കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിഎ റസാഖിന്റെ മൃതദേഹം വെച്ച് സിനിമാക്കാര്‍ 'ഭരതം' അഭിനയിച്ചു? രഞ്ജിത്ത് പറയുന്നതിന്റെ അര്‍ഥമെന്ത്?

  • By Kishor
Google Oneindia Malayalam News

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ചില മാധ്യമങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ കോഴിക്കോട് സിനിമാ പ്രവര്‍ത്തകര്‍ അനുഭവിച്ചത് ഭരതം സിനിമയില്‍ മോഹന്‍ലാല്‍ അനുഭവിച്ചതിന് തുല്യമായ വേദന. ടി എ റസാഖ് മരിച്ച വിവരം അറിഞ്ഞിട്ടും അത് മനസില്‍ അടക്കിവെച്ച് സ്വപ്‌നനഗരിയില്‍ ആടുകയും പാടുകയുമായിരുന്നു അവര്‍ ചെയ്തത്. എത്ര കഠിനമായ വേദനയായിരിക്കണം അത് അല്ലേ എന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

<strong>എന്തിന് ടിഎ റസാഖിന്റെ മരണം മറച്ചുവെച്ചു? സിനിമാക്കാര്‍ നൃത്തം ചവിട്ടിയത് മൃതദേഹത്തിന് മുകളില്‍?</strong>എന്തിന് ടിഎ റസാഖിന്റെ മരണം മറച്ചുവെച്ചു? സിനിമാക്കാര്‍ നൃത്തം ചവിട്ടിയത് മൃതദേഹത്തിന് മുകളില്‍?

കോഴിക്കോട്ടെ സ്റ്റേജ് ഷോ മസ്റ്റ് ഗോ ഓണ്‍ എന്ന മനോഭാവം കാണിച്ചതിന് ശേഷം ടി എ റസാഖിനെ കുറിച്ച് സംവിധായകന്‍ രഞ്ജിത്ത് എഴുതിയ എന്റെ കുഞ്ഞാപ്പു എന്ന അനുസ്മരണം കൂടി വായിച്ച് നോക്കണം. പത്ത് ലക്ഷം രൂപ അച്ചാരം വാങ്ങിച്ച് റസാഖിന്റെ ചികിത്സക്കായി ആശുപത്രിക്ക് നല്‍കിയത് കൊണ്ട് ഷോ മുടക്കാന്‍ നിര്‍വാഹമില്ലായിരുന്നുവെന്നാണ് രഞ്ജിത്ത് പറയുന്നത്.. ഇത് എത്രമാത്രം വിശ്വസിക്കണം.. നിങ്ങള്‍ തന്നെ പറയൂ...

അച്ചാരം വാങ്ങിയോ

അച്ചാരം വാങ്ങിയോ

സ്വകാര്യ ചാനലുമായി കരാറുണ്ടാക്കി, പത്ത് ലക്ഷം രൂപ അച്ചാരം വാങ്ങിച്ച് റസാഖിന്റെ ചികിത്സക്കായി ആശുപത്രിക്ക് നല്‍കിയത് കൊണ്ട് ഷോ മുടക്കാന്‍ നിര്‍വാഹമില്ലായിരുന്നു എന്നാണ് രഞ്ജിത്ത് മനോരമയില്‍ എഴുതിയ എന്റെ കുഞ്ഞാപ്പു എന്ന അനുസ്മരണത്തില്‍ പറഞ്ഞത്.

വിമര്‍ശനത്തിന് മറുപടി?

വിമര്‍ശനത്തിന് മറുപടി?

ടി എ റസാഖിന്റെ മരണം വളരെ നേരത്തെ അറിഞ്ഞിട്ടും കോഴിക്കോട്ടെ സ്റ്റേജ് ഷോ മസ്റ്റ് ഗോ ഓണ്‍ എന്ന മനോഭാവം കാണിച്ചതിന് രഞ്ജിത്ത് അടക്കമുള്ള സിനിമാക്കാര്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിന് മറുപടിയായിട്ടാണോ രഞ്ജിത്ത് ഈ കുറിപ്പ് എഴുതിയത്. ഇതിലുള്ള കാര്യങ്ങള്‍ എത്രമാത്രം ശരിയാണ്. ഒന്ന് പരിശോധിക്കണ്ടേ?

അത്ര വലിയ തുകയാണോ

അത്ര വലിയ തുകയാണോ

പത്ത് ലക്ഷം സിനിമാ ലോകത്തിന് അത്രക്ക് വലിയ ബാധ്യതയാണോ. റസാഖിനെ പോലുള്ള എന്റെ കുഞ്ഞാപ്പുവിനെ സ്വകാര്യ ചാനലിന്റെ അച്ചാരം വാങ്ങി സഹായിക്കേണ്ട ഗതികേടിലാണോ സിനിമക്കാര്‍ - ടി എ റസാഖിന്റെ അടുത്ത സുഹൃത്ത് എന്ന് പറയുന്ന രഞ്ജിത്തിന് ഉത്തരം പറയാവുന്നതാണ്.

പരിപാടി നീട്ടിയത് എന്തിന്

പരിപാടി നീട്ടിയത് എന്തിന്

മരണ വിവരം അറിയിക്കാന്‍ വൈകിപ്പിച്ചു എന്ന് മാത്രമല്ല, സ്റ്റേജ് ഷോ നിശ്ചയിച്ച സമയം പിന്നിട്ട് പതിനൊന്നര വരെ നീണ്ടു. ഇത് ശരിയാണോ. കുറച്ച് പരിപാടിയൊക്കെ വെട്ടിക്കുറച്ച് എത്രയും നേരത്തെ അവസാനിപ്പിക്കാമായിരുന്നില്ലേ.

ഒരു കാര്യം ചെയ്യാമായിരുന്നു

ഒരു കാര്യം ചെയ്യാമായിരുന്നു

ഷോ മുടങ്ങുന്നത് സാമ്പത്തിക നഷ്ടം വരുത്തും, ശരിയാണ്. പക്ഷേ ഒരു കാര്യം ചെയ്യാമായിരുന്നില്ലേ. മരണവിവരം വേദിയില്‍ വെച്ച് നേരത്തെ അറിയിക്കുക. ടി എ റസാഖ് എന്ന പ്രതിഭയെ സഹായിക്കാനായിരുന്നു കോഴിക്കോട്ടുകാരേ ഈ ഷോ. അദ്ദേഹം നമ്മെ വിട്ടു പോയിരിക്കുന്നു എന്ന് പറയാമായിരുന്നില്ലേ.

സഹകരിക്കില്ലേ

സഹകരിക്കില്ലേ

ഈ ഷോ നമുക്ക് വെട്ടിച്ചുരുക്കി, വേഗം അവസാനിപ്പിക്കാം. സഹകരിക്കണം. എന്നഭ്യര്‍ഥിക്കാമായിരുന്നില്ലേ. ഇങ്ങനെ പറഞ്ഞിരുന്നങ്കില്‍ ഷോ വേണ്ട, കാശും വേണ്ട, നമുക്ക് റസാഖിന്റെ അടുത്തേക്ക് പോകാം എന്ന് പറയുമായിരുന്നില്ലേ കോഴിക്കോട്ടുകാര്‍. ഇത് രഞ്ജിത്തിന് അറിയില്ലേ.

എന്തൊരു തലക്കെട്ട്

എന്തൊരു തലക്കെട്ട്

ഈ ഷോയെപ്പറ്റി ഇന്നലെ ഒരു പത്രത്തില്‍ വന്ന തലക്കെട്ട് ഇങ്ങനെയാണ് - രാജാവിനെ ആദരിക്കാന്‍ ചക്രവര്‍ത്തി എത്തി എന്ന്. സിനിമാക്കാര്‍ക്ക് പറ്റിയ പത്രപ്രവര്‍ത്തകര്‍ തന്നെ. അതിവിശേഷണം കൊണ്ട് മലീമസമാണ് സിനിമയും സ്‌പോര്‍ട്‌സും. എല്ലാം വെറുമൊരു ഷോ - സോഷ്യല്‍ മീഡിയയിലെ ഒരു പ്രതികരണം.

സഹായിക്കാമായിരുന്നില്ലേ

സഹായിക്കാമായിരുന്നില്ലേ

റസാഖിനെ സഹായിക്കാന്‍ രാജാവോ ചക്രവര്‍ത്തിയോ മാത്രം മതിയായിരുന്നല്ലോ. പത്ത് ലക്ഷം രൂപ എന്നത് സിനിമാക്കാര്‍ക്ക് ഇത്ര വലിയ തുകയാണോ. അതിങ്ങനെ വലുതാക്കി പറയേണ്ട് കാര്യം എന്താണ് - ചോദ്യങ്ങള്‍ തീരുന്നില്ല.

സിനിമാക്കാര്‍ മാത്രമോ

സിനിമാക്കാര്‍ മാത്രമോ

ഇത്രയും പ്രശസ്തനായ ഒരാളുടെ മരണവാര്‍ത്ത മൂടിവെക്കാന്‍ സാധിച്ചെങ്കില്‍ കുറ്റക്കാര്‍ സിനിമാക്കാരല്ല.. കോടതിക്കുള്ളില്‍ റിപ്പോര്‍ട്ടിംഗ് നിഷേധിച്ചപ്പോള്‍, ഒരു പൊലീസുകാരന്‍ തടഞ്ഞപ്പോള്‍ ഒരു ദിവസം മുഴുവന്‍ ലൈവ് കൊടുത്ത, രാത്രിയില്‍ ചര്‍ച്ച നടത്തിയ ചാനലുകള്‍ എന്തു കൊണ്ടിത് മറച്ചുവെച്ചു - ആര് മറുപടി പറയും ഈ ചോദ്യങ്ങള്‍ക്ക്.

സംശയങ്ങളാണ്

സംശയങ്ങളാണ്

താരനിശ സംഘാടകന്‍ എന്ന നിലയിലും റസാഖിന്റെ സുഹൃത്തെന്ന നിലയിലും രഞ്ജിത്ത് അനുഭവിച്ച ആത്മസംഘര്‍ഷത്തെ വില കുറച്ച് കാണുന്നില്ല. മറിച്ച് രഞ്ജിത്തിന്റെ കുറിപ്പ് വായിച്ചപ്പോള്‍ തോന്നിയ ചില സന്ദേഹങ്ങളും അതിന് സോഷ്യല്‍ മീഡിയയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പ്രതികരണങ്ങളുമാണ് മേല്‍ ചേര്‍ത്തത്.

English summary
Social media ask questions over Malayalam script writer TA Razzaq's death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X