കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം നടന്നിട്ടില്ലെങ്കിൽ ഇരയ്ക്ക് ശിക്ഷ വിധിക്കട്ടെ.. പുതിയ വാദങ്ങളുമായി സംഗീത ലക്ഷ്മണ

Google Oneindia Malayalam News

പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ ആരംഭിച്ച് കഴിഞ്ഞു. കേസ് രഹസ്യ വിചാരണ നടത്തണമെന്നും വനിതാ ജഡ്ജി വേണം കേസ് കേൾക്കാൻ എന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്.

നടിയുടെ ഈ ആവശ്യങ്ങൾക്ക് പരിഹാസ രൂപേണ ഫേസ്ബുക്ക് കുറിപ്പിൽ മറുപടി നൽകിയിരിക്കുകയാണ് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ. നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കം മുതൽ ദിലീപിന്റെ പക്ഷത്താണ് സംഗീത ലക്ഷ്മണ. ദിലീപ് ഈ കേസിൽ നിരപരാധിയാണ് എന്നാണ് വാദം. സംഗീത ലക്ഷ്മണ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന പുതിയ വാദങ്ങൾ ഇതാണ്:

നിയമങ്ങൾ ഉടച്ച് വാർക്കണം

നിയമങ്ങൾ ഉടച്ച് വാർക്കണം

ഭാരതം ഒരു സ്വതന്ത്രരാഷ്ട്രമാണല്ലോ. അഭിപ്രായസ്വാതന്ത്ര്യം എന്നത് ഈ രാഷ്ട്രത്തിന്റെ ഭരണഘടനയിലെ ഒരു പ്രധാന ഘടകം തന്നെയാണല്ലോ? മാത്രമല്ല, സ്ത്രീ സുരക്ഷാ നിയമങ്ങൾ ഉടച്ചു വാർക്കപ്പെടേണ്ടതുണ്ട് എന്ന ധാരണ ഉണ്ടായി പോവുന്ന ഒരു കാലഘട്ടത്തിലൂടെയാണല്ലോ നമ്മൾ ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇതിനൊക്കെ പുറമേ, ഞാൻ- ഈ ഞാൻ - അതായത്, സംഗീതാ ലക്ഷ്മണ എന്ന ഈ ഞാൻ, അനേകം ബലാത്സംഗ കേസുകളിൽ ഹാജരായിട്ടുള്ള ഒരു അഭിഭാഷകയാണ്. അതുകൊണ്ട് തന്നെ ഞാൻ ഈ പറയാൻ പോകുന്ന അഭിപ്രായങ്ങൾക്ക് അതിന്റേതായ ഗൗരവമുണ്ട് എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള നിയമങ്ങളുടെയും നിയമ സംവിധാനങ്ങളുടെയും ഉടച്ചുവാർക്കൽ പ്രക്രിയ നടത്തുമ്പോൾ ഞാൻ ഈ പറയാൻ പോകുന്ന കാര്യങ്ങൾ കൂടി പരിഗണിക്കാവുന്നതാണ്.

ഈ ഘടകങ്ങളും പരിഗണിക്കട്ടെ

ഈ ഘടകങ്ങളും പരിഗണിക്കട്ടെ

നിയമ നിർമ്മാണ സഭകളും അവർക്ക് വേണ്ടുന്ന ശുപാർശകൾ നടത്തുന്നതിനും മറ്റുമായി പ്രവർത്തിക്കുന്ന ലോ കമ്മീഷനും പാർലിമെന്ററി പാനലുകളുമൊക്കെ ഈ ഘടകം കൂടി പരിഗണിക്കും എന്നത് എന്റെ പ്രത്യാശയാണ്.ഇപ്പോഴുള്ള നമ്മുടെ നിയമ സംവിധാനത്തിൽ, ജില്ലാ കോടതികളിലും മറ്റു കീഴ്കോടതികളിലും ഒരു ജഡ്ജി മാത്രമാണ് ഒരു കോടതിയിൽ ഉണ്ടാവുക. ട്രൈബ്യുണലുകളിലും ഹൈക്കോടതികളിലും സുപ്രീം കോടതിയിലുമാണ് രണ്ട് ജഡ്ജിമാരുള്ള ഡിവിഷൻ ബെഞ്ച് എന്ന് പറയുന്നവ ഉണ്ടാവുക. ചില പ്രത്യേക സാഹചര്യങ്ങളിൽ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും മൂന്നോ അതിലധികമോ ജഡ്ജിമാരുള്ള ഭരണഘടനാ ബെഞ്ച് രൂപവത്ക്കരിക്കുകയും കേസുകൾ പരിഗണിക്കുകയും ചെയ്യാറുണ്ട്.

 വിചാരണയ്ക്ക് രണ്ട് ജഡ്ജിമാർ

വിചാരണയ്ക്ക് രണ്ട് ജഡ്ജിമാർ

ബലാത്സംഗ കേസുകളിൽ വിചാരണ നടത്താൻ അധികാരം ഇപ്പോൾ ഉള്ളത് ജില്ലാ കോടതികൾക്കാണ്. അവിടെ ഒരു കോടതിയിൽ ഒരു ജഡ്ജി മാത്രമാണ് ഉണ്ടാവുക. അത് പോരാ. ബലാത്സംഗ കേസുകളുടെ വിചാരണ നടക്കുന്ന കോടതികളുടെ നിയമസംവിധാന ഘടന ഉടച്ചു വാർത്ത് പൊളിച്ചെഴുതണം. ബലാത്സംഗ കേസുകൾ പരിഗണിക്കുന്നത് സ്ത്രീ ജഡ്ജിമാരാവണം എന്ന് പറയുന്നത് കൊണ്ട് കാര്യമില്ല. ബലാത്സംഗ കേസുകൾ വിചാരണയ്ക്ക് എത്തുന്ന എല്ലാ കോടതികളിലും ഇനിയെങ്കിലും ഈരണ്ട് ജഡ്ജിമാർ ഉള്ള ഡിവിഷൻ ബെഞ്ച് സംവിധാനം വേണം. അത് നിർബന്ധമായും ഒരു പുരുഷ ജഡ്ജിയും ഒരു സ്ത്രീ ജഡ്ജിയും ആവണം. ഈ വഴിക്ക് നിയമം കൊണ്ടുവരണം.

ബലാത്സംഗമോ നേരംപോക്കോ

ബലാത്സംഗമോ നേരംപോക്കോ

ബലാത്സംഗ കേസുകളിൽ; ബലാത്സംഗം നടന്നിട്ടിട്ടുണ്ടോ എന്നത് സ്ത്രീ ജഡ്ജി മാത്രം ഇരുന്നങ്ങു തീരുമാനിച്ചാൽ എങ്ങനാ ശരിയാവുക? നടന്നത് ബലാത്സംഗമാണോ ഉഭയസമ്മതപ്രകാരമുള്ള വെറും ഒരു നേരംപോക്കായിരുന്നോ എന്നത് വിശകലനം ചെയ്യുന്നത് ചിലപ്പോൾ ഒരു പുരുഷ ജഡ്ജിക്ക് കൂടുതൽ കൃത്യതയോടെ ചെയ്യാനാവുമോ എന്നത് ഗവേഷണ വിഷയമാക്കി പരിശോധിക്കേണ്ടതുണ്ട്. ഇനി ഇതൊന്നുമല്ല സ്ത്രീ പുരുഷനെയോ പുരുഷൻ സ്ത്രീയെയോ വശീകരിച്ച് കീഴ്പെടുത്തിയതോ മറ്റോ ആണെങ്കിൽ അത് കണ്ടു പിടിക്കാൻ ഒരു പുല്ലിംഗമായ ജഡ്ജിയോ സ്ത്രീലിംഗമായ ഒരു ജഡ്ജിയോ ഒറ്റയ്ക്ക് ഇരുന്ന് വിചാരണ നടത്തി മുന്നിൽ എത്തുന്ന തെളിവുകൾ അവലോകനം ചെയ്താൽ ശരിയാവുമോ എന്നത് പുനശ്ചിന്ത വിധേയമാക്കുക തന്നെ വേണം.

ഒരു സ്ത്രീ ജഡ്ജിയും ഒരു പുരുഷ ജഡ്ജിയും

ഒരു സ്ത്രീ ജഡ്ജിയും ഒരു പുരുഷ ജഡ്ജിയും

ബലാത്സംഗ കേസുകളിൽ വിചാരണ നടത്തി, തെളിവുകൾ രേഖപ്പെടുത്തി, ആ തെളിവുകൾ വിശകലനം ചെയ്തശേഷം കേസിൽ കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നത് ആദ്യം കണ്ടുപിടിക്കേണ്ടതുണ്ട്. അതിന് ശേഷം, അതിന് ശേഷം മാത്രമാവണം കുറ്റകൃത്യം നടത്തിയത് ആര്, ആരൊക്കെ എന്ന ചോദ്യത്തിന് ഉത്തരം തേടേണ്ടുന്നത്. ഇതൊക്കെ ഒരു സ്ത്രീ ജഡ്ജിയും ഒരു പുരുഷ ജഡ്ജിയും അടങ്ങുന്ന ഒരു ഡിവിഷൻ ബെഞ്ച് കോടതി പുല്ലിംഗത്തിലും സ്ത്രീലിംഗത്തിലും കൂടി ഒരുമിച്ചിരുന്ന് ചെയ്യട്ടെ. അതാണ് വേണ്ടത്. അത് വേണം. മറ്റൊരു വശം ഇതാണ്; നടന്നത് ബലാത്സംഗം അല്ല എന്നുള്ള കേസുകളിൽ നീതി ദേവത തിരിയേണ്ടത് ഇരയുടെ ഭാഗത്തേക്കല്ലല്ലോ, പ്രതിയുടെ ഭാഗത്തേക്കല്ലേ ?

ഇരയ്ക്ക് ശിക്ഷ വിധിക്കട്ടെ

ഇരയ്ക്ക് ശിക്ഷ വിധിക്കട്ടെ

ബലാത്സംഗം നടന്നിട്ടില്ല എന്ന് തെളിയുന്ന പക്ഷം ഇരയ്ക്ക് ശിക്ഷ വിധിക്കാനുള്ള അധികാരം കൂടി ബലാത്സംഗ കേസുകളുടെ വിചാരണയുടെ ഭാഗമായി തന്നെ, ഞാൻ വിഭാവനം ചെയ്യുന്ന ഈ പറഞ്ഞ ഡിവിഷൻ ബെഞ്ച് ബലാത്സംഗ കോടതികൾക്ക് നൽകി കൊണ്ടുള്ള നിയമം കൊണ്ടു വരണം. അത് വേണം. അതും വേണം.ഇത്രയുമായി കഴിയുമ്പോൾ, നമുക്ക് അടുത്ത പടിയിലേക്ക് കടക്കണം. അതായത് ബലാത്സംഗ കേസുകളിൽ പ്രതിക്ക്/പ്രതികൾക്ക് വേണ്ടിയും ഇരയ്ക്ക് വേണ്ടിയും ഹാജരാവുന്നത് നിർബന്ധമായും രണ്ടംഗ അഭിഭാഷക ടീം ആയിരിക്കണം എന്നത്. ഇരിക്കട്ടെ പുല്ലിംഗത്തിലും സ്ത്രീലിംഗത്തിലും നിയമസഹായം!! രണ്ടും പോരട്ടെ ഓരോ പ്ലേറ്റ്!! # ഫീലിംഗ് ദി അൺകോൺട്രോളബിൾ നീഡ് ഫോർ എ ഡ്രാസ്റ്റിക് ചേഞ്ച്. ഐ ഷപ്പോർട്ട് ചേഞ്ച്.
ചെഞ്ചിനൊപ്പം!!

ഫേസ്ബുക്ക് പോസ്റ്റ്

അഡ്വ. സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ്

ആദ്യ ദിനം ദിലീപിന് പാതി വിജയം.. നിർണായക തെളിവുകൾ കയ്യിലേക്ക്.. നടിയോട് കോടതിയുടെ ചോദ്യം!ആദ്യ ദിനം ദിലീപിന് പാതി വിജയം.. നിർണായക തെളിവുകൾ കയ്യിലേക്ക്.. നടിയോട് കോടതിയുടെ ചോദ്യം!

ഷമി- ഹസിൻ പോര് കൊഴുക്കുന്നു.. ഭാര്യയ്ക്ക് തിരിച്ചടി കൊടുത്ത് ഭർത്താവ്.. വിവാഹം പറഞ്ഞ് പറ്റിച്ച ശേഷം!ഷമി- ഹസിൻ പോര് കൊഴുക്കുന്നു.. ഭാര്യയ്ക്ക് തിരിച്ചടി കൊടുത്ത് ഭർത്താവ്.. വിവാഹം പറഞ്ഞ് പറ്റിച്ച ശേഷം!

English summary
Adv. Sangeetha Lakshmana's facebook post regarding actress case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X