• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സാം മാത്യു കവിത പാടിയതും ബ്രിട്ടാസ് കയ്യടിച്ചതും മമ്മൂട്ടിയും മോഹന്‍ലാലും ചെയ്താല്‍ പ്രശ്നമില്ലേ?

  • By Desk

സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയ സഖാവ് എന്ന കവിത എഴുതിയ സാം മാത്യുവിന്റെ പുതിയ കവിതയായ പടര്‍പ്പ് ആണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ചര്‍ച്ചകളിലെ താരം. കവിതയെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. തന്നെ ബലാത്സംഗം ചെയ്തയാളോട് പെണ്‍കുട്ടിക്ക് പ്രണയം തോന്നും എന്നൊക്കെ പറയണമെങ്കില്‍ അത് പറയുന്ന ആളുടെ തലയ്ക്ക് ഓളമാണ് എന്നാണ് ഭൂരിഭാഗം പേരും പ്രതികരിക്കുന്നത്.

Read Also: കല്ലെറിയുന്നവര്‍ക്ക് തെറ്റി, ഈ ജോണ്‍ ബ്രിട്ടാസിന്റെ 'ജെബി ജംഗ്ഷന്‍' നിങ്ങളുദ്ദേശിക്കുന്ന ഷോ അല്ല...

അതേസമയം, സാധ്യമായ സാഹിത്യസൃഷ്ടികളുടെയൊക്കെ തണല്‍ പിടിച്ച് കവിതയെ ന്യായീകരിക്കാനുള്ള ശ്രമവും മറുവശത്ത് നടക്കുന്നു. കവിയുടെ ആവിഷ്‌കാര സ്വാതന്ത്ര്യമല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. ഒരു കാര്യം ഉറപ്പ്, സാം മാത്യു പറഞ്ഞ കാര്യ മലയാളി ആദ്യമായി കാണുന്നതല്ല. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ ജനപ്രിയ നായകന്മാരുടേത് അടക്കമുള്ള സിനിമകളില്‍ സാം പറയുന്നതിന് സമാനമായ കാര്യങ്ങളുണ്ട്. ഇതൊന്നു നോക്കൂ...

എന്റെ ഉപാസനയിലെ മമ്മൂട്ടി

എന്റെ ഉപാസനയിലെ മമ്മൂട്ടി

എന്റെ ഉപാസന - മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാളായ ഭരതന്റെ ചിത്രം. മമ്മൂട്ടിയാണ് നായകന്‍, നായിക സുഹാസിനി. മമ്മൂട്ടി സുഹാസിനിയെ ബലാല്‍സംഗം ചെയ്യുന്നു. നായിക ഗര്‍ഭിണി ആകുന്നു കുഞ്ഞിനെ പ്രസവിക്കുന്നു. അവള്‍ ബലാല്‍സംഗം ചെയ്ത നായകനെ കാത്തിരിക്കുന്നതാണ് ചിത്രം. സംവിധായകന്‍ ഭരതന്‍ ആയതുകൊണ്ടും നായകന്‍ മമ്മൂട്ടി ആയതുകൊണ്ടുമാകാം അന്നിതൊന്നും വലിയ വിഷയം ആയില്ല.

മോഹന്‍ലാലിന്റെ കന്മദം

മോഹന്‍ലാലിന്റെ കന്മദം

തലയില്‍ വിറകുകെട്ടുമായി വരുന്ന മഞ്ജു വാര്യരുടെ നായിക. മോഹന്‍ലാലിന്റെ നായകന്‍ അടുത്തുവരുമ്പോള്‍ വാക്കത്തിയെടുത്ത് വെട്ടാനൊരുങ്ങുന്നു നായിക. എന്നാല്‍ വാക്കത്തിയേന്തിയ കയ്യില്‍ കടന്നുപിടിച്ച് നായകന്‍ നായികയെ ചുംബിക്കുകയാണ്. നായികയുടെ കയ്യില്‍ നിന്ന് വാക്കത്തി താഴെവീഴുന്നു. പിന്നീടങ്ങോട്ട് നായകനെ പ്രണയിക്കുകയാണ് നായിക.

മോഹന്‍ലാല്‍ - മഞ്ജു വാര്യര്‍

മോഹന്‍ലാല്‍ - മഞ്ജു വാര്യര്‍

മോഹന്‍ലാലും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിലെത്തിയ കന്മദം എന്ന ചിത്രത്തിന്റെ സംവിധായകന്‍ലോഹിതദാസാണ്. ഇതിലെ ഏറ്റവും വലിയ രസം എന്ന് പറയുന്നത് മഞ്ജു വാര്യരുടെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിട്ടാണ് കന്മദത്തെ ആളുകള്‍ കരുതുന്നത് എന്നതാണ്.

മഹായാനത്തിലെ കഥയോ

മഹായാനത്തിലെ കഥയോ

1989ല്‍ ഇറങ്ങിയ ലോഹിതദാസിന്റെ മഹായാനം എന്ന ചിത്രത്തില്‍ മമ്മൂട്ടിയും സീമയുമാണ് രംഗത്ത്. മമ്മൂട്ടി സീമയെ ചുംബിക്കുന്നതും സീമയുടെ ഉശിരെല്ലാം അതോടെ ചോര്‍ന്നുപോയി മമ്മൂട്ടിക്ക് വിധേയയാകുന്നതുമാണ് ചിത്രത്തില്‍ കാണുന്നത്.

മമ്മൂട്ടിയുടെ പൗരുഷ പ്രകടനങ്ങള്‍

മമ്മൂട്ടിയുടെ പൗരുഷ പ്രകടനങ്ങള്‍

മമ്മൂട്ടിയുടെ ഒരുപാട് സിനിമകളില്‍ ഈ ആണ്‍മേല്‍ക്കോയ്മ കാണാം. ഇന്‍സ്‌പെക്ടര്‍ ബല്‍റാമില്‍ ഉര്‍വ്വശിയുടെ കഥാപാത്രത്തിന്റെ മുഖത്തടിക്കുന്നു. പിന്നീട് ഉര്‍വശിക്ക് മമ്മൂട്ടിയോട് പ്രണയം തോന്നുകയാണ്. ദി കിംഗിലാകട്ടെ കൈക്ക് കയറിപ്പിടിച്ച് ഒരു ഡയലോഗ് പറയുന്നതോടെ വാണി വിശ്വനാഥിന്റെ വക്കീല്‍ കഥാപാത്രവും വിനീതവിധേയയാകുന്നു.

English summary
Social media criticize Sam Mathews new poem, Padarpp, but nobody is talking about these mainstreme Malayalam movies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more