• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അതൊരു അശ്ലീലാവയവമോ അശ്ലീല പദമോ അല്ല.. നോക്കിയും കണ്ടും പറഞ്ഞും അറപ്പു തീരട്ടെ..

കോഴിക്കോട്: മാറിടം കുഴപ്പമില്ല, പക്ഷേ മുല.. പൊതു ഇടങ്ങളിൽ മലയാളിക്ക് അത്ര എളുപ്പത്തിൽ നാക്കിൽ വരുന്ന വാക്കല്ല അത്. മുലയെന്ന് പറയുന്നത് അശ്ലീലം പോലുമാണ്. സ്ത്രീയുടെ ശരീരത്തിലെ ഒരു അവയവം, ഒരു ലൈംഗിക അവയവം എന്നതിൽ കവിഞ്ഞൊന്നുമില്ലാത്ത മുലയാണ് സോഷ്യൽ മീഡിയയിലെ ചൂടുള്ള ചർച്ചാ വിഷയം.

മുലയൂട്ടൽ ക്യാംപെയ്നിന്റെ ഭാഗമായി ഗൃഹലക്ഷ്മി മാഗസിൻ മാറിടം പുറത്ത് കാണിക്കുന്ന മോഡലിനെ അവതരിപ്പിച്ചതാണ് കോലാഹലങ്ങളുടെ തുടക്കം. അമ്മയല്ലാത്ത മോഡൽ, ബാലപീഡനം എന്ന് വേണ്ട പലവിധത്തിലുള്ള കുരുക്കൾ സുലഭമായി പൊട്ടുന്നുണ്ട്. കേസും കൂട്ടവുമായിക്കഴിഞ്ഞു. ഒരു മെച്ചമുണ്ടായത് മലയാളി നാണക്കേട് കൂടാതെ മുലയെന്ന് പറഞ്ഞ് തുടങ്ങിയതാണ്. എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

മുലയെന്ന് പറയാൻ മടി

മുലയെന്ന് പറയാൻ മടി

പണ്ടൊരധ്യാപിക മലയാളം ക്ലാസിൽ അധ്യാത്മ രാമായണത്തിലെ കൈകേയിയുടെ കോപാലയ പ്രവേശഭാഗം പഠിപ്പിക്കുകയാണ്. "കണ്ണുനീരാലേ മുഖവും മുലകളും നന്നായ് നനച്ചു കരഞ്ഞു കരഞ്ഞുടൻ" എന്ന ഭാഗം വന്നപ്പോൾ ആയിടെ പ്രസവം കഴിഞ്ഞു വന്ന അവർക്ക് വല്ലാത്തൊസ്വസ്ഥത. വേറൊന്നുമല്ല, മുല എന്നു പറയാൻ മടി - നാണം. വല്ലാത്തൊരു കുണുക്കത്തോടെ അവർ കണ്ണുനീരാലേ മുഖവും.. മുഖവും.... ഉം ഉം..ശരീരവും എന്നാക്കി തിരുത്തി.

എഴുത്തഛന്റെ മുലപ്രയോഗം

എഴുത്തഛന്റെ മുലപ്രയോഗം

കൊങ്ക, സ്തനം, പയോധരം എന്നൊക്കെയുള്ള വാക്കുകളാലാണ് ഈ മനോഹരാവയവത്തെ മണിപ്രവാള മഹാശയനായ ചെറുശേരി പോലും വർണ്ണിക്കുന്നത്. എഴുത്തഛന്റെ ഈ മുലപ്രയോഗം അതിനാൽ രസകരമായിത്തോന്നി. "മൊലപ്പാലൊണ്ടോ ഇത്തിരി കണ്ണിലൊഴിക്കാനാ" എന്നു പറഞ്ഞ് പ്രസവിച്ച സ്ത്രീകളുള്ള വീട്ടിലേക്ക് ഗ്ലാസുമായി കടന്നു വന്നിരുന്ന നാട്ടിൻ പുറത്തെ സ്ത്രീകൾക്ക് സംസ്കാര സമ്പന്നതയുടെ ഇത്തരം അസ്ക്യതകളില്ലായിരുന്നു.

മുലയെന്ന് പറയുന്ന മലയാളി

മുലയെന്ന് പറയുന്ന മലയാളി

മുലയൂട്ടലിനോട് ചേർത്തല്ലാതെ ഈ പദം ആരോഗ്യകരമായ രീതിയിൽ ഉപയോഗിച്ചു കണ്ടിട്ടില്ല. മുലക്കരമെന്നൊക്കെ സാധാരണക്കാർക്ക് പറയേണ്ട സാഹചര്യങ്ങൾ കുറവായിരുന്നുവല്ലോ. ബ്രസ്റ്റ് നല്ലൊരു അന്തസ്സു കൂടിയ വാക്കു തന്നെ. മുല ലജ്ജാവഹം. കഴിഞ്ഞ രണ്ടു ദിവസമായി ഒരു തരം മടിയും ഇൻഹിബിഷനും കൂടാതെ ആൺ പെൺ കുഞ്ഞുകുട്ടികളടക്കം മുല മുല മുല എന്നു പറഞ്ഞു കൊണ്ടിരിക്കുന്നു. നിപ്പിൾ എന്നല്ലാതെ മുലക്കണ്ണ് എന്നു പറയുന്നു.

നാണവും അറപ്പും തീരട്ടെ

നാണവും അറപ്പും തീരട്ടെ

ഭാഷാപരമായ, ശരീരപരമായ ഒരു പ്രതിസന്ധിയെ മറികടക്കാൻ കൂടിയാണ് ഗൃഹലക്ഷ്മിയുടെ കവർ ചിത്ര വിവാദം ഇടയാക്കിയത്. പറഞ്ഞു പറഞ്ഞു നാണം തീരട്ടെ. നോക്കിയും കണ്ടും പറഞ്ഞും അറപ്പു തീരട്ടെ. വീട്ടുകാരെല്ലാമെതിർത്തിട്ടും ജിലു നമുക്കാർക്കുമില്ലാത്ത ധൈര്യമാണ് കാണിച്ചത്. ഇത് ശരീര വിപ്ലവത്തിന്റെ മറ്റൊരു ഘട്ടമാണ്. അതൊരശ്ലീലാവയവമോ അശ്ലീല പദമോ അല്ല.. ഏറ്റവും ചന്തമുള്ള പെണ്ണവയവമാണ്.

പാൽവേരുകൾ മാത്രമല്ല

പാൽവേരുകൾ മാത്രമല്ല

ആധിപത്യ ധാർഷ്ട്യങ്ങൾ ചതച്ചു ഞെരിച്ചു കളഞ്ഞ വടുക്കൾ നിറഞ്ഞ ക്ഷതമേറ്റ മുലകൾ തുറന്നു കാട്ടിക്കൊണ്ട്" ഇതാ ഇതാണ് നീ കാണിക്കേണ്ട മുലകൾ' എന്ന് മുലകളെ ക്ഷോഭിപ്പിക്കാനറിയാത്ത നടിയോട് സാറാ ജോസഫിന്റെ കഥാപാത്രം പറയുന്നുണ്ട്. അതിനുമുണ്ടൊരു രാഷ്ട്രീയം. തായ് കുലത്തിൽ പറയുന്നതുപോലെ അവ പാൽ വേരുകൾ കൂടിയാണ്. എന്നാൽ അതു മാത്രവുമല്ല.

ശരീരം ഉപകരണമാണ്

ശരീരം ഉപകരണമാണ്

ജിലുവിന്റേത് കഥയുമല്ല, കഥാപാത്രവുമല്ല. സ്വന്തം ശരീരമാണ്. പരസ്യ മോഡലിങ് ആ കുട്ടിയുടെ തൊഴിലാണ്. ഭാഷ, അധ്യാപികക്ക് ഉപകരണമെന്നതു പോലെ ശരീരം മോഡലിന്റെ ഉപകരണം. അവൾക്ക് തലയെടുപ്പോടെ സമ്മതം എന്നു പറയാമെങ്കിൽ ബാക്കിയുള്ളവർക്ക് അതിലൊരു കാര്യവുമില്ല.

 അതൊരു പരസ്യചിത്രം

അതൊരു പരസ്യചിത്രം

കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന മതാചാരങ്ങളോടും വിദ്യാഭ്യാസ പദ്ധതികളോടും ഇല്ലാത്ത ചൊരു ക്കൊന്നും ഈ പരസ്യത്തിലെ കുഞ്ഞിനോടാവശ്യമില്ല താനും. കാരണം അതു വിശപ്പറിയാത്ത കുഞ്ഞാണെന്ന് കണ്ടാലറിയാം. വയറു നിറഞ്ഞ് ഉറങ്ങിക്കിടക്കുന്ന കുഞ്ഞാണ്. അതൊരു പരസ്യചിത്രമാണ്. അതു മാത്രമാണ് എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്. .

ഫേസ്ബുക്ക് പോസ്റ്റ്

ശാരദക്കുട്ടി ഭാരതിക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മുലയൂട്ടലിൽ ഗൃഹലക്ഷ്മിക്ക് അറഞ്ചം പുറഞ്ചം പൊങ്കാല!!! സയൻസ് വീക്കിനെ ഞെട്ടിച്ച് ട്രോളൻമാർ...!!!

'നോക്കി വലുതാക്കിയ മുലകൾ! മുലകളെ വളർത്തിക്കൊണ്ടുവന്നതെന്ത്? പുരുഷന്‍റെ മുലയുടെ കഴിവ്!'- തുമ്മാരുകുടി

English summary
Saradakkutty Bharathikkutty's facebook post about Grihalakshmi's breast feeding cover photo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more