• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിരാഹാരമല്ല... 'നീരാഹാര സമരം'! ബാറ്ററി ടോർച്ചല്ല, സ്റ്റീൽ ഗ്ലാസ്സ് ആണ് താരം! ശോഭ സുരേന്ദ്രന് ട്രോൾ..

ശോഭ സുരേന്ദ്രന്റെ നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ബോധംകെടുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്. പക്ഷേ, സമരത്തിന്റെ എല്ലാം 'പഞ്ചും' കളഞ്ഞുകൊണ്ടാണ് ഒരു വീഡിയോ പുറത്ത് വന്നത്.

ശോഭ സുരേന്ദ്രന്റെ നിരാഹാരം പൊളിഞ്ഞു? സ്റ്റീൽ ഗ്ലാസിൽ കുടിച്ചതെന്ത്? പച്ചവെള്ളമോ ജ്യൂസോ?

സ്റ്റീല്‍ ഗ്ലാസ്സില്‍ ശോഭ സുരേന്ദ്രന്‍ കുടിച്ചത് എന്താണെന്ന കാര്യത്തില്‍ വലിയ ഗവേഷണങ്ങള്‍ വരെ നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അത് ജ്യൂസാണെന്നും കഞ്ഞിയാണെന്നും എനര്‍ജി ഡ്രിങ്ക് ആണെന്നും ഇക്ട്രോലൈറ്റ് ആണെന്നും വരെ ചര്‍ച്ചകള്‍ നടക്കുന്നു.

അല്ലെങ്കിലേ ട്രോളന്‍മാരുടെ ഇഷ്ട നേതാവാണ് ശോഭ സുരേന്ദ്രന്‍. പലവുരു ട്രോളുകളുടെ ചൂടറിഞ്ഞ ആളും. ഇങ്ങനെ ഒരു അവസരം കിട്ടിയാല്‍ പിന്നെ ട്രോളന്‍മാര്‍ വെറുതേയിരിക്കും എന്ന് പ്രതീക്ഷിക്കാന്‍ പറ്റുമോ!

നല്ല പോസ്റ്റര്‍

നല്ല പോസ്റ്റര്‍

വീഡിയോ പുറത്തിറങ്ങയതിന് പിറകേ ട്രോളന്‍മാര്‍ പുതിയ പോസ്റ്ററും ഇറക്കിയിട്ടുണ്ട്. സ്റ്റീല്‍ ഗ്ലാസിസില്‍ പാനീയം കുടിക്കുന്ന ഫോട്ടോ ആണെന്ന ചെറിയ വ്യത്യാസം മാത്രമേ ഉള്ളൂ!

കലങ്ങിയില്ല

കലങ്ങിയില്ല

സ്റ്റീല്‍ ഗ്ലാസ്സില്‍ കൊടുത്തത് എന്താണെന്ന് ആര്‍ക്കറിയാം... ഇനിയിപ്പോള്‍ ഹോര്‍ളിക്‌സ് വല്ലതും ആണോ ആവോ എന്നാണ് സംശയം. ശോഭ എങ്ങാനും ഇങ്ങനെ പറഞ്ഞോ എന്ന് വരെ ചോദിക്കുന്നവരുണ്ട്!

നീര് ആഹാര സമരം

നീര് ആഹാര സമരം

നിരാഹാര സമരം എന്നതുകൊണ്ട് ശോഭ സുരേന്ദ്രന്‍ ഉദ്ദേശിച്ചത് നീര് ആഹാര സമരം എന്നാണത്രെ. ആഹാരം നീര് രൂപത്തില്‍ മാത്രം കഴിക്കുന്ന സമര രീതിയാണത്രെ ഇത്!

ഓക്‌സിജനാണത്രെ

ഓക്‌സിജനാണത്രെ

നിരാഹാരം കിടക്കുന്നതിനടയ്ക്ക് ഒരു ഗ്ലാസ്സ് ഓക്‌സിജന്‍ കുടിക്കുന്നത് ഇത്ര വലിയ തെറ്റാണോ എന്നാണത്രെ ഇപ്പോള്‍ ശോഭയും കൂട്ടരും ചോദിക്കുന്നത്. അതെന്തായാലും ഒരു തെറ്റേ അല്ല!

നിരാഹാരം പഠിപ്പിക്കണ്ട!!!

നിരാഹാരം പഠിപ്പിക്കണ്ട!!!

ഒമ്പത് ദിവസം അല്ല, പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. അതും ഒരു കുഴപ്പവും ഇല്ലാതെ. ഇതൊക്കെ പക്ഷേ കൊള്ളുന്നത് ആ പാവം എഎന്‍ രാധാകൃഷ്ണനിട്ടാണ്. അദ്ദേഹം ഇങ്ങനെയൊക്കെ പറയുമോ ആവോ!

 ജ്യൂസ് ആകുമ്പോള്‍

ജ്യൂസ് ആകുമ്പോള്‍

കൂടെയുള്ളവര്‍ ഭക്ഷണത്തിന്റെ കാര്യം പറഞ്ഞ് ഇടയ്ക്കിടെ കൊതിപ്പിക്കും. പക്ഷേ, നമ്മുടെ നേതാവ് അതിലൊന്നും വീഴില്ല. വെറും ആപ്പിള്‍ ജ്യൂസ് മാത്രമേ ആവശ്യപ്പെടൂവത്രെ!

ഇങ്ങനെ ആണെങ്കില്‍ തയ്യാര്‍

ഇങ്ങനെ ആണെങ്കില്‍ തയ്യാര്‍

ശോഭ സുരേന്ദ്രന് ശേഷം ആര് നിരാഹാരം കിടക്കും എന്നതാണത്രെ ഇപ്പോള്‍ ബിജെപിയെ വലയ്ക്കുന്ന വലിയ പ്രശ്‌നം. ഇങ്ങനത്തെ സമരം ആണെങ്കില്‍ നിരാഹാരം കിടക്കാന്‍ തയ്യാറാണെന്ന് പലരും അറിയിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍!

ഉടന്‍ വേണ്ടി വരും

ഉടന്‍ വേണ്ടി വരും

ഓര്‍ക്കാരിതിരിക്കുമ്പോള്‍ ഇങ്ങനെയൊക്കെ ചോദിച്ചാല്‍ പിന്നെ സത്യം പറയാതിരിക്കാന്‍ പറ്റുമോ? പക്ഷേ, മനസ്സിലായാല്‍ അപ്പോള്‍ തന്നെ തിരുത്തും!

ഇത്തിരി ക്ഷീണമൊക്കെ ആകാം

ഇത്തിരി ക്ഷീണമൊക്കെ ആകാം

ഒമ്പത് ദിവസം നിരാഹാരം കിടന്ന ശോഭ സുരേന്ദ്രനെ കാണുമ്പോള്‍ പലര്‍ക്കും അത്ഭുതം തോന്നുന്നുണ്ടത്രെ. ഒരു ക്ഷീണവും ഇല്ല.... ശരീരത്തിനില്ലെങ്കിലും മുഖത്തെങ്കിലും അല്‍പം ക്ഷീണം ആകാം എന്നാണത്രെ ഉപദേശം!

സമരം ശക്തമാക്കി!!!

സമരം ശക്തമാക്കി!!!

ഇതിപ്പോള്‍ നിരാഹാരം കിടക്കുന്ന ആള്‍ മാത്രം അല്ലേ ഭക്ഷണം കഴിക്കാതിരിക്കാന്‍ പാടുള്ളൂ. കൂടെയുള്ളവര്‍ക്കെ കഴിക്കാമല്ലോ... അപ്പോള്‍ പി്‌ന്നെ ഇത്തിരി ചെലവൊക്കെ ഉണ്ടാവും!

എന്നാ ഒരു ഇതാന്നെ!!!

എന്നാ ഒരു ഇതാന്നെ!!!

ശോഭ സുരേന്ദ്രന്റെ നിരാഹാര സമരം കണ്ട് അവരെ ഒന്ന് പുകഴ്ത്തി വരികയായിരുന്നു. അപ്പോഴല്ലേ, ഇമ്മാതിരി ഒരൂ വീഡിയോ പുറത്ത് വരുന്നത്.... ഇനി എന്ത് പറയാനാ!

 തെറ്റിയതാര്‍ക്കാ...

തെറ്റിയതാര്‍ക്കാ...

ഇതാണോ നിരാഹാര സമരം എന്ന് ചോദിക്കുന്നവരോട് ഒരൊറ്റ ഉത്തരമേ ഉള്ളൂ. തങ്ങള്‍ പ്രഖ്യാപിച്ചത് നിരാഹാര സമരം അല്ല, നീരാഹാര സമരം ആണെന്ന്!

ഇതാണോ വഴി

ഇതാണോ വഴി

സാധാരണ ആരും കാണാതെ ആണ് വെള്ളം ഒക്കെ കുടിക്കാറുള്ളത്. ഇതിപ്പോള്‍ ഇങ്ങനെ ഒക്കെ ചെയ്യാമോ... അതും അയ്യപ്പന് വേണ്ടിയുള്ള സമരത്തിനിടയില്‍!

ഒപ്റ്റിക്കല്‍ ഇല്യൂഷന്‍

ഒപ്റ്റിക്കല്‍ ഇല്യൂഷന്‍

സംഘികളുടെ ന്യായീകരണം എന്ന് പറഞ്ഞാല്‍ ഒന്നൊന്നര ന്യായീകരണം ആയിരിക്കും. ശോഭ സുരേന്ദ്രന്‍ സ്റ്റീല്‍ ഗ്ലാസ്സില്‍ ഒന്നും കുടിച്ചില്ലെന്നും എല്ലാവരും കണ്ടത് വെറും ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ആയിരുന്നു എന്നും ഒക്കെ ന്യായീകരിക്കുമോ എന്നാണ് സംശയം!

അമ്പടി ജിഞ്ചിന്നാക്കിടി

അമ്പടി ജിഞ്ചിന്നാക്കിടി

ശോഭ സുരേന്ദ്രന്‍ സ്റ്റീല്‍ ഗ്ലാസ്സില്‍ പാനീയം കുടിക്കുന്നത് കണ്ടിട്ട് ചിലര്‍ക്ക് നസീറിന്റെ ആ ഡയലോഗ് ആണത്രെ ഓര്‍മ വന്നത്- അമ്പടി ജിഞ്ചിന്നാക്കിടി!!!

ഇനി എല്ലാവരും

ഇനി എല്ലാവരും

ദിവസങ്ങളോളം കെ സുരേന്ദ്രനെ ജയിലില്‍ കിടത്തിയതിന്റെ ചീത്തപ്പേര് പിള്ളയ്ക്കിതുവരെ മാറിയിട്ടില്ല. നിരാഹരം കൂടി കിടത്തിയേക്കും എന്നായിരുന്നു ട്രോളന്‍മാര്‍ പറഞ്ഞിരുന്നത്. ഇതിപ്പോള്‍ അദ്ദേഹം തന്നെ നേരിട്ട് ആവശ്യപ്പെട്ടാല്‍ എന്ത് ചെയ്യും!

കണ്‍കറന്‌റ് ലിസ്റ്റ്!!!

കണ്‍കറന്‌റ് ലിസ്റ്റ്!!!

നിരാഹാരം കിടക്കുമ്പോള്‍ തക്കാളി ജ്യൂസ് കുടിക്കാമെന്ന് ഷഹീദ് ഭഗത് സിങ് കണ്‍കറന്‌റ് ലിസ്റ്റില്‍ പറഞ്ഞിട്ടുണ്ടെന്ന്.... കണ്‍കറന്റ് ലിസ്റ്റ് എന്താണെന്ന് അറിയില്ലെങ്കില്‍ പോയി നിങ്ങടെ പിണറായി വിജയനോട് ചോദിക്കണം!

പൊതുവിജ്ഞാനം ആയിരുന്നോ!

പൊതുവിജ്ഞാനം ആയിരുന്നോ!

ഈ സംഭാഷണവും കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്ന് പറയാന്‍ പറഞ്ഞിട്ടുണ്ട്. ഒരു പൊതുവിജ്ഞാനം പോലും പറയാന്‍ പറ്റാത്ത സ്ഥിതി ആയിട്ടുണ്ട്!

ഭക്ഷ്യ വിഷബാധയോ...

ഭക്ഷ്യ വിഷബാധയോ...

തിരുവനന്തപുരത്ത് ഏതെങ്കിലും ഹോട്ടലില്‍ ഭക്ഷ്യ വിഷബാധയുണ്ടായിട്ടുണ്ടെങ്കില്‍ അതെന്തിന് നിരാഹാര സമരം കിടക്കുന്ന ആള്‍ അറിയണം എന്നൊന്നും ചോദിക്കരുത്... എല്ലാം അന്വേഷിക്കേണ്ടി വരുമെന്ന്!

ഇങ്ങനെ ആണെങ്കില്‍

ഇങ്ങനെ ആണെങ്കില്‍

ട്രോളന്‍മാര്‍ ഒക്കെ പറയുന്നത് പോലെ ആണ് നിരാഹാര സമരത്തിലെ കാര്യങ്ങള്‍ എങ്കില്‍ തടി അല്‍പം കൂടാന്‍ സാധ്യതയുണ്ട്. വ്യായാമം ഒന്നും ഇല്ലാതെ ഭക്ഷണം മാത്രം ആയാല്‍ ആര്‍ക്കും തടികൂടും!

അത് വരില്ലെന്ന്

അത് വരില്ലെന്ന്

തുടര്‍ച്ചയായി നിരാഹാര സമരം തടത്തുമ്പോള്‍ വയറ്റില്‍ വിശപ്പും ശരീരത്തിന് ക്ഷീണവും ഒക്കെ തോന്നും. പക്ഷേ, ശോഭ സുരേന്ദ്രന് അങ്ങനെ ഒന്നും ഇല്ലത്രെ!

മിനിമം മുഖത്തെങ്കിലും

മിനിമം മുഖത്തെങ്കിലും

ഒരാഴ്ചയിലേറെ ആയി നിരാഹാരം കിടക്കുന്ന ആള്‍ക്ക് മിനിമം മുഖത്തെങ്കിലും ക്ഷീണം വരണം എന്നാണത്രെ ആളുകള്‍ പറയുന്നത്. ക്ഷീണം വന്നി്‌ല്ലെങ്കില്‍ പിന്നെ എന്ത് ചെയ്യും!

ക്യാമറ കണ്ടില്ലെന്ന്

ക്യാമറ കണ്ടില്ലെന്ന്

കള്ളത്തരം കാണിക്കുന്നതും പോര, അത് ആരും കാണാതെ ചെയ്യാന്‍ അറിയുകയും ഇല്ല എന്ന സ്ഥിതിയാണെന്ന്! എന്തായാലും ആ ക്യാമറ ആര് കൊണ്ടുവന്നുവച്ചു എന്നാണ് അറിയാത്തത്!

പഠിക്കേണ്ടി വരും

പഠിക്കേണ്ടി വരും

ഇനിയിപ്പോള്‍ ശോഭ സുരേന്ദ്രന്‍ നിരാഹാര നിമയവും പഠിപ്പിക്കുമോ എന്നാണ് സംശയം. മുമ്പൊരിക്കല്‍ ഷാനി പ്രഭാകരനെ ഹിന്ദി പഠിപ്പിച്ചതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല!

സമരം മാറിപ്പോയോ

സമരം മാറിപ്പോയോ

വന്നുവന്ന് നിരാഹാര സമരത്തിന് പോലും കണ്‍ഫ്യൂഷനായി എന്ന് തോന്നുന്നു. ബിജെപിക്കാര്‍ പ്രഖ്യാപിച്ച സമരത്തിന്റെ പേര് മാറിപ്പോയോ എന്നാണത്രെ ഇപ്പോള്‍ നിരാഹാര സമരത്തിന്റെ സംശയം!

ഗോമൂത്രം ആയിരുന്നോ...

ഗോമൂത്രം ആയിരുന്നോ...

ഇനിയിപ്പോള്‍ കുടിച്ചത് ഗോമൂത്രം ആയിരുന്നു എന്നെങ്ങാനും പറഞ്ഞ് ആളുകള്‍ വരുമോ എന്നാണ് സംശയം. ഗോമൂത്രം ആകുമ്പോള്‍ ഔഷധ ഗുണവും ഉണ്ടല്ലോ! ചിലപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം വരെ കൊണ്ടുവരും!

ഭക്ഷ്യ വിഷബാധയോ!!!

ഭക്ഷ്യ വിഷബാധയോ!!!

ശോഭ സുരേന്ദ്രന്റെ ആരോഗ്യനില വഷളായി എന്നാണ് ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇനിയിപ്പോള്‍ ഭക്ഷ്യ വിഷബാധ കൊണ്ടാണോ ആരോഗ്യനില വഷളായത് എന്നാണ് ചിലരുടെ സംശയം!

നിരാഹാരം ചെറിയ കളിയല്ല

നിരാഹാരം ചെറിയ കളിയല്ല

ഇനിയിപ്പോള്‍ കുടിച്ചത് ഗോമൂത്രം ആണെന്ന് പറഞ്ഞാല്‍ പോലും രക്ഷയില്ല. നിരാഹാരം ചെറിയ കളിയല്ലെന്ന് പറഞ്ഞ് ഒരു ഗോമൂത്ര ക്ലാസ്സ് തന്നെ കേള്‍ക്കേണ്ടി വന്നേക്കും!

നിരന്തരാഹാര സമരം

നിരന്തരാഹാര സമരം

ശോഭ സുരേന്ദ്രന്‍ നടത്തുന്നത് നിരാഹാര സമരം അല്ല, നിരന്തര ആഹാര സമരം ആണെന്ന്! പക്ഷേ, ശോഭയുടെ ഗ്ലാസ്സില്‍ വെറും സേവാഭാരതി മാത്രമേ ഉണ്ടായിരുന്നു എന്നൊക്കെ വിശ്വസിക്കുന്നവരും ഉണ്ട്!

ചുവപ്പ് ഭീകരതയാണോ

ചുവപ്പ് ഭീകരതയാണോ

സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങളെ ജനം ടിവി എങ്ങനെ നേരിടും എന്ന് അറിയാമോ.... ചുവപ്പ് ഭീകരത എന്നങ്ങ് വച്ച് കാച്ചും. വായു മാത്രം ഉള്ള ഗ്ലാസ്സ് ചുണ്ടില്‍ വച്ചതിനെ ഹോര്‍ളിക്‌സ് കുടിക്കുന്നു എന്നരീതിയില്‍ വ്യാജ പ്രചാരണം നടത്തുകയാണെന്ന്!

lok-sabha-home

English summary
Sobha Surendran's hunger strike: Social Media trolls on Sobha drinking something in steel glass

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X

Loksabha Results

PartyLW T
BJP+8346354
CONG+38790
OTH89098

Arunachal Pradesh

PartyLW T
BJP43034
JDU178
OTH2911

Sikkim

PartyW T
SKM01717
SDF01515
OTH000

Odisha

PartyLW T
BJD4864112
BJP111324
OTH5510

Andhra Pradesh

PartyLW T
YSRCP0150150
TDP02424
OTH011

-
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more