കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെമോയിലെ മൂന്നാമത്തെ ഗാനം വ്യാഴ്യാഴ്ച പുറത്തിറങ്ങും

  • By ഭദ്ര
Google Oneindia Malayalam News

ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രം റെമോയിലെ മൂന്നാമത്തെ ഗാനം വ്യാഴ്യാഴ്ച പുറത്തിറങ്ങും. ചിത്രത്തില്‍ ശിവകാര്‍ത്തികേയനും കീര്‍ത്തി സുരേഷുമാണ് നായികനായകന്മാരായി എത്തുന്നത്.

ചിത്രത്തിലെ സിരിക്കാതെ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങുന്നത്. വിഘ്‌നേശ് ശിവന്റെ വരികള്‍ക്ക് അനിരുദ്ധന്‍ ഈണം നല്‍കി.

 remo

ഏറെ പ്രത്യേകതകളും സസ്‌പെന്‍സുകളും നിറഞ്ഞ ചിത്രമാണ് റെമോ. ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ ഒന്നിലധികം വേഷങ്ങളില്‍ എത്തുന്നതാണ് പ്രത്യേകത. സ്ത്രീവേഷം, കുട്ടി, യുവാവ്, വൃദ്ധന്‍ എന്നിങ്ങനെ എല്ലാ വേഷങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്.

സുന്ദരിയായ നഴ്‌സിന്റെ വേഷത്തില്‍ ശിവകാര്‍ത്തികേയനെ അണിയിച്ചൊരുക്കുന്ന മേക്കിങ് വീഡിയോ അടുത്ത ദിവസത്തില്‍ പുറത്ത് വിട്ടിരുന്നു. വീഡിയോയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

സോണിയ മ്യൂസികാണ് ഗാനം റിലീസിനെത്തിക്കുന്നത്. 24എഎം സ്റ്റുഡോയസിന്റെ ബാനറില്‍ ആര്‍ഡി രാജയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സ്വരൂപ് ഫിലിപ് ഡിഒപിയും തനൂജ് എഡിറ്റിങും നില്‍വ്വഹിക്കുന്നു. ടി മുത്തുരാജാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ഒക്ടോബര്‍ 7 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

English summary
Sivakarthikeyan's remo song will release Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X