കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കിംഗ് ഇനി ഫേസ്ബുക്കിലും ട്വിറ്ററിലും!!!

  • By Sandra
Google Oneindia Malayalam News

ദില്ലി: സോഷ്യല്‍ മീഡിയ വഴി ഇനി ബാങ്ക് സേവനങ്ങളും ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി ബാങ്കിംഗ് സേവനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ പദ്ധതി. 'എസ്ബിഐ മിംഗിള്‍' എന്ന് പേരിട്ടിട്ടുള്ള പദ്ധതി ഫേസ്ബുക്ക് ട്വിറ്റര്‍ എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി ചേര്‍ന്നാണ് നടപ്പിലാക്കുന്നത്.

എസ്ബിഐ മിംഗിള്‍ ഉപയോഗിച്ച് എസ്ബിഐ ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ വഴി എല്ലാത്തരത്തിലുമുള്ള ബാങ്കിംഗ് സേവനങ്ങള്‍ നടത്താന്‍ ഇതോടെ കഴിയും. 61ാം സ്റ്റേറ്റ് ബാങ്ക് ദിനത്തില്‍ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യയാണ് പദ്ധതി അവതരിപ്പിച്ചത്. അന്വേഷണങ്ങള്‍ക്കും പരാതികള്‍ സമര്‍പ്പിക്കുന്നതും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ഉപയോക്താക്കള്‍ വ്യാപകമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ ഉപയോഗപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്.

fb-02

ചെക്ക് റിക്വസ്റ്റുകള്‍, മൊബൈല്‍ ബാങ്കിംഗ് രജിസ്‌ട്രേഷന്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എടിഎം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യല്‍ എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങള്‍ സോഷ്യല്‍ എസ്ബിഐ മിംഗിള്‍ വഴി ലഭ്യമാക്കും. നേരത്തെ ഇ- കൊമേഴ്‌സ് വെബ്ബ്‌സൈറ്റായ ഫ്‌ളിപ്പ്കാര്‍ട്ടുമായി ചേര്‍ന്ന് ഇഎംഐ സൗകര്യത്തോടെ ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി ' എസ്ബിഐ ഡിജിറ്റല്‍ വില്ലേജ്' എന്ന പേരില്‍ ഒരു പദ്ധതി ആരംഭിച്ചിരുന്നു.

ഫേസ്ബുക്ക് ഒടുവില്‍ ആ രഹസ്യം പറഞ്ഞു!!!ഫേസ്ബുക്ക് ഒടുവില്‍ ആ രഹസ്യം പറഞ്ഞു!!!

English summary
SBI offer baking services on Facebook and Twitter for easy use. The service amed SBI mingle offer slected banking services through social media platforms.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X