

    ക്രൈം ബ്രാഞ്ച് ഐഡി എസ് ശ്രീജിത്തിനെ രൂക്ഷമായി വിമര്‍ക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

    English summary
    Resmi R Nair is Pregnant and she declared it on Facebook through posting a video
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more