കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ്ആപ്പിന് പിഴച്ചു!!മുന്നറിയിപ്പുമായി ഗവേഷകര്‍,നിങ്ങളെ കാത്തിരിക്കുന്നത് വൈറസും,കിടിലന്‍ പണിയും

Google Oneindia Malayalam News

കാലിഫോര്‍ണിയ: ഇന്‍സ്റ്റന്റ് മെസേജ് സര്‍വ്വീസായ വാട്‌സ്ആപ്പിലും ടെലിഗ്രാമിലും സുരക്ഷാ വീഴ്ചയെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. കമ്പ്യൂട്ടര്‍ സുരക്ഷാ കമ്പനിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. വാട്‌സ്ആപ്പിലും ടെലഗ്രാമിലുമുള്ള എന്‍ക്രിപ്ഷന്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ അനുവദിക്കുന്നുവെന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്. ഇതോടെ വാട്‌സ്ആപ്പ്- ടെലഗ്രാം സന്ദേശങ്ങള്‍ സുരക്ഷിതമല്ലെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു. ചെക്ക് പോയിന്റ് സോഫ്റ്റ് വെയര്‍ ടെക്‌നോളജീസ് എന്ന കമ്പനിയാണ് സംഭവം പുറത്തറിയിക്കുന്നതിന് മുമ്പ് കഴിഞ്ഞ ആഴ്ച ടെലഗ്രാമിനും വാട്‌സ്ആപ്പിനും മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

എന്നാല്‍ എത്ര വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ക്കാണ് സുരക്ഷാ ഭീഷണിയുള്ളതെന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍, വെബ്ബ് ബ്രൗസറുകള്‍ എന്നിവ വഴി ഉപയോഗിക്കുന്ന കോടിക്കണക്കിന് വാട്‌സ്ആപ്പ് ഉപയോക്താക്കളെ ഇത് ഗുരുതരമായി ബാധിക്കുമെന്ന് ഉറപ്പാണ്.

whatsapp

നിഷ്‌കളങ്ങമായ ഒരു ഫോട്ടോ അയക്കുന്നതോടെ ഹാക്കര്‍ക്ക് വാട്‌സ്ആപ് ഉപയോക്താക്കളുടെ അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനും മെസേജ് ഹിസ്റ്ററി, ഷെയര്‍ ചെയ്ത ഫോട്ടോകള്‍, മെസേജുകള്‍ എന്നിവ കാണാന്‍ സാധിക്കും. അപകടകരമായ കോഡുകള്‍ അടങ്ങിയ മെസേജുകള്‍ വഴിയും ഹാക്കര്‍മാര്‍ അക്കൗണ്ടുകളുടെ നിയന്ത്രണം ഏറ്റെടുക്കുമെന്നും ചെക്ക് പോയിന്റ് മുന്നറിയിപ്പ് നല്‍കുന്നു. മെസേജുകള്‍ എന്‍ക്രിപ്റ്റ് ആരകുന്നതിന് മുമ്പായി അവയെ തടയുകയാണ് ആവശ്യമായ മാര്‍ഗ്ഗമെന്നും ഇരു കമ്പനികളോടും കമ്പനി നിര്‍ദേശിച്ചിട്ടുണ്ട്.

English summary
A computer security firm today revealed a flaw that could let hackers break into WhatsApp or Telegram messaging accounts using the very encryption intended to protect messages.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X