കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉടായിപ്പ് കാണിച്ചതും പോരാ, മനുഷ്യനെ വട്ടാക്കുന്നോ! മോഹൻലാലിന്റെ ആ അഭിമുഖം ഏതാണ്ട് ഇതുപോലിരിക്കും!

Google Oneindia Malayalam News

വർഷങ്ങളുടെ സിനിമാ ജീവിതത്തിൽ ഇതുവരെ ഇല്ലാത്ത നാണക്കേടാണ് പാട്ട് പാടുകയെന്ന സാഹസം വഴി നടൻ മോഹൻലാലിന് അടുത്തിടെ ഉണ്ടായിരിക്കുന്നത്. നേരത്തെ ലാലിസം എന്ന പേരിൽ തിരുവനന്തപുരത്ത് നടത്തിയ പരിപാടിയും ഓസ്ട്രേലിയയിൽ നടന്ന സ്റ്റേജ് ഷോയും ലാൽ ജീവിതത്തിൽ മറക്കാനിടയില്ല.

രണ്ടിടത്തും ട്രാക്ക് പ്ലേ ചെയ്ത് ചുണ്ടനക്കിയ പരിപാടി പിടിക്കപ്പെട്ടതാണ് താരത്തിന് വിനയായത്. പരിപാടി പൊളിഞ്ഞതിനെക്കുറിച്ച് മോഹൻലാലിനോട് ഒരു അഭിമുഖത്തിൽ ചോദ്യങ്ങൾ ചോദിച്ചാൽ എങ്ങനിരിക്കും?

എങ്ങും തൊടാത്ത ഉത്തരങ്ങൾ

എങ്ങും തൊടാത്ത ഉത്തരങ്ങൾ

പൊതുവേ മോഹൻലാലിന്റെ അഭിമുഖങ്ങൾ കേട്ട് പരിചയമുള്ളവർക്കറിയാം ലാൽ മറുപടി പറയുന്ന രീതി. പല ചോദ്യങ്ങൾക്കും നേരിട്ടുള്ള ഉത്തരം പ്രതീക്ഷിക്കുകയേ വേണ്ട. എങ്ങും തൊടാതെയും ആർക്കും മനസ്സിലാകാത്ത തരത്തിലും ദാർശനികതയും തത്വശാസ്ത്രവുമെല്ലാം കുത്തി നിറച്ച് ഒരു അവിയൽ പരുവമാകും ഉത്തരങ്ങൾ. വലിയ സംഭവമാണല്ലോ എന്ന് കേൾക്കുന്നവർക്ക് ഉറപ്പായും തോന്നിപ്പോകും.

വീണ്ടും ലാലിസം

വീണ്ടും ലാലിസം

ഓസ്ട്രേലിയയിൽ ചുണ്ടനക്കിയ പരിപാടിയുടെ വീഡിയോ വൈറലായതിനെ തുടർന്ന് മോഹൻലാലിന് സോഷ്യൽ മീഡിയയിൽ നിറയെ ട്രോളുകളും പരിഹാസവുമാണ്. ഓസ്ട്രേലിയൻ ലാലിസത്തെക്കുറിച്ച് മോഹൻലാലിനെ അഭിമുഖം നടത്തിയാൽ ഏതാണ്ട് ഇതുപോലിരിക്കും. റേഡിയോ ജോക്കിയും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവും ആയ ആർജെ സലിം ആ സാങ്കൽപ്പിക അഭിമുഖം തയ്യാറാക്കിയിരിക്കുന്നത് ഇങ്ങനെയാണ്:

ഇതൊരു മെയ്ക് ബിലീഫാണ്

ഇതൊരു മെയ്ക് ബിലീഫാണ്

ലാലേട്ടാ, ഓസ്‌ട്രേലിയയിൽ വീണ്ടും ലാലിസം അവതരിപ്പിച്ചെന്നു കേട്ടല്ലോ. പാട്ടു തുടങ്ങിയിട്ടും മൈക് പോലും ശരിക്കു പിടിക്കാതെ താങ്കൾ സ്റ്റെയ്ജിൽ നിൽക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ സ്ഥിതിക്ക് താങ്കൾക്ക് എന്താണ് പറയാനുള്ളത് എന്നതാണ് ആദ്യത്തെ ചോദ്യം. മോഹൻലാലിന്റെ ഉത്തരം ഇങ്ങനെയാണ്: നോക്കൂ, ഇതൊരു മെയ്ക് ബിലീഫാണ്. അല്ലേ..? നമ്മളിൽക്കൂടി നമ്മളറിയാതെ തന്നെയൊരു ശക്തി പ്രവർത്തിക്കുന്നുണ്ട് അല്ലെ..?

ജീവിതം മുഴുവൻ വിസ്മയങ്ങളാണ്. അല്ലേ?

ജീവിതം മുഴുവൻ വിസ്മയങ്ങളാണ്. അല്ലേ?

പിന്നെ പാട്ട് എന്ന് പറയുന്നത് ശബ്ദമാണ്, ശബ്ദം ഒരു വിസ്മയമാണ്. ജീവിതം മുഴുവൻ വിസ്മയങ്ങളാണ്. അല്ലേ..? പിന്നെ ഓസ്‌ട്രേലിയ നല്ല സുന്ദരമായ സ്ഥലമാണ്. ഇവിടത്തെ കങ്കാരുക്കളോടു എനിക്ക് പ്രണയമാണ്. കങ്കാരുക്കളോടു മാത്രമല്ല, കങ്കാരുക്കൾക്ക് കൊമ്പുണ്ടെങ്കിൽ അതിനോടും എനിക്ക് പ്രണയമാണ്, അങ്ങനെ എനിക്ക് ജീവിതത്തിനോട് തന്നെ പ്രണയമാണ്.

അല്ലേ..? അങ്ങനെയല്ലേ....?

അല്ലേ..? അങ്ങനെയല്ലേ....?

അല്ല ലാലേട്ടാ, താങ്കൾ നേരിട്ട് പാടുകയാണ് എന്ന രീതിക്ക് പരിപാടി അവതരിപ്പിച്ചിട്ട്, പാട്ട് വന്നിട്ടും താങ്കളത് അറിഞ്ഞു പോലുമില്ലാതെ നിൽപ്പാണ്. പെട്ടെന്ന് താങ്കൾ ആ മൈക്ക് ശരിക്കു പിടിക്കുകയാണ്. അതെല്ലാം വീഡിയോയിൽ വ്യക്തമാണ്. അതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നാണ് ചോദ്യം എന്നാവർത്തിക്കുമ്പോൾ ഉത്തരം ഇങ്ങനെ : ശരിയും തെറ്റുമൊക്കെ നമ്മുടെ ചില തോന്നലുകൾ മാത്രമാണ്. അല്ലേ..? അങ്ങനെയല്ലേ....?

മൈക്കിനോട് പ്രണയമാണ്, പാട്ടിനോടും പ്രണയമാണ്

മൈക്കിനോട് പ്രണയമാണ്, പാട്ടിനോടും പ്രണയമാണ്

ഇപ്പൊ നമുക്കറിയാത്ത എത്രയോ കാര്യങ്ങളുണ്ട്. ഇപ്പൊ നമുക്കറിയാത്ത കാര്യങ്ങളാണ് നമ്മൾ ചോദിക്കുന്നത്, പക്ഷെ അറിയുന്ന കാര്യങ്ങളാണ് നമ്മളെക്കൊണ്ട് ചോദ്യം ചോദിപ്പിക്കുന്നത്. അറിയുന്ന കാര്യങ്ങളിൽ തന്നെ അറിയാത്ത കാര്യങ്ങളും ഇല്ലേ..? അപ്പൊ ഇതൊക്കെ നമ്മുടെയൊരു തോന്നലാണ്.. എനിക്ക് ജീവിതത്തോട് പ്രണയമാണ്, മൈക്കിനോട് പ്രണയമാണ്, പാട്ടിനോടും പ്രണയമാണ്.

എന്റെ പൊന്നു ലാലേട്ടാ..

എന്റെ പൊന്നു ലാലേട്ടാ..

എന്റെ പൊന്നു ലാലേട്ടാ, ഓക്കേ ഓക്കേ... സമ്മതിച്ചു.. (ക്ഷമ പൊളിഞ്ഞു തുടങ്ങി..) പക്ഷെ കാശ് കൊടുത്തു നിങ്ങളുടെ പരിപാടി കാണാൻ വന്നിരിക്കുന്ന ആളുകളെ പറ്റിക്കുന്ന പരിപാടിയല്ല ഇതൊക്കെ ? നേരിട്ട് പാടിയാൽ എന്തായിരുന്നു കുഴപ്പം ? അല്ല, താങ്കൾ പാടേണ്ട തന്നെ എന്ത് അടിയന്തിര സാഹചര്യമാണ് അവിടെ ഉണ്ടായിരുന്നത് എന്ന് അടുത്ത ചോദ്യം. ഉത്തരം ഇതാണ് : ഈ പറ്റിക്കൽ എന്ന് പറയുന്നത് ചീറ്റിങ്ങ് ആണ് അല്ലേ.. ചീറ്റിങ്ങ് എന്ന് പറയുന്നത് ട്രസ്റ്റിന്റെ ലംഘനമാണ് അല്ലേ.. ട്രസ്റ്റ് എന്ന് പറയുന്നത് അപ്പനും സുഭദ്രയും ഞാനുമാണല്ലോ.

ഇതൊരു വിസ്മയമാണല്ലോ... അല്ലേ..?

ഇതൊരു വിസ്മയമാണല്ലോ... അല്ലേ..?

അപ്പൊ അതാണ് ഞാൻ പറയുന്നത്, നമുക്ക് ലംഘിക്കാൻ സാധിക്കാത്തതായി ഈ ലോകത്തിൽ എന്താണുള്ളത്. ? പക്ഷെ നമ്മൾ എത്രയോ നിസ്സാരനായ മനുഷ്യരാണ്. അല്ലേ..? അപ്പൊ നമ്മൾ സ്നേഹിക്കുക. പാസ്റ്റ് ഒരു മിഥ്യയാണ്. അല്ലെങ്കിലും നമുക്ക് കഴിഞ്ഞു പോയ കാര്യങ്ങളെക്കുറിച്ചു എന്തിനാണ് സംസാരിക്കുന്നത്. നമുക്ക് വരാനിരിക്കുന്ന നല്ല കാര്യങ്ങളെക്കുറിച്ചു സംസാരിക്കാം..അല്ലേ..? എപ്പോഴും അങ്ങനെയാണല്ലോ.... ഇതൊരു വിസ്മയമാണല്ലോ... അല്ലേ..?

മനുഷ്യനെ വട്ടാക്കുന്നോ

മനുഷ്യനെ വട്ടാക്കുന്നോ

ചോദ്യം ചോദിക്കുവന്റെ കിളി പോയാൽ കുറ്റം പറയാനൊക്കില്ല. അടുത്തത് ഇങ്ങനെ: എടൊ തന്നോടല്ലേടോ മലയാളത്തിൽ ചോദിച്ചത് കാണിച്ചത് മുട്ടൻ ഉഡായിപ്പല്ലേന്ന്.. ഉടായിപ്പു കാണിച്ചതും പോരാ, മനുഷ്യനെ വട്ടാക്കുന്നോ?! ആരെങ്കിലും പറഞ്ഞോ നിങ്ങളോടു പാട്ടു പാടാൻ. അറിയാൻ മേലാത്ത പണിക്കും പോകും, അതിന്റെ കൂടെ ഉടായിപ്പും. അന്ന് ലാലിസത്തിന് കേട്ട തെറിയും തിരികെ കൊടുത്ത കാശുമൊക്കെ ഇത്ര വേഗം മറന്നോ?

കോപ്പാണ്... എഴീച് പോ ഉവ്വാ

കോപ്പാണ്... എഴീച് പോ ഉവ്വാ

മോ ലാ - :മറവി ഒരു മെന്റൽ കണ്ടീഷനനാണ് അല്ലേ.. എപ്പോഴും അങ്ങനാണല്ലോ, നമുക്ക് ഓർക്കാൻ സാധിക്കാത്ത കാര്യങ്ങളാണല്ലോ മറന്നു പോകുന്നത്. അല്ലെങ്കിലും ഞാൻ വിഷമങ്ങൾ ഒരിക്കലും ക്യാരി ചെയ്ത നടക്കാറില്ല. കാരണം കാറുള്ളതുകൊണ്ടു എനിക്ക് അങ്ങനെ നടക്കാൻ സമയം കിട്ടാറില്ല. പിന്നെ ഞാനെങ്ങനെ ക്യാരി ചെയ്യും. പിന്നെ ഇതൊക്കെ ഒരു മെയ്ക് ബിലീഫാണ്. ഇല്ലേ..? ആക്ഷനും കട്ടിനും ഇടയിലുള്ള ഒരു ലോകമല്ലേ ആക്റ്ററുടേത്. പിന്നെ എല്ലാമൊരു പ്രണയമാണ്. അല്ലേ..? അല്ലേ..?

കോപ്പാണ്... എഴീച് പോ ഉവ്വാ....""$%£&

ഫേസ്ബുക്ക് പോസ്റ്റ്

ആർജെ സലീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

English summary
RJ Salim trolls Mohanlal for Australian Lalism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X