• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആർഎസ്എസും എസ്ഡിപിഐയും ഒരുപോലെയല്ല എന്തുകൊണ്ട്.. രശ്മി നായർ പറയും അതിനുത്തരം!!‌

 • By Desk
cmsvideo
  ആര്‍എസ്എസ്ഉം എസ്ഡിപിഐയും എങ്ങനെ ഒരേ പോലെ ആകും? | Oneindia Malayalam

  സോഷ്യൽ മീഡിയയിലെ അറിയപ്പെടുന്ന ആർ എസ് എസ് വിരോധികളില്‍ ഒരാളാണ് രശ്മി നായർ. ആർ എസ് എസിനും ബി ജെ പിക്കും കോൺഗ്രസിനുമെതിരായ ഏത് കേസിലും രണ്ട് കൊട്ട് രശ്മി കൊട്ടിയിരിക്കും. ഇടതുപക്ഷ സഹയാത്രികയാണ് താനെന്ന് പറയാനും രശ്മിക്ക് പ്രയാസമൊന്നുമില്ല. അത് രശ്മിയുടെ രാഷ്ട്രീയം.

  ''ആരാ പൊളിച്ചത്'' എന്ന് പെൺകുട്ടിയോട്.. സിനിമയല്ല സോഷ്യൽ മീഡിയ.. സ്ത്രീവിരുദ്ധ ഡയലോഗ് പണികൊടുത്തു.. സംവിധായകൻ ഒമർ ലുലുവിനെ വലിച്ചുകീറീ സോഷ്യൽ മീഡിയ!!

  "ലീലേ, ഞാൻ പെട്ടുപോയി, എനിക്ക് തിരിച്ചുവരണം...' ലൗ ജിഹാദിന്റെ ഏറ്റവും വലിയ ഇര മാധവിക്കുട്ടി?? ആദ്യം ലൈംഗികമായി, പിന്നെ.. ഇസ്ലാമിലേക്ക് മതംമാറിയ സെലിബ്രിറ്റികൾ ഇവർ!!

  അഖില മതംമാറി ഹാദിയ ആയ കേസിൽ ചർച്ചകൾ പുരോഗമിക്കുമ്പോൾ പലരും ആർ എസ് എസും എസ് ഡി പി ഐയും ഒരുപോലെയാണ് എന്ന് പറയുന്നതാണ് രശ്മിയെ അലോസരപ്പെടുത്തുന്നത്. ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളിലെങ്കിലും അത് സത്യമല്ല എന്ന് രശ്മി കരുതുന്നു. അതിനുള്ള കാരണങ്ങൾ രശ്മി നായർ പറയുന്നത് ഇങ്ങനെയാണ്...

  ആർഎസ്എസ് സമം എസ്ഡിപിഐ അല്ല

  ആർഎസ്എസ് സമം എസ്ഡിപിഐ അല്ല

  എസ് ഡി പി ഐയോ അതുപോലുള്ള മറ്റേതെങ്കിലും പാര്‍ട്ടിയോടോ എനിക്ക് ഒരു തരത്തിലും അനുഭാവം തോന്നിയിട്ടില്ല വിയോജിപ്പുകളാണ് കൂടുതല്‍ . അതിപ്പോ കോണ്‍ഗ്രസ്സിനോടോ എന്‍ സി പിയോടോ ഒക്കെ ഉള്ളത് പോലെ തന്നെ.മാര്‍ക്സിസം ഒരു പ്രത്യയശാസ്ത്രമായി സ്വീകരിച്ചിരിക്കുന്ന സംഘടനാ രൂപങ്ങളില്‍ മാത്രം പ്രതീക്ഷയും യോജിപ്പും ഉള്ള വ്യക്തിയാണ് ഞാന്‍. പക്ഷെ നിങ്ങളുദ്ദേശിക്കുന്ന ആർ എസ് എസ് = എസ് ഡി പി ഐ എന്ന സെക്കുലര്‍ യുക്തി എത്ര ശ്രമിച്ചിട്ടും എനിക്ക് ദഹിക്കുന്നില്ല.

  ആർ എസ് എസ് സൈനിക അട്ടിമറി നടത്തുമോ?

  ആർ എസ് എസ് സൈനിക അട്ടിമറി നടത്തുമോ?

  ദഹിക്കണം എന്ന് ആഗ്രഹമുണ്ട് അതിനുവേണ്ടി തീവ്രമായി വായിക്കാറുണ്ട് അപ്പോഴും എനിക്ക് കാരണമൊന്നും കിട്ടാറില്ല. ഇന്ത്യയില്‍ എന്നെങ്കിലും ആർ എസ് എസ് വക ഒരു സൈനിക അട്ടിമറി നടക്കുമെന്നും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ സായുധ സേനകള്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും നൂറുശതമാനം വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. അങ്ങനെ ഒറ്റ നിമിഷത്തെ തീരുമാനം കൊണ്ട് രാഷ്ട്രത്തെ തന്നെ വിഴുങ്ങാന്‍ ശേഷിയുള്ള ഒരു ഹിന്ദുത്വ മിലിറ്റന്റ് ഫോഴ്സിനോട് തീവ്ര മത രാഷ്ട്രീയം പറയുന്ന ഒരു സംഘടനയെ എങ്ങനെയാണ് നിങ്ങള്‍ താരതമ്യപ്പെടുത്തിയത്.

  എസ് ഡി പി ഐയുടെ പരിമിതി

  എസ് ഡി പി ഐയുടെ പരിമിതി

  ഒരു കൈവെട്ടു കേസുമായി വരരുത് മുസ്ലീം മതവിശ്വാസി ആണ എന്ന ഒറ്റ കാരണം കൊണ്ട് ആയിരക്കണക്കിന് മനുഷ്യര്‍ സംഘപരിവാറിനാല്‍ കൊല്ലപ്പെടുന്ന ഒരു രാജ്യത്ത് അതിനെ കൌണ്ടര്‍ ചെയ്തു തുല്യത പ്രഖ്യാപിക്കാന്‍ ഒരു കൈവെട്ടു മതിയാകില്ലല്ലോ. മൃഗീയ ന്യൂനപക്ഷമായ മുസ്ലീങ്ങള്‍ ഏതെങ്കിലും ഒരു കാലത്ത് ഇവിടെ ഇസ്ലാമിക രാജ്യം സ്ഥാപിക്കും എന്ന വാദവും എനിക്ക് യുക്തിസഹമല്ല.

  ഇത് വെച്ച് ചാപ്പ കുത്തല്ലേ

  ഇത് വെച്ച് ചാപ്പ കുത്തല്ലേ

  ഒരു മുസ്ലീം തീവ്രവാദി ആയാല്‍ അയാളെ നേരിടാന്‍ ഈ രാഷ്ട്രത്തിന്‍റെ മിഷനറികള്‍ മുഴുവന്‍ ഉണ്ട് അയാള്‍ അങ്ങേയറ്റം വളര്‍ന്നാല്‍ ഇന്ത്യയില്‍ ഒരു തടിയന്ടവിള നസീര്‍ ആകും .തീവ്ര രാഷ്ട്രീയം പ്രസംഗിച്ചു പരിവാറിനെ പ്രകോപിപ്പിച്ചാല്‍ അങ്ങേയറ്റം ഒരു മദനിയാകും.എന്നാല്‍ ഒരു ഹിന്ദുത്വ വാദി നടത്തുന്ന തീവ്രവാദം അയാളെ മുഖ്യമന്ത്രിമുതല്‍ പ്രധാനമന്ത്രി വരെ ആക്കും. എസ് ഡി പി ഐ എന്ന രാഷ്ട്രീയപാര്‍ട്ടി മഹത്തരം ആണ് എന്നൊക്കെ ഇതില്‍ നിന്നും വായിച്ചെടുക്കുന്നവര്‍ക്ക് ചാപ്പ അടിച്ചിട്ട് പോകാം അതും സ്വാഗതം. - രശ്മിയുടെ പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെ. ഇനി ചില കമന്റുകൾ വായിക്കാം.

  ന്യായീകരണമില്ല

  ന്യായീകരണമില്ല

  ഇതൊക്കെ രെശ്മി പറഞ്ഞ അത്രയേ ഉള്ളൂ ഒരിക്കലും ആർ എസ് എസ്- എസ് ഡി പി ഐ താരതമ്മ്യത്തിനു ന്യായം ഇല്ല പക്ഷെ ആർ എസ് എസ് ഭൂതത്തെ തടഞ്ഞു നിര്‍ത്തുന്നതും ഈ രാജ്യത്തെ ഹിന്ദുക്കള്‍ ആണ് അവരെ ഭയപ്പെടുത്താന്‍ സാധിക്കുന്ന ഒരു ഉള്‍പ്രേരകം ആയി പ്രവര്‍ത്തിക്കാന്‍ എസ് ഡി പി ഐക്ക് കഴിയുന്നുണ്ട് എന്നതാണ് വാസ്തവം കേരളം നല്ലൊരു ഉദാഹരണമാണ് - കമന്റിൽ ഒരാൾ പറയുന്നു.

  ആർ എസ് എസ് മേലെ

  ആർ എസ് എസ് മേലെ

  വളരെ നല്ല നിരീക്ഷണം എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ആർ എസ് എസിനെ സുഡാപ്പിയുമായി താരതമ്യം ചെയ്യുന്നത് ആർ എസ് എസിനു തന്നെ പരമ ബോറാണ് എന്നത് . ആർ എസ് എസിനെ ഐ എസിനെ കൊണ്ടും ഉപമിച്ചാൽ മതിയാവില്ല അതുക്കും മേലെ നാശം വിതക്കുന്ന ആറ്റംബോംബാണ് ഇന്ത്യയിലെ ആർ എസ് എസ് എന്ന കാര്യത്തിൽ നിക്കും തംശ്യല്ല്യ - സംഘിവിരോധികൾക്ക് അർമാദിക്കാൻ ഒരു പോസ്റ്റായി എന്ന് പറഞ്ഞാൽ മതിയല്ലോ.

  English summary
  Resmi R Nair talks about RSS SDPI comparison in Social media.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more