കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായിക്കുക എന്ന് ഖുറാന്‍, വായിക്കാന്‍ സമ്മതിയ്ക്കില്ലെന്ന് ലീഗ്: ആഷിക് അബു, രൂക്ഷ പ്രതികരണങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കിയ പുസ്തകങ്ങള്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ നശിപ്പിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ അതി രൂക്ഷമായ പ്രതികരണങ്ങള്‍. അതേ സമയം കൃത്യമായ മറുപടികളില്ലാതെ എംഎസ്എഫ് കുഴങ്ങിയിരിയ്ക്കുകയും ആണ്.

ചലച്ചിത്ര സംവിധായകനും മുന്‍ എസ്എഫ്‌ഐ നേതാവും ആയ ആഷിക് അബുവും പ്രതിഷേദവുമായി രംഗത്തെത്തിയിട്ടുണ്ട്. ലീഗിനെ പരിഹസിയ്ക്കുന്ന ആഷികിന്റെ പോസ്റ്റ് വൈറല്‍ ആയിക്കൊണ്ടിരിയ്ക്കുകയാണ്.

ആഷിക് അബു

'നീ വായിക്കുക' എന്ന് വിശുദ്ധ ഖുറാന്‍, നിന്നെ വായിക്കാന്‍ അനുവദിയ്ക്കില്ല എന്ന് ലീഗ്!- ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്.

ഇടതിനൊപ്പം

ഇടതിനൊപ്പം

ആഷിക് അബു പണ്ടേ ഇടതുപക്ഷത്തോടൊപ്പമാണ്. എന്റെവക 500 എന്ന ഹാഷ്ടാഗ് കെഎം മാണിയ്‌ക്കെതിരെ ഉണ്ടാക്കിയ ആളാണ് ആഷിക് അബു.

വെറും കടലാസ് തുണ്ടുകളല്ല

ആ നിലത്ത് വീണുകിടക്കുന്നത് വെറും കടലാസ് തുണ്ടുകളല്ല, മഴയത്ത് സ്‌കൂളിന്റെ വരാന്തയിലെങ്കിലും കയറി നിന്നവരാണെങ്കില്‍ ഇമ്മാതിരി പോക്രിത്തരം കാണിയ്ക്കില്ലെന്നാണ് മാധ്യമ പ്രവര്‍ത്തകനായ എസ് ലല്ലു ഫേസ്ബുക്കില്‍ എഴുതിയത്.

പുസ്തകം കീറിയെറിഞ്ഞ കഴുതകള്‍

പാഠപുസ്തകം കീറിയെറിഞ്ഞ കഴുതകളെ കുറിച്ച് എന്താണ് പറയേണ്ടതെന്നെറിയില്ലെന്നാണ് സാമൂഹ്യ നിരീക്ഷകനായ ബഷീര്‍ വള്ളിക്കുന്ന് എഴുതിയിരിയ്ക്കുന്നത്.

മുള്‍ച്ചെടിയില്‍ നിന്ന് മുന്തിരിപ്പഴമുണ്ടാവില്ല

മുള്‍ച്ചെടിയില്‍ നിന്ന് മുന്തിരപ്പഴമോ, ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ ഉണ്ടാകില്ലെന്നാണ് കിരണ്‍ തോമസ് പറയുന്നത്. പണ്ട് ഒരു ലോഡ് പുസ്തകം കത്തിച്ചവരാണ് മുസ്ലീം ലീഗുകാര്‍ എന്നും ഓര്‍മിപ്പിയ്ക്കുന്നു.

ന്റെ പൊന്നിക്കാ

ങ്ങടെ മന്ത്രിയോ പാഠപുസ്തകം തരുന്നില്ല, ഈ കിത്താബിനോട് എന്താ ഇത്ര കലിപ്പെന്ന് താജീഷ് ചേക്കോട് ചോദിയ്ക്കുന്നു.

വിശുദ്ധമാസത്തിലെ അക്രമം

വിശുദ്ധ റംസാന്‍ മാസത്തില്‍ പുസ്തകങ്ങള്‍ വലിച്ച് കീറിയവര്‍ക്ക് മാപ്പില്ലെന്നാണ് അനസ് കിഴക്കേ വീട്ടില്‍ പറയുന്നത്.

പട്ടി, പശു

പട്ടി പുല്ല് തിന്നില്ല, പശുവിനെ കൊണ്ട് തീറ്റിയ്ക്കുകയും ഇല്ല. ജാബിര്‍ എംകെ സംഭവങ്ങളെ കാണുന്നത് ഇങ്ങനെയാണ്.

ചക്കിക്കൊത്ത ചങ്കരന്‍

ചക്കിക്കൊത്ത ചങ്കരന്‍

മുനീര്‍ കുറ്റ്യാടി അതി രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

English summary
SFI-MSF text book controversy: Crucial criticism on Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X