കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേരാവൂര്‍ പെണ്‍കുട്ടിയുടെ ആത്മഹത്യ; പണികിട്ടിയത് ദേശാഭിമാനിക്കും സിപിഎമ്മിനും!

  • By Desk
Google Oneindia Malayalam News

പേരാവൂരിലെ ആദിവാസി പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ദേശാഭിമാനി ദിനപ്പത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. പെണ്‍കുട്ടിയുടെ ആത്മഹത്യയെ ഭക്ഷണം കിട്ടാതെ പട്ടിണി കിടന്ന് ആത്മഹത്യയാക്കി മാറ്റിയ പത്രമെന്നാണ് ആളുകള്‍ ദേശാഭിമാനി പത്രത്തെ വിളിക്കുന്നത്. വിശപ്പ് സഹിക്കാനാവാതെ ആദിവാസി പെണ്‍കുട്ടി ജീവനൊടുക്കി എന്ന തലക്കെട്ടില്‍ ദേശാഭിമാനി ഒന്നാം പേജിലാണ് വാര്‍ത്ത നല്‍കിയത്.

വൈകാതെ സോഷ്യല്‍ മീഡിയയിലും വാര്‍ത്ത പരന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് ഭക്ഷണം കിട്ടാതെ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ല എന്ന് കുട്ടിയുടെ അച്ഛന്‍ തന്നെ പറഞ്ഞതോടെ ചിത്രം ആകെ മാറി. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നില്‍ പട്ടിണിയല്ല എന്ന് തെളിഞ്ഞതോടെ, എന്തിനാണ് ദേശാഭിമാനി തിരഞ്ഞെടുപ്പ് കാലത്ത് ഒരു വ്യാജ വാര്‍ത്ത നല്‍കിയത് എന്നായി സോഷ്യല്‍ മീഡിയയുടെ ചോദ്യം.

sruthi-suicide

ദേശാഭിമാനി വാര്‍ത്തയ്ക്ക് പിന്നാലെ സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും ഈ വാര്‍ത്ത ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. പട്ടിണി മരണത്തെക്കുറിച്ചാണ് എഴുതിയതെങ്കിലും അതില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ച് രാഷ്ട്രീയം തിരുകാന്‍ പിണറായിയും മറന്നില്ല. സി പി എം അണികളും അനുഭാവികളും ഈ പോസ്റ്റും വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് കാലമായത് കൊണ്ട് ദേശാഭിമാനിയിലെ പേരാവൂര്‍ പ്രാദേശിക ലേഖകന്‍ ബോധപൂര്‍വ്വമാണ് ഇങ്ങനെ വാര്‍ത്ത കൊടുത്തത് എന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. സിറ്റിങ് എം എല്‍ എ സണ്ണി ജോസഫിനെ പരാജയപ്പെടുത്താന്‍ വേണ്ടിയാണ് ആദിവാസി പെണ്‍കുട്ടിയുടെ മരണം ദേശാഭിമാനി ബോധപൂര്‍വ്വം പട്ടിണി കിടന്ന് ആത്മഹത്യയാക്കി മാറ്റിയതെന്നാണ് ആരോപണം ഉയരുന്നത്.

ഇതാദ്യമായിട്ടല്ല ദേശാഭിമാനി വാര്‍ത്തകളെ വിവാദമാക്കാന്‍ നോക്കുന്നത് എന്നും സോഷ്യല്‍ മീഡിയ പറയുന്നു. നേരത്തെ, ബാംഗ്ലൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനമേറ്റ വാര്‍ത്ത ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തത് ബീഫ് കഴിച്ച് ക്ഷേത്രത്തിന്റെ സമീപത്ത് നിന്നവരെ മര്‍ദ്ദിച്ചു എന്നായിരുന്നു. ഇക്കാര്യവും സോഷ്യല്‍ മീഡിയില്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഈ വാര്‍ത്തയും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ ഇട്ടിരുന്നു.

English summary
Social media allege foul play in Deshabhimani report about Peravur girl suicide.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X