• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'വാഴപ്പിണ്ടി സൂരജ്'!!! തെറിവിളിക്കുന്നവര്‍ ദൈവത്തിന് കീഴ്പ്പെട്ടവരല്ല, ചെകുത്താന് കീഴ്പ്പെട്ടവര്‍...

  • By Desk

മലപ്പുറം ഫ്ലാഷ് മോബ് വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിന്‍റെ പേരില്‍ വലിയ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന ആളാണ് ആര്‍ജെ സൂരജ്. ഒടുവില്‍ നിവ‍ൃത്തികെട്ട് സൂരജിന് മാപ്പ് പറയേണ്ടിയും വന്നു. എന്നാല്‍ ഇപ്പോള്‍ അതി ശക്തമായ തിരിച്ചുവരവാണ് സൂരജ് നടത്തിയിരിക്കുന്നത്.

ഐഎഫ്ഫ്കെ വേദിയില്‍ ഫ്ലാഷ് മോബ് കളിച്ചതിന്‍റെ പേരില്‍ ജസ്ല എന്ന പെണ്‍കുട്ടിയും പര്‍ദ്ദയെ കുറിച്ച് കവിതയെഴുതിയതിന്‍റെ പേരില്‍ പവിത്രന്‍ തീക്കുനിയും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായതിന്‍റെ പശ്ചാത്തലത്തിലാണ് സൂരജിന്‍റെ പ്രതികരണം.

സൂരജ്, പവിത്രന്‍, ജസ്ല...പേരുകളാണോ ഇവിടെ പ്രശ്നം? ചിന്തിക്കുക, വിലയിരുത്തുക, ഉത്തരം തേടുക. സ്വയം ഉത്തരങ്ങളാവുക എന്ന കുറിപ്പോട് കൂടിയാണ് സൂരജ് ഇത്തവണ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വാഴപ്പിണ്ടി സൂരജ്!!!

വാഴപ്പിണ്ടി സൂരജ്!!!

വാഴപ്പിണ്ടി സൂരജ്... ആ വിഭാഗത്തിന്റെ പ്രശ്‌നം തീര്‍ന്നു എന്ന് വിചാരിക്കുന്നു.

ഒന്നാം മാപ്പ്, രണ്ടാം മാപ്പ്, മൂന്നാം മാപ്പ്... ആ വിഭാഗത്തിന്റെ പ്രശഷ്‌നവും തീര്‍ന്നു എന്ന് വിചാരിക്കുന്നു.

ഇനി തലച്ചോറ് കൊണ്ട് ചിന്തിക്കുകയും ഹൃദയം കൊണ്ട് സ്‌നേഹിക്കുകയും ചെയ്യുന്നവരോടാണ് സംസാരിക്കാനുള്ളത്- ഇങ്ങനെയാണ് സൂരജ് തുടങ്ങുന്നത്.

ചില ചോദ്യങ്ങള്‍

ചില ചോദ്യങ്ങള്‍

താന്‍ കടന്നുപോയ സമാനമായ അവസ്ഥയിലൂടെ നവയുഗ കവിയായ പവിത്രന്‍ തീക്കുനിയും കടന്നുപോയി എന്നതറിഞ്ഞു. തന്റെ അനുഭവത്തിനിടെ കിട്ടിയ പിന്തുണയുടെ- അത് അധികവും ഇസ്ലാം മത വിശ്വാസികളുടെ ഭാഗത്ത് നിന്നായിരുന്നു- അടിസ്ഥാനത്തിലാണ് ചില ചോദ്യങ്ങള്‍ ചോദിക്കുന്നത്.

വ്രണപ്പെടല്‍

വ്രണപ്പെടല്‍

ഏതെങ്കിലും ഒരു വ്യക്തി എന്തെങ്കിലും പറഞ്ഞാല്‍ വ്രണപ്പെട്ട് പോകുന്നതാണോ ഒരു മതത്തിനോടുള്ള നിങ്ങളുടെ വിശ്വാസവും താത്പര്യവും? ഹിന്ദുമതത്തെ ഒരാള്‍ ചോദ്യം ചെയ്താല്‍ അതോടെ തീരുമോ ഹിന്ദുമതം? ക്രിസ്ത്യന്‍ മതത്തിനെ കുറ്റം പറഞ്ഞാല്‍ അതോടെ ക്രിസ്ത്യന്‍ മതം ഇല്ലാകുമോ? ഇസ്ലാം മതത്തെ കുറ്റം പറഞ്ഞാല്‍ അതോടെ ഇസ്ലാം മതം ഇല്ലാതാകുമോ? സൂരജിന്‍റെ ചോദ്യങ്ങള്‍ ഇങ്ങനെയാണ്.

മുതലാളിമാരോ മൊത്തക്കച്ചവടക്കാരോ

മുതലാളിമാരോ മൊത്തക്കച്ചവടക്കാരോ

ഇവര്‍ മതത്തിന്റെ മുതലാളിമാരാണോ? പിന്നെന്തിനാണ് ആരെങ്കിലും അവരുടെ അഭിപ്രായം വ്യക്തമാക്കിക്കഴിഞ്ഞാല്‍ പിന്നെ മതവികാരം വ്രണപ്പെടുത്തി എന്ന് പറഞ്ഞ് ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത്?

ചീത്ത പറഞ്ഞുകൊണ്ട് ആളുകളുടെ വായടപ്പിക്കാന്‍ ശ്രമിക്കുന്ന വിഭാഗം മതത്തിന്റെ മൊത്തക്കച്ചവടക്കാരാണോ? ഇങ്ങനെ തെറിപറയുന്ന വൃത്തികെട്ടവന്‍മാരോട് അതേ മതങ്ങളിലുള്ളവര്‍ ചോദിക്കണം- നിന്നെ ആരാണ് ഇതിന്റെ ഉത്തരവാദിത്തം ഏല്‍പിച്ചത് എന്ന്, നിന്നെ ശമ്പളത്തിന് വച്ചതാണോ എന്ന് ചോദിക്കണം

ഇത് പലതവണ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോഴും അതേ മതങ്ങളിലുള്ള നല്ല ഒരു വിഭാഗം വിശ്വാസികള്‍ എതിര്‍പ്പ് രേഖപ്പെടുത്തുന്നുണ്ട്. പക്ഷേ, അതൊന്നും മറ്റുള്ളവര്‍ കാണുന്നില്ല.

 പണ്ഡിതന്‍ പറഞ്ഞത്

പണ്ഡിതന്‍ പറഞ്ഞത്

ഒരു പ്രമുഖ മത പണ്ഡിതന്‍ പറഞ്ഞതിങ്ങനെ... സൂരജേ, ഈ മതത്തില്‍ ഒരുപാട് തരക്കാരുണ്ട്. അഞ്ച് നേരം നിസ്‌കാരം ഉണ്ട് എന്ന് തന്നെ അറിയാത്ത ആളുകള്‍ ഉണ്ട്. അഞ്ച് നേരം നിസ്‌കരിക്കാത്ത ആള്‍ക്കാരുണ്ട്. അങ്ങനെയുള്ളവരോട് പോലും നമ്മുടെ പള്ളി ആക്രമിക്കാന്‍ അടുത്ത ദിവസം രാവിലെ അന്യമതസ്ഥര്‍ വരുന്നുണ്ടെന്ന് പറഞ്ഞാല്‍ ഉറക്കം ഒഴിച്ച് കാത്ത് നില്‍ക്കും. അത് മതത്തിനോടുള്ള വിശ്വാസം കൊണ്ടല്ല, മതത്തിനോടുള്ള ലഹരി കൊണ്ടാണ്. മതത്തിനോടുള്ള മദം കൊണ്ടാണ്.

അനാവശ്യം പറയുന്നവരില്‍ എത്ര മതത്തെ മനസ്സിലാക്കിയിട്ടുണ്ട് എന്ന് സ്വന്തമായി ഒന്ന് ചോദിച്ച് നോക്കേണ്ടതാണ്. ഈ വിവാദങ്ങള്‍ക്കിടെ മതത്തെ കുറിച്ച് താന്‍ കുറേയേറെ കാര്യങ്ങള്‍ കേട്ടു, പക്ഷേ, പഠിക്കാനൊന്നും പോയിട്ടില്ല. ആ കാര്യങ്ങള്‍ നിങ്ങള്‍ക്ക് പറഞ്ഞ് തരാം എന്നാണ് സൂരജ് പറയുന്നത്.

ദൈവത്തിന് കീഴ്പ്പെട്ടവന്‍

ദൈവത്തിന് കീഴ്പ്പെട്ടവന്‍

ഇസ്ലാം എന്നാല്‍ ദൈവത്തിന് കീഴ്‌പ്പെട്ടവന്‍ എന്നാണ് അര്‍ത്ഥം എന്നാണ് താന്‍ കേട്ടത്. ദൈവത്തിന് കീഴ്‌പ്പെട്ടവന്റെ വായില്‍ നിന്ന് ഇത്രയും വൃത്തികേടുകള്‍ വരുമോ? വൃത്തികേടുകളാണ് വരുന്നത് എങ്കില്‍ അവന്‍ കീഴ്‌പ്പെട്ടിട്ടുള്ളത് പിശാചിനല്ലേ... അത്തരം മോശപ്പെട്ട പ്രതികരണം നടത്തുന്നവര്‍ ഇസ്ലാമില്‍ പെടുമോ? സൂരജിന്‍റെ വിമര്‍ശനങ്ങള്‍ ഇത്തരത്തിലാണ്.

പ്രവാചകന്ർറെ കഥ

പ്രവാചകന്ർറെ കഥ

പ്രവാചകന്‍മാര്‍ എന്താണ് പറഞ്ഞിട്ടുള്ളത്. പ്രവാചകന്റെ വീട്ടുമുറ്റത്ത് മാലിന്യം തട്ടിയിരുന്ന ഒരാളെ കുറിച്ചാണ് പറയുന്നത്. പ്രവാചകന്‍ അയാളെ ഒന്നും പറയാറില്ലായിരുന്നു. ഒരു ദിവസം ഇയാളെ കാണാതായി. അപ്രവാചകന്‍ അന്വേഷിച്ച് ചെന്നപ്പോള്‍ അയാള്‍ രോഗബാധിതനായി കിടക്കുകയായിരുന്നു. പ്രവാചകന്‍ ഇയാളെ ശുശ്രൂഷിക്കുകയാണ് ചെയ്തത്. തന്നെ സ്ഥിരം കല്ലെറിഞ്ഞുകൊണ്ടിരുന്ന ആളെ ശുശ്രൂഷിച്ച കഥയും കേട്ടിട്ടുണ്ട്.

അങ്ങനെയുള്ള പ്രവാചകന്റെ പാതപിന്തുടരുന്നവര്‍ എന്ന് പറയുന്ന നിങ്ങളാണോ അനാവശ്യം വാരിവിതറാന്‍ വേണ്ടി ഓടി നടക്കുന്നത്?

 പേരാണ് പ്രശ്നം

പേരാണ് പ്രശ്നം

സൂരജോ പവിത്രന്‍ തീക്കുനിയോ അവരുടെ അഭിപ്രായം പറയുമ്പോള്‍ അവരെ സംഘപരിവാര്‍ അജണ്ടയുടെ ആള്‍ക്കാരാക്കുന്നു, ആര്‍എസ്എസ് ആക്കുന്നു, ഹിന്ദുത്വ ഭീകരന്‍ ആക്കുന്നു. എന്നാല്‍ ജസ്ല എന്ന പെണ്‍കുട്ടിയോ മറ്റൊരു മുഹമ്മദോ ജാഫറോ പറയുമ്പോള്‍ നിങ്ങള്‍ അവരെ എന്തുകൊണ്ട് ആര്‍എസ്എസ്സുകാര്‍ ആക്കുന്നില്ല?

നിങ്ങളുടെ പ്രശ്‌നം ആശയങ്ങളല്ല, പേരുകളല്ല. സൂരജും പവിത്രനും ഹിന്ദു ആണ്, ഇത്തരത്തിലുള്ള അജണ്ട നടപ്പിലാക്കാണ് ഇവര്‍ വരുന്നത് എന്ന മിഥ്യാ ധാരണ നിങ്ങളുടെ മനസ്സിലുണ്ട്. ആ ധാരണ വച്ചിട്ടാണ് നിങ്ങള്‍ പ്രതികരിക്കുന്നത്. എല്ലാം പേരുകളുടെ അടിസ്ഥാനത്തിലാണ്. ഓരോരുത്തരുടേയും ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്ന് അവര്‍ പറയുന്ന ആശയം മനസ്സിലാക്കിക്കൊണ്ടല്ല.

വീഡിയോ കാണാം

ആര്ജെ സൂരജിന്ർറെ വീഡിയോ കാണാം

English summary
RJ Sooraj is back- this time with more powerful criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X