കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മൃതി പരുത്തിക്കാടിന്റെ വീഡിയോ... പിറകേ 'ആണുങ്ങളുടെ' പൊങ്കാല; ഇക്കൂട്ടരോട് പറഞ്ഞിട്ട് എന്ത് കാര്യം?

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തിലെ ആണുങ്ങൾ ഇത്രക്ക് ചീപ് ആണോ?യാഥാർത്ഥ്യം പറഞ്ഞ സ്‌മൃതിയോടു അവർ ചെയ്തത് | Oneindia Malayalam

പ്രിയപ്പെട്ട പുരുഷ സുഹൃത്തുക്കളേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മാതൃഭൂമി ന്യൂസിലെ അവതാരകയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ആയ സ്മൃതി പരുത്തിക്കാടിന്റെ വീഡിയോ തുടങ്ങുന്നത്. ഒരു സ്ത്രീ എന്ന നിലയ്ക്ക് തങ്ങള്‍ക്ക് എന്തൊക്കെ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്താനാകും എന്ന് പറയേണ്ടത് നിങ്ങളാണെന്നും സ്മൃതി പറഞ്ഞു തുടങ്ങുന്നു.

സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും പ്രതിസന്ധികളെ കുറിച്ചും ഒക്കെയാണ് സ്മൃതി പറയുന്നത്. ഒരു പെണ്‍കുട്ടിയുടെ വളര്‍ച്ചാ കാലഘട്ടത്തില്‍ തന്നെ മനോസംഘര്‍ഷങ്ങള്‍ തുടങ്ങുന്നു എന്നാണ് സ്മൃതി പറയുന്നത്. അത് ധരിക്കുന്ന വസ്ത്രം മുതല്‍ കഴിക്കുന്ന ഭക്ഷണം വരെ നീളും.

പഠനത്തിന്റെ കാര്യത്തിലായാലും യാത്രകളുടെ കാര്യത്തിലായാലും ജോലി നേടിയാല്‍ പോലും സ്ത്രീകളുടെ സംഘര്‍ഷങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും കുറവില്ല. സിനിമ മേഖലയിലെ സ്ത്രീ വിരുദ്ധതതെ കുറിച്ച് പറഞ്ഞ നടിയെ ഫെമിനിച്ചി എന്ന് വിളിച്ചാണ് അധിക്ഷേപിച്ചത്. പൊരിച്ച മീന്‍ വിഷയത്തിലും നടി കേള്‍ക്കേണ്ടിവന്നത് അധിക്ഷേപങ്ങളാണ്- സ്മൃതി ഓരോന്നായി പറയുന്നുണ്ട്. എന്നാല്‍ ഇതിനോട് എങ്ങനെയാണ് ഫേസ്ബുക്കിലെ ആണ്‍കൂട്ടങ്ങള്‍ പ്രതികരിച്ചത് എന്ന് കൂടി നോക്കണം. അത്രക്ക് അസഹ്യമാണ് പല കമന്റുകളും.

തുറന്നു പറയണം

തുറന്നു പറയണം

പ്രതികരിച്ചതുകൊണ്ട് ഒരു കാര്യവും ഇല്ല, ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല എന്ന് പറയുന്നവരില്‍ സ്ത്രീകളും ഉണ്ട്. എന്നാല്‍ അത് ശരിയല്ലെന്നാണ് സ്മൃതിയുടെ പക്ഷം. താന്‍ പെണ്ണാണെന്നും തനിക്ക് ഇത്തരത്തിലുള്ള വിവേചനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട് എന്നും സ്ത്രീകള്‍ തുറന്ന് പറയണം എന്നാണ് സ്മൃതി പരുത്തിക്കാട് പറയുന്നത്.

സ്ത്രീകളെ ബഹുമാനിക്കുന്ന പുരുഷന്‍മാര്‍

സ്ത്രീകളെ ബഹുമാനിക്കുന്ന പുരുഷന്‍മാര്‍

കുറേ പേര്‍ ഇങ്ങനെ കാര്യങ്ങള്‍ തുറന്ന് പറയാന്‍ തുടങ്ങിയാല്‍ മാറ്റങ്ങള്‍ ഉണ്ടാകും എന്ന് തന്നെയാണ് സ്മൃതി പ്രതീക്ഷിക്കുന്നത്. ഇങ്ങനെ തുറന്ന് പറയുന്ന സ്ത്രീകളെ ബഹുമാനത്തോടെ നോക്കുന്ന പുരുഷന്‍മാരുടെ ഒരു വലിയ ലോകം ആണ് താന്‍ സ്വപ്‌നം കാണുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് സ്മൃതി തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.

ആണ്‍കൂട്ടങ്ങള്‍ മാറില്ല

ആണ്‍കൂട്ടങ്ങള്‍ മാറില്ല

സ്മൃതി പരുത്തിക്കാട് പറഞ്ഞത് സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള, സ്ത്രീയുടെ അവകാശങ്ങളെ കുറിച്ചുള്ള പൊതുവായ ചില കാര്യങ്ങളാണ്. എന്നാല്‍ അത്രമാത്രം സ്ത്രീ വിരുദ്ധമായ ഒരു സമൂഹത്തില്‍ സ്മൃതിയുടെ വാക്കുകളെ പരിഹാസത്തോടെ കാണാന്‍ ശ്രമിക്കുന്ന ഒരു വലിയ വിഭാഗത്തെയാണ് ഫേസ്ബുക്കില്‍ കണ്ടത്.

നടക്കില്ല ഇതൊന്നും

നടക്കില്ല ഇതൊന്നും

പെണ്‍കുട്ടികളെ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ വിടുന്ന കാര്യം ഒന്നും ഇവിടെ നടക്കില്ലെന്നാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്ത ഭൂരിപക്ഷം പുരുഷന്‍മാരുടേയും അഭിപ്രായം. കുട്ടികളെ ഇങ്ങനെ കയറൂരി വിട്ടാല്‍ അമേരിക്കയിലും ബ്രിട്ടനിലും ഒക്കെ സംഭവിക്കുന്നതുപോലെ കുട്ടികള്‍ മദ്യത്തിനും മയക്കുമരുന്നിനും ഒക്കെ അടിമയായിപ്പോകും എന്നാണ് കണ്ടെത്തല്‍.

രക്ഷിതാക്കള്‍ വളര്‍ത്തും

രക്ഷിതാക്കള്‍ വളര്‍ത്തും

പെണ്‍കുട്ടികള്‍ വളരുന്നത് രക്ഷിതാക്കളുടെ കീഴില്‍ ആണ്. അവരെ എങ്ങനെ വളര്‍ത്തണം എന്ന് രക്ഷിതാക്കള്‍ക്ക് അറിയാം. ആവശ്യത്തിനുള്ള സ്വാതന്ത്ര്യം ഒക്കെ എല്ലാവര്‍ക്കും രക്ഷിതാക്കള്‍ കൊടുക്കുന്നുണ്ടത്രെ. പൊരിച്ച മീനിന്റെ കാര്യമൊക്കെ ഇനിയും പറഞ്ഞാല്‍ വീണ്ടും ട്രോളും എന്ന ഭീഷണിയും ഉണ്ട് ഒരാളുടെ വക.

പെണ്ണ് പളുങ്കുപാത്രം!!!

പെണ്ണ് പളുങ്കുപാത്രം!!!

പെണ്ണ് എന്ന് പറയുന്നത് ഒരു പളുങ്കുപാത്രം ആണ്... അതുകൊണ്ടാണത്രെ ഇത്തരം നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തുന്നത്. ഒരാളുടെ കമന്റ് ഇങ്ങനെയാണ്. ഒട്ടുമിക്ക ആളുകളും സ്മൃതിയുടെ നിലപാടുകളെ അതി രൂക്ഷമായാണ് വിമര്‍ശിച്ചിട്ടുള്ളത്.

സ്വന്തം കുട്ടികളെ

സ്വന്തം കുട്ടികളെ

സ്മൃതിയോട് പലരും ചോദിച്ച മറ്റൊരു ചോദ്യം ഇതാണ്- സ്വന്തം മകള്‍ ഉണ്ടെങ്കില്‍ ഇത്തരത്തില്‍ എല്ലാ സ്വാതന്ത്ര്യവും നല്‍കി കയറൂരി വിടുമോ എന്ന്? എന്തായാലും സ്മൃതി അത്തരം കമന്റുകള്‍ക്കൊന്നും മറുപടി പറയാന്‍ ശ്രമിച്ചിട്ടില്ല.

ഇടപെടേണ്ട

ഇടപെടേണ്ട

മറ്റുള്ളവരുടെ കാര്യത്തില്‍ എന്തിനാണ് സ്മൃതി ഇടപെടുന്നത് എന്ന് ചോദിക്കുന്ന ആണുങ്ങളാണ് കൂടുതല്‍. സ്വന്തം കാര്യം നോക്കിയാല്‍ മതി, മറ്റുള്ളവരുടെ കുട്ടികളെ എങ്ങനെ വളര്‍ത്തണം എന്ന് അവര്‍ക്ക് അറിയാമത്രെ.

സരിതയെ ഉപദേശിക്കൂ

സരിതയെ ഉപദേശിക്കൂ

പുരുഷന്‍മാരെ ഉപദേശിക്കുകയല്ലത്രെ സ്മൃതിയെ പോലുള്ളവര്‍ ചെയ്യേണ്ടത്. പറ്റുമെങ്കില്‍ സരിതയെ ഉദേശിച്ച് നന്നാക്കണം എന്നാണ് ഒരാളുടെ കമന്റ്. സ്ത്രീ സ്വതന്ത്രയാകണം എന്ന് ഒരു പുരുഷനേക്കാളും കൂടുതല്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നില്ലത്രെ... ഇതുപോലെ ദുരന്തമായ കമന്റുകള്‍ വേറേയും ഉണ്ട്.

ഫെമിനിച്ചി

ഫെമിനിച്ചി

ഫെമിനിച്ചി എന്ന് ആക്ഷേപിക്കുന്നതിനെ കുറിച്ച് പറഞ്ഞ സ്മൃതി പരുത്തിക്കാടിനേയും ഫെമിനിച്ചി എന്ന് വിളിച്ച് ആധിക്ഷേപിക്കുന്നുണ്ട് ചിലര്‍. അടുത്ത ഫെമിനിച്ചി ആകാനുള്ള തയ്യാറെടുപ്പില്‍ ആണോ സ്മൃതി എന്നാണ് ചിലരുടെ ചോദ്യം.

വീഡിയോ കാണാം

സ്മൃതി പരുത്തിക്കാടിന്റെ വീഡിയോ കാണാം...

English summary
Smruthy Paruthikad's video on woemn freedom: How Male chauvinists reacted to that?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X