കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതാ നായര്‍ സൂര്യയുടെ അതിഥി

  • By Gokul
Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ മാധ്യമങ്ങളില്‍ അടുത്തകാലത്ത് വിവാദ നായിക എന്ന നിലയില്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ നിറഞ്ഞു നിന്നയാളാണ് സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായര്‍. സ്ത്രീ ആയതു കൊണ്ടുതന്നെ മാധ്യമങ്ങള്‍ അവരെ കേന്ദ്രീകരിച്ച് വാര്‍ത്തകള്‍ നല്‍കുന്നതില്‍ ഒട്ടും മിതത്വം പാലിച്ചില്ല. മന്ത്രിമാരും എംഎല്‍എമാരും വ്യവസായ പ്രമുഖരുമായും മറ്റുമുള്ള സരിതയുടെ ബന്ധം ന്യൂസ് റൂമുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

കോടിക്കണക്കിന് രൂപയുടെ തട്ടിപ്പു കേസിലെ പ്രതിയായിരുന്നിട്ടും സരിതയുമായി ഇന്റര്‍വ്യൂ ചെയ്യുവാനും, സരിതയുടെ ചിത്രങ്ങള്‍ കവര്‍ ചിത്രങ്ങളാക്കാനുമൊക്കെ മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നു. പൊതു നിരത്തിലിറങ്ങിയപ്പോഴൊക്കെ ഒരു താരത്തിന്റെ പരിവേഷമായിരുന്നു സരിതയ്ക്ക് ലഭിച്ചിരുന്നത്. മുകാംബിക ക്ഷേത്രദര്‍ശനത്തിനെത്തിയ സരിതയ്ക്കു ചുറ്റും സ്ത്രീകള്‍ ഓട്ടോഗ്രാഫിനായി തിക്കിത്തിരക്കുന്ന കാഴ്ചയും ശ്രദ്ധേയമായി.

Saritha S Nair

കഴിഞ്ഞ തവണത്തെ ഓണത്തിന് ജയിലിലായിരുന്നു സരിത. ഇത്തവണ ഓണത്തിന് ഒരു ചാനല്‍ സരിതയെ അതിഥിയാക്കിയിരിക്കുകയാണ്. സൂര്യ ടിവിയിലെ ഗുലുമാല്‍ എന്ന പരിപാടിയിലാണ് സരിത അതിഥിയാത്. ചാനലിന്റെ ഓണാഘോഷത്തിന്റെ ഭാഗമായാണ് സരിതയെയും ക്ഷണിച്ചിരിക്കുന്നത്.

ജനങ്ങളെ പറ്റിച്ച കേസിലെ പ്രതിയാണെങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ സരിതയ്ക്കു കിട്ടുന്ന സ്വീകാര്യതയാണ് സരിതയെപ്പോലെ ഒരാളെ അതിഥിയാക്കിയതിലൂടെ വ്യക്തമാകുന്നത്. നേരത്തെ സരിതയുടെ വിശദമായ ഇന്റര്‍വ്യൂ പ്രക്ഷേപണം ചെയ്തും സൂര്യ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

English summary
saritha s nair in surya tv onam special program
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X