കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്ട്‌സ്ആപ്പില്‍ സുഹൃത്തിന്റെ പ്രൊഫൈല്‍ ചിത്രം മാറ്റണോ? വഴിയുണ്ട്

  • By Jisha
Google Oneindia Malayalam News

ഓണ്‍ലൈന്‍ ചാറ്റിംഗില്‍ ചരിത്രം രചിച്ചു കഴിഞ്ഞതാണ് വാട്ട്‌സ്ആപ്പ് എന്ന ഫെയ്‌സ്ബുക്കിന്റെ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷന്‍. വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം മൊത്തം ഇന്‍ര്‍നെറ്റ് ഉപയോക്താക്കളുടെ അത്രും തന്നെ വരുമെങ്കിലും വാട്ട്‌സാപ്പില്‍ ഒളിഞ്ഞിരിക്കുന്ന പല കുറുക്കുവഴികളും പലര്‍ക്കും അറിയില്ല.

വാട്ട്‌സ്ആപ്പില്‍ വേണ്ട രീതിയില്‍ ഉപയോഗിക്കപ്പെടാതെ പോയിട്ടുള്ള ഫീച്ചറുകളെ പരിചയപ്പെടുകയാണ് ഇനി ചെയ്യാനുള്ളത്.

whatappchat

വാട്ട്‌സ്ആപ്പില്‍ അടുത്തകാലത്ത് വന്നിട്ടുള്ള എഡിറ്റിംഗ് ഓപ്ഷനുകളെക്കുറിച്ച് പലര്‍ക്കുമറിയില്ല.

1 വാട്ട്‌സ്ആപ്പില്‍ ടൈപ്പ് ചെയ്യുന്ന ടെക്സ്റ്റുകള്‍ ബോള്‍ഡ് ആക്കുന്നതിന് വാക്കിന് മുമ്പും ശേഷവും സ്റ്റാര്‍ (*)ചിഹ്നം കൂട്ടിച്ചേര്‍ക്കുക. ഇറ്റാലിക്‌സ് ആക്കാന്‍ ഇതേ സ്ഥാനത്ത് ഹൈഫണ്‍ (-)ടൈപ്പ് ചെയ്താല്‍ മതി. ടൈപ്പ് ചെയ്ത അക്ഷരങ്ങള്‍ വെട്ടിക്കളയണമെങ്കില്‍ () ഈ ചിഹ്നം ടൈപ്പ് ചെയ്താല്‍ മതി.

2 സുഹൃത്തിന്റെ പ്രൊഫൈല്‍ ചിത്രം മാറ്റാന്‍

ഫോണിലെ കോണ്ടാക്ട്‌സ് ലിസ്റ്റില്‍ നിന്ന് പ്രൊഫൈല്‍ ചിത്രം മാറ്റേണ്ട സുഹൃത്തിന്റെ നമ്പര്‍ തെരഞ്ഞെടുക്കുക, അതിന് ശേഷം (+) ചേര്‍ത്ത് സുഹൃത്തിന്റെ പേര് എഡിറ്റ് ചെയ്യുക. അതിന് ശേഷം ഈ ചിത്രം സുഹൃത്തിന്റെ പ്രൊഫൈല്‍ ചിത്രത്തില്‍ പേസ്റ്റ് ചെയ്യുക. ഇതോടെ സുഹൃത്തിന്റെ ചിത്രം നിങ്ങള്‍ തെരഞ്ഞടുത്ത ചിത്രമായി മാറിക്കഴിഞ്ഞിരിക്കും.

3 വായിച്ചുകഴിഞ്ഞ മെസേജുകള്‍ക്ക് താഴെ നീലനിറത്തിലുള്ള ടിക്കുകള്‍ കാണാതിരിക്കാന്‍

വാട്ട്‌സ്ആപ്പ് തുറന്നതിന് ശേഷം സെറ്റിംഗ്‌സില്‍ നിന്ന് പ്രൈവസി തെരഞ്ഞെടുത്ത ശേഷം അണ്‍ ചെക്ക് ദി റീഡ് റെസീപ്പിയന്‍സ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഇതോടെ നിങ്ങള്‍ വായിച്ചുകഴിഞ്ഞ മെസേജുകള്‍ തിരിച്ചറിയാന്‍ സാധിക്കില്ല.

4 മെസേജ് വായിച്ചത് അയച്ചയാള്‍ തിരിച്ചറിയാതിരിക്കാന്‍

വായിച്ചുനോക്കേണ്ട മെസേജുകള്‍ വരുമ്പോള്‍ ഫോണ്‍ ഫ്‌ളൈറ്റ് മോഡിലിട്ടതിന് ശേഷം മെസേജ് വായിക്കുക. പിന്നീട് വാട്ട്‌സ്ആപ്പ് തുറക്കുമ്പോള്‍ മെസേജിന് താഴെ നീലനിറത്തിലുള്ള ടിക്ക് കാണുകയില്ല. അതിനാല്‍ മെസേജ് വായിച്ചത് മറ്റാര്‍ക്കും തിരിച്ചറിയാനും കഴിയില്ല.

5 ചാറ്റ് ഹിസ്റ്ററി സേവ് ചെയ്യാന്‍

വാട്ട്‌സ്ആപ്പ് സെറ്റിംഗില്‍ ചാറ്റ് ആന്‍ഡ് ബാക്കപ്പില്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ബാക്കപ്പ് ഓപ്ഷനില്‍ എത്ര കാലത്തേക്കാണെന്ന് സെലക്ട് ചെയ്ത ശേഷം വീഡിയോകള്‍ ഉള്‍പ്പെടെ സേവ് ചെയ്യണമെങ്കില്‍ അതുകൂടി സെലക്ട് ചെയ്യുക. ഇതോടെ വാട്ട്‌സ്്ആപ്പ് ചാറ്റ് മുഴുവനായി നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യും.

6 വാട്ട്‌സ്ആപ്പില്‍ നിന്ന് കമ്പ്യൂട്ടറിലേക്കും ഫയലുകള്‍ കൈമാറുന്നതിനുള്ള മാര്‍ഗ്ഗം.

വാട്ട്‌സ്ആപ്പില്‍ ഒരു ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുക. അതില്‍ ഒരു സുഹൃത്തിനെ ആഡ് ചെയ്ത ശേഷം ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുക. അതിന് ശേഷം വാട്ട്‌സ്ആപ്പ് വെബ്ബ് പതിപ്പ് തുറന്ന് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത ശേഷം വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി കൈമാറേണ്ട ഫയലുകള്‍ സെലക്ട് ചെയ്ത് അയക്കുക. കമ്പ്യൂട്ടറിലെ ചാറ്റ് തുറക്കുന്നതോടെ അയച്ച ഫയല്‍ കമ്പ്യൂട്ടറില്‍ ഉണ്ടാകും.

7 വാട്ട്‌സ്ആപ്പ് നോട്ടിഫിക്കേഷനില്‍ മാറ്റം വരുത്താന്‍

നോട്ടിഫിക്കേഷന്‍ മാറ്റം വരുത്തേണ്ട ചാറ്റ് തെരഞ്ഞെടുത്ത് പേരിന് മുകളില്‍ തൊടുക. അതിന് ശേഷം കസ്റ്റം നോട്ടിഫിക്കേഷന്‍ എന്ന ഓപ്ഷന്‍ ആക്ടിവേറ്റ് ചെയ്യുക. അതിന് ശേഷം ആവശ്യമായ ടോണ്‍ തെരഞ്ഞെടുക്കാം.

8 മറ്റുള്ളവരുടെ ചാറ്റ് കാണുന്നതിനും മറ്റുള്ളവര്‍ക്ക് നിങ്ങളുടെ ചാറ്റാ കാണാിരിക്കുന്നതിനും എന്ത് ചെയ്യണം.

ചാറ്റ് കാണേണ്ടയാള്‍ക്ക് ആദ്യം ഒരു മെസേജ് അയക്കുക. അതിന് ശേഷം അതേ നമ്പര്‍ ഡിലീറ്റ് ചെയ്യുക. നമ്പര്‍ ഡിലീറ്റ് ചെയ്താവും മെസേജ് ആപ്ലിക്കേഷനില്‍ ഉണ്ടാകും അതിനാല്‍ സെറ്റിംഗ്‌സില്‍ പോയി അക്കൗണ്ട് ആന്‍ഡ് പ്രൈവസി ഓപ്ഷനില്‍ നിന്ന് ലാസ്റ്റ് സീന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ലാസ്റ്റ് സീന്‍ 'പ്രിഫറന്‍സ് ടു മൈ കോണ്ടാക്ട്' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

9 വാട്ട്‌സ്ആപ്പ് വാള്‍പേപ്പര്‍ മാറ്റുന്നതിന്

സെറ്റിംഗ്‌സില്‍ പോയ ശേഷം ചാറ്റ് ആന്‍ഡ് വാള്‍പേപ്പര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അതില്‍നിന്ന് ഫോട്ടോകളോ വാള്‍പേപ്പര്‍ ലൈബ്രറിയില്‍ നിന്നുള്ള ചിത്രങ്ങളോ സെലക്ട് ചെയ്യുക. ഇതോടെ വാട്ട്‌സ്ആപ്പ് ചാറ്റിന്റെ വാള്‍പേപ്പര്‍ മാറിക്കഴിഞ്ഞിരിക്കും.

English summary
Secret trick to change friend's dp in Whatsapp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X