• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രശ്മി നായരുടെ പേരിൽ ഐസിയുവിൽ കൂട്ടത്തല്ല്; സ്ത്രീവിരുദ്ധത പൊളിച്ചത് പിടിച്ചില്ല? ഒടുവിൽ ആന്റി ഐസിയു

 • By Desk
cmsvideo
  ആന്റി ICU: രശ്മി ആർ നായർക്ക് തെറിവിളി | Oneindia Malayalam

  കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ട്രോള്‍ ഗ്രൂപ്പ് ആണ് ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ അഥവാ ഐസിയു. എന്നാല്‍ ഐസിയുവില്‍ ഇപ്പോള്‍ വലിയ പ്രശ്‌നങ്ങള്‍ നടക്കുകയാണ്. അതിന് കാരണക്കാരിയായത് രശ്മി നായരും.

  നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഉണ്ട്; അത് കോടതിയിൽ എത്തുക തന്നെ ചെയ്യും... എന്ത് സംഭവിക്കും?

  മലയാള സിനിമയിലെ സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ പൊളിച്ചടുക്കിക്കൊണ്ടായിരുന്നു രശ്മി നായര്‍ തുടങ്ങിവച്ചത്. എന്നാല്‍ അത് ചിലര്‍ക്ക് തീരെ ദഹിച്ചില്ല.

  ഫഹദും അമല പോളും മാത്രമല്ല... പോണ്ടിച്ചേരി വണ്ടി ഉടമകൾ വേറേയും ഉണ്ട്; സംഘികൾ വരെ ഞെട്ടും! ട്രോൾ വേറെ

  ഇതോടെ പലരും അശ്ലീലവും അസഭ്യവും സ്ലട്ട് ഷെയിമിങ്ങുമായി പോസ്റ്റുകള്‍ക്ക് താഴെ എത്തുകയായിരുന്നു. ഐസിയു ഗ്രൂപ്പിന്റെ നിയമാവലിക്ക് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്തവരെ അഡ്മിനുകള്‍ എടുത്ത് പുറത്തിട്ടു. അങ്ങനെയാണ് ആന്റി ഐസിയു എന്ന പേരില്‍ പുതിയ ഗ്രൂപ്പ് ഉണ്ടായത്.

   ഐസിയു

  ഐസിയു

  മലയാളത്തിലെ മികച്ച ട്രോള്‍ ഗ്രൂപ്പുകളില്‍ ഒന്നാണ് ഐസിയു. കട്ടച്ചളി എന്നത് മാത്രമല്ല, കൃത്യമായ നിലപാടുകള്‍ സൂക്ഷിക്കുന്ന ഒരു ഗ്രൂപ്പ് കൂടിയാണിത്.

  രശ്മി എത്തിയപ്പോള്‍

  രശ്മി എത്തിയപ്പോള്‍

  അഞ്ച് ലക്ഷത്തിലേറെ അംഗങ്ങളുള്ള ഗ്രൂപ്പ് ആണിത്. ഇവര്‍ക്ക് ഒരു പബ്ലിക് പേജും ഉണ്ട്. അടുത്തിടെ ആണ് രശ്മി നായര്‍ ഈ ഗ്രൂപ്പില്‍ ട്രോള്‍ പോസ്റ്റുകള്‍ ഇടാന്‍ തുടങ്ങിയത്.

  സ്ത്രീവിരുദ്ധതയ്‌ക്കെതിരെ

  സ്ത്രീവിരുദ്ധതയ്‌ക്കെതിരെ

  മലയാള സിനിമയിലെ സ്ത്രീ വിരുദ്ധ പോസ്റ്റുകളെ വലിച്ചൊട്ടിക്കുന്ന ട്രോളുകള്‍ക്കായിരുന്നു രശ്മി തുടക്കം കുറിച്ചത്. പിന്നീടത് ഒരു ട്രെന്‍ഡ് ആയി മാറുകയും ചെയ്തു.

  ചിലര്‍ക്ക് കുരുപൊട്ടി

  ചിലര്‍ക്ക് കുരുപൊട്ടി

  എന്നാല്‍ സ്ത്രീ വിരുദ്ധതയെ ഇങ്ങനെ ട്രോളുന്നത് ചിലര്‍ക്ക് തീരെ ദഹിച്ചില്ല. അവര്‍ പ്രതിശേധം പലരീതിയില്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി.

  രശ്മി ആണ് പ്രശ്‌നം

  രശ്മി ആണ് പ്രശ്‌നം

  ട്രോളുകള്‍ ആയിരുന്നില്ല അവര്‍ക്ക് പ്രശ്‌നം. ആ ട്രോളുകള്‍ ഉണ്ടാക്കുന്നത് രശ്മി ആണ് എന്നതായിരുന്നു അവരെ സംബന്ധിച്ച് ഏറ്റവും വലിയ പ്രശ്‌നം.

  പെണ്‍വാണിഭ കേസ്

  പെണ്‍വാണിഭ കേസ്

  ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ രശ്മിയും ഭര്‍ത്താവ് രാഹുല്‍ പശുപാലനും അറസ്റ്റിലായിരുന്നു. അങ്ങനെയുള്ള ഒരാള്‍ സ്ത്രീ വിരുദ്ധത പഠിപ്പിക്കാൻ വരേണ്ടെന്നതാണ് എതിര്‍പക്ഷത്തുള്ളവരുടെ പ്രശ്‌നം.

  ആ കേസില്‍

  ആ കേസില്‍

  എന്തായാലും ആ കേസില്‍ രശ്മിയോ രാഹുലോ ശിക്ഷിക്കപ്പെട്ടിട്ടില്ല. കേസില്‍ ഇതുവരെ കുറ്റപത്രം പോലും സമര്‍പ്പിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

  തെറിവിളി തുടങ്ങി

  തെറിവിളി തുടങ്ങി

  രശ്മി നായരെ ആ പഴയ സംഭവത്തിന്റെ പേരില്‍ പോസ്റ്റുകള്‍ക്ക് താഴെ വന്ന് ചിലര്‍ അസഭ്യവര്‍ഷം തുടങ്ങി. അപ്പോഴാണ് അഡ്മിന്‍സ് ഇടപെട്ടത്.

  ബണ്ണും പാലും

  ബണ്ണും പാലും

  ഗ്രൂപ്പ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ബണ്‍(ബാന്‍) കൊടുക്കും എന്ന് ആദ്യമേ വ്യക്തമാക്കിയിരുന്നു. രശ്മിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകള്‍ ഇട്ടവരെ ഇതേ തുടര്‍ന്ന് അഡ്മിന്‍സ് ബാന്‍ ചെയ്യുകയും ചെയ്തു.

  ആന്റി ഐസിയു

  ആന്റി ഐസിയു

  അങ്ങനെ രശ്മി വിഷയത്തില്‍ ഐസിയുവില്‍ നിന്ന് പുറത്തായവര്‍ ചേര്‍ന്ന് തുടങ്ങിയ പുതിയ ഗ്രൂപ്പ് ആണ് ആന്റി ഐസിയു. സംഗതി തുടങ്ങി അധികം കഴിയും മുമ്പ് തന്നെ അമ്പതിനായിരത്തിലധികം അംഗങ്ങളുള്ള ഒരു ഗ്രൂപ്പ് ആയി മാറുകയും ചെയ്തു.

  English summary
  Rift in mallu troll group ICU over Resmi R Nair issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X