കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരുഷന്മാരെ അങ്ങ് കൊന്നുകളഞ്ഞേക്കണമെന്ന് കെആര്‍ ഇന്ദിര.. മറുപടി കേട്ടാല്‍ അറയ്ക്കുന്ന തെറികള്‍!

  • By Desk
Google Oneindia Malayalam News

പുരുഷന്മാര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എഴുത്തുകാരി കെ ആര്‍ ഇന്ദിര രംഗത്ത്. പുരുഷന്മാരുടെ ജനസംഖ്യ വര്‍ധിക്കുന്നത് കുറ്റവാളികളുടെ എണ്ണം കൂട്ടുന്നുണ്ട് എന്നാണ് കെ ആര്‍ ഇന്ദിരയുടെ കണ്ടെത്തല്‍. അത് നിയന്ത്രിക്കണം എന്ന് അഭിപ്രായപ്പെട്ട എനിക്ക് കിട്ടിയ തെറിക്കു കണക്കില്ല. കണ്ടല്ലോ ആണിന്റെ തനി സ്വഭാവം.

<strong>കല്ലെറിയുന്നവര്‍ക്ക് തെറ്റി, ഈ ജോണ്‍ ബ്രിട്ടാസിന്റെ 'ജെബി ജംഗ്ഷന്‍' നിങ്ങളുദ്ദേശിക്കുന്ന ഷോ അല്ല... </strong>കല്ലെറിയുന്നവര്‍ക്ക് തെറ്റി, ഈ ജോണ്‍ ബ്രിട്ടാസിന്റെ 'ജെബി ജംഗ്ഷന്‍' നിങ്ങളുദ്ദേശിക്കുന്ന ഷോ അല്ല...

അകത്ത് ഒരു ഗോവിന്ദച്ചാമിയെ ഒളിപ്പിച്ചു വെച്ചാണ് ഇവന്റെയൊക്കെ ജീവിതം. തരം കിട്ടിയാല്‍ അവ നൊക്കെ തനി സ്വഭാവം പുറത്തെടുക്കും. കൊടും ക്രിമിനലുകളെ പോലും വധിക്കാന്‍ നിവൃത്തിയില്ലാത്ത വിധം ഉദാരമായ ഇന്ത്യന്‍ പീനല്‍ കോഡ് പരിഷ്‌കരിച്ച് അവരെ കൊന്നു കളയണം - കേട്ടാല്‍ അറയ്ക്കുന്ന തെറിവാക്കുകളുമായിട്ടാണ് കെ ആര്‍ ഇന്ദിരയുടെ ഈ പോസ്റ്റിനോട് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത്.

രാജ്യത്തിന് ആപത്താണ്

രാജ്യത്തിന് ആപത്താണ്

ഇന്ത്യയില്‍ വധ ശിക്ഷ നിരോധിക്കരുത് എന്ന് മാത്രമല്ല, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യത്തിന് മാത്രം വധ ശിക്ഷ നല്‍കുന്ന രീതി മാറ്റി കുറേക്കൂടി പുരുഷന്മാരെ കൊന്നു കളയുകയും വേണം. പുരുഷന്മാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് രാജ്യത്തിനു ആപത്താണ്. - സെപ്തംബര്‍ 17ന് പറഞ്ഞ അഭിപ്രായം ഇന്ദിര ഇന്ന് ഒന്ന് കൂടി ആവര്‍ത്തിച്ചിട്ടുണ്ട്.

പൊട്ടിവീണതല്ലല്ലോ

പൊട്ടിവീണതല്ലല്ലോ

നിങ്ങളും ഉണ്ടായത് ഒരു പുരുഷന്റെ ബീജത്തില്‍ നിന്നാണ്, അല്ലാതെ മാനത്ത് നിന്ന് പൊട്ടി വീണതൊന്നും അല്ല, നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കിയാല്‍ നന്ന്, പുരുഷന്മാര്‍ മുഴുവന്‍ ഗോവിന്ദ ചാമിയോ, അമീറുല്‍ ഇസ്ലാമോ അല്ലാ - പുരുഷന്മാരുടെ ജനസംഖ്യ വര്‍ധിക്കുന്നത് കുറ്റവാളികളുടെ എണ്ണം കൂട്ടുന്നു എന്ന് പറഞ്ഞ കെ ആര്‍ ഇന്ദിരയ്ക്ക് കിട്ടിയ മാന്യമായ മറുപടികളില്‍ ഒന്ന്.

അച്ഛനും മകനും ഇല്ലേ

അച്ഛനും മകനും ഇല്ലേ

ഈ പോസ്റ്റിട്ടയാളിന്റെ അഛനും,മകനുണ്ടെങ്കില്‍ അദ്ദേഹവും പുരുഷന്‍മാരാണ്. ആദ്യം പോസ്റ്റുമുതലാളി അവരെക്കൊന്നു മാതൃകകാണിക്കൂ. ഇങ്ങനെ ഒരു കമന്റിടേണ്ടി വന്നതില്‍ എനിക്കു യാതൊരു ഖേദവുമില്ലെന്നറിയിക്കട്ടെ. ഫെമിനിച്ചികളുടെ ഗണത്തില്‍ ഞാന്‍ ഒരാളെക്കൂടെ കൂട്ടി. ഈ സത്യം പറഞ്ഞതിന് വേണമെങ്കില്‍ എന്നെ അണ്‍ഫ്രണ്ട് ചെയ്യാം - മറ്റൊരു കമന്റ്.

ഇന്ദിരയുടെ മറുപടി

ഇന്ദിരയുടെ മറുപടി

ഈ പോസ്റ്റ് ക്രിമിനലുകളെ കൊല്ലണം എന്നാണ്. ക്രിമിനലുകളായ പുരുഷന്മാരെ കൊല്ലുന്നത് രാജ്യത്തിനു ഗുണകരം തന്നെയാണ്. അത് നിങ്ങളെ പൊള്ളിച്ചു എങ്കില്‍ ഒരു ക്രിമിനല്‍ നിങ്ങളുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നാണ്. അങ്ങനെയുള്ള നിങ്ങളെ അണ്‍ഫ്രണ്ട് ചെയ്യുക തന്നെ വേണം. ഫെമിനിച്ചി എന്ന പ്രയോഗം നിങ്ങള്‍ നടത്തുന്നുണ്ട് എന്നത് അണ്‍ഫ്രണ്ട് ചെയ്യാന്‍ മറ്റൊരു കാരണം കൂടിയാണ്.

നല്ല കണ്ടുപിടുത്തം

നല്ല കണ്ടുപിടുത്തം

പുരുഷന്മാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് രാജ്യത്തിനു ആപത്താണ്... നല്ല കണ്ടു പിടുത്തം..ഈ രാജ്യത്തിലെ സകല പ്രശ്നങ്ങള്‍ക്കും കാരണം പുരുഷന്മാരാ.. അടിപൊളി

ഫെമിനിസ്‌റ്റെന്ന് പ്രഖ്യാപനം

ഞാന്‍ ഫെമിനിസ്റ്റ് ആണ്. ഫെമിനിച്ചി എന്ന് ഫെമിനിസ്റ്റിനെ പരിഹസിക്കുന്നവരൊക്കെ എന്റെ ഫ്രണ്ട് ലിസ്റ്റില്‍ നിന്നും ടൈം ലൈനില്‍ നിന്നും സ്ഥലം വിട്ടുകൊള്ളണം - കെ ആര്‍ ഇന്ദിര കഴിഞ്ഞ ദിവസം എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണിത്. ഇതിനും കിട്ടി കണക്കിന് പൊങ്കാല.

English summary
Social media reactions to writer KR Indira's Facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X