• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോടിയേരിയുടെ ഏലസ്... ഏഷ്യാനെറ്റിന്റെ ചിത്രം വിചിത്രത്തിന് സൈബര്‍ സഖാക്കളുടെ തെറിവിളി..

  • By Kishor

സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കയ്യില്‍ കണ്ടു എന്ന് പറയപ്പെടുന്ന ഏലസ്സിന്റെ പേരില്‍ ഏഷ്യാനെറ്റ് ചാനലിനെതിരെ സോഷ്യല്‍ മീഡിയയില്‍ തെറിവിളി. സി പി എമ്മിന്റെ നേതാക്കളെ മനപ്പൂര്‍വം കരിവാരിത്തേക്കുന്നു എന്ന് പറഞ്ഞാണ് ഏഷ്യാനെറ്റിലെ ചിത്രം വിചിത്രം പരിപാടിയുടെ അവതാരകരായ ഗോപീകൃഷ്ണനെയും എസ് ലല്ലുവിനെയും സൈബര്‍ സഖാക്കള്‍ അശ്ലീലം പറയുന്നത്.

Read Also: എന്ത്യേ.. 2 ലക്ഷം പേരുടെ സീക്രട്ട് ഗ്രൂപ്പ് എന്ത്യേ... സ്വന്തം ഗ്രൂപ്പ് പൂട്ടിയാലും ഐസിയു ട്രോളും..

കോടിയേരി ബാലകൃഷ്ണന്റെ കയ്യിലുണ്ടായിരുന്നത് രക്ഷയാണോ എന്ന് ചോദിച്ച് കഴിഞ്ഞ ദിവസം ചിത്രം വിചിത്രം പരിപാടി കളിയാക്കിയിരുന്നു. എന്നാല്‍ അത് രക്ഷയല്ല എന്ന് പിറ്റേന്ന് വിശദീകരണം വന്നു. ഇതേത്തുടര്‍ന്ന് ചിത്രം വിചിത്രം പരിപാടി ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും കാര്യമില്ല എന്ന തരത്തിലാണ് സൈബര്‍ സഖാക്കളുടെ പ്രതികരണം. ചില സാംപിളുകള്‍ കാണൂ... (സഭ്യമായ വിമര്‍ശനങ്ങള്‍ മാത്രം)

തെരുവില്‍ തല്ലണം

തെരുവില്‍ തല്ലണം

ഇവരെപ്പോലുള്ള മാധ്യമ ഹിജഡകളെ തെരുവില്‍ ജനം കൈകാര്യം ചെയ്യണം വക്കീലന്‍മാര്‍ ചെയ്തപോലെ എന്നാണ് ചിലര്‍ ഫേസ്ബുക്കില്‍ എഴുതുന്നത്. കൊച്ചിയില്‍ അഭിഭാഷകരുടെ കയ്യില്‍ നിന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് തല്ല് കിട്ടിയത് നന്നായി എന്ന് ഈ വിഷയം ചൂണ്ടിക്കാട്ടി പറയുന്നവരും ഉണ്ട്.

നിജസ്ഥിതി അന്വേഷിക്കാമായിരുന്നു

നിജസ്ഥിതി അന്വേഷിക്കാമായിരുന്നു

കേരളത്തിലെ മുതിര്‍ന്നൊരു രാഷ്ട്രീയ നേതാവിനെതിരെ വിവരണം കൊടുക്കുമ്പോള്‍ അതിന് മുന്നേ അതിന്റെ നിജസ്ഥിതി അറിയാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടതല്ലേ - എന്നൊരു ചോദ്യം രാഷ്ട്രീയ പാര്‍ട്ടിയേത് എന്ന് നോക്കാതെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

ഇതാണോ നിങ്ങളുടെ റേറ്റിംഗ്

ഇതാണോ നിങ്ങളുടെ റേറ്റിംഗ്

കേരളത്തിലെ എറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ള ന്യൂസ് ചാനല്‍ ആണ് എന്ന് ഇടക്ക് ഇടക്ക് അടിച്ചിറക്കുന്ന പരസ്യം പറയുന്നവരല്ലേ നിങ്ങള്‍. ഗുജറാത്തിലെ സംഘികള്‍ പൊലും നിങ്ങളുടെ മുന്നില്‍ തൊഴുത് ശിഷ്യത്വം സ്വീകരിക്കും അവരിലും വലീയ വിഷവിത്തുകള്‍ ആണല്ലൊ നിങ്ങളൊക്കെ...

ആള്‍ദൈവങ്ങളെ തൊടുമോ

ആള്‍ദൈവങ്ങളെ തൊടുമോ

ഈ പ്രബുദ്ധകേരളത്തില്‍ ആള്‍ദൈവങ്ങള്‍ മലം ഉണക്കിപ്പൊടിച്ച് ഭക്തര്‍ക്ക് കൊടുത്ത് കോടികള്‍ ഉണ്ടാക്കുന്ന ബിസിനസ് നടത്തുന്നു ... നിനക്കൊക്കെ ഒന്നങ്ങോട്ട് കടന്ന് ചെല്ലാന്‍ പറ്റുമോടാ - എന്ന് രോഷാകുലരായി ചോദിക്കുന്നവരും ഉണ്ട്

സിപിഎമ്മുകാര്‍ ചെയ്യില്ല

സിപിഎമ്മുകാര്‍ ചെയ്യില്ല

ഒരു സി പി എം സെക്രട്ടറി പോയിട്ട് , ഒരു അനുഭാവി പോലും ഏലസ്സ് പോലുള്ള അന്ധവിശ്വാസങ്ങള്‍ ഉപയോഗിക്കില്ല എന്ന് അറിഞ്ഞു കൊണ്ട്, മനപൂര്‍വം സിപിഎംമ്മിനെ കരിവാരിത്തേച്ച് ഒരു കോപ്പിലെ മാപ്പ് കൊണ്ട് വന്നിരിക്കുന്നു...

മാലിന്യം വിഴുങ്ങുന്നവര്‍

മാലിന്യം വിഴുങ്ങുന്നവര്‍

സംസ്ഥാന സെക്രട്ടറി ഏലസ്സ് കെട്ടി നടക്കില്ലെന്നുളള സാമാന്യ വിവരം പോലും താങ്കള്‍ക്കും ചാനലിനുമില്ലെന്നുളളത് അപാരം തന്നെ.... കാര്യം അതൊന്നുമില്ല എപ്പിസോഡു തികയ്ക്കണം... എല്ലാര്‍ക്കും വയറുതന്നെ പ്രശ്‌നം.... മലയാളികളെല്ലെ എല്ലാം മാലിന്യം വിഴുങ്ങും.

മര്യാദ കൊണ്ട് വെറുതെ വിടുന്നു

മര്യാദ കൊണ്ട് വെറുതെ വിടുന്നു

അങ്ങനെയിരിക്കും സഖാക്കളോടു കഴിച്ചാല്‍. നീയൊക്കെ ചെളിവാരി എറിയാന്‍ ശ്രമിച്ചത് സി പി ഐ എം സംസ്ഥാന സെക്രട്ടറിയുടെ മുഖത്തും ഒപ്പം ഞങ്ങളുടെ പ്രസ്ഥാനത്തെ ഒന്നടങ്കം ആയിട്ടാ... നിനക്കിതൊന്നും പോരാ.. പിന്നെ ഞങ്ങള്‍ സഖാക്കളാണല്ലോ, അതിന്റ മര്യാദ വെച്ച് വെറുതേ വിടുന്നതാ

ജാഗരൂകരാകാതെ തരമില്ല

ജാഗരൂകരാകാതെ തരമില്ല

പൊതുസമൂഹത്തില്‍ കമ്യൂണിസ്റ്റുകാരെ താറടിക്കാന്‍ കിട്ടുന്ന ഒരവസരവും എതിരാളികള്‍ പാഴാക്കില്ലെന്ന ഉത്തമബോധ്യം ഉള്ളതുകൊണ്ടാണത്രെ സി പി ഐ എമ്മിന്റെ സൈബര്‍ സഖാക്കള്‍ എപ്പോഴും ജാഗരൂകരായി ഉണ്ടാകുന്നത്

ലല്ലുവിന്റെ പോസ്റ്റില്‍

ലല്ലുവിന്റെ പോസ്റ്റില്‍

ചിത്രം വിചിത്രം അവതാരകനായ എസ് ലല്ലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വെല്ലുവിളികള്‍ കൂടുതലും. പരിപാടിയില്‍ തെറ്റ് പറ്റിയതില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും ഇപ്പോഴും പലരും കടുത്ത തെറികള്‍ പറയുന്നതായി ലല്ലു തന്നെ ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ട്.

English summary
Social Media attack Asianet over the troll amulet in CPM State Secretary Kodiyeri balakrishnans hand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X