കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയോ ഒളിംപിക്‌സ്: പോക്കെമോന്‍ ചതിച്ചാശാനേ... ജാപ്പനീസ് താരത്തിന് പോക്കെമോന്‍ കൊടുത്ത പണിയിങ്ങനെ....

Google Oneindia Malayalam News

റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സിനിടെ പോക്കെമോന്‍ ഗോ ഗെയിം കളിക്കാനിറങ്ങിയ ജാപ്പനീസ് ഒളിമ്പിക് ജിംനാസ്റ്റിന് താരത്തെ കാത്തിരുന്നത് ലക്ഷങ്ങളുടെ ഫോണ്‍ ബില്ല്. 5,000 ഡോളര്‍ ഫോണ്‍ ബില്‍(ഏതാണ്ട് 3.34 ലക്ഷം ഇന്ത്യന്‍ രൂപ) യാണ് താരത്തിന് വന്ന ബില്ല്. പരിശീലനത്തിനിടയില്‍ കിട്ടിയ വീണുകിട്ടിയ സമയത്ത് പോക്കെമോനെ വേട്ടയാടാന്‍ ഇറങ്ങിയതായിരുന്നു ജാപ്പനീസ് താരം കോഹി ഉച്ചിമുറ. കളിച്ച് കളിച്ച് സമയം പോയതറിഞ്ഞില്ലെങ്കിലും ബില്ല് വന്നപ്പോള്‍ കണ്ണുതള്ളുക തന്നെ ചെയ്തു.

Read also: പോക്കെമോനെ വളര്‍ത്തുമൃഗങ്ങള്‍ക്കും കാണാം!!! തെളിവുകളിതാ...

ഒള്പിംപിക്‌സിനുള്ള ജാപ്പനീസ് ടീമംഗങ്ങള്‍ക്കൊപ്പം കഴിഞ്ഞ ആഴ്ച്ചയാണ് ഉച്ചിമുറ റിയോയിലെ ഒളിംപിക് വില്ലേജിലെത്തിയത്. ഒളിമ്പിക്സിലെ പുരുഷന്‍മാരുടെ 'ഓള്‍ എറൗണ്ട്' വിഭാഗത്തിലെ നിലവിലെ ചാമ്പ്യനാണ് ഉച്ചിമുറ. ആറ് തവണ ഇതേ വിഭാഗത്തില്‍ ലോക ചാമ്പ്യന്‍പട്ടമണിഞ്ഞിട്ടുണ്ട്. ഒളിംപിക്‌സ് കണക്കിലെടുത്ത് ബ്രസീലില്‍ പോക്കെമോന്‍ പുറത്തിറക്കാമെന്ന് നിന്റെഡോ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ഗെയിം ഔദ്ധ്യോഗികമായി പുറത്തിറങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്റര്‍നാഷണല്‍ റോമിംഗിലുള്ള ഫോണില്‍ പോക്കെമോനെ തേടിയിറങ്ങിയതാണ് ഉച്ചിമുറയ്ക്ക് തലവേദനയായത്. ബില്‍ കണ്ട് ഉച്ചിമുറയുടെ മുഖഭാവം മരിച്ചയാളിന് തുല്യമായിരുന്നുവെന്നാണ് സഹതാരമായ പ്രതികരണം. ഉച്ചിമുറയുടെ വിഷമം കണക്കിലെടുത്ത് ബില്ലടക്കുന്നതില്‍ ടെലികോം കമ്പനി ഇളവ് നല്‍കിയിട്ടുണ്ട്. പ്രതിദിനം 30 ഡോളര്‍ വീതം ബില്ലടച്ചാല്‍ മതിയെന്നാണ് കമ്പനി നല്‍കിയിട്ടുള്ള ഓഫര്‍.

 പോക്കെമോന്‍ വ്യാജനെങ്കില്‍ അശ്ലീല വെബ്ബ്‌സൈറ്റിലെത്തും!!! രസകരമായ ചില കാര്യങ്ങളിതാ... പോക്കെമോന്‍ വ്യാജനെങ്കില്‍ അശ്ലീല വെബ്ബ്‌സൈറ്റിലെത്തും!!! രസകരമായ ചില കാര്യങ്ങളിതാ...

cats-04

 പോണ്‍ഹബ്ബിലും താരം പോക്കെമോന്‍ തന്നെ!!! എങ്ങനെയെന്നറിയണ്ടേ.. പോണ്‍ഹബ്ബിലും താരം പോക്കെമോന്‍ തന്നെ!!! എങ്ങനെയെന്നറിയണ്ടേ..

നിന്റെഡോ പുറത്തിറക്കിയ റിയാലിറ്റി ഗെയിം സിരീസായ പോക്കിമോന്‍ ഗോ പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയകളുടെ സ്വാധീനത്തെ പോലും കടത്തിവെട്ടിയിരുന്നു. ഓഗ്മെന്റഡ് റിയാലിറ്റി എന്ന നൂതന ആശയത്തിലും ജിപിഎസ്സിന്റെ സഹായത്തിലുമാണ് പോക്കിമോന്‍ ഗെയിമിന്റെ പ്രവര്‍ത്തനം. സ്മാര്‍ട്ട്ഫോണ്‍ ക്യാമറയും ഫോണിലെ ജിപിഎസ്സും ഓണാക്കുന്നതോടെ നേരില്‍ കാണുന്ന സ്ഥലങ്ങളില്‍ ഗെയിം നടക്കുന്നതായി നമ്മുടെ ഫോണ്‍ സ്‌ക്രീന്‍ കാണിക്കുന്നതാണ് ഓഗ്മെന്റ് റിയാലിറ്റി എന്ന സങ്കേതം.

English summary
Japanese Olympic champion stucked with phoneb bill while playing Pokémon Go in Rio Olympics 2016. Japanese gymnast Kohei Uchimura trapped by Pokemon Go while in International roaming.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X