കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേനയെ സംഘപരിവാർ ആക്കി സ്മൃതി... ശുദ്ധ വിവരക്കേടെന്ന് ടിജി; സംഘി ഗ്രൂപ്പുകളിൽ സൂപ്പർ സ്റ്റാർ!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ശിവസേനയെ സഘപരിവാര്‍ സംഘടന എന്ന് വിശേഷിപ്പിച്ച സ്മൃതി പരുത്തിക്കാടിനെതിരെ ആഞ്ഞടിച്ച് ടിജി മോഹന്‍ദാസ്. 'ജനകീയ' ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ സംഘപരിവാര്‍ അനുകൂലികള്‍ ആണന്ന വാര്‍ത്ത സംബന്ധിച്ച ചര്‍ച്ചയില്‍ ആയിരുന്നു സ്മൃതിയ്ക്ക് അബദ്ധം പിണഞ്ഞത്.

ആദ്യം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എന്ന് പറഞ്ഞ സ്മൃതി പിന്നീട് അത് മുന്‍ ആര്‍എസ്എസ്സുകാരന്‍ എന്നും ശിവസേന പ്രവര്‍ത്തകന്‍ എന്നും തിരുത്തി. ഒടുവില്‍ സംഘപരിവാര്‍ സംഘടനയായ ശിവസേന പ്രവര്‍ത്തകന്‍ എന്ന് വരെ പറഞ്ഞു.

എന്നാല്‍ ശിവസേന സംഘപരിവാറില്‍ ഉള്‍പ്പെടുന്ന സംഘടനയല്ലെന്നും എന്‍ഡിഎ ഘടക കക്ഷി മാത്രമാണെന്നും ടിജി മോഹന്‍ദാസ് വ്യക്തമാക്കുകയായിരുന്നു. ഇതിനിടയില്‍ സ്മൃതി പ്രകോപിതയാവുകയും ചെയ്തു. പിന്നീട് ടിജി മോഹന്‍ദാസ് തന്നെ ഈ വീഡിയോ തന്‍റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചു. എന്താണ് ആ ചര്‍ച്ചയില്‍ സംഭവിച്ചത്...

ഹര്‍ത്താലിന് പിന്നില്‍

ഹര്‍ത്താലിന് പിന്നില്‍

ഹര്‍ത്താലിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന രീതിയില്‍ ആയിരുന്നു സ്മൃതി പരുത്തിക്കാട് സംസാരിച്ച് തുടങ്ങിയത്. ഇത് സംബന്ധിച്ച് ബിജെപിയുടെ കേരളത്തിലെ ഇന്റലക്ച്വല്‍ സെല്‍ മേധാവി ടിജി മോഹന്‍ദാസിനോട് ചോദ്യം ചോദിക്കുകയും ചെയ്തു. എന്നാല്‍ ആര്‍എസ്എസ്സുകാരാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് എന്നതിന് തെളിവുണ്ടോ എന്നായി ടിജി മോഹന്‍ദാസിന്റെ ചോദ്യം.

ആര്‍എസ്എസ് ബന്ധം, ശിവസേന ബന്ധം

ആര്‍എസ്എസ് ബന്ധം, ശിവസേന ബന്ധം

ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന്‍റെ പേരില്‍ പിടിയിലായവര്‍ തീവ്ര സ്വഭാവം ഉള്ള ഹിന്ദു സംഘടനകളാണ് ഹര്‍ത്താലിന് പിന്നില്‍ എന്ന് തെളിഞ്ഞിരിക്കുകയാണ് എന്നാണ് സ്മൃതി പറഞ്ഞത്. തീവ്ര സ്വഭാവമുള്ള മുസ്ലീം സംഘടനകളാണ് ഹര്‍ത്താലിന് പിന്നില്‍ എന്നായിരുന്നു നേരത്തെ ബിജെപിയും ആര്‍എസ്എസ്സും ആരോപിച്ചിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആ ആരോപണം പിന്‍വലിക്കുമോ എന്നതായിരുന്നു സ്മൃതിയുടെ ചോദ്യം. പിടിയിലാവര്‍ക്ക് ആര്‍എസ്എസ് ബന്ധം, ശിവസേന ബന്ധം എന്നായിരുന്നു സ്മൃതി പറഞ്ഞത്.

സ്മൃതി വിയര്‍ത്തു!

സ്മൃതി വിയര്‍ത്തു!

പോലീസ് ആണ് ഇത് പറഞ്ഞതെങ്കില്‍ അതിന്‍റെ ബൈറ്റ് കാണിക്കണം എന്നായി മോഹന്‍ദാസ്. പോലീസിന്‍റെ ബൈറ്റ് കണ്ടിട്ടാണോ മോഹന്‍ദാസ് സ്ഥിരം പ്രതികരിക്കാറുള്ളത് എന്ന മറുചോദ്യം ആണ് സ്മൃതി ഉന്നയിച്ചത്. എന്തായാലും ടിജി മോഹന്‍ദാസിന്റെ ചോദ്യത്തിന് മുന്നില്‍ സ്മൃതി വിയര്‍ത്തുപോയി. ആദ്യം ആര്‍എസ്എസ് എന്ന് പറഞ്ഞെങ്കിലും പിന്നീട് മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എന്നാക്കി സ്മൃതി തിരുത്തകയും ചെയ്തു. പോലീസിന്റെ പ്രതികരണത്തിന്റെ വീഡിയോ കാണിച്ചെങ്കിലും അതില്‍ ആര്‍എസ്എസ്സുകാരുടെ പങ്കിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ടായിരുന്നില്ല.

പ്രകോപിതയായി

പ്രകോപിതയായി

ഇതിനിടെ സ്മൃതി വല്ലാതെ പ്രകോപിതയാവുകയും ചെയ്തു. ചര്‍ച്ച എങ്ങനെ നയിക്കണം എന്ന് തനിക്ക് അറിയാമെന്നും, മറ്റാരും അതില്‍ ഇടപെടേണ്ടതില്ലെന്നും ആയിരുന്നു സ്മൃതിയുടെ നിലപാട്. ഇതിനിടയില്‍ പലതവണ ടിജി മോഹന്‍ദാസുമായി കൊമ്പുകോര്‍ക്കുകയും ചെയ്തു. പക്ഷേ, അതിന് ശേഷം ആണ് സ്മൃതി ശരിക്കും കുടുങ്ങിയത്.

ശിവസേനയും സംഘപരിവാറും

ശിവസേനയും സംഘപരിവാറും

ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് അറസ്റ്റിലായ ആള്‍ ശിവസേന പ്രവര്‍ത്തകന്‍ ആണെന്ന് സ്മൃതി പറഞ്ഞു. ശിവ സേന സംഘപരിവാര്‍ സംഘടന ആണെന്ന് കൂടി പറഞ്ഞു. ഇതോടെ ടിജി മോഹന്‍ദാസ് ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ശിവസേന സംഘപരിവാര്‍ സംഘടനയല്ലെന്നും അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് തങ്ങള്‍ മറുപടി പറയേണ്ട കാര്യമില്ലെന്നും മോഹന്‍ദാസ് വ്യക്തിമാക്കി.

നുണ പറഞ്ഞതാര്

നുണ പറഞ്ഞതാര്

മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ എസ് രാമചന്ദ്രന്‍ പിള്ളയും മുന്‍ ആര്‍എസ്എസ്സുകാരനാണ് എന്നാണ് ടിജി പറഞ്ഞത്. ശിവസേനക്കാരന്‍ ചെയ്ത കാര്യത്തിന് ശിവസേനക്കാരോടാണ് ചോദിക്കേണ്ടത് എന്നും മോഹന്‍ദാസ് പറഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ അറിഞ്ഞിട്ടും പച്ചനുണ പ്രസംഗിക്കുകയാണ് മോഹന്‍ദാസ് ചെയ്യുന്നത് എന്ന ആക്ഷേപം ആയിരുന്നു സ്മൃതി ഉന്നയിച്ചത്.

സ്മൃതി തുള്ളിക്കളിക്കണ്ട

സ്മൃതി തുള്ളിക്കളിക്കണ്ട

മലപ്പുറം ഡിവൈഎസ്പി താജുദ്ദീന്‍, കേസില്‍ അറസ്റ്റിലായവര്‍ ആര്‍എസ്എസ്സുകാര്‍ ആണെന്ന് പറഞ്ഞിട്ടില്ലെന്നാണ് മോഹന്‍ദാസ് പറഞ്ഞത്. 'സ്മൃതീ... ആര്‍എസ്എസ്സിന്‍റെ പേര് പറഞ്ഞിട്ട് തുള്ളിച്ചാടതെ, ഇങ്ങനെയല്ല ആള് കളിക്കേണ്ടത്. ഒരു അങ്കര്‍ ആള് കളിക്കേണ്ടത് ഇങ്ങനെയല്ല.' - ടിജി മോഹന്‍ദാസിന്‍റെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു.

'ആങ്കര്‍ എങ്ങനെ പ്രവര്‍ത്തിക്കണം, എങ്ങനെ വാര്‍ത്ത അവതരിപ്പിക്കണം എന്ന് താങ്കള്‍ എന്നെ പഠിപ്പിക്കണ്ട' എന്നായിരുന്നു സ്മൃതിയുടെ മറുപടി. തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് എന്നും പറഞ്ഞു.

അടിക്കാന്‍ വടി കൊടുത്തു

അടിക്കാന്‍ വടി കൊടുത്തു

സത്യത്തില്‍ സംഘപരിവാറിന് അടിക്കാന്‍ വേണ്ടി വടി വെട്ടിക്കൊടുത്ത അവസ്ഥയില്‍ ആയി സ്മൃതി പരുത്തിക്കാട്. ശിവസേന സംഘപരിവാര്‍ സംഘടനകളില്‍ പെടുന്നവരല്ലെന്ന് പോലും സ്മൃതിക്ക് അറിയില്ലേ എന്ന് ചോദിച്ചിട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയിലെ പല ഗ്രൂപ്പുകളും സ്മൃതിയെ ട്രോളിക്കൊണ്ടിരിക്കുന്നത്.

മോഹന്‍ദാസിന്റെ പോസ്റ്റും വീഡിയോയും

ഇതേ കുറിച്ച് ടിജി മോഹന്‍ദാസ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ആണിത്. ചര്‍ച്ചയുടെ വീഡിയോയും കാണാം

'ആർഎസ്എസ് ആണോ... വെറുതേ വിട്ടുകൊടുക്കപ്പെടും'- സമകാലിക സാഹചര്യത്തിൽ സംഭവിക്കുന്നത്; രശ്മി എഴുതുന്നു

'കുമ്മോജി' ഇട്ടാൽ കുമ്മനംജി ബ്ലോക്കും!!!ഫേസ്ബുക്കിൽ കുമ്മനം രാജശേഖരന് അടപടലം പൊങ്കാല; ബ്ലോക്കാപ്പീസ്'കുമ്മോജി' ഇട്ടാൽ കുമ്മനംജി ബ്ലോക്കും!!!ഫേസ്ബുക്കിൽ കുമ്മനം രാജശേഖരന് അടപടലം പൊങ്കാല; ബ്ലോക്കാപ്പീസ്

മോദിയുടെ ആരോഗ്യത്തിന് പിന്നിലെ നിഗൂഢരഹസ്യം പുറത്ത്! പിസി ജോർജ്ജിന്റെ ചികിത്സ... 'ചീത്തവിളി' ട്രോളുകൾമോദിയുടെ ആരോഗ്യത്തിന് പിന്നിലെ നിഗൂഢരഹസ്യം പുറത്ത്! പിസി ജോർജ്ജിന്റെ ചികിത്സ... 'ചീത്തവിളി' ട്രോളുകൾ

English summary
Shiv Sena under Sangh Parivar- TG Mohandas lash out at Smruthy Paruthikad in Mathrubhumi News discussion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X