കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഹുബലിയെ വരെ ബലിദാനിയാക്കിക്കളയും!!! വ്യാജവാർത്തയിൽ പൊളിഞ്ഞടങ്ങി സംഘികള്‍... കടുകുവറുത്ത് ട്രോളുകൾ!

Google Oneindia Malayalam News

ളാഹയില്‍ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തിയെന്ന് അറിഞ്ഞതോടെ ബിജെപിക്കാര്‍ ഒരര്‍ത്ഥത്തില്‍ വലിയ ആവേശത്തില്‍ ആയിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിധിയ്‌ക്കെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്ത ആള്‍ പോലീസ് നടപടിയില്‍ കൊല്ലപ്പെട്ടു എന്ന രീതിയില്‍ ആയി പ്രചാരണം.

'തല്ലിക്കൊന്ന് കൊക്കയില്‍ എറിയും' ശിവദാസന് ആര്‍എസ്എസ് ഭീഷണി നിലനിന്നിരുന്നതായി ആരോപണം'തല്ലിക്കൊന്ന് കൊക്കയില്‍ എറിയും' ശിവദാസന് ആര്‍എസ്എസ് ഭീഷണി നിലനിന്നിരുന്നതായി ആരോപണം

വിധി വന്ന ഉടന്‍ തന്നെ കോഴിക്കോട് ഗുരുസ്വാമി ആത്മഹത്യ ചെയ്തു എന്നൊരു പ്രചാരണം ബിജെപി നടത്താന്‍ ശ്രമിച്ചിരുന്നു. പക്ഷേ, അദ്ദേഹം സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ആത്മഹത്യ ചെയ്തതാണെന്ന് തെളിഞ്ഞതോടെ ആ പ്രചാരണം പാളി.

ശിവദാസന്‍ പോലീസിനെ കണ്ട് ഭയന്നോടിയതല്ല! 19 ന് ശിവദാസന്‍ വിളിച്ചെന്ന് മകന്‍ശിവദാസന്‍ പോലീസിനെ കണ്ട് ഭയന്നോടിയതല്ല! 19 ന് ശിവദാസന്‍ വിളിച്ചെന്ന് മകന്‍

ഇതിപ്പോള്‍ വീരബലിദാനി പന്തളം ശിവദാസന്‍ എന്നൊക്കെ പറഞ്ഞ് പോസ്റ്റര്‍ അടിക്കുകയും ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ഒക്കെ പ്രചരിപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും ആ നുണയും പൊട്ടി പാളീസായി. അടുത്തായി വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ കേസും വരുന്നുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ ഏറ്റുവാങ്ങാന്‍ ബിജെപിക്കാരുടെ ജീവിതം ഇനിയും ബാക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ!!!

ബാഹുബലിയെ വരെ...

ബാഹുബലിയെ വരെ...

മരിക്കുന്നതിന് മുമ്പ് ബാഹുബലി സത്യത്തില്‍ എന്താണെന്നോ പറഞ്ഞത്.... താന്‍ ബലിദാനിയാണെന്നും പറഞ്ഞ് ആരും ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടേക്കരുത് എന്ന്!

ചരമക്കോളം നോക്കി

ചരമക്കോളം നോക്കി

ശബരിമല സമരത്തില്‍ ബലിദാനികളെ ഒന്നും കിട്ടിയില്ല. അതുകൊണ്ട് ഇപ്പോള്‍ പത്രങ്ങളുടെ ചരമക്കോളം നോക്കിയിട്ടാണത്രെ ബലിദാനികളെ തിരഞ്ഞെടുക്കുന്നത്!

അപ്പോള്‍ കമ്മിയാകും

അപ്പോള്‍ കമ്മിയാകും

അയ്യപ്പ ഭക്തന്‍ പോലീസ് നടപടിയില്‍ മരിച്ചു എന്നല്ലേ.... 17 ന് നടന്ന പോലീസ് നടപടിയില്‍, 19-ാം തിയ്യതി വീട്ടിലേക്ക് വിളിച്ച ആള്‍! ഇങ്ങനെ പറഞ്ഞാല്‍ പിന്നെ കമ്മി എന്ന വിളി കേട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ!

ആരായാലും

ആരായാലും

ഇതിപ്പോള്‍ മരിച്ചത് ആരായാലും എവിടെ ഉള്ള ആളായാലും എന്നായാലും ഒന്നും കുഴപ്പമില്ലെന്നാണ് തോന്നുന്നത്. എങ്ങനെയെങ്കിലും അതിന്റെ പേരില്‍ ഒരു ഹര്‍ത്താല്‍, പറ്റിയാല്‍ ഒരു കലാപം...

നുണയാണെന്ന് കരുതിയേനെ!!!

നുണയാണെന്ന് കരുതിയേനെ!!!

19 മുതലാണല്ലോ ശിവദാസനെ കാണാതായത്. അന്ന് അദ്ദേഹം വീട്ടിലേക്ക് വിളിക്കുകയും ചെയ്തു. പക്ഷേ, അങ്ങനെ വരാന്‍ വഴിയില്ലെന്നാണത്രെ സംഘബന്ധുക്കള്‍ പറയുന്നത്. വീട്ടുകാര്‍ക്ക് തോന്നിയതോ മറ്റോ ആയിരിക്കുമെന്ന്!

പൊളിഞ്ഞ കഥ

പൊളിഞ്ഞ കഥ

ആദ്യം ഈ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു എന്നത് ഒരു സത്യമാണ്. പക്ഷേ, ഉടനടി അത് പൊളിയുകയും ചെയ്തു. എന്നിട്ടും ഹര്‍ത്താലിന് മാത്രം ഒരു കുറവും ഇല്ല!

അമിത് ഷായോട് എന്ത് പറയും

അമിത് ഷായോട് എന്ത് പറയും

സത്യത്തില്‍ അങ്ങനെ പോലീസ് നടപടിയില്‍ ഒരു മരണം സംഭവിച്ചിരുന്നെങ്കില്‍ കേരളത്തില്‍ എന്തെങ്കിലും നടന്നേനെ. ഇതിപ്പോള്‍ ശിവദാസന്‍ എന്ന ഭക്തന്റെ മരണത്തിന്റെ കാര്യം എ്ല്ലാവരോടും പറയുകയും ചെയ്തു, ഒടുവില്‍ നാണംകെടുകയും ചെയ്തു.!

വല്ലാത്ത ചതി

വല്ലാത്ത ചതി

കെ സുരേന്ദ്രന്‍ ഒക്കെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് തള്ളി മറിക്കുകയായിരുന്നു. അപ്പോഴേേല്ല സത്യം പുറത്ത് വന്നത്. എന്നാലും എന്തെങ്കിലും കുലുക്കമുണ്ടോ എന്ന് നോക്കിക്കേ!

നോളന്റെ സിനിമ

നോളന്റെ സിനിമ

സാധാരണ ക്രിസ്റ്റഫര്‍ നോളന്റെ സിനിമയില്‍ ാണ് ഇങ്ങനത്തെ സംഭവങ്ങളൊക്കെ ഉണ്ടാകാറുള്ളത്. 18 കാണാതാവുക, 19 ന് വീട്ടുകാരെ വിളിക്കുക, 17 ന് ലാത്തിച്ചാര്‍ജ്ജില്‍ കൊല്ലപ്പെടുക!

ഫോളോ ദ ട്രെന്‍ഡ്

ഫോളോ ദ ട്രെന്‍ഡ്

ശിവദാസന്റെ മൃതദേഹം കണ്ടെത്തിയതിന് അടുത്ത് നിന്ന് അദ്ദേഹം ഉപയോഗിച്ചിരുന്നു മോപ്പഡും കണ്ടുകിട്ടിയിട്ടുണ്ട്. ഇപ്പോള്‍ ഹെല്‍മെറ്റ് ഇടാതെ വണ്ടി ഓടിക്കുന്നവരോട് നാട്ടുകാര്‍ ഇങ്ങനെ ആണത്രെ ചോദിക്കുന്നത്!

മരിച്ചുപോയവര്‍ ഫോണ്‍ വിളിക്കുന്നു.... പിന്നെയാണ്!

മരിച്ചുപോയവര്‍ ഫോണ്‍ വിളിക്കുന്നു.... പിന്നെയാണ്!

19 ന് വീട്ടുകാരെ വിളിച്ച ആള്‍ എങ്ങനെയാണ് 17 ലെ ലാത്തിച്ചാര്‍ജ്ജില്‍ മരിക്കുന്നത് എന്നൊന്നും ചോദിക്കരുത്. മരിച്ചുപോയ ചിലരൊക്കെ ഫോണ്‍ വിളിച്ചിട്ടുള്ള അനുഭവം വരെ ഉള്ള ആളാണ്!

അപ്പോള്‍ ഉറപ്പിക്കാം....

അപ്പോള്‍ ഉറപ്പിക്കാം....

ശിവദാസന്റെ മരണം പോലീസ് മര്‍ദ്ദനം കൊണ്ടല്ലെന്ന് എ്ല്ലാവര്‍ക്കും മനസ്സിലായി. എന്നിട്ടും അത് വിശ്വസിക്കാതെ നടക്കുന്ന ചിലരുണ്ട്... അവരോട് എന്ത് പറയാന്‍!

അതാണ് ഉറപ്പ്

അതാണ് ഉറപ്പ്

പിണറായിയുടെ പോലീസ് ആണ് അയ്യപ്പ ഭക്തനെ കൊന്നത് എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വരെയുള്ളവര്‍ പറയുന്നത്. എന്താണ് ഉറപ്പ് എന്ന് ചോദിച്ചാല്‍, ഇതല്ലാതെ വേറെ എന്ത് പറയാന്‍!

പോലീസ് ട്രോള്‍!!!

പോലീസ് ട്രോള്‍!!!

ജനം ടിവി ആണല്ലോ വാര്‍ത്ത ആദ്യം പുറത്ത് വിടുന്നത്. സംഗതി റേറ്റിങ്ങില്‍ ഉയര്‍ന്നെങ്കിലും ചീത്തപ്പേരിന് മാത്രം ഒരു കുറവും ഇല്ല. ഒടുവില്‍ പോലീസ് മാമമന്‍ വരെ ട്രോളി!

അതാണ് ശീലം

അതാണ് ശീലം

അയ്യപ്പ ഭക്തനെ പോലീസ് കൊന്നു എന്നൊക്കെ ആയിരുന്നു തട്ടിവിട്ടത്. സംഗതി പൊളിഞ്ഞുപാളീസാകും എന്ന് അറിയാഞ്ഞിട്ടല്ല. അത് ശീലമായിപ്പോയെന്ന്... എങ്ങനെ ആയാലും കുറച്ച് പേരെങ്കിലും വിശ്വസിക്കുമല്ലോ!

തേങ്ങ വീണാല്‍ പോലും

തേങ്ങ വീണാല്‍ പോലും

ഇനിയിപ്പോള്‍ തെങ്ങിന്റെ ചോട്ടില്‍ നിന്ന് തലയില്‍ തേങ്ങ വീണാല്‍ പോലും അതിന്റെ ഉത്തരവാദിത്തം പിണറായി വിജയന് ആയിരിക്കും. തേങ്ങ എറിഞ്ഞ് കൊല്ലാന്‍ നോക്കിയെന്ന് വരെ പറയും!

അടുത്തതുമായി വരാം

അടുത്തതുമായി വരാം

നല്ല ചൂടുള്ള വാര്‍ത്തയാണെന്നും പറഞ്ഞ് വന്നതാ.... പെട്ടെന്ന് തന്നെ പൊട്ടിപ്പാളീസായിപ്പോയി! ഇനി അടുത്ത വ്യാജ വാര്‍ത്തയും കൊണ്ട് ഉടന്‍ വരും!

പേരുണ്ടാകുമോ...

പേരുണ്ടാകുമോ...

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും അടക്കം എല്ലാവരും അകത്ത് പോകുമോ എന്നാണ് ഇനി അറിയേണ്ടത്!

ഒറ്റയ്ക്കല്ലെന്ന്...

ഒറ്റയ്ക്കല്ലെന്ന്...

കെ സുരേന്ദ്രന്‍ ഒക്കെ ആയിരുന്നു ഫേസ്ബുക്കില്‍ വലിയ ആവേശം കാണിച്ചത്. ഇനിയിപ്പോള്‍ ഒറ്റയ്ക്കായിരുന്നില്ലെന്ന് പറഞ്ഞ് ആളെ കൂടെ കൂട്ടേണ്ടി വരും എന്നാണ് തോന്നുന്നത്!

എത്ര പെട്ടെന്നാ....

എത്ര പെട്ടെന്നാ....

സോഷ്യല്‍ മീഡിയയില്‍ പന്തളം ശിവദാസനെ ബലിദാനിയാക്കിയ പലരും ഇപ്പോള്‍ കളി ഒന്ന് മാറ്റി പിടിച്ചിട്ടുണ്ടത്രെ! സന്നിധാനത്ത് അക്രമം കാണിച്ചതിന് കിട്ടിയ പണി ഇതുവരെ തീര്‍ന്നിട്ടില്ല!!!

കള്ളം പറയാനും പാടില്ലേ...

കള്ളം പറയാനും പാടില്ലേ...

കള്ളം പറഞ്ഞ് നാട്ടുകാരെ തമ്മിലടിപ്പിക്കുന്ന കാര്യം ഇപ്പോള്‍ ചോദിക്കാനും വയ്യാത്ത അവസ്ഥ ആയിട്ടുണ്ട്. എല്ലാവരും കള്ളം പറയുമ്പോള്‍ തങ്ങള്‍ക്കും പറഞ്ഞൂടെ എന്നൊക്കെ ആണത്രെ തിരിച്ച് ചോദിക്കുന്നത്.

തൃപ്തിയായി

തൃപ്തിയായി

16 നും 17 നും ഉണ്ടായ പോലീസ് അതിക്രമത്തിനിടെ ആണ് അയ്യപ്പ ഭക്തനെ കാണാതായത് എന്നൊക്കെ തള്ളി വന്നതാണ്. 19-ാം തിയ്യതി വീട്ടിലേക്ക് വിളിച്ചിരുന്നു എന്ന് അറിഞ്ഞതോടെ തൃപ്തിയായിട്ടുണ്ട്!

വട്ടല്ലാ....

വട്ടല്ലാ....

19 ന് വീട്ടിലേക്ക് ഫോണ്‍ ചെയ്ത വ്യക്തി 17 ലാത്തിച്ചാര്‍ജ്ജില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത കണ്ടപ്പോള്‍ ആദ്യം ഒന്ന് ഞെട്ടി. പിന്നെ വാര്‍ത്ത കണ്ട ചാനല്‍ ഏതാണെന്ന് നോക്കിയപ്പോള്‍ ആ ഞെട്ടല്‍ അങ്ങ് മാറി!

എന്ത് കാര്യം

എന്ത് കാര്യം

മരിച്ച ആളുടെ ആത്മാവ് ഇതെല്ലാം കാണുന്നുണ്ടാവില്ലേ എന്നാണ്.... എന്തൊക്കെ ആണ് തള്ളി വിടുന്നത്. വീര ബലിദാനി, പിണറായി വിജയന്‍ ഹിന്ദുക്കളെ കൊല്ലുന്നു എന്നൊക്കെയല്ലേ...!

ഇതും കാണേണ്ടി വരുമോ

ഇതും കാണേണ്ടി വരുമോ

ഒരു ബലിദാനിയെ പോലും കിട്ടാത്ത സാഹചര്യത്തില്‍, മുത്തച്ഛന്റെ പഴയ ഫോട്ടോ എങ്ങാനും എടുത്ത് കൊണ്ടുപോയി ബലിദാനി ആക്കിക്കളയുമോ എന്നാണ് സംശയം!

English summary
Social Media Attack Sangh Parivar for spreading fake news on Ayyappa Devotee's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X