• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കലിപ്പടക്കിയില്ലെങ്കിലെന്താ..... പലിശ കൊടുത്തുതുടങ്ങി!!! ഇഞ്ചുറിടൈം വീക്ക്‌നെസ്സ് ആയ സികെ13 ന് ട്രോൾ

  • By Desk

കേരള ബ്ലാസ്‌റ്റേഴ്‌സ് അങ്ങനെ സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തിയിരിക്കുകയാണ്. പൂണെ എഫ്‌സിക്കെതിരെ ഇഞ്ചുറി ടൈമില്‍ സികെ വിനീത് നേടിയ ഗോള്‍ ആണ് നിര്‍ണായകമായത്.

'ദൈവമേ... ഒരു ഇന്ദ്രനും ചന്ദ്രനും ഈ ഗതിവരുത്തല്ലേ'!!! ഒറ്റയടിക്ക് വിലയിടിച്ച് ട്രോളുകളുടെ പെരുംപൂരം

ഈ സീസണില്‍ ഏറ്റവും അധികം ആരാധകരുള്ള ടീം കേരളം ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ്. എന്നാല്‍ ഏറ്റവും അധികം ട്രോള്‍ ചെയ്യപ്പെട്ടിട്ടുള്ളതും അവര്‍ തന്നെ.

ശമ്പളം പോരെന്ന് ശശി തരൂര്‍!!! രണ്ട് വീടുകൾ, ജോലിക്കാർ, സന്ദർശകർക്കുള്ള സത്കാരം... കഷ്ടമാണ് കാര്യം!

കഴിഞ്ഞ സീസണിലെ കടം കിടക്കണ്, കലിപ്പടക്കണം, കപ്പടിക്കണം എന്നൊക്കെ പറയുന്ന ആ പാട്ട് തന്നെയാണ് ഏറ്റവും അധികം ട്രോളുകള്‍ക്ക് വിധേയമായത്. ഇപ്പോള്‍ കടം വീട്ടിയിട്ടില്ലെങ്കിലും പലിശയെങ്കിലും അടച്ച് തുടങ്ങിയിട്ടുണ്ടത്രെ!!!

അത്രക്ക് സ്‌നേഹമാ

അത്രക്ക് സ്‌നേഹമാ

ഈ സികെ വിനീതിന്റെ ഒരു കാര്യം... ഇഞ്ചുറി ടൈം എന്ന് പറഞ്ഞാല്‍ അത്രക്ക് സ്‌നേഹമാണ്. അത് വരെ കാത്ത് നില്‍ക്കും.

ഫൈനല്‍ വിസില്‍

ഫൈനല്‍ വിസില്‍

ഇഞ്ചുറി ടൈമില്‍ ആണല്ലോ വിനീത് ഗോളടിച്ചത്. റഫറിയാണെങ്കില്‍ പൂണെക്കാരുടെ ആളാണെന്ന് പോലും ഒരു അണിയറ സംഭാഷണം ഉണ്ട്. പക്ഷേ, ഈ വിസില്‍ അങ്ങനെയല്ല!

ശ്ശോ....

ശ്ശോ....

എന്നാലും അവസ നിമിഷം ഇങ്ങനെ ഒരു ഗോളടിച്ചാല്‍ ഏത് കോച്ച് ആയാലും ഇങ്ങനെ നോക്കിപ്പോകും. എല്ലാ പ്രതീക്ഷകളും വെള്ളത്തിലാക്കിയില്ലേ..

സത്യം.. പരമാര്‍ത്ഥം

സത്യം.. പരമാര്‍ത്ഥം

എവിടെ... ബ്ലാസ്‌റ്റേഴ്‌സിനെ ട്രോളിക്കൊല്ലുന്ന ഫാന്‍സ് ഒക്കെ എവിടെ? സെമി സാധ്യത നിലനിര്‍ത്തിയതൊന്നും കണ്ടില്ലേ ആവോ?

അടിച്ച് പൊളിക്ക്

അടിച്ച് പൊളിക്ക്

ഡേവിഡ് ജെയിംസ് ആദ്യം മുതലേ പറയുന്നതാ... പക്ഷേ, സികെ വിനീതിന് ഗോളടിക്കാന്‍ ഇഞ്ചുറി ടൈം തന്നെ വേണ്ടേ!

അത് പറ്റില്ലത്രെ

അത് പറ്റില്ലത്രെ

നോര്‍മല്‍ ടൈമില്‍ സിംപിള്‍ ആയി ഗോളടിക്കാനോ? സികെ വിനീതിന് ഇഞ്ചുറി ടൈമില്‍ ആരും പ്രതീക്ഷിക്കാത്ത സമയത്തേ ഗോള്‍ അടിക്കാന്‍ പറ്റൂ!

അത് വന്നാല്‍

അത് വന്നാല്‍

കളി തുടങ്ങി 90 മിനിട്ട് കളിച്ചാലും ഒരു ഗോള്‍ പോലും അടിക്കില്ല. ഇഞ്ചുറി ടൈം ആയി എന്ന് കേട്ടാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല!

പുതിയതായി വന്നവര്‍

പുതിയതായി വന്നവര്‍

കുറേ പേരെ പുതിയതായി ടീമില്‍ എടുത്തിട്ടുണ്ടല്ലോ... അവന്‍മാരൊന്നും ഗോളടിച്ചില്ലെങ്കില്‍ ഇഞ്ചുറി ടൈമില്‍ അടിക്കാമെന്ന്!

അവസാനത്തേക്ക്

അവസാനത്തേക്ക്

നോര്‍മല്‍ ടൈമില്‍ ഗോള്‍ അടിക്കാന്‍ പറ്റാഞ്ഞിട്ടൊന്നും അല്ല. ചുമ്മാ... അവസാന നിമിഷം അടിക്കുമ്പോള്‍ ഒരു രസമൊക്കെ ഉണ്ടല്ലോ!

ഇപ്പോള്‍ അടിക്കണമെങ്കില്‍

ഇപ്പോള്‍ അടിക്കണമെങ്കില്‍

കളി സമനിലയിലേക്ക് പോവുകയായിരുന്നല്ലോ... അപ്പോഴാണ് ഡേവിഡ് ജെയിംസ് അക്കാര്യം ഓര്‍മിപ്പിച്ചത് അത്രെ! ഇഞ്ചുറി ടൈമില്‍ ഗോള്‍ അടിക്കാന്‍ വേറെ ആര്‍ക്കും പറ്റില്ലല്ലോ!

നോര്‍മലായി...

നോര്‍മലായി...

ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ ശ്രമിച്ചപ്പോള്‍ പരാജയപ്പെട്ട് പണി കിട്ടി! പക്ഷേ, ഇഞ്ചുറി ടൈമില്‍ സിംപിളായിട്ടല്ലേ ആ ഗോള്‍ അങ്ങ് അടിച്ചത്.

പുലിമുരുകന്‍ സ്റ്റൈല്‍

പുലിമുരുകന്‍ സ്റ്റൈല്‍

സികെ വിനീത് പൂണെ എഫ്‌സിയെ തറപറ്റിച്ചത് പുലിമുരുകന്‍ സ്റ്റൈലില്‍ ആയിരുന്നത്രെ... അവസാന നിമിഷത്തെ ഒറ്റയടിക്കല്ലേ എല്ലാം തകര്‍ത്ത് കളഞ്ഞത്.

കണ്ണൂര്‍ക്കാരന്‍

കണ്ണൂര്‍ക്കാരന്‍

സികെ വിനീത് കണ്ണൂര്‍ സ്വദേശിയാണ്. പോരാത്തതിന് സഖാവും! ഒരു വല്ലാത്ത കോമ്പിനേഷന്‍ തന്നെ... ആമാര്‍സിലീന്യോ അടിക്കുമോ ഇതുപോലത്തെ ഗോള്‍!

ഷൈജു അണ്ണന്‍ മിസ്സിങ്

ഷൈജു അണ്ണന്‍ മിസ്സിങ്

കഴിഞ്ഞ ദിവസത്തെ കളിയില്‍ കാഴ്ചക്കാര്‍ ഏറ്റവും അധികം മിസ്സ് ചെയ്തത് ആരെ ആണ് എന്നറിയാമോ? മറ്റാരേയും അല്ല, അത് നമ്മുടെ ഷൈജു അണ്ണനെ തന്നെ!

 പലിശ

പലിശ

കഴിഞ്ഞ സീസണിലെ കടം ബാക്കി കിടക്കുകയാണല്ലോ... എന്തായാലും മൊതല് തിരിച്ചുകൊടുത്തു തുടങ്ങിയിട്ടില്ല, പക്ഷേ, പലിശ അടക്കാന്‍ തുടങ്ങിയത്രെ!

ദിസ് ഈസ് മൈ എന്റര്‍ടെന്‍മെന്റ്

ദിസ് ഈസ് മൈ എന്റര്‍ടെന്‍മെന്റ്

ഇഞ്ചുറി ടൈമില്‍ ഗോള്‍ അടിച്ചതിന് ശേഷം സികെ വിനീത് പറഞ്ഞത് ഇങ്ങനെ ആണത്രെ... ദിസ് ഈസ് മൈ എന്റര്‍ടെയ്ന്‍മെന്റ്!!!

ഇഞ്ചുറി ടൈമിനോടാ

ഇഞ്ചുറി ടൈമിനോടാ

സത്യത്തില്‍ സികെ വിനീതിന് ഇഞ്ചുറി ടൈമിനോട് വല്ല പ്രേമവും ഉണ്ടോ... ഈ വല്ലാത്ത സ്‌നേഹം കണ്ടാല്‍ ആര്‍ക്കും സംശയം തോന്നും!

ഗോളടിക്കണം.. പോകണം...

ഗോളടിക്കണം.. പോകണം...

ഞാന്‍ സികെ വിനീത്, കണ്ണൂരില്‍ നിന്ന് വരുന്നു, ഇഞ്ചുറി ടൈമില്‍ ഗോള്‍ അടിക്കണം, ടീമിനെ ജയിപ്പിക്കണം, വീട്ടില്‍ പോകണം... ഇതാണത്രെ സികെ വിനീതിന്റെ ഒരു ലൈന്‍!

കുസാര്ക്ക് നാരങ്ങ

കുസാര്ക്ക് നാരങ്ങ

എന്തുകൊണ്ടാണ് ഷൈജു അണ്ണന് ഇത്രയും വിഷമം എന്നറിയാമോ? അദ്ദേഹത്തിന്റെ രണ്ട് കുസാര്ക്ക് നാരങ്ങ പോയിപ്പോയത്രെ!

ഇപ്പഴാ ഓര്‍ത്തത്

ഇപ്പഴാ ഓര്‍ത്തത്

90 മിനിട്ട് കളി കഴിഞ്ഞു എന്ന് റഫറി ഓര്‍മപ്പെടുത്തിയപ്പോള്‍ ആണത്രെ സികെ വിനീതിന് മറ്റൊരു കാര്യം ഓര്‍മ വന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല, അതങ്ങ് തീര്‍ത്തു!

വെള്ളിമൂങ്ങ

വെള്ളിമൂങ്ങ

സമനില ഉറപ്പിച്ചിരുന്ന പൂണെ എഫ്‌സിയ്ക്ക് മുന്നില്‍ വെള്ളിമൂങ്ങയിലെ ബിജുമേനോനെ പോലെ ആയിരുന്നു സികെ വിനീതിന്റെ വരവെന്ന്... എന്നാലും നന്നായി കളിച്ച ബ്ലാസ്‌റ്റേഴ്‌സിനെ ഇങ്ങനെ കളിയാക്കാന്‍ പാടുണ്ടോ!

ശാപമായിരിക്കും

ശാപമായിരിക്കും

ഇത്രയും ആവേശകരമായ ഒരു മത്സരത്തിന്റെ അന്ന് കമന്ററി പറയാന്‍ ഷൈജു അണ്ണന് വരാന്‍ പറ്റിയില്ലല്ലോ!!! ആ കുസാര്ക്ക് നാരങ്ങളുടെ ശാപമായിരിക്കുമെന്ന്!

കള്ളക്കളി സഹിക്കില്ല

കള്ളക്കളി സഹിക്കില്ല

റഫറി കള്ളക്കളി കളിച്ചു എന്നാണ് ആരോപണം. അനാവശ്യമായി ഒരു പെനാള്‍ട്ടി കൊടുത്തിട്ടാണ് പൂണെ ഗോള്‍ അടിച്ചത്. അത് വിനീതിന് സഹിച്ചില്ലത്രെ!

എന്തൊരു വിധി

എന്തൊരു വിധി

ബാക്കിയെല്ലാവരും സാധാരണ സമയത്ത് ഗോള്‍ അടുക്കും. പാവം സികെ വിനീതിന്റെ ഒരു വിധി ആലോചിച്ച് നോക്കിയേ...

വീക്ക്‌നെസ്

വീക്ക്‌നെസ്

ഇഞ്ചുറി ടൈമില്‍ ഗോള്‍ അടിക്കുന്നത് എന്നും സികെ വിനീതിന് ഒരു വീക്ക്‌നെസ്സ് ആയിരുന്നത്രെ... എല്ലാ കളിയിലും ഇത് കണ്ടാല്‍ മതിയായിരുന്നു!

ബെല്‍ഫോര്‍ട്ടും ഷൈജുവണ്ണനും

ബെല്‍ഫോര്‍ട്ടും ഷൈജുവണ്ണനും

കഴിഞ്ഞ ദിവസത്തെ കളിയില്‍ ഏറ്റവും അധികം ആവേശം കൊണ്ടത് ഈ രണ്ട് പേര്‍ ആയിരിക്കുമത്രെ... ബെല്‍ഫോര്‍ട്ടും ഷൈജു അണ്ണനും!

എന്തൊക്കെ പറഞ്ഞിട്ടെന്താ...

എന്തൊക്കെ പറഞ്ഞിട്ടെന്താ...

എന്തായിരുന്നു ഒരു അഹങ്കാരം... അവസാനം നൈസ് ആയിട്ട് വിനീത് ഗോളടിച്ച് കളി ജയിപ്പിച്ചില്ലേ!

റഫറി

റഫറി

റഫറി പൂണെയ്ക്ക് അനുകൂല നിലപാടാണ് എടുത്തത് എന്നൊരു ആക്ഷേപം ഉണ്ട്. കേരളം എങ്ങാനും തോറ്റിരുന്നെങ്കില്‍ പൊങ്കാല മുഴുവന്‍ റഫറിക്കായേനെ!

ത്രില്ലില്ല!!!

ത്രില്ലില്ല!!!

ആദ്യത്തെ 90 മിനിട്ടും അടിച്ചില്ല. ഇഞ്ചുറി ടൈം തുടങ്ങിയപ്പോഴും അടിച്ചില്ല... അവസാന നിമിഷം മാത്രം! നേരത്തെ അടിക്കുന്നതില്‍ ഒരു ത്രില്‍ ഇല്ലത്രെ!

ഫാന്റസി വേണം

ഫാന്റസി വേണം

കുറച്ചൊക്കെ ഫാന്റസി വേണം... എന്നാലല്ലേ ജീവിത്തിലൊക്കെ ഒരു ലൈഫ് ഉള്ളൂ എന്ന് ഫഹദ് പറഞ്ഞതുപോലെ ആയി!

ഹോം ഗ്രൗണ്ട് അല്ല

ഹോം ഗ്രൗണ്ട് അല്ല

പൂണെ എഫ്‌സിയുമായുള്ള മത്സരം കാണാനും ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ് ഒരുപാടുപാടുണ്ടായിരുന്നു. ഡേവിഡ് ജെയിംസ് കരുതിയത് ഹോം ഗ്രൗണ്ട് ആണെന്നായിരുന്നത്രെ... ട്രാവലിങ് ഫാന്‍സിനെ കുറിച്ച് എന്തറിയാം!

English summary
Social Media celebrate Kerala Blasters' victory against Pune FC with trolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more