കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെമ്പിളൈ ഒരുമൈയില്‍ സിന്ധു ജോയും... ഇനി കണ്ണന്‍ ദേവന്‍ കുടിയ്ക്കില്ലെന്ന് വെല്‍ഫി

Google Oneindia Malayalam News

കൊച്ചി: സിന്ധു ജോയി എസ്എഫ്‌ഐയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സിപിഎമ്മിലില്ല.

വലിയ ആവേശത്തോടെ ആയിരുന്നു കോണ്‍ഗ്രസ് സിന്ധു ജോയിയെ സ്വീകരിച്ചത്. എന്നാലിപ്പോള്‍ സിന്ധു കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടോ എന്ന് പോലും അറിയില്ല.

സിന്ധു ജോയിയുടെ ചരിത്രമല്ല ഇവിടെ പറയാന്‍ ഉദ്ദേശിയ്ക്കുന്നത്. അവര്‍ തുടങ്ങിവച്ച ഒരു സമരത്തെ കുറിച്ചാണ്. മുന്നാറിലെ പെമ്പിളൈ ഒരുമൈയ്ക്ക് സമരപിന്തുണയുമായി സിന്ധു ജോയ് പോസ്റ്റ് ചെയ്ത വെല്‍ഫി വിശേഷങ്ങള്‍...

സമരം

സമരം

'സുഹൃത്തുക്കളേ... ഞാനും ഇന്നൊരു സമരത്തിലാണ്' എന്ന് പറഞ്ഞുകൊണ്ടാണ് സിന്ധു ജോയ് തന്റെ വെല്‍ഫി തുടങ്ങുന്നത്.

എന്ത് സമരം?

എന്ത് സമരം?

മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് ഐ്ക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സിന്ധു ജോയിയുടെ സമരം. അത് മൂന്നാറില്‍ പോയല്ല എന്ന് മാത്രം. വീട്ടിലിരുന്നാണ് സമരം.

കണ്ണന്‍ ദേവന്‍ കുടിയ്ക്കില്ല

കണ്ണന്‍ ദേവന്‍ കുടിയ്ക്കില്ല

തന്റെ വീട്ടില്‍ കണ്ണന്‍ ദേവന്റെ ചായപ്പൊടിയാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കണ്ണന്‍ ദേവന്‍ ബഹിഷ്‌കരിയ്ക്കുകയാണെന്ന് സിന്ധു പറയുന്നു.

പകരം ബ്രൂക്ക് ബോണ്ട്

പകരം ബ്രൂക്ക് ബോണ്ട്

എന്നാല്‍ ചായ പൂര്‍ണമായി ഉപേക്ഷിയ്ക്കാന്‍ സിന്ധു തയ്യാറല്ല. കണ്ണന്‍ ദേവന് പകരം ബ്രൂക്ക് ബോണ്ടിന്റെ റെഡ് ലേബല്‍ വാങ്ങി എന്ന് ചായപ്പൊടിക്കവര്‍ സഹിതം സിന്ധു പറയുന്നുണ്ട്.

സമരം വേദനിപ്പിയ്ക്കുന്നു

സമരം വേദനിപ്പിയ്ക്കുന്നു

കണ്ണന്‍ ദേവന്‍ മലനിരകളില്‍ ജോലി ചെയ്യുന്ന സാധാരണക്കാരില്‍ സാധാരണക്കാരയാ തൊളിലാളികളുടെ സമരം തന്നേയും വേദനിപ്പിയ്ക്കുന്നു. അതിനാലാണ് ഇങ്ങനെ ഒരു സമരം എന്നാണ് സിന്ധു ജോയ് പറയുന്നത്.

ഈ വീട്ടില്‍ കണ്ണന്‍ ദേവന്‍ വേണ്ട

ഈ വീട്ടില്‍ കണ്ണന്‍ ദേവന്‍ വേണ്ട

തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കും വരെ ഈ വീട്ടില്‍ കണ്ണന്‍ ദേവന്‍ ചായപ്പൊടി വേണ്ട എന്ന നിലപാടിലാണ് താനെന്നും സിന്ധു പറയുന്നുണ്ട്.

വീട്ടിലിരുന്നും സാധിയ്ക്കും

വീട്ടിലിരുന്നും സാധിയ്ക്കും

ഇതുപോലെയുള്ള കൊച്ചുകൊച്ചു സമരങ്ങള്‍ നമുക്കും വീട്ടിലിരുന്ന് ചെയ്യാന്‍ സാധിയ്ക്കും... ഇല്ലേ..? എന്ന് ചോദിച്ചുകൊണ്ടാണ് വെല്‍ഫി അവസാനിപ്പിച്ചിരിയ്ക്കുന്നത്.

ഇതാ ആ വെല്‍ഫി

സിന്ധു ജോയുടെ വെല്‍ഫി കാണാം....

English summary
Sindhu Joy boycotts Kannan Devan Tea in her house. He asks every body to do the same through a Velfie posted on her Facebook wall in support of Munnar Tea Estate strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X