• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുഞ്ചാക്കോ ബോബനും പാര്‍വ്വതിയും സദാചാര കേരളത്തിന്റെ ഭാവി... താരങ്ങളെ വലിച്ചുകീറി സോഷ്യല്‍ മീഡിയ!!

  • By Kishor

ഇന്റലെക്ച്വലും ബുദ്ധിജീവിയും ജോണിഡെപ്പും വിനായകനും ആയ ഈ ചേച്ചി - ആരെക്കുറിച്ചാണ് പറയുന്നത് എന്നറിയാമോ? പാര്‍വ്വതിയെക്കുറിച്ച്. ബാംഗ്ലൂര്‍ ഡേയ്‌സും ചാര്‍ലിയും എന്ന് നിന്റെ മൊയ്തീനും ഇപ്പോ ഇതാ ടേക്ക് ഓഫും കലക്കി കടുക് വറുത്ത് കരിയറിന്റെ പീക്കില്‍ നില്‍ക്കുന്ന നടി പാര്‍വ്വതിയെക്കുറിച്ച് സോഷ്യല്‍ മീഡിയ പറയുന്നത് ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്.

Read Also: ജെ ബി ജംഗ്ഷനും ബ്രിട്ടാസിൻറെ അശ്ലീലവും വീണ്ടും.. സിനിമക്ക് വേണ്ടി ഭാര്യയെ ഗർഭിണിയാക്കിയോ എന്ന് സംവിധായകനോട് ചോദ്യം.. അത് കേട്ട് ചിരിക്കാനും ചിലർ!!!

പാര്‍വ്വതിയുടെ ഓണ്‍ സ്‌ക്രീന്‍ പെര്‍മോഫമന്‍സ് അല്ല ആരുടെയും പ്രശ്‌നം. മറിച്ച് ഓഫ് സ്‌ക്രീനിലെ തള്ളലാണ്. അഥവാ തള്ളെന്ന് ആളുകള്‍ക്ക് തോന്നുന്ന കാര്യങ്ങളാണ്. ടേക്ക് ഓഫ് സെറ്റിലെ ഉമ്മയും ചുംബന സമരത്തെ തള്ളിപ്പറഞ്ഞതും കൈരളി - മനോരമ ചാനലുകളിലെ പരിപാടികളും കൂടിയായതോടെ പാര്‍വ്വതിയെ വിമര്‍ശിച്ച് കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. ഇതാ ചില സാംപിളുകള്‍.

ശാരദക്കുട്ടി എഴുതുന്നു

ശാരദക്കുട്ടി എഴുതുന്നു

ടേക്ക് ഓഫ് സിനിമയില്‍ ചുംബനരംഗത്തില്‍ അഭിനയിക്കാന്‍ മുഖം അടുത്ത് വന്നപ്പോള്‍ പാര്‍വതിക്ക് കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയുടെ മുഖം ഓര്‍മ്മ വന്നു. പ്രിയ തനിക്കു ഭക്ഷണം തരാറുള്ളതാണ്. കുറ്റബോധം കൊണ്ട് ഉമ്മ വെക്കാനായില്ല. - ചാനല്‍ ചര്‍ച്ചയില്‍ പാര്‍വ്വതി നടത്തിയ തുറന്നു പറച്ചിലിനെക്കുറിച്ച് ശാരദക്കുട്ടി ഫേസ്ബുക്കില്‍ എഴുതുന്നു.

ഒരു ഉമ്മയ്ക്ക് പിന്നിലെ കഥ

ഒരു ഉമ്മയ്ക്ക് പിന്നിലെ കഥ

സംവിധായകന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഉമ്മ വെച്ചു. കുഞ്ചാക്കോ ബോബന്‍ ആകട്ടെ മുഖം അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു പിടിച്ചു ഉമ്മയെ തള്ളിക്കളഞ്ഞു. പാര്‍വതിയുടെ മുഖം പ്രിയയുടെ മുഖമായി കണ്ടപ്പോള്‍ മാത്രമാണ് ചുംബിക്കാന്‍ കഴിഞ്ഞത്. ചുംബിച്ചതിനു പാര്‍വതി പ്രിയയോട് മാപ്പും പറഞ്ഞു. ജെ ബി ജംഗ്ഷനില്‍ വന്നപ്പോള്‍ പെങ്ങള്‍ എന്ന് പ്രഖ്യാപിച്ചു കൊണ്ട് ചാക്കോച്ചന്‍ പാര്‍വ്വതിയെ ഉമ്മ വെച്ചു..

സദാചാര കേരളത്തിന്റെ ഭാവി

സദാചാര കേരളത്തിന്റെ ഭാവി

നല്ല കുഞ്ഞുങ്ങള്‍ ഇങ്ങനെ തന്നെ വേണം. വായിച്ചതൊക്കെ ശരി ആണെങ്കില്‍, അഭിനയം തൊഴിലായി സ്വീകരിച്ച ഈ രണ്ടു പ്രതിഭകള്‍ക്കും അവരുടെ സദാചാരബോധ ഔന്നത്യത്തിനും സാഷ്ടാംഗ പ്രണാമം. സദാചാര കേരളത്തിന്റെ നല്ല ഭാവി ഇവരില്‍ കാണുന്നുണ്ട്. - ശാരദക്കുട്ടിയുടെ ഇതേ അഭിപ്രായം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പൊതുവേ കാണാനുള്ളത്.

ഉത്തമ മലയാളി ഭര്‍ത്താവ്

ഉത്തമ മലയാളി ഭര്‍ത്താവ്

ചാക്കോച്ചന്‍ ഉത്തമ മലയാളി ഭര്‍ത്താവിനുള്ള അവാര്‍ഡ് നില നിര്‍ത്തി. ഒരു നടന്‍ അഭിനയത്തില്‍ ഉമ്മ വക്കാന്‍ വിസമ്മതിച്ചതൊക്കെ ഇത്ര വല്യ ശ്രേഷ്ഠതയായി കാണുന്ന നമ്മുടെ സമൂഹം.. ഫയങ്കരം തന്നെ - കൈരളി ടിവിയുടെ ജെ ബി ജംഗ്ഷന്‍ പ്രമാണിച്ച് കുഞ്ചാക്കോ ബോബനും ഉണ്ട് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം.

ഇതൊക്കെ വിഷയമാക്കണോ

ഇതൊക്കെ വിഷയമാക്കണോ

അവര്‍ പറഞ്ഞത് അവരുടെ കാര്യമല്ലേ? അതില്‍ നമ്മളെന്തിന് ഇടപെടുന്നു? തിരുത്തുന്നു? ഓരോരുത്തരും അവരവരുടെ അനുഭവം മുന്‍നിര്‍ത്തിയാണ് കാര്യങ്ങള്‍അവലോകനം നടത്തന്നത്. പിന്നെ, പാര്‍വതിയുടെ കാര്യം. അവര്‍ വളരെ ബോള്‍ഡ് ആയ ഒരു സ്ത്രീ തന്നെയാണ്. അല്ല നമ്മളെന്തിനാപ്പോ ഇതിത്ര വിഷയമാക്കാന്‍?

സെന്‍സിബിള്‍ ആയ നടി

സെന്‍സിബിള്‍ ആയ നടി

അവരൊരു സെന്‍സിബിള്‍ കക്ഷിയാണെന്നാണ് എന്റെതോന്നല്‍. കുഞ്ചാക്കോ ബോബനുമായുള്ള ചുംബനക്കാര്യത്തില്‍ അവര്‍ ആദ്യം പറഞ്ഞത് ഞാന്‍ നേരിട്ടു കേട്ടതാണ്. ഞാന്‍ റെഡിയായിരുന്നു. ഡയറക്ടര്‍ റെഡിയായിരുന്നു. ക്യാമറാമാന്‍ റെഡിയായിരുന്നു. പക്ഷേ, ചാക്കോച്ചന് നാണമായി. ചാക്കോച്ചന്‍ മടിച്ചു. മലയാള സിനിമയിലെ ഏറ്റവും മാന്യനായ നടനാണ് ചാക്കോച്ചന്‍ എന്ന് അവര്‍ ഒരു ചടങ്ങില്‍ പറയുമ്പോള്‍ ഞാനവിടെ ഉണ്ടായിരുന്നു. - പാര്‍വ്വതിക്ക് വേണ്ടി സംസാരിക്കുന്നവരും ഉണ്ട്.

ടേക്ക് ഓഫ് കൊള്ളാം പക്ഷേ താരങ്ങള്‍

ടേക്ക് ഓഫ് കൊള്ളാം പക്ഷേ താരങ്ങള്‍

വിവാഹം കഴിഞ്ഞ നടിമാരെ നായികാവേഷത്തില്‍ അഭിനയിപ്പിക്കാന്‍ സംവിധായകര്‍ ശ്രമിക്കാതിരുന്നതിന്റെ കാരണം ഇപ്പോഴാണ് പിടികിട്ടിയത്. ചുംബിക്കാന്‍ തുടങ്ങുന്ന നായകന് നടിയുടെ ഭര്‍ത്താവിനെയെങ്ങാനും ഓര്‍മവന്നാലോ. 'ടേക്ക് ഓഫ്' ഭേദപ്പെട്ട സിനിമയായിരുന്നു. പക്ഷേ, അതിലെ താരങ്ങള്‍തന്നെ ആ സിനിമയിലെ രംഗങ്ങളെ അനാവശ്യമായി വ്യാഖ്യാനിച്ച് കൊലയ്ക്കുകൊടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. - മാധ്യമപ്രവര്‍ത്തകനായ ടി സി രാജേഷ് സിന്ധു ഫേസ്ബുക്കില്‍ എഴുതുന്നു.

ചുംബനസമരത്തെക്കുറിച്ച്

ചുംബനസമരത്തെക്കുറിച്ച്

കൈരളി ടി വിയിലെ ജെ ജംഗ്ഷനിലും മനോരമ ടിവിയിലെ നേരെ ചൊവ്വേയിലും സംസാരിക്കവേയാണ് പാര്‍വ്വതി ചുംബനസമരത്തെ ബുദ്ധിശൂന്യത എന്നു വിശേഷിപ്പിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കി. ചുംബനസമരവും സദാചാര ഗുണ്ടായിസവും ഒരുപോലെയാണ് എന്ന് പാര്‍വ്വതി പറഞ്ഞു എന്നൊക്കെയാണ് ആരോപണം.

പാര്‍വ്വതി പറഞ്ഞത് ഇതാണ്

പാര്‍വ്വതി പറഞ്ഞത് ഇതാണ്

ചുംബനസമരം എന്തെങ്കിലും മാറ്റമുണ്ടാക്കും എന്ന് എനിക്കു തോന്നുന്നില്ല. അതു വെറും പുകയാണ്. അതിനെ അംഗീകരിക്കാന്‍ സാധിക്കില്ല - ഇതായിരുന്നു ഒരു ചോദ്യത്തിന് മറുപടിയായി പാര്‍വ്വതി പറഞ്ഞത്. സദാചാര പൊലീസ് കാര്യത്തിനെതിരെ പ്രതിഷേധം ഉയരുമ്പോഴും അതിനോട് ഇങ്ങനെ മുഖം തിരിക്കുന്നതു ശരിയാണോ - ഇതായിരുന്നു ജോണി ലൂക്കോസിന്റെ ചോദ്യം.

സ്റ്റാന്‍ഡ് ക്ലിയറാക്കി പാര്‍വ്വതി

സ്റ്റാന്‍ഡ് ക്ലിയറാക്കി പാര്‍വ്വതി

സത്യം ഇല്ലാത്തിടത്ത് നില്‍ക്കാന്‍ പറ്റില്ല. ഉദ്ദേശശുദ്ധി ഉണ്ടെന്നു തോന്നുന്നിടത്തു മാത്രമേ എനിക്കു പങ്കെടുക്കാന്‍ പറ്റു. എജ്യുക്കേഷനില്‍ മാറ്റം വരുത്തൂ. സെക്‌സ് എജ്യുക്കേഷന്‍ നിലവില്‍ കൊണ്ടുവരൂ. സ്ത്രീകളെയും പുരുഷന്മാരെയും ട്രാന്‍സ്ജെന്‍ഡേഴ്‌സിനെയും ഒരേ തലത്തില്‍ നിര്‍ത്തിയിട്ട് അവര്‍ അവരുടെ ലൈംഗികതയെ പറ്റി സംസാരിച്ച് അവരെ ബോധവത്കരിക്കുന്നതാണ് മാറ്റം. പ്രത്യക്ഷത്തില്‍ മാറ്റം ഉണ്ടാക്കുന്ന ഏത് ഇവന്റിലും ഞാന്‍ ഭാഗം ആകാം. പക്ഷെ, ശബ്ദവും വലിയ അന്തരീക്ഷവും ഉണ്ടാക്കി കൊണ്ടുവരുന്നതില്‍ എനിക്ക് ഭാഗമാകാന്‍ കഴിയില്ല - തനിക്ക് പറയാനുളളത് കൃത്യമായി പറഞ്ഞു നടി.

English summary
Social media criticize actress Paravthi on her comments iv TV programs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X