കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരീരാവയവം തുറന്നു കാട്ടുന്നതിൽ എന്താണിത്ര മഹത്വമുള്ളത്? ഇത് പ്രശസ്തയാകാനുള്ള തത്രപ്പാട് മാത്രം...

  • By Desk
Google Oneindia Malayalam News

സോഷ്യൽ മീഡിയ ചർച്ചയായ വിഷയമാണ് ഗൃഹലക്ഷ്മി മാസികയിലെ കവർഫോട്ടോ. അമ്മ തന്റെ കുട്ടിക്ക് മുലപ്പാൽ കൊടുക്കുന്നതാണ് ചിത്രം. മാതൃത്വത്തിനെതിരെയുള്ള തുറിച്ച് നോട്ടത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഈ ഫോട്ടോ കൊണ്ടാടപ്പെടുന്നുണ്ട്. മുഖ്യധാര മാധ്യമസ്ഥാപനം ഇത്തരത്തിൽ ഒരു വെല്ലുവിളി ഏറ്റെടുത്തതിൽ ഭൂരിപക്ഷം പേരും പ്രശംസ അറിയിക്കുന്നുണ്ട്.

പെൺമാറിടത്തിലേക്കുള്ള തുറിച്ചു നോട്ടത്തിനെതിരെയുള്ള പ്രതിഷേധമായി ഫോട്ടോ മാറി കഴിഞ്ഞു. എന്നാൽ പള കോണുകളിൽ നിന്നും ഈ ഫോട്ടോക്കെതിരെ പ്രതിഷേധവും ഉയർന്നു വരുന്നുണ്ട്. മാറിയ മനോഭാവങ്ങൾക്കനുസരിച്ച് മാധ്യമം മാറുന്നു. മാറാത്ത മനോഭാവങ്ങളെ മാധ്യമം മാറ്റാൻ ശ്രമിക്കുന്നു. കൗതുകകരമായ ഒരു ചരിത്രഘട്ടത്തെയാകും ഈ മുഖചിത്രം അടയാളപ്പെടുത്തുക എന്നായിരുന്നു മാധ്യമ പ്രവർത്തകൻ സുജിത് ചന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. എന്നാൽ ഫോട്ടോക്കെതിരെ രൂക്ഷ വിമർസനവുമായാണ് മുൻ മാധ്യമ പ്രവർത്തര റിയ സേൽസ് രംഗത്ത് വന്നിരിക്കുന്നത്.

എല്ലാം പ്രശസ്താകാൻ

എല്ലാം പ്രശസ്താകാൻ

പ്രശസ്തയാകാൻ കാട്ടികൂട്ടുന്ന തത്രപ്പാടുകളാണ് ഇതെന്നാണ് റിയ സെൽസ് ആരോപിക്കുന്നത്. ഈ ഉദ്യമത്തിന് കുറെ അഭിനന്ദനങൾ എഴുതി കണ്ടു... പച്ച മലയാളത്തിൽ പറഞ്ഞാൽ മുല കാണിക്കുന്നതിനെന്തിനാടോ അഭിനന്ദനങ്ങൾ എന്ന് റിയ ചോദിക്കുന്നു.

ഇതിലെന്താണിത്ര മഹത്വം

ഇതിലെന്താണിത്ര മഹത്വം

സാധാരണ ഗതിയിൽ സ്വന്തം പരിശ്രമം കൊണ്ടും കഴിവ് കൊണ്ടും ഒരു നേട്ടം കൈവരിക്കുമ്പോൾ അഭിനന്ദനങ്ങൾ പറയുന്നത് സ്വാഭാവികം... സ്വന്തം ശരീരത്തിലെ ഒരു അവയവം തുറന്നു കാണിക്കുന്നതിൽ എന്ത് മഹത്വമാണ് ഉള്ളതെന്നും രിയ ചോദിക്കുന്നു.

ഇതോടുകൂടി ഒളിഞ്ഞു നോട്ടം നിൽക്കുമോ?

ഇതോടുകൂടി ഒളിഞ്ഞു നോട്ടം നിൽക്കുമോ?

മുലയൂട്ടുമ്പോൾ തുറിച്ച് നോക്കുന്ന ആണുങ്ങൾക്കെതിരെയുള്ള പ്രഹരമായി ഈ ഉദ്യമത്തെ ഗൃഹലക്ഷ്മി എന്ന പ്രമുഖ മാധ്യമം മുന്നോട്ടു വയ്ക്കുമ്പോൾ, ഇതോടു കൂടി ഇവിടുത്തെ ഒളിഞ്ഞു നോട്ടങ്ങൾക്കും തുറിച്ചു നോട്ടങ്ങൾക്കും അറുതി വരും എന്ന് ഉറപ്പാക്കാം അല്ലെ. ബോൾഡ് അറ്റംപ്റ്റിന്റെ ന്റെ ന്റെ പേരിൽ ഒരു കച്ചവട താല്പര്യം ഇവിടെയും ഇല്ല എന്ന് പറയാൻ പറ്റില്ലല്ലോ എന്നും അവർ ആരോപിക്കുന്നു.

മാറ് മറയ്ക്കാൻ സമരം ചെയ്ത കേരളം

മാറ് മറയ്ക്കാൻ സമരം ചെയ്ത കേരളം

പണ്ട് സ്ത്രീകൾ മാറ് മറയ്‌ക്കാൻ സമരം ചെയ്ത കേരളമാണിത്. ഇന്ന് അത് തുറന്നു കാണിക്കാണിക്കാൻ വെമ്പൽ കൂട്ടുന്നു. ഈ അനിർവചനീയമായ, അഭിനന്ദനാർഹമായ, അതുല്യമായ കഴിവിനെ, (അതായത് സ്വന്തം സ്വകാര്യ അവയവം തുറന്നു കാണിക്കുക എന്ന കഴിവ് ) പ്രശംസിച്ചാൽ അവൻ പുരോഗമനവാദിയും ബുദ്ദിജീവി വർഗ്ഗത്തിൽ പെട്ടവനും വിമർശിച്ചാൽ അവൻ സദാചാര കുരു പൊട്ടുന്നവനും ബുദ്ദിയില്ലാത്തവനും എന്ന രീതിയിൽ അറിയപ്പെടുന്നുവെന്നും റിയ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ഇതിൽ അത്ഭുതമില്ല

ഇതിൽ അത്ഭുതമില്ല

ബാർബേറിയൻ കാലഘട്ടത്തിൽ നിന്നും ഇന്നത്തെ കാലത്തെ വ്യത്യസ്തമാക്കിയിരുന്നത് നമുക്ക് ചുറ്റും വാർത്തെടുത്തിരിക്കുന്ന സാമൂഹിക സാംസ്കാരികമായ ചുറ്റുപാടുകൾ അഥവാ നോംസ് ആന്റ് റെഗുലേഷൻസ് ആയിരുന്നു. ഇന്ന് ഇപ്പോൾ സിറിയ ആയാലും മധുവിനുണ്ടായതായാലും തെളിയുന്ന ഒരു വസ്തുത, മനുഷ്യത്വവും, മൂല്യബോധവും വറ്റി മനുഷ്യൻ വീണ്ടും കാട്ടാളന്മാരായി മാറുന്നു എന്നുള്ളതാണ്. ആ കലികാലത്തിൽ മനുഷ്യന്മാർ വീണ്ടും നഗ്നരായും ജീവിക്കാൻ താല്പര്യപ്പെടുന്നതിൽ അത്ഭുതമില്ല.

സദാചാരവാദി അല്ല

സദാചാരവാദി അല്ല

ഞാൻ ഒരു കടുത്ത സദാചാര വാദിയൊന്നും അല്ലെന്ന് അവാനമായി റിയ സെൽസ് കുറിക്കുന്നുണ്ട്. ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ ഓരോ പൗരനും അവരുടേതായ സ്വാതന്ത്ര്യം ഒക്കെ ഉണ്ട്. പക്ഷെ മാന്യതക്കപ്പുറം കടക്കുന്ന സ്വാതന്ത്ര്യ ചിന്തകൾ അവനവന്റെ സംസ്ക്കാരത്തെ കൂടി വെളിവാക്കുന്നുണ്ട് എന്ന് ഓർമ്മിക്കണെന്നും അവർ പറയുന്നു.

ഒരു ചിത്രത്തിലൂടെ വിപ്ലവകരമായ മാറ്റം ഉണ്ടാകുമോ?

ഒരു ചിത്രത്തിലൂടെ വിപ്ലവകരമായ മാറ്റം ഉണ്ടാകുമോ?

മാത്രവുമല്ല ഇങ്ങനെ ഒരൊറ്റ ചിത്രത്തിലൂടെ ഇവിടെ വിപ്ലവകരമായ മാറ്റം ഉണ്ടാക്കാം എന്ന ചിന്ത അപാരം തന്നെ. ഒരു മ പ്രസിദ്ധീകരണം എന്ന കണക്കെ അവർ ഇത് ആസ്വദിക്കുകയും ചെയ്യും. അപ്പുറത്ത് വീണ്ടും ഒളിഞ്ഞു നോക്കുകയും ചെയ്യും. അല്പം പ്രശസ്തി എന്നതിനപ്പുറം,എത്ര മനോഹരമായ കോപ്രായങ്ങൾ എന്ന് പറഞ്ഞുകൊണ്ടാണ് റിയ സെൽസ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

'ബോള്‍ഡ്' അറ്റംപ്റ്റ്'

'ബോള്‍ഡ്' അറ്റംപ്റ്റ്'

അതേസമയം ഗൃഹലക്ഷ്മി നടത്തിയത് ഒരു 'ബോള്‍ഡ്' അറ്റംപ്റ്റ്' തന്നെ ആണെന്നാണ് പൊതുവെയുള്ള വികാരം. ജിലു ജോസഫ് എന്ന മോഡലാണ് ചിത്രത്തിൽ മോ‍ഡൽ. അമ്മയാകാത്ത ഒരാളാണ് ഇത്തരത്തിലുള്ള ഫോട്ടോയ്ക്ക് പോസ് ചെയ്തതെന്ന പ്രത്യേകതയും ഈ ഫോട്ടോയ്ക്കുണ്ട്.

മുലയൂട്ടുമ്പോൾ തുറിച്ച് നോക്കരുത്

മുലയൂട്ടുമ്പോൾ തുറിച്ച് നോക്കരുത്

എയര്‍ ഹോസ്റ്റസ്സും എഴുത്തുകാരിയും നടിയും മോഡലുമാണ് ജിലു ജോസഫ്. 'കേരളത്തോട് അമ്മമാര്‍.. തുറിച്ച് നോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം' എന്നതാണ് ഗൃഹലക്ഷ്മിയുടെ ഇത്തവണത്തെ കവര്‍ സ്‌റ്റോറി. എഴുത്തുകാരി ഇന്ദു മേനോന്റെ അനുഭവക്കുറിപ്പ് 'മുലയൂട്ട് ദേവദ'യും ഈ പതിപ്പില്‍ ഉണ്ട്.

വിൽപ്പന ചരക്ക്

വെറുമൊരു വില്‍പ്പനചരക്കായി മുലയൂട്ടുന്ന അമ്മമാരെ മാറ്റാനും,കേരളത്തിലെ എല്ലാ പുരുഷമാരും വികാരഭ്രാന്തമാരാണെന്ന് വരുത്തിതീര്‍ക്കാനുമുള്ള വെറുമൊരു ‘നെഗറ്റീവ് ഇമേജ്' മാത്രമാണ് ഇതെന്നാണ് മറ്റൊരു വിമര്‍ശനം. കൂടാതെ മുലയൂട്ടുന്ന അമ്മമാരെ എന്നും ബഹുമാനിക്കാന്‍ കേരളത്തിലെ ആണുങ്ങള്‍ക്ക് അറിയാമെന്നും വിമര്‍ശകര്‍ പറയുന്നു.

മുലയൂട്ടണം, തുറിച്ച് നോക്കരുത്... വിപ്ലവ നീക്കവുമായി മാതൃഭൂമി ഗൃഹലക്ഷ്മി; പിറകേ വിവാദങ്ങള്‍മുലയൂട്ടണം, തുറിച്ച് നോക്കരുത്... വിപ്ലവ നീക്കവുമായി മാതൃഭൂമി ഗൃഹലക്ഷ്മി; പിറകേ വിവാദങ്ങള്‍

ബലൂണിൽ പുരുഷബീജം നിറച്ച് പെൺകുട്ടിയുടെ ദേഹത്തെറിഞ്ഞ് ഹോളി കളി, വിദ്യാർഥിനിയുടെ പോസ്റ്റ് വൈറലാകുന്നുബലൂണിൽ പുരുഷബീജം നിറച്ച് പെൺകുട്ടിയുടെ ദേഹത്തെറിഞ്ഞ് ഹോളി കളി, വിദ്യാർഥിനിയുടെ പോസ്റ്റ് വൈറലാകുന്നു

English summary
Riya Seles facebook post about Grihalakshmi's cover photo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X