കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണവിന്റെ ആദി കാണാൻ യുവാവിന്റെ അസാധ്യ പാര്‍ക്കൗര്‍ പ്രകടനം.. ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Google Oneindia Malayalam News

കോഴിക്കോട്: മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന്റെ ആദ്യചിത്രമെന്ന നിലയ്ക്ക് ആദിയ്ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പേ തന്നെ പുതിയ ചരിത്രം പിറക്കാന്‍ പോകുന്നു എന്ന മട്ടിലാണ് ഫാന്‍സിന്റെ സോഷ്യല്‍ മീഡിയാ തള്ളല്‍. എന്തായാലും ആദി നല്ല പ്രതികരണം നേടി മുന്നേറുമ്പോള്‍ ഏറെ ചര്‍ച്ചയാവുന്നത് പ്രണവിന്റെ പാര്‍ക്കൗര്‍ പ്രകടനങ്ങളാണ്. മലയാളിക്ക് വലിയ പരിചയമില്ല ഈ അഭ്യാസമുറ. പ്രണവിനോട് ആരാധന മൂത്ത യുവാവിന്റെ പാര്‍ക്കൗര്‍ പ്രകടനമാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗം.

''ആസ്ഥാന വിധവയുടെ ബൈക്കിലെ കറക്കം''.. തറനിലവാരത്തിൽ സോഷ്യൽ മീഡിയയിലെ വിപ്ലവ ശിങ്കങ്ങൾ!''ആസ്ഥാന വിധവയുടെ ബൈക്കിലെ കറക്കം''.. തറനിലവാരത്തിൽ സോഷ്യൽ മീഡിയയിലെ വിപ്ലവ ശിങ്കങ്ങൾ!

പാര്‍ക്കൗര്‍ പ്രകടനം

പാര്‍ക്കൗര്‍ പ്രകടനം

ആദിയിലെ ഏറ്റവും കിടിലന്‍ രംഗമെന്നത് അവസാന ഭാഗത്തെ പാര്‍ക്കൗര്‍ പ്രകടനമാണ് എന്നാണ് സിനിമ കണ്ടവരുടെയെല്ലാം അഭിപ്രായം. ഹോളിവുഡ് സിനിമകളില്‍ മാത്രമേ ഇതിന് മുന്‍പ് മലയാളികള്‍ പൗര്‍ക്കൗര്‍ പ്രകടനം കണ്ടിട്ടുള്ളൂ. മലയാള സിനിമയിലെ നായകരാരും ഇത് പരീക്ഷിച്ച് കണ്ടിട്ടില്ല.

അനുകരിച്ച് യുവാവ്

അനുകരിച്ച് യുവാവ്

പാര്‍ക്കറിന്റെ സാധ്യത ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഡിജിന്‍ എന്ന യുവാവിന്റെ അതിമനോഹരമായ പാര്‍ക്കൗര്‍ പ്രകടനമാണീ ഷോര്‍ട്ട് ഫിലിം. ആദി സിനിമ റിലീസ് ഇന്നാണ് എന്ന സന്ദേശം ഡിജിന് ഫോണില്‍ ലഭിക്കുന്നതോടെയാണ് ചിത്രത്തിന്റെ തുടക്കം.

തിയറ്ററിലേക്ക് ഓട്ടം

തിയറ്ററിലേക്ക് ഓട്ടം

പിന്നെ തിയറ്ററിലേക്കുള്ള ഓട്ടം പാര്‍ക്കൗര്‍ പ്രകടനത്തിന്റെ അകമ്പടിയോടെയാണ്. കെട്ടിടത്തിന് മുകളിലൂടെയും ചുമരിലൂടെയും വാഹനത്തിന് മുകളിലൂടെയും അതിവേഗം ചാടിക്കടന്ന് യുവാവ് പോകുന്നത് കാണാം. ശ്രാവണ്‍ സത്യയുടേതാണ് ഈ ഹ്രസ്വചിത്രം.

ഇത് ചില്ലറക്കളിയല്ല

ഇത് ചില്ലറക്കളിയല്ല

ഇനി എന്താണ് പാര്‍ക്കൗര്‍ എന്നറിയേണ്ടേ. പാര്‍ക്കൗര്‍ ഫ്രീ റണ്ണിംഗ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഓട്ടവും ചാട്ടവും തന്നെയാണ് പാര്‍ക്കൗറിന്റെ പ്രധാന ഘടകങ്ങള്‍.വലിയ കെട്ടിടങ്ങള്‍ ചാടിക്കടന്നു മതിലുകള്‍ മറികടന്നും ഓടിയുമൊക്കെ മുന്നിലെ തടസ്സങ്ങള്‍ മറികടക്കുന്നതാണ് പാര്‍ക്കൗര്‍.

കഠിനപരിശീലനം വേണം

കഠിനപരിശീലനം വേണം

കഠിനമായ പരിശീലനത്തിലൂടെ മാത്രമേ പാര്‍ക്കൗര്‍ പ്രകടനം നടത്താന്‍ സാധിക്കുകയുള്ളൂ. ആദിയില്‍ അഭിനയിക്കുന്നതിന് വേണ്ടി പ്രണവ് മോഹന്‍ലാല്‍ മാസങ്ങളോളമാണ് പാര്‍ക്കൗര്‍ പരിശീലനം നേടിയത്. അതുകൊണ്ട് തന്നെയാണ് പാര്‍ക്കൗര്‍ പ്രകടനത്തിലൂടെ പ്രണവ് കയ്യടി നേടുന്നതും.

അസാധ്യ പ്രകടനം

വൈറലായ ഹ്വസ്യ വീഡിയോ

English summary
Viral Short film in social media in which young man imitates pranav mohanlal's parkour moves
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X