കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വെടിക്കെട്ട് നിരോധിച്ചാല്‍ പണി പാളും' പുറ്റിംഗല്‍ ദുരന്തത്തെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്

  • By ഭദ്ര
Google Oneindia Malayalam News

പുറ്റിംഗല്‍: കൊല്ലം പരവൂരില്‍ നടന്ന വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് പ്രതികരിക്കുന്നു. ആനുകാലിക വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുന്ന സന്തോഷ് പണ്ഡിറ്റ് ഷോ എന്ന പരിപാടിയിലൂടെ സോഷ്യല്‍ മീഡിയയിലാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.

മലയാള ചലച്ചിത്ര നിര്‍മ്മാണത്തിലൂടെ മലയാളികള്‍ക്ക് മുന്നില്‍ കോമാളി വേഷങ്ങള്‍ കെട്ടുന്ന സന്തോഷ് പണ്ഡിറ്റിന് വെടിക്കെട്ടും ആന എഴുന്നള്ളിപ്പും നിരോധിക്കുന്നതിനെക്കുറിച്ച് പറയാനുള്ളത് ഇതാണ്' സർക്കാർ വെടിക്കെട്ട് നിരോധിച്ചാല്‍ പണി പാളും'

വെടിക്കെട്ടും ആന എഴുന്നള്ളിപ്പും

വെടിക്കെട്ടും ആന എഴുന്നള്ളിപ്പും


പരവൂരില്‍ നടന്ന വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് വെടിക്കെട്ടും ആന എഴുന്നള്ളിപ്പും നിരോധിക്കണോ എന്ന വിഷയത്തില്‍ സന്തോഷ് പണ്ഡിറ്റ് ചര്‍ച്ച നടത്തിയത്.

ചര്‍ച്ചയില്‍

ചര്‍ച്ചയില്‍


വെടിക്കെട്ടിനെക്കുറിച്ച് വളരെ ആധികാരികമായാണ് സന്തോഷ് പണ്ഡിറ്റ് വിശദീകരിച്ചത്. ശാസ്ത്രീയ വശങ്ങളും നിയമവശങ്ങളും ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. വെടിക്കെട്ടിന് ഉപയോഗിക്കുന്ന രാസവസ്തുകളുടെ അളവുകളും അതിന്റെ പ്രയോഗത്തെയും ദുരുപയോഗത്തെയും സന്തോഷ് പണ്ഡിറ്റ് എടുത്ത് പറഞ്ഞിട്ടുണ്ട്.

 ഇയാള്‍ക്ക് ഇത്രയ്ക്കും ബുദ്ധിയോ?

ഇയാള്‍ക്ക് ഇത്രയ്ക്കും ബുദ്ധിയോ?

മലയാളികള്‍ക്ക് മുന്നില്‍ കോമാളി കഥാപാത്രമായി മാറിയ സന്തോഷ് സംസാരിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു. ഇയാള്‍ക്ക് ഇത്രയ്ക്കും ബുദ്ധിയുണ്ടായിരുന്നോ എന്നാണ് കമന്റുകള്‍ വരുന്നത്.

തൃശൂരില്‍ വെടിക്കെട്ട് വേണോ?

തൃശൂരില്‍ വെടിക്കെട്ട് വേണോ?


തൃശൂര്‍ പൂരത്തിന്റെ പേരില്‍ അറിയപ്പെട്ടുന്ന തൃശൂരില്‍ വെടിക്കെട്ട് നിരോധിക്കുന്നിതിനെക്കുറിച്ചും സന്തോഷ് അഭിപ്രായം രേഖപ്പെടുത്തി. തൃശൂരില്‍ നിന്നും വെടിക്കെട്ട് നിരോധിക്കേണ്ടതില്ല എന്നാണ് സന്തോഷ് പറയുന്നത്.

 അധികാരികള്‍ക്ക് പരിമിതിയുണ്ട്

അധികാരികള്‍ക്ക് പരിമിതിയുണ്ട്

പൂരത്തിന് വെടിക്കെട്ട് നിരോധിക്കാന്‍ അധികാരികള്‍ക്ക് കഴിയില്ല. മതപരമായ കാര്യങ്ങളിലും രാഷ്ട്രീയ കാര്യത്തിലും അവര്‍ക്ക് പരിമിതികള്‍ ഉണ്ടെന്ന് സന്തോഷ് പറയുന്നു.

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വെടിക്കെട്ട് കാണാം

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വെടിക്കെട്ട് കാണാം

നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വെടിക്കെട്ട് നിരോധിക്കുന്ന ഇതേ സര്‍ക്കാര്‍ തന്നെ ഏതൊക്കെ തരത്തിലുളള വെടിക്കെട്ടുകള്‍ നടത്തും എന്ന് കണ്ടറിയാമെന്നും, പൂരത്തിന് മാത്രമല്ല ഇതൊക്കെ നടത്തുന്നതെന്നും പറയുന്നു.
ചെയ്യേണ്ടത്

ചെയ്യേണ്ടത്


വെടിക്കെട്ടില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ കൃത്യമായി പരിശോധിക്കുക, കാണികള്‍ക്ക് വെടിക്കെട്ട് കാണാല്‍ സ്ഥലം ഒരുക്കുക, നിയമങ്ങളും ചട്ടങ്ങളും പരമാവധി പാലിക്കുക എന്നതാണ് ചെയ്യേണ്ടത്.

സര്‍ക്കാരിന് പണി പാളും

വെടിക്കെട്ട് നിരോധിച്ചാല്‍ സര്‍ക്കാരിന് പണി പാളും എന്നാണ് സന്തോഷിന്റെ അഭിപ്രായം.

English summary
santhosh pandit talking about thrissur firework in his show
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X